1Moisés, com os anciãos de Israel, deu ordem ao povo, dizendo: Guardai todos estes mandamentos que eu hoje vos ordeno.
1മോശെ യിസ്രായേല്‍ മൂപ്പന്മാരോടുകൂടെ ജനത്തോടു കല്പിച്ചതു എന്തെന്നാല്‍ഞാന്‍ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിന്‍ .
2E no dia em que passares o Jordão para a terra que o Senhor teu Deus te dá, levantarás umas pedras grandes e as caiarás.
2നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകള്‍ നാട്ടി അവേക്കു കുമ്മായം തേക്കേണം
3E escreverás nelas todas as palavras desta lei, quando tiveres passado para entrar na terra que o Senhor teu Deus te dá, terra que mana leite e mel, como o Senhor, o Deus de teus pais, te prometeu.
3നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു ചെല്ലുവാന്‍ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയില്‍ എഴുതേണം.
4Quando, pois, houverdes passado o Jordão, levantareis no monte Ebal estas pedras, como eu hoje vos ordeno, e as caiareis.
4ആകയാല്‍ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നിട്ടു ഞാന്‍ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകള്‍ ഏബാല്‍ പര്‍വ്വത്തില്‍ നാട്ടുകയും അവേക്കു കുമ്മായം തേക്കുകയും വേണം.
5Também ali edificarás um altar ao Senhor teu Deus, um altar de pedras; não alçarás ferramenta sobre elas.
5അവിടെ നിന്റെ ദൈവമായ യഹോവേക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേല്‍ ഇരിമ്പു തൊടുവിക്കരുതു.
6De pedras brutas edificarás o altar do Senhor teu Deus, e sobre ele oferecerás holocaustos ao Senhor teu Deus.
6ചെത്താത്ത കല്ലുകൊണ്ടു നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേല്‍ നിന്റെ ദൈവമായ യഹോവേക്കു ഹോമയാഗങ്ങള്‍ അര്‍പ്പിക്കേണം.
7Também sacrificarás ofertas pacíficas, e ali comerás, e te alegrarás perante o Senhor teu Deus.
7സമാധാനയാഗങ്ങളും അര്‍പ്പിച്ചു അവിടെവെച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ സന്തോഷിക്കയും വേണം;
8Naquelas pedras escreverás todas as palavras desta lei, gravando-as bem nitidamente.
8ആ കല്ലുകളില്‍ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
9Falou mais Moisés, e os levitas sacerdotes, a todo o Israel, dizendo: Guarda silêncio, e ouve, ó Israel! hoje vieste a ser o povo do Senhor teu Deus.
9മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും യിസ്രായേലേ, മിണ്ടാതിരുന്നു കേള്‍ക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീര്‍ന്നിരിക്കുന്നു.
10Portanto obedecerás � voz do Senhor teu Deus, e cumprirás os seus mandamentos e os seus estatutos, que eu hoje te ordeno.
10ആകയാല്‍ നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.
11Nesse mesmo dia Moisés deu ordem ao povo, dizendo:
11അന്നു മേശെ ജനത്തോടു കല്പിച്ചതു എന്തെന്നാല്‍
12Quando houverdes passado o Jordão, estes estarão sobre o monte Gerizim, para abençoarem o povo: Simeão, Levi, Judá, Issacar, José e Benjamim;
12നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാന്‍ ഗെരിസീംപര്‍വ്വതത്തില്‍ നില്‍ക്കേണ്ടുന്നവര്‍ശിമെയോന്‍ , ലേവി, യെഹൂദാ, യിസ്സാഖാര്‍, യോസേഫ്, ബേന്യാമീന്‍ .
13e estes estarão sobre o monte Ebal para pronunciarem a maldição: Rúben, Gade, Aser, Zebulom, Dã e Naftali.
13ശപിപ്പാന്‍ ഏബാല്‍ പര്‍വ്വതത്തില്‍ നില്‍ക്കേണ്ടന്നവരോരൂബേന്‍ , ഗാദ്, ആശേര്‍, സെബൂലൂന്‍ , ദാന്‍ , നഫ്താലി.
14E os levitas dirão em alta voz a todos os homens de Israel:
14അപ്പോള്‍ ലേവ്യര്‍ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടതു എന്തെന്നാല്‍
15Maldito o homem que fizer imagem esculpida, ou fundida, abominação ao Senhor, obra da mão do artífice, e a puser em um lugar escondido. E todo o povo, respondendo, dirá: Amém.
15ശില്പിയുടെ കൈപ്പണിയായി യഹോവേക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കി രഹസ്യത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു ഉത്തരം പറയേണം.
16Maldito aquele que desprezar a seu pai ou a sua mãe. E todo o povo dirá: Amém.
16അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
17Maldito aquele que remover os marcos do seu próximo. E todo o povo dirá: Amém.
17കൂട്ടുകാരന്റെ അതിര്‍ നീക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
18Maldito aquele que fizer que o cego erre do caminho. E todo o povo dirá: Amém.
18കുരുടനെ വഴി തെറ്റിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
19Maldito aquele que perverter o direito do estrangeiro, do órfão e da viúva. E todo o povo dirá: Amém,
19പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
20Maldito aquele que se deitar com a mulher de seu pai, porquanto levantou a cobertura de seu pai. E todo o povo dirá: Amém.
20അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
21Maldito aquele que se deitar com algum animal. E todo o povo dirá: Amem.
21വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
22Maldito aquele que se deitar com sua irmã, filha de seu pai, ou filha de sua mãe. E todo o povo dirá: Amém.
22അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം ആമേന്‍ എന്നു പറയേണം.
23Maldito aquele que se deitar com sua sogra. E todo o povo dirá: Amém.
23അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
24Maldito aquele que ferir ao seu próximo em oculto. E todo o povo dirá: Amém.
24കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
25Maldito aquele que receber peita para matar uma pessoa inocente. E todo o povo dirá: Amém.
25കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
26Maldito aquele que não confirmar as palavras desta lei, para as cumprir. E todo o povo dirá: Amém.
26ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.