Portuguese: Almeida Atualizada

Malayalam

1 Samuel

17

1Ora, os filisteus ajuntaram as suas forças para a guerra e congregaram-se em Socó, que pertence a Judá, e acamparam entre Socó e Azeca, em Efes-Damim.
1അനന്തരം ഫെലിസ്ത്യര്‍ സൈന്യങ്ങളെ യുദ്ധത്തിന്നു ഒന്നിച്ചുകൂട്ടി; അവന്‍ യെഹൂദെക്കുള്ള സോഖോവില്‍ ഒരുമിച്ചുകൂടി സോഖോവിന്നും അസേക്കെക്കും മദ്ധ്യേ ഏഫെസ്-ദമ്മീമില്‍ പാളയമിറങ്ങി.
2Saul, porém, e os homens de Israel se ajuntaram e acamparam no vale de Elá, e ordenaram a batalha contra os filisteus.
2ശൌലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയില്‍ പാളയമിറങ്ങി ഫെലിസ്ത്യരോടു പടെക്കു അണിനിരത്തി;
3Os filisteus estavam num monte de um lado, e os israelitas estavam num monte do outro lado; e entre eles o vale.
3ഫെലിസ്ത്യര്‍ ഇപ്പുറത്തു ഒരു മലഞ്ചരിവിലും യിസ്രായേല്യര്‍ അപ്പുറത്തു ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.
4Então saiu do arraial dos filisteus um campeão, cujo nome era Golias, de Gate, que tinha de altura seis côvados e um palmo.
4അപ്പോള്‍ ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലന്‍ പുറപ്പെട്ടു; അവന്‍ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവന്‍ ആയിരുന്നു.
5Trazia na cabeça um capacete de bronze, e vestia uma couraça escameada, cujo peso era de cinco mil siclos de bronze.
5അവന്നു തലയില്‍ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവന്‍ അയ്യായിരം ശേക്കെല്‍ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.
6Também trazia grevas de bronze nas pernas, e um dardo de bronze entre os ombros.
6അവന്നു താമ്രംകൊണ്ടുള്ള കാല്‍ചട്ടയും ചുമലില്‍ താമ്രം കൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു.
7A haste da sua lança era como o órgão de um tear, e a ponta da sua lança pesava seiscentos siclos de ferro; adiante dele ia o seu escudeiro.
7അവന്റെ കുന്തത്തിന്റെ തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്റെ അലകു അറുനൂറു ശേക്കെല്‍ ഇരിമ്പു ആയിരുന്നു; ഒരു പരിചക്കാരന്‍ അവന്റെ മുമ്പെ നടന്നു.
8Ele, pois, de pé, clamava �s fileiras de Israel e dizia-lhes: Por que saístes a ordenar a batalha? Não sou eu filisteu, e vós servos de Saul? Escolhei dentre vós um homem que desça a mim.
8അവന്‍ നിന്നു യിസ്രായേല്‍ നിരകളോടു വിളിച്ചുപറഞ്ഞതുനിങ്ങള്‍ വന്നു പടെക്കു അണിനിരന്നിരിക്കുന്നതു എന്തിന്നു? ഞാന്‍ ഫെലിസ്ത്യനും നിങ്ങള്‍ ശൌലിന്റെ ചേവകരും അല്ലയോ? നിങ്ങള്‍ ഒരുത്തനെ തിരഞ്ഞെടുത്തുകൊള്‍വിന്‍ ; അവന്‍ എന്റെ അടുക്കല്‍ ഇറങ്ങിവരട്ടെ.
9Se ele puder pelejar comigo e matar-me, seremos vossos servos; porem, se eu prevalecer contra ele e o matar, então sereis nossos servos, e nos servireis.
9അവന്‍ എന്നോടു അങ്കം പൊരുതു എന്നെ കൊല്ലുവാന്‍ പ്രാപ്തനായാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു അടിമകള്‍ ആകാം; ഞാന്‍ അവനെ ജയിച്ചു കൊന്നാല്‍ നിങ്ങള്‍ ഞങ്ങള്‍ക്കു അടിമകളായി ഞങ്ങളെ സേവിക്കേണം.
10Disse mais o filisteu: Desafio hoje as fileiras de Israel; dai-me um homem, para que nós dois pelejemos.
10ഫെലിസ്ത്യന്‍ പിന്നെയുംഞാന്‍ ഇന്നു യിസ്രായേല്‍ നിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങള്‍ തമ്മില്‍ അങ്കം പൊരുതേണ്ടതിന്നു ഒരുത്തനെ വിട്ടു തരുവിന്‍ എന്നു പറഞ്ഞു.
11Ouvindo, então, Saul e todo o Israel estas palavras do filisteu, desalentaram-se, e temeram muito.
11ഫെലിസ്ത്യന്റെ ഈ വാക്കുകള്‍ ശൌലും എല്ലായിസ്രായേല്യരും കേട്ടപ്പോള്‍ ഭ്രമിച്ചു ഏറ്റവും ഭയപ്പെട്ടു.
12Ora, Davi era filho de um homem efrateu, de Belém de Judá, cujo nome era Jessé, que tinha oito filhos; e nos dias de Saul este homem era já velho e avançado em idade entre os homens.
12എന്നാല്‍ ദാവീദ് യെഹൂദയിലെ ബേത്ത്ളേഹെമില്‍ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്റെ മകന്‍ ആയിരുന്നു; യിശ്ശായിക്കു എട്ടു മക്കള്‍ ഉണ്ടായിരുന്നു; അവന്‍ ശൌലിന്റെ കാലത്തു വയസ്സുചെന്നു വൃദ്ധനായിരുന്നു.
13Os três filhos mais velhos de Jessé tinham seguido a Saul � guerra; eram os nomes de seus três filhos que foram � guerra: Eliabe, o primogênito, o segundo Abinadabe, e o terceiro Samá:
13യിശ്ശായിയുടെ മൂത്ത മക്കള്‍ മൂവരും പുറപ്പെട്ടു ശൌലിന്റെ കൂടെ യുദ്ധത്തിന്നു ചെന്നിരുന്നു. യുദ്ധത്തിന്നു പോയ മൂന്നു മക്കള്‍ ആദ്യജാതന്‍ ഏലീയാബും അവന്റെ അനുജന്‍ അബീനാദാബും മൂന്നാമത്തെവന്‍ ശമ്മയും ആയിരുന്നു.
14Davi era o mais moço; os três maiores seguiram a Saul,
14ദാവീദോ എല്ലാവരിലും ഇളയവന്‍ ; മൂത്തവര്‍ മൂവരും ശൌലിന്റെ കൂടെ പോയിരുന്നു.
15mas Davi ia e voltava de Saul, para apascentar as ovelhas de seu pai em Belem.
15ദാവിദ് ശൌലിന്റെ അടുക്കല്‍ നിന്നു തന്റെ അപ്പന്റെ ആടുകളെ മേയിപ്പാന്‍ ബേത്ത്ളേഹെമില്‍ പോയിവരിക പതിവായിരുന്നു.
16Chegava-se, pois, o filisteu pela manhã e � tarde; e apresentou-se por quarenta dias.
16ആ ഫെലിസ്ത്യന്‍ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.
17Disse então Jessé a Davi, seu filho: Toma agora para teus irmãos uma refa deste grão tostado e estes dez pães, e corre a levá-los ao arraial, a teus irmãos.
17യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞതുഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തില്‍ നിന്റെ സഹോദരന്മാരുടെ അടുക്കല്‍ വേഗം കൊണ്ടുചെന്നു കൊടുക്ക.
18Leva, também, estes dez queijos ao seu comandante de mil; e verás como passam teus irmãos, e trarás notícias deles.
18ഈ പാല്‍ക്കട്ട പത്തും സഹസ്രാധിപന്നു കൊടുക്ക; നിന്റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ചു ലക്ഷ്യവും വാങ്ങി വരിക.
19Ora, estavam Saul, e eles, e todos os homens de Israel no vale de Elá, pelejando contra os filisteus.
19ശൌലും അവരും യിസ്രായേല്യര്‍ ഒക്കെയും ഏലാതാഴ്വരയില്‍ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ടു.
20Davi então se levantou de madrugada e, deixando as ovelhas com um guarda, carregou-se e partiu, como Jessé lhe ordenara; e chegou ao arraial quando o exército estava saindo em ordem de batalha e dava gritos de guerra.
20അങ്ങനെ ദാവീദ് അതികാലത്തു എഴുന്നേറ്റു ആടുകളെ കാവല്‍ക്കാരന്റെ പക്കല്‍ വിട്ടേച്ചു, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്നു കൈനിലയില്‍ എത്തിയപ്പോള്‍ സൈന്യം പടെക്കു ആര്‍ത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.
21Os israelitas e os filisteus se punham em ordem de batalha, fileira contra fileira.
21യിസ്രായേലും ഫെലിസ്ത്യരും നേര്‍ക്കുംനേരെ അണിനിരന്നുനിന്നു.
22E Davi, deixando na mão do guarda da bagagem a carga que trouxera, correu �s fileiras; e, chegando, perguntou a seus irmãos se estavam bem.
22ദാവീദ് തന്റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്റെ പക്കല്‍ ഏല്പിച്ചുംവെച്ചു അണിയില്‍ ഔടിച്ചെന്നു തന്റെ സഹോദരന്മാരോടു കുശലം ചോദിച്ചു.
23Enquanto ainda falava com eles, eis que veio subindo do exército dos filisteus o campeão, cujo nome era Golias, o filisteu de Gate, e falou conforme aquelas palavras; e Davi as ouviu.
23അവന്‍ അവരോടു സംസാരിച്ചുകൊണ്ടു നിലക്കുമ്പോള്‍ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലന്‍ ഫെലിസ്ത്യരുടെ നിരകളില്‍നിന്നു പുറപ്പെട്ടു വന്നു മുമ്പിലത്തെ വാക്കുകള്‍തന്നേ പറയുന്നതു ദാവീദ് കേട്ടു.
24E todos os homens de Israel, vendo aquele homem, fugiam, de diante dele, tomados de pavor.
24അവനെ കണ്ടപ്പോള്‍ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ടു അവന്റെ മുമ്പില്‍നിന്നു ഔടി.
25Diziam os homens de Israel: Vistes aquele homem que subiu? pois subiu para desafiar a Israel. Ao homem, pos, que o matar, o rei cumulará de grandes riquezas, e lhe dará a sua filha, e fará livre a casa de seu pai em Israel.
25എന്നാറെ യിസ്രായേല്യര്‍വന്നു നിലക്കുന്ന ഇവനെ കണ്ടുവോ? അവന്‍ യിസ്രായേലിനെ നിന്ദിപ്പാന്‍ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവു മഹാസമ്പന്നനാക്കുകയും തന്റെ മകളെ അവന്നു കൊടുക്കുകയും അവന്റെ പിതൃഭവനത്തിന്നു യിസ്രായേലില്‍ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.
26Então falou Davi aos homens que se achavam perto dele, dizendo: Que se fará ao homem que matar a esse filisteu, e tirar a afronta de sobre Israel? pois quem é esse incircunciso filisteu, para afrontar os exércitos do Deus vivo?
26അപ്പോള്‍ ദാവീദ് തന്റെ അടുക്കല്‍ നിലക്കുന്നവരോടുഈ ഫെലിസ്ത്യനെകൊന്നു യിസ്രായേലില്‍നിന്നു നിന്ദയെ നീക്കിക്കളയുന്നവന്നു എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാന്‍ ഈ അഗ്രചര്‍മ്മിയായ ഫെലിസ്ത്യന്‍ ആര്‍ എന്നു പറഞ്ഞു.
27E o povo lhe repetiu aquela palavra, dizendo: Assim se fará ao homem que o matar.
27അതിന്നു ജനംഅവനെ കൊല്ലുവന്നു ഇന്നിന്നതൊക്കെയും കൊടുക്കും എന്നു അവനോടു ഉത്തരം പറഞ്ഞു.
28Eliabe, seu irmão mais velho, ouviu-o quando falava �queles homens; pelo que se acendeu a sua ira contra Davi, e disse: Por que desceste aqui, e a quem deixaste aquelas poucas ovelhas no deserto? Eu conheço a tua presunção, e a maldade do teu coração; pois desceste para ver a peleja.
28അവരോടു അവന്‍ സംസാരിക്കുന്നതു അവന്റെ മൂത്ത ജ്യേഷ്ഠന്‍ എലീയാബ് കേട്ടു ദാവീദിനോടു കോപിച്ചുനീ ഇവിടെ എന്തിന്നു വന്നു? മരുഭൂമിയില്‍ ആ കുറെ ആടുള്ളതു നീ ആരുടെ പക്കല്‍ വിട്ടേച്ചുപോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്മാനല്ലേ നീ വന്നതു എന്നു പറഞ്ഞു.
29Respondeu Davi: Que fiz eu agora? porventura não há razão para isso?
29അതിന്നു ദാവീദ്ഞാന്‍ ഇപ്പോള്‍ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു എന്നു പറഞ്ഞു.
30E virou-se dele para outro, e repetiu as suas perguntas; e o povo lhe respondeu como da primeira vez.
30അവന്‍ അവനെ വിട്ടുമാറി മറ്റൊരുത്തനോടു അങ്ങനെ തന്നേ ചോദിച്ചു; ജനം മുമ്പിലത്തേപ്പോലെ തന്നേ ഉത്തരം പറഞ്ഞു.
31Então, ouvidas as palavras que Davi falara, foram elas referidas a Saul, que mandou chamá-lo.
31ദാവീദ് പറഞ്ഞ വാക്കുകള്‍ പരസ്യമായപ്പോള്‍ ശൌലിന്നും അറിവു കിട്ടി; അവന്‍ അവനെ വിളിച്ചുവരുത്തി.
32E Davi disse a Saul: Não desfaleça o coração de ninguém por causa dele; teu servo irá, e pelejará contra este filisteu.
32ദാവീദ് ശൌലിനോടുഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയന്‍ ചെന്നു ഈ ഫെലിസ്ത്യനോടു അങ്കം പൊരുതും എന്നു പറഞ്ഞു.
33Saul, porém, disse a Davi: Não poderás ir contra esse filisteu para pelejar com ele, pois tu ainda és moço, e ele homem de guerra desde a sua mocidade.
33ശൌല്‍ ദാവീദിനോടുഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാന്‍ നിനക്കു പ്രാപ്തിയില്ല; നീ ബാലന്‍ അത്രേ; അവനോ, ബാല്യംമുതല്‍ യോദ്ധാവാകുന്നു എന്നു പറഞ്ഞു.
34Então disse Davi a Saul: Teu servo apascentava as ovelhas de seu pai, e sempre que vinha um leão, ou um urso, e tomava um cordeiro do rebanho,
34ദാവീദ് ശൌലിനോടു പറഞ്ഞതുഅടിയന്‍ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ ഒരു സിംഹവും ഒരിക്കല്‍ ഒരു കരടിയും വന്നു കൂട്ടത്തില്‍ നിന്നു ആട്ടിന്‍ കുട്ടിയെ പിടിച്ചു.
35eu saía após ele, e o matava, e lho arrancava da boca; levantando-se ele contra mim, segurava-o pela queixada, e o feria e matava.
35ഞാന്‍ പിന്തുടര്‍ന്നു അതിനെ അടിച്ചു അതിന്റെ വായില്‍നിന്നു ആട്ടിന്‍ കുട്ടിയെ വിടുവിച്ചു, അതു എന്റെ നേരെ വന്നപ്പോള്‍ ഞാന്‍ അതിനെ താടിക്കു പിടിച്ചു അടിച്ചു കൊന്നു.
36O teu servo matava tanto ao leão como ao urso; e este incircunciso filisteu será como um deles, porquanto afrontou os exércitos do Deus vivo.
36ഇങ്ങനെ അടിയന്‍ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചര്‍മ്മിയായ ഫെലിസ്ത്യന്‍ ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ടു അവനും അവയില്‍ ഒന്നിനെപ്പോലെ ആകും.
37Disse mais Davi: O Senhor, que me livrou das garras do leão, e das garras do urso, me livrará da mão deste filisteu. Então disse Saul a Davi: Vai, e o Senhor seja contigo.
37ദാവീദ് പിന്നെയുംസിംഹത്തിന്റെ കയ്യില്‍നിന്നും കരടിയുടെ കയ്യില്‍നിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യില്‍നിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൌല്‍ ദാവീദിനോടുചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.
38E vestiu a Davi da sua própria armadura, pôs-lhe sobre a cabeça um capacete de bronze, e o vestiu de uma couraça.
38ശൌല്‍ തന്റെ പടയങ്കി ദാവീദിനെ ധരിപ്പിച്ചു അവന്റെ തലയില്‍ താമ്രശിരസ്ത്രംവെച്ചു; തന്റെ കവചവും അവനെ ഇടുവിച്ചു.
39Davi cingiu a espada sobre a armadura e procurou em vão andar, pois não estava acostumado �quilo. Então disse Davi a Saul: Não posso andar com isto, pois não estou acostumado. E Davi tirou aquilo de sobre si.
39പടയങ്കിമേല്‍ അവന്റെ വാളും കെട്ടി ദാവീദ് നടപ്പാന്‍ നോക്കി; എന്നാല്‍ അവന്നു ശീലമില്ലായിരുന്നു; ദാവീദ് ശൌലിനോടുഞാന്‍ ശീലിച്ചിട്ടില്ലായ്കയാല്‍ ഇവ ധരിച്ചുംകൊണ്ടു നടപ്പാന്‍ എനിക്കു കഴികയില്ല എന്നു പറഞ്ഞു, അവയെ ഊരിവെച്ചു.
40Então tomou na mão o seu cajado, escolheu do ribeiro cinco seixos lisos e pô-los no alforje de pastor que trazia, a saber, no surrão, e, tomando na mão a sua funda, foi-se chegando ao filisteu.
40പിന്നെ അവന്‍ തന്റെ വടി എടുത്തു, തോട്ടില്‍നിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്തു ഇടയസ്സഞ്ചിയായ പൊക്കണത്തില്‍ ഇട്ടു, കയ്യില്‍ കവിണയുമായി ഫെലിസ്ത്യനോടു അടുത്തു.
41O filisteu também vinha se aproximando de Davi, tendo a: sua frente o seu escudeiro.
41ഫെലിസ്ത്യനും ദാവീദിനോടു അടുത്തു; പരിചക്കാരനും അവന്റെ മുമ്പെ നടന്നു.
42Quando o filisteu olhou e viu a Davi, desprezou-o, porquanto era mancebo, ruivo, e de gentil aspecto.
42ഫെലിസ്ത്യന്‍ നോക്കി ദാവീദിനെ കണ്ടപ്പോള്‍ അവനെ നിന്ദിച്ചു; അവന്‍ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.
43Disse o filisteu a Davi: Sou eu algum cão, para tu vires a mim com paus? E o filisteu, pelos seus deuses, amaldiçoou a Davi.
43ഫെലിസ്ത്യന്‍ ദാവീദിനോടുനീ വടികളുമായി എന്റെ നേരെ വരുവാന്‍ ഞാന്‍ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
44Disse mais o filisteu a Davi: Vem a mim, e eu darei a tua carne �s aves do céu e �s bestas do campo.
44ഫെലിസ്ത്യന്‍ പിന്നെയും ദാവീദിനോടുഇങ്ങോട്ടു വാ; ഞാന്‍ നിന്റെ മാംസം ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.
45Davi, porém, lhe respondeu: Tu vens a mim com espada, com lança e com escudo; mas eu venho a ti em nome do Senhor dos exércitos, o Deus dos exércitos de Israel, a quem tens afrontado.
45ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതുനീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേല്‍നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍ നിന്റെ നേരെ വരുന്നു.
46Hoje mesmo o Senhor te entregará na minha mão; ferir-te-ei, e tirar-te-ei a cabeça; os cadáveres do arraial dos filisteus darei hoje mesmo �s aves do céu e �s feras da terra; para que toda a terra saiba que há Deus em Israel;
46യഹോവ ഇന്നു നിന്നെ എന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാന്‍ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയാക്കും; യിസ്രായേലില്‍ ഒരു ദൈവം ഉണ്ടെന്നു സര്‍വ്വഭൂമിയും അറിയും.
47e para que toda esta assembléia saiba que o Senhor salva, não com espada, nem com lança; pois do Senhor é a batalha, e ele vos entregará em nossas mãos.
47യഹോവ വാള്‍കൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാന്‍ ഇടവരും; യുദ്ധം യഹോവേക്കുള്ളതു; അവന്‍ നിങ്ങളെ ഞങ്ങളുടെ കയ്യില്‍ ഏല്പിച്ചുതരും.
48Quando o filisteu se levantou e veio chegando para se defrontar com Davi, este se apressou e correu ao combate, a encontrar-se com o filisteu.
48പിന്നെ ഫെലിസ്ത്യന്‍ ദാവീദിനോടു എതിര്‍പ്പാന്‍ നേരിട്ടടുത്തപ്പോള്‍ ദാവീദ് ബദ്ധപ്പെട്ടു ഫെലിസ്ത്യനോടു എതിര്‍പ്പാന്‍ അണിക്കു നേരെ ഔടി.
49E Davi, metendo a mão no alforje, tirou dali uma pedra e com a funda lha atirou, ferindo o filisteu na testa; a pedra se lhe cravou na testa, e ele caiu com o rosto em terra.
49ദാവീദ് സഞ്ചിയില്‍ കയ്യിട്ടു ഒരു കല്ലു എടുത്തു കവിണയില്‍വെച്ചു വീശി ഫെലിസ്ത്യന്റെ നെറ്റിക്കു എറിഞ്ഞു. കല്ലു അവന്റെ നെറ്റിയില്‍ കൊണ്ടു പതിഞ്ഞു;
50Assim Davi prevaleceu contra o filisteu com uma funda e com uma pedra; feriu-o e o matou; e não havia espada na mão de Davi.
50അവന്‍ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നു മുടിച്ചു; എന്നാല്‍ ദാവീദിന്റെ കയ്യില്‍ വാള്‍ ഇല്ലായിരുന്നു.
51Correu, pois, Davi, pôs-se em pé sobre o filisteu e, tomando a espada dele e tirando-a da bainha, o matou, decepando-lhe com ela a cabeça. Vendo então os filisteus que o seu campeão estava morto, fugiram.
51ആകയാല്‍ ദാവീദ് ഔടിച്ചെന്നു ഫെലിസ്ത്യന്റെ പുറത്തു കയറിനിന്നു അവന്റെ വാള്‍ ഉറയില്‍നിന്നു ഊരിയെടുത്തു അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലന്‍ മരിച്ചുപോയി എന്നു ഫെലിസ്ത്യര്‍ കണ്ടിട്ടു ഔടിപ്പോയി.
52Então os homens de Israel e de Judá se levantaram gritando, e perseguiram os filisteus até a entrada de Gai e até as portas de Ecrom; e caíram os feridos dos filisteus pelo caminho de Saraim até Gate e até Ecrom.
52യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ടു ആര്‍ത്തുംകൊണ്ടു ഗത്തും എക്രോന്‍ വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ഫെലിസ്ത്യഹതന്മാര്‍ ശയരയീമിന്നുള്ള വഴിയില്‍ ഗത്തും എക്രോനുംവരെ വീണുകിടന്നു.
53Depois voltaram os filhos de Israel de perseguirem os filisteus, e despojaram os seus arraiais.
53ഇങ്ങനെ യിസ്രായേല്‍മക്കള്‍ ഫെലിസ്ത്യരെ ഔടിക്കയും മടങ്ങിവന്നു അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.
54Davi tomou a cabeça do filisteu e a trouxe a Jerusalém; porém pôs as armas dele na sua tenda.
54എന്നാല്‍ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്തു അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്റെ ആയുധവര്‍ഗ്ഗമോ തന്റെ കൂടാരത്തില്‍ സൂക്ഷിച്ചുവെച്ചു.
55Quando Saul viu Davi sair e encontrar-se com o filisteu, perguntou a Abner, o chefe do exército: De quem é filho esse jovem, Abner? Respondeu Abner: Vive a tua alma, ó rei, que não sei.
55ദാവീദ് ഫെലിസ്ത്യന്റെ നേരെ ചെല്ലുന്നതു ശൌല്‍ കണ്ടപ്പോള്‍ സേനാധിപതിയായ അബ്നേരിനോടുഅബ്നേരേ, ഈ ബാല്യക്കാരന്‍ ആരുടെ മകന്‍ എന്നു ചോദിച്ചതിന്നു അബ്നേര്‍രാജാവേ, തിരുമേനിയാണ ഞാന്‍ അറിയുന്നില്ല എന്നു പറഞ്ഞു.
56Disse então o rei: Pergunta, pois, de quem ele é filho.
56ഈ ബാല്യക്കാരന്‍ ആരുടെ മകന്‍ എന്നു നീ അന്വേഷിക്കേണം എന്നു രാജാവു കല്പിച്ചു.
57Voltando, pois, Davi de ferir o filisteu, Abner o tomou consigo, e o trouxe � presença de Saul, trazendo Davi na mão a cabeça do filisteu.
57ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോള്‍ അബ്നേര്‍ അവനെ കൂട്ടി ശൌലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കയ്യില്‍ ഉണ്ടായിരുന്നു.
58E perguntou-lhe Saul: De quem és filho, jovem? Respondeu Davi: Filho de teu servo Jessé, belemita.
58ശൌല്‍ അവനോടുബാല്യക്കാരാ, നീ ആരുടെ മകന്‍ എന്നു ചോദിച്ചു; ഞാന്‍ ബേത്ത്ളേഹെമ്യനായ നിന്റെ ദാസന്‍ യിശ്ശായിയുടെ മകന്‍ എന്നു ദാവീദ് പറഞ്ഞു.