Portuguese: Almeida Atualizada

Malayalam

Deuteronomy

28

1Se ouvires atentamente a voz do Senhor teu Deus, tendo cuidado de guardar todos os seus mandamentos que eu hoje te ordeno, o Senhor teu Deus te exaltará sobre todas as nações da terra;
1നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാല്‍ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സര്‍വ്വജാതികള്‍ക്കും മീതെ ഉന്നതമാക്കും.
2e todas estas bênçãos virão sobre ti e te alcançarão, se ouvires a voz do Senhor teu Deus:
2നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാല്‍ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കുംപട്ടണത്തില്‍ നീ അനുഗ്രഹിക്കപ്പെടും;
3Bendito serás na cidade, e bendito serás no campo.
3വയലില്‍ നീ അനുഗ്രഹിക്കപ്പെടും.
4Bendito o fruto do teu ventre, e o fruto do teu solo, e o fruto dos teus animais, e as crias das tuas vacas e das tuas ovelhas.
4നിന്റെ ഗര്‍ഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.
5Bendito o teu cesto, e a tua amassadeira.
5നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
6Bendito serás quando entrares, e bendito serás quando saíres.
6അകത്തു വരുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും.
7O Senhor entregará, feridos diante de ti, os teus inimigos que se levantarem contra ti; por um caminho sairão contra ti, mas por sete caminhos fugirão da tua presença.
7നിന്നോടു എതിര്‍ക്കുംന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പില്‍ തോലക്കുമാറാക്കും; അവര്‍ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പില്‍ നിന്നു ഔടിപ്പോകും.
8O Senhor mandará que a bênção esteja contigo nos teus celeiros e em tudo a que puseres a tua mão; e te abençoará na terra que o Senhor teu Deus te dá.
8യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവന്‍ നിന്നെ അനുഗ്രഹിക്കും.
9O Senhor te confirmará para si por povo santo, como te jurou, se guardares os mandamentos do Senhor teu Deus e andares nos seus caminhos.
9നിന്റെ ദൈവമായ യഹോവയുടെ കല്പനകള്‍ പ്രമാണിച്ചു അവന്റെ വഴികളില്‍ നടന്നാല്‍ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.
10Assim todos os povos da terra verão que és chamado pelo nome do Senhor, e terão temor de ti.
10യഹോവയുടെ നാമം നിന്റെ മേല്‍ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.
11E o Senhor te fará prosperar grandemente no fruto do teu ventre, no fruto dos teus animais e no fruto do teu solo, na terra que o Senhor, com juramento, prometeu a teus pais te dar.
11നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗര്‍ഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നലകും.
12O Senhor te abrirá o seu bom tesouro, o céu, para dar � tua terra a chuva no seu tempo, e para abençoar todas as obras das tuas mãos; e emprestarás a muitas nações, porém tu não tomarás emprestado.
12തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികള്‍ക്കു വായിപ്പ കൊടുക്കും; എന്നാല്‍ നീ വായിപ്പ വാങ്ങുകയില്ല.
13E o Senhor te porá por cabeça, e não por cauda; e só estarás por cima, e não por baixo; se obedeceres aos mandamentos do Senhor teu Deus, que eu hoje te ordeno, para os guardar e cumprir,
13ഞാന്‍ എന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകള്‍ കേട്ടു പ്രമാണിച്ചുനടന്നാല്‍ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയര്‍ച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.
14não te desviando de nenhuma das palavras que eu hoje te ordeno, nem para a direita nem para a esquerda, e não andando após outros deuses, para os servires.
14ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളില്‍ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്‍ തുടര്‍ന്നു സേവിപ്പാന്‍ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
15Se, porém, não ouvires a voz do Senhor teu Deus, se não cuidares em cumprir todos os seus mandamentos e os seus estatutos, que eu hoje te ordeno, virão sobre ti todas estas maldições, e te alcançarão:
15എന്നാല്‍ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാല്‍ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും
16Maldito serás na cidade, e maldito serás no campo.
16പട്ടണത്തില്‍ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.
17Maldito o teu cesto, e a tua amassadeira.
17നിന്റെ കൊട്ടയും മാവുകുഴെക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.
18Maldito o fruto do teu ventre, e o fruto do teu solo, e as crias das tuas vacas e das tuas ovelhas.
18നിന്റെ ഗര്‍ഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും;
19Maldito serás ao entrares, e maldito serás ao saíres.
19അകത്തു വരുമ്പോള്‍ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോള്‍ നീ ശപിക്കപ്പെട്ടിരിക്കും.
20O Senhor mandará sobre ti a maldição, a derrota e o desapontamento, em tudo a que puseres a mão para fazer, até que sejas destruído, e até que repentinamente pereças, por causa da maldade das tuas obras, pelas quais me deixaste.
20എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികള്‍ നിമിത്തം നീ വേഗത്തില്‍ മുടിഞ്ഞുപേകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും.
21O Senhor fará pegar em ti a peste, até que te consuma da terra na qual estás entrando para a possuíres.
21നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു മഹാമാരി പിടിപ്പിക്കും.
22O Senhor te ferirá com a tísica e com a febre, com a inflamação, com o calor forte, com a seca, com crestamento e com ferrugem, que te perseguirão até que pereças
22ക്ഷയരോഗം, ജ്വരം, പുകച്ചല്‍, അത്യുഷ്ണം, വരള്‍ച്ച, വെണ്‍കതിര്‍, വിഷമഞ്ഞു എന്നിവയാല്‍ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.
23O céu que está sobre a tua cabeça será de bronze, e a terra que está debaixo de ti será de ferro.
23നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും.
24O Senhor dará por chuva � tua terra pó; do céu descerá sobre ti a poeira, ate que sejas destruído.
24യഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തില്‍നിന്നു നിന്റെമേല്‍ പെയ്യും.
25O Senhor fará que sejas ferido diante dos teus inimigos; por um caminho sairás contra eles, e por sete caminhos fugirás deles; e serás espetáculo horrendo a todos os reinos da terra.
25ശത്രുക്കളുടെ മുമ്പില്‍ യഹോവ നിന്നെ തോലക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പില്‍ നിന്നു ഔടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങള്‍ക്കും ഒരു ബാധയായ്തീരും.
26Os teus cadáveres servirão de pasto a todas as aves do céu, e aos animais da terra, e não haverá quem os enxote.
26നിന്റെ ശവം ആകാശത്തിലെ സകലപക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇര ആകും; അവയെ ആട്ടികളവാന്‍ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ
27O Senhor te ferirá com as úlceras do Egito, com tumores, com sarna e com coceira, de que não possas curar-te;
27പരുക്കള്‍, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാല്‍ ബാധിക്കും; അവ സൌഖ്യമാകുകയുമില്ല.
28o Senhor te ferirá com loucura, com cegueira, e com pasmo de coração.
28ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും.
29Apalparás ao meio-dia como o cego apalpa nas trevas, e não prosperarás nos teus caminhos; serás oprimido e roubado todos os dias, e não haverá quem te salve.
29കുരുടന്‍ അന്ധതമസ്സില്‍ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പേകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാന്‍ ആരുമുണ്ടാകയുമില്ല.
30Desposar-te-ás com uma mulher, porém outro homem dormirá com ela; edificarás uma casa, porém não morarás nela; plantarás uma vinha, porém não a desfrutarás.
30നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തന്‍ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതില്‍ പാര്‍ക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.
31O teu boi será morto na tua presença, porém dele não comerás; o teu jumento será roubado diante de ti, e não te será restituído a ti; as tuas ovelhas serão dadas aos teus inimigos, e não haverá quem te salve.
31നിന്റെ കാളയെ നിന്റെ മുമ്പില്‍വെച്ചു അറുക്കും; എന്നാല്‍ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പില്‍ നിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകള്‍ ശത്രുക്കള്‍ക്കു കൈവശമാകും; അവയെ വിടുവിപ്പാന്‍ നിനക്കു ആരും ഉണ്ടാകയില്ല.
32Teus filhos e tuas filhas serão dados a outro povo, os teus olhos o verão, e desfalecerão de saudades deles todo o dia; porém não haverá poder na tua mão.
32നിന്റെ പുത്രന്മാരരും പുത്രിമാരും അന്യജാതിക്കു അടിമകളാകും; നിന്റെ കണ്ണു ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാല്‍ ഒന്നും സാധിക്കയില്ല.
33O fruto da tua terra e todo o teu trabalho comê-los-á um povo que nunca conheceste; e serás oprimido e esmagado todos os dias.
33നിന്റെ കൃഷിഫലവും നിന്റെ അദ്ധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാര്‍ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.
34E enlouquecerás pelo que hás de ver com os teus olhos.
34നിന്റെ കാണ്ണാലെ കാണുന്ന കാഴ്ചയാല്‍ നിനക്കു ഭ്രാന്തു പിടിക്കും.
35Com úlceras malignas, de que não possas sarar, o Senhor te ferirá nos joelhos e nas pernas, sim, desde a planta do pé até o alto da cabeça.
35സൌഖ്യമാകാത്ത പരുക്കളാല്‍ യഹോവ നിന്നെ ഉള്ളങ്കാല്‍ തുടങ്ങി നെറുകവരെ ബാധിക്കും.
36O Senhor te levará a ti e a teu rei, que tiveres posto sobre ti, a uma nação que não conheceste, nem tu nem teus pais; e ali servirás a outros deuses, ao pau e � pedra.
36യഹോവ നിന്നെയും നീ നിന്റെ മേല്‍ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കല്‍ പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും.
37E virás a ser por pasmo, provérbio e ludíbrio entre todos os povos a que o Senhor te levar.
37യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയില്‍ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.
38Levarás muita semente para o teu campo, porem colherás pouco; porque o gafanhoto a consumirá.
38നീ വളരെ വിത്തു നിലത്തിലേക്കു കൊണ്ടുപോകും; എന്നാല്‍ വെട്ടുക്കിളി തിന്നുകളകകൊണ്ടു കുറെ മാത്രം കൊയ്യും.
39Plantarás vinhas, e as cultivarás, porém não lhes beberás o vinho, nem colherás as uvas; porque o bicho as devorará.
39നീ മുന്തിരിത്തോട്ടങ്ങള്‍ നട്ടു രക്ഷ ചെയ്യും; എങ്കിലും പുഴു തിന്നു കളകകൊണ്ടു വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.
40Terás oliveiras em todos os teus termos, porém não te ungirás com azeite; porque a azeitona te cairá da oliveira.
40ഒലിവുവൃക്ഷങ്ങള്‍ നിന്റെ നാട്ടില്‍ ഒക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്റെ പിഞ്ചു പൊഴിഞ്ഞുപോകും.
41Filhos e filhas gerarás, porém não te pertencerão; porque irão em cativeiro.
41നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവര്‍ നിനക്കു ഇരിക്കയില്ല; അവര്‍ പ്രവാസത്തിലേക്കു പോകേണ്ടിവരും.
42Todo o teu arvoredo e o fruto do teu solo consumi-los-á o gafanhoto.
42നിന്റെ വൃക്ഷങ്ങളും നിന്റെ ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.
43O estrangeiro que está no meio de ti se elevará cada vez mais sobre ti, e tu cada vez mais descerás;
43നിന്റെ ഇടയിലുള്ള പരദേശി നിനക്കു മീതെ ഉയര്‍ന്നുയര്‍ന്നു വരും; നീയോ താണുതാണുപോകും.
44ele emprestará a ti, porém tu não emprestarás a ele; ele será a cabeça, e tu serás a cauda.
44അവര്‍ നിനക്കു വായിപ്പ തരും; അവന്നു വായിപ്പ കൊടുപ്പാന്‍ നിനക്കു ഉണ്ടാകയില്ല; അവന്‍ തലയും നീ വാലുമായിരിക്കും.
45Todas estas maldições virão sobre ti, e te perseguirão, e te alcançarão, até que sejas destruído, por não haveres dado ouvidos � voz do Senhor teu Deus, para guardares os seus mandamentos, e os seus estatutos, que te ordenou.
45നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു അവന്‍ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ടു ഈ ശാപം ഒക്കെയും നിന്റെ മേല്‍ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുര്‍ന്നുപിടിക്കയും ചെയ്യും.
46Estarão sobre ti por sinal e por maravilha, como também sobre a tua descendencia para sempre.
46അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.
47Por não haveres servido ao Senhor teu Deus com gosto e alegria de coração, por causa da abundância de tudo,
47സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ സേവിക്കായ്കകൊണ്ടു
48servirás aos teus inimigos, que o Senhor enviará contra ti, em fome e sede, e em nudez, e em falta de tudo; e ele porá sobre o teu pescoço um jugo de ferro, até que te haja destruído.
48യഹോവ നിന്റെ നേരെ അയക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവന്‍ നിന്റെ കഴുത്തില്‍ ഒരു ഇരിമ്പുനുകം വേക്കും.
49O Senhor levantará contra ti de longe, da extremidade da terra, uma nação que voa como a águia, nação cuja língua não entenderás;
49യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയില്‍നിന്നു, ഒരു ജാതിയെ കഴുകന്‍ പറന്നു വരുന്നതുപോലെ നിന്റെമേല്‍ വരുത്തും. അവര്‍ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
50nação de rosto feroz, que não respeitará ao velho, nem se compadecerá do moço;
50വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.
51e comerá o fruto dos teus animais e o fruto do teu solo, até que sejas destruído; e não te deixará grão, nem mosto, nem azeite, nem as crias das tuas vacas e das tuas ovelhas, até que te faça perecer;
51നീ നശിക്കുംവരെ അവര്‍ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവര്‍ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വിഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.
52e te sitiará em todas as tuas portas, até que em toda a tua terra venham a cair os teus altos e fortes muros, em que confiavas; sim, te sitiará em todas as tuas portas, em toda a tua terra que o Senhor teu Deus te deu.
52നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകള്‍ വീഴുംവരെ അവര്‍ നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാ പട്ടണങ്ങളിലും അവര്‍ നിന്നെ നിരോധിക്കും.
53E, no cerco e no aperto com que os teus inimigos te apertarão, comerás o fruto do teu ventre, a carne de teus filhos e de tuas filhas, que o Senhor teu Deus te houver dado.
53ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗര്‍ഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും;
54Quanto ao homem mais mimoso e delicado no meio de ti, o seu olho será mesquinho para com o seu irmão, para com a mulher de seu regaço, e para com os filhos que ainda lhe ficarem de resto;
54നിന്റെ മദ്ധ്യേ മൃദുശരീരയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യന്‍ തന്റെ സഹോദരനോടും തന്റെ മാര്‍വ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും
55de sorte que não dará a nenhum deles da carne de seus filhos que ele comer, porquanto nada lhe terá ficado de resto no cerco e no aperto com que o teu inimigo te apertará em todas as tuas portas.
55ലുബ്ധനായി അവരില്‍ ആര്‍ക്കും താന്‍ തിന്നുന്ന തന്റെ മക്കളുടെ മാംസത്തില്‍ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.
56Igualmente, quanto � mulher mais mimosa e delicada no meio de ti, que de mimo e delicadeza nunca tentou pôr a planta de seu pé sobre a terra, será mesquinho o seu olho para com o homem de seu regaço, para com seu filho, e para com sua filha;
56ദേഹമാര്‍ദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാല്‍ നിലത്തുവെപ്പാന്‍ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാര്‍വ്വിടത്തിലെ ഭര്‍ത്താവിന്നും തന്റെ മകന്നും മകള്‍ക്കും തന്റെ കാലുകളുടെ ഇടയില്‍നിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താന്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി
57também ela será mesquinha para com as suas páreas, que saírem dentre os seus pés, e para com os seus filhos que tiver; porque os comerá �s escondidas pela falta de tudo, no cerco e no aperto com que o teu inimigo te apertará nas tuas portas.
57ശത്രു നിന്റെ പട്ടണങ്ങളില്‍ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുര്‍ല്ലഭത്വംനിമിത്തം അവള്‍ അവരെ രഹസ്യമായി തിന്നും.
58Se não tiveres cuidado de guardar todas as palavras desta lei, que estão escritas neste livro, para temeres este nome glorioso e temível, o Senhor teu Deus;
58നിന്റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ടു ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാല്‍
59então o Senhor fará espantosas as tuas pragas, e as pragas da tua descendência, grandes e duradouras pragas, e enfermidades malignas e duradouras;
59യഹോവ നിന്റെ മേലും നിന്റെ സന്തതിയുടെമേലും നീണ്ടുനിലക്കുന്ന അപൂര്‍വ്വമായ മഹാബാധകളും നീണ്ടുനിലക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും
60e fará tornar sobre ti todos os males do Egito, de que tiveste temor; e eles se apegarão a ti.
60നീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവന്‍ നിന്റെമേല്‍ വരുത്തും. അവ നിന്നെ പറ്റിപ്പിടിക്കും.
61Também o Senhor fará vir a ti toda enfermidade, e toda praga que não está escrita no livro desta lei, até que sejas destruído.
61ഈ ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിട്ടില്ലാത്ത
62Assim ficareis poucos em número, depois de haverdes sido em multidão como as estrelas do céu; porquanto não deste ouvidos � voz do Senhor teu Deus.
62സകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്റെമേല്‍ വരുത്തിക്കൊണ്ടിരിക്കും. ആകാശത്തിലെ നക്ഷത്രംപോലെ പെരുകിയിരുന്ന നിങ്ങള്‍ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേള്‍ക്കായ്കകൊണ്ടു ചുരുക്കംപേരായി ശേഷിക്കും.
63E será que, assim como o Senhor se deleitava em vós, para fazer-vos o bem e multiplicar-vos, assim o Senhor se deleitará em destruir-vos e consumir-vos; e sereis desarraigados da terra na qual estais entrando para a possuirdes.
63നിങ്ങള്‍ക്കു ഗുണംചെയ്‍വാനും നിങ്ങളെ വര്‍ദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേല്‍ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിര്‍മ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.
64E o Senhor vos espalhará entre todos os povos desde uma extremidade da terra até a outra; e ali servireis a outros deuses que não conhecestes, nem vós nem vossos pais, deuses de pau e de pedra.
64യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റെഅറ്റംവരെ സര്‍വ്വജാതികളുടെയും ഇടയില്‍ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
65E nem ainda entre estas nações descansarás, nem a planta de teu pé terá repouso; mas o Senhor ali te dará coração tremente, e desfalecimento de olhos, e desmaio de alma.
65ആ ജാതികളുടെ ഇടയില്‍ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.
66E a tua vida estará como em suspenso diante de ti; e estremecerás de noite e de dia, e não terás segurança da tua própria vida.
66നിന്റെ ജീവന്‍ നിന്റെ മുമ്പില്‍ തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാര്‍ക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.
67Pela manhã dirás: Ah! quem me dera ver a tarde; E � tarde dirás: Ah! quem me dera ver a manhã! pelo pasmo que terás em teu coração, e pelo que verás com os teus olhos.
67നിന്റെ ഹൃദയത്തില്‍ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടി നിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോള്‍സന്ധ്യ ആയെങ്കില്‍ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്തുനേരം വെളുത്തെങ്കില്‍ കൊള്ളായിരുന്നു എന്നും നീ പറയും.
68E o Senhor te fará voltar ao Egito em navios, pelo caminho de que te disse: Nunca mais o verás. Ali vos poreis a venda como escravos e escravas aos vossos inimigos, mas não haverá quem vos compre.
68നീ ഇനി കാണുകയില്ല എന്നു ഞാന്‍ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പല്‍ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കള്‍ക്കു അടിയാരും അടിയാട്ടികളുമായി വില്പാന്‍ നിര്‍ത്തും; എന്നാല്‍ നിങ്ങളെ വാങ്ങുവാന്‍ ആരും ഉണ്ടാകയില്ല.
69ഹോരേബില്‍വെച്ചു യിസ്രായേല്‍മക്കളോടു ചെയ്ത നിയമത്തിന്നും പുറമെ മോവാബ് ദേശത്തുവെച്ചു അവരോടു ചെയ്‍വാന്‍ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്റെ വചനങ്ങള്‍ ഇവ തന്നേ.