1Então disse o Senhor a Samuel: Até quando terás dó de Saul, havendo-o eu rejeitado, para que não reine sobre Israel? Enche o teu vaso de azeite, e vem; enviar-te-ei a Jessé o belemita, porque dentre os seus filhos me tenho provido de um rei.
1അനന്തരം യഹോവ ശമൂവേലിനോടുയിസ്രായേലിലെ രാജസ്ഥാനത്തില്‍നിന്നു ഞാന്‍ ശൌലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ചു എത്രത്തോളം ദുഃഖിക്കും? കൊമ്പില്‍ തൈലം നിറെച്ചു പുറപ്പെടുക; ഞാന്‍ നിന്നെ ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ അടുക്കല്‍ അയക്കും; അവന്റെ മക്കളില്‍ ഞാന്‍ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.
2Disse, porém, Samuel: Como irei eu? pois Saul o ouvirá e me matará. Então disse o Senhor: Leva contigo uma bezerra, e dize: Vim para oferecer sacrifício ao Senhor:
2അതിന്നു ശമൂവേല്‍ഞാന്‍ എങ്ങനെ പോകും? ശൌല്‍ കേട്ടാല്‍ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവനീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്നുഞാന്‍ യഹോവേക്കു യാഗം കഴിപ്പാന്‍ വന്നിരിക്കുന്നു എന്നു പറക.
3E convidarás a Jessé para o sacrifício, e eu te farei saber o que hás de fazer; e ungir-me-ás a quem eu te designar.
3യിശ്ശായിയെയും യാഗത്തിന്നു ക്ഷണിക്ക; നീ ചെയ്യേണ്ടതു എന്തെന്നു ഞാന്‍ അന്നേരം നിന്നോടു അറിയിക്കും; ഞാന്‍ പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ടു അഭിഷേകം ചെയ്യേണം.
4Fez, pois, Samuel o que dissera o Senhor, e veio a Belém; então os anciãos da cidade lhe saíram ao encontro, tremendo, e perguntaram: É de paz a tua vinda?
4യഹോവ കല്പിച്ചതുപോലെ ശമൂവേല്‍ ചെയ്തു, ബേത്ത്ളേഹെമില്‍ ചെന്നു; പട്ടണത്തിലെ മൂപ്പന്മാര്‍ അവന്റെ വരവിങ്കല്‍ വിറെച്ചുകൊണ്ടു അവനെ എതിരേറ്റുനിന്റെ വരവു ശുഭം തന്നേയോ എന്നു ചോദിച്ചു.
5Respondeu ele: É de paz; vim oferecer sacrifício ao Senhor. Santificai-vos, e vinde comigo ao sacrifício. E santificou ele a Jessé e a seus filhos, e os convidou para o sacrifício.
5അതിന്നു അവന്‍ ശുഭം തന്നേ; ഞാന്‍ യഹോവേക്കു യാഗം കഴിപ്പാന്‍ വന്നിരിക്കുന്നു; നിങ്ങളെ തന്നേ ശുദ്ധീകരിച്ചു എന്നോടുകൂടെ യാഗത്തിന്നു വരുവിന്‍ എന്നു പറഞ്ഞു. അവന്‍ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ചു അവരെയും യാഗത്തിന്നു ക്ഷണിച്ചു.
6E sucedeu que, entrando eles, viu a Eliabe, e disse: Certamente está perante o Senhor o seu ungido.
6അവര്‍ വന്നപ്പോള്‍ അവന്‍ എലീയാബിനെ കണ്ടിട്ടുയഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തന്‍ ഇതാ എന്നു പറഞ്ഞു.
7Mas o Senhor disse a Samuel: Não atentes para a sua aparência, nem para a grandeza da sua estatura, porque eu o rejeitei; porque o Senhor não vê como vê o homem, pois o homem olha para o que está diante dos olhos, porém o Senhor olha para o coraçao.
7യഹോവ ശമൂവേലിനോടുഅവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാന്‍ അവനെ തള്ളിയിരിക്കുന്നു. മുനഷ്യന്‍ നോക്കുന്നതുപോലെയല്ല; മനുഷ്യന്‍ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.
8Depois chamou Jessé a Abinadabe, e o fez passar diante de Samuel, o qual disse: Nem a este escolheu o Senhor.
8പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പില്‍ വരുത്തി; എന്നാറെ അവന്‍ യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.
9Então Jessé fez passar a Samá; Samuel, porém, disse: Tampouco a este escolheu o Senhor.
9പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്നു അവന്‍ പറഞ്ഞു.
10Assim fez passar Jessé a sete de seus filhos diante de Samuel; porém Samuel disse a Jessé: O Senhor não escolheu a nenhum destes.
10അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പില്‍ വരുത്തി; എന്നാല്‍ ശമൂവേല്‍ യിശ്ശായിയോടുയഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.
11Disse mais Samuel a Jessé: São estes todos os teus filhos? Respondeu Jessé: Ainda falta o menor, que está apascentando as ovelhas. Disse, pois, Samuel a Jessé: Manda trazê-lo, porquanto não nos sentaremos até que ele venha aqui.
11നിന്റെ പുത്രന്മാര്‍ എല്ലാവരുമായോ എന്നു ശമൂവേല്‍ ചോദിച്ചതിന്നു അവന്‍ ഇനി, ഉള്ളതില്‍ ഇളയവന്‍ ഉണ്ടു; അവന്‍ ആടുകളെ മേയ്ക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേല്‍ യിശ്ശായിയോടുആളയച്ചു അവനെ വരുത്തുക; അവന്‍ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു.
12Jessé mandou buscá-lo e o fez entrar. Ora, ele era ruivo, de belos olhos e de gentil aspecto. Então disse o Senhor: Levanta-te, e unge-o, porque é este mesmo.
12ഉടനെ അവന്‍ ആളയച്ചു അവനെ വരുത്തി; എന്നാല്‍ അവന്‍ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോള്‍ യഹോവഎഴുന്നേറ്റു ഇവനെ അഭിഷേകം ചെയ്ക; ഇവന്‍ തന്നേ ആകുന്നു എന്നു കല്പിച്ചു.
13Então Samuel tomou o vaso de azeite, e o ungiu no meio de seus irmãos; e daquele dia em diante o Espírito do Senhor se apoderou de Davi. Depois Samuel se levantou, e foi para Ramá.
13അങ്ങനെ ശമൂവേല്‍ തൈലക്കൊമ്പു എടുത്തു അവന്റെ സഹോദരന്മാരുടെ നടുവില്‍ വെച്ചു അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവു അന്നുമുതല്‍ ദാവീദിന്മേല്‍ വന്നു. ശമൂവേല്‍ എഴുന്നേറ്റു രാമയിലേക്കു പോയി.
14Ora, o Espírito do Senhor retirou-se de Saul, e o atormentava um espírito maligno da parte do Senhor.
14എന്നാല്‍ യഹോവയുടെ ആത്മാവു ശൌലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു.
15Então os criados de Saul lhe disseram: Eis que agora um espírito maligno da parte de Deus te atormenta;
15അപ്പോള്‍ ശൌലിന്റെ ഭൃത്യന്മാര്‍ അവനോടുദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ.
16dize, pois, Senhor nosso, a teus servos que estão na tua presença, que busquem um homem que saiba tocar harpa; e quando o espírito maligno da parte do Senhor vier sobre ti, ele tocara com a sua mão, e te sentirás melhor.
16ആകയാല്‍ കിന്നരവായനയില്‍ നിപുണനായ ഒരുത്തനെ അന്വേഷിപ്പാന്‍ തിരുമനസ്സുകൊണ്ടു അടിയങ്ങള്‍ക്കു കല്പന തരേണം; എന്നാല്‍ ദൈവത്തിങ്കല്‍ നിന്നു ദുരാത്മാവു തിരുമേനിമേല്‍ വരുമ്പോള്‍ അവന്‍ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.
17Então disse Saul aos seus servos: Buscai-me, pois, um homem que toque bem, e trazei-mo.
17ശൌല്‍ തന്റെ ഭൃത്യന്മാരോടുകിന്നരവായനയില്‍ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.
18Respondeu um dos mancebos: Eis que tenho visto um filho de Jessé, o belemita, que sabe tocar bem, e é forte e destemido, homem de guerra, sisudo em palavras, e de gentil aspecto; e o Senhor é com ele.
18ബാല്യക്കാരില്‍ ഒരുത്തന്‍ ബേത്ത്ളേഹെമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാന്‍ കണ്ടിട്ടുണ്ടു; അവന്‍ കിന്നരവായനയില്‍ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
19Pelo que Saul enviou mensageiros a Jessé, dizendo: Envia-me Davi, teu filho, o que está com as ovelhas.
19എന്നാറെ ശൌല്‍ യിശ്ശായിയുടെ അടുക്കല്‍ ദൂതന്മാരെ അയച്ചുആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകന്‍ ദാവീദിനെ എന്റെ അടുക്കല്‍ അയക്കേണം എന്നു പറയിച്ചു.
20Jessé, pois, tomou um jumento carregado de pão, e um odre de vinho, e um cabrito, e os enviou a Saul pela mão de Davi, seu filho.
20യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്തു അപ്പം, ഒരു തുരുത്തി വീഞ്ഞു, ഒരു കോലാട്ടിന്‍ കുട്ടി എന്നിവ കയറ്റി തന്റെ മകന്‍ ദാവീദ്വശം ശൌലിന്നു കൊടുത്തയച്ചു.
21Assim Davi veio e se apresentou a Saul, que se agradou muito dele e o fez seu escudeiro.
21ദാവീദ് ശൌലിന്റെ അടുക്കല്‍ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവന്‍ അവന്റെ ആയുധവാഹകനായ്തീര്‍ന്നു.
22Então Saul mandou dizer a Jessé: Deixa ficar Davi ao meu serviço, pois achou graça aos meus olhos.
22ആകയാല്‍ ശൌല്‍ യിശ്ശായിയുടെ അടുക്കല്‍ ആളയച്ചുദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവന്‍ എന്റെ അടുക്കല്‍ താമസിക്കട്ടെ എന്നു പറയിച്ചു.
23E quando o espírito maligno da parte de Deus vinha sobre Saul, Davi tomava a harpa, e a tocava com a sua mão; então Saul sentia alívio, e se achava melhor, e o espírito maligno se retirava dele.
23ദൈവത്തിന്റെ പക്കല്‍നിന്നു ദുരാത്മാവു ശൌലിന്മേല്‍ വരുമ്പോള്‍ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൌലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.