Portuguese: Almeida Atualizada

Malayalam

Exodus

6

1Então disse o Senhor a Moisés: Agora verás o que hei de fazer a Faraó; pois por uma poderosa mão os deixará ir, sim, por uma poderosa mão os lançará de sua terra.
1യഹോവ മോശെയോടുഞാന്‍ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോള്‍ കാണുംശക്തിയുള്ള കൈ കണ്ടിട്ടു അവന്‍ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്റെ ദേശത്തുനിന്നു ഔടിച്ചുകളയും എന്നു അരുളിച്ചെയ്തു.
2Falou mais Deus a Moisés, e disse-lhe: Eu sou Jeová.
2ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാല്‍ഞാന്‍ യഹോവ ആകുന്നു.
3Apareci a Abraão, a Isaque e a Jacó, como o Deus Todo-Poderoso; mas pelo meu nome Jeová, não lhes fui conhecido.
3ഞാന്‍ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സര്‍വ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാല്‍ യഹോവ എന്ന നാമത്തില്‍ ഞാന്‍ അവര്‍ക്കും വെളിപ്പെട്ടില്ല.
4Estabeleci o meu pacto com eles para lhes dar a terra de Canaã, a terra de suas peregrinações, na qual foram peregrinos.
4അവര്‍ പരദേശികളായി പാര്‍ത്ത കനാന്‍ ദേശം അവര്‍ക്കും കൊടുക്കുമെന്നു ഞാന്‍ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു.
5Ademais, tenho ouvido o gemer dos filhos de Israel, aos quais os egípcios vêm escravizando; e lembrei-me do meu pacto.
5മിസ്രയീമ്യര്‍ അടിമകളാക്കിയിരിക്കുന്ന യിസ്രായേല്‍മക്കളുടെ ഞരക്കം ഞാന്‍ കേട്ടു എന്റെ നിയമം ഔര്‍ത്തുമിരിക്കുന്നു.
6Portanto dize aos filhos de Israel: Eu sou Jeová; eu vos tirarei de debaixo das cargas dos egípcios, livrar-vos-ei da sua servidão, e vos resgatarei com braço estendido e com grandes juízos.
6അതുകൊണ്ടു നീ യിസ്രായേല്‍ മക്കളോടു പറയേണ്ടതു എന്തെന്നാല്‍ഞാന്‍ യഹോവ ആകുന്നു; ഞാന്‍ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയില്‍നിന്നു ഉദ്ധരിച്ചു അവരുടെ അടിമയില്‍ നിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികള്‍കൊണ്ടും നിങ്ങളെ വീണ്ടെടുക്കും.
7Eu vos tomarei por meu povo e serei vosso Deus; e vós sabereis que eu sou Jeová vosso Deus, que vos tiro de debaixo das cargas dos egípcios.
7ഞാന്‍ നിങ്ങളെ എനിക്കു ജനമാക്കിക്കൊള്‍കയും ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയില്‍നിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ അറിയും.
8Eu vos introduzirei na terra que jurei dar a Abraão, a Isaque e a Jacó; e vo-la darei por herança. Eu sou Jeová.
8ഞാന്‍ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നലകുമെന്നു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി അതു നിങ്ങള്‍ക്കു അവകാശമായി തരും.
9Assim falou Moisés aos filhos de Israel, mas eles não lhe deram ouvidos, por causa da angústia de espírito e da dura servidão.
9ഞാന്‍ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേല്‍മക്കളോടു പറഞ്ഞുഎന്നാല്‍ അവര്‍ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.
10Falou mais o Senhor a Moisés, dizendo:
10യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
11Vai, fala a Faraó, rei do Egito, que deixe sair os filhos de Israel da sua terra.
11നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേല്‍മക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ പറക എന്നു കല്പിച്ചു.
12Moisés, porém, respondeu perante o Senhor, dizendo: Eis que os filhos de Israel não me têm ouvido: como, pois, me ouvirá Faraó a mim, que sou incircunciso de lábios?
12അതിന്നു മോശെയിസ്രായേല്‍ മക്കള്‍ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോന്‍ എങ്ങനെ കേള്‍ക്കും? ഞാന്‍ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയില്‍ പറഞ്ഞു.
13Todavia o Senhor falou a Moisés e a Arão, e deu-lhes mandamento para os filhos de Israel, e para Faraó, rei do Egito, a fim de tirarem os filhos de Israel da terra do Egito..
13അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേല്‍മക്കളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിക്കേണ്ടതിന്നു അവരെ യിസ്രായേല്‍മക്കളുടെ അടുക്കലേക്കും മിസ്രയീം രാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.
14Estes são os cabeças das casas de seus pais: Os filhos de Rúben o primogênito de Israel: Hanoque e Palu, Hezrom e Carmi; estas são as famílias de Rúben.
14അവരുടെ കുടുംബത്തലവന്മാര്‍ ആരെന്നാല്‍യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാര്‍ഹനോക്, ഫല്ലൂ ഹെസ്രോന്‍ , കര്‍മ്മി; ഇവ രൂബേന്റെ കുലങ്ങള്‍.
15E os filhos de Simeão: Jemuel, Jamim, Oade, Jaquim, Zoar e Saul, filho de uma cananéia; estas são as famílias de Simeão.
15ശിമെയോന്റെ പുത്രന്മാര്‍യെമൂവേല്‍, യാമീന്‍ , ഔഹദ്, യാഖീന്‍ , സോഹര്‍, കനാന്യസ്ത്രീയുടെ മകനായ ശൌല്‍; ഇവ ശിമെയോന്റെ കുലങ്ങള്‍.
16E estes são os nomes dos filhos de Levi, segundo as suas gerações: Gérson, Coate e Merári; e os anos da vida de Levi foram cento e trinta e sete anos.
16വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ ഇവഗേര്‍ശോന്‍ , കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
17Os filhos de Gérson: Líbni e Simei, segundo as suas famílias.
17ഗേര്‍ശോന്റെ പുത്രന്മാര്‍കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.
18Os filhos de Coate: Anrão, Izar, Hebrom e Uziel; e os anos da vida de Coate foram cento e trinta e três anos.
18കഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍; കഹാത്തിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തുമൂന്നു സംവത്സരം.
19Os filhos de Merári: Mali e Musi; estas são as famílias de Levi, segundo as suas gerações.
19മെരാരിയുടെ പുത്രന്മാര്‍; മഹ്ളി, മൂശി, ഇവര്‍ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങള്‍ ആകുന്നു.
20Ora, Anrão tomou por mulher a Joquebede, sua tia; e ela lhe deu Arão e Moisés; e os anos da vida de Anrão foram cento e trinta e sete anos.
20അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവള്‍ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു; അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
21Os filhos de Izar: Corá, Nofegue e Zicri.
21യിസ്ഹാരിന്റെ പുത്രന്മാര്‍കോരഹ്, നേഫെഗ്, സിക്രി.
22Os filhos de Uziel: Misael, Elzafã e Sitri.
22ഉസ്സീയേലിന്റെ പുത്രന്മാര്‍മീശായേല്‍, എല്‍സാഫാന്‍ , സിത്രി.
23Arão tomou por mulher a Eliseba, filha de Aminadabe, irmã de Nasom; e ela lhe deu Nadabe, Abiú, Eleazar e Itamar.
23അഹരോന്‍ അമ്മീ നാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവള്‍ അവന്നു നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെ പ്രസവിച്ചു.
24Os filhos de Corá: Assir, Elcana e Abiasafe; estas são as famílias dos coraítas.
24കോരഹിന്റെ പുത്രന്മാര്‍, അസ്സൂര്‍, എല്‍ക്കാനാ അബിയാസാഫ് ഇവ കോരഹ്യകുലങ്ങള്‍.
25Eleazar, filho de Arão, tomou por mulher uma das filhas de Putiel; e ela lhe deu Finéias; estes são os chefes das casa, paternas dos levitas, segundo as suas famílias.
25അഹരോന്റെ മകനായ എലെയാസാര്‍ ഫൂതീയേലിന്റെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹം കഴിച്ചു. അവള്‍ അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവര്‍ കുലം കുലമായി ലേവ്യകുടുംബത്തലവന്മാര്‍ ആകുന്നു.
26Estes são Arão e Moisés, aos quais o Senhor disse: Tirai os filhos de Israel da terra do Egito, segundo os seus exércitos.
26നിങ്ങള്‍ യിസ്രായേല്‍മക്കളെ ഗണം ഗണമായി മിസ്രയീം ദേശത്തുനിന്നു പുറപ്പെടുവിപ്പിന്‍ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവര്‍ തന്നേ.
27Foram eles os que falaram a Faraó, rei do Egito, a fim de tirarem do Egito os filhos de Israel; este Moisés e este Arão.
27യിസ്രായേല്‍മക്കളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിപ്പാന്‍ മിസ്രയീം രാജാവായ ഫറവോനോടു സംസാരിച്ചവര്‍ ഈ മോശെയും അഹരോനും തന്നേ.
28No dia em que o Senhor falou a Moisés na terra do Egito,
28യഹോവ മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളില്‍ഞാന്‍ യഹോവ ആകുന്നു;
29disse o Senhor a Moisés: Eu sou Jeová; dize a Faraó, rei do Egito, tudo quanto eu te digo.
29ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.
30Respondeu Moisés perante o Senhor: Eis que eu sou incircunciso de lábios; como, pois, me ouvirá Faraó;
30അതിന്നു മോശെഞാന്‍ വാഗൈ്വഭവമില്ലാത്തവന്‍ ; ഫറവോന്‍ എന്റെ വാക്കു എങ്ങനെ കേള്‍ക്കും എന്നു യഹോവയുടെ സന്നിധിയില്‍ പറഞ്ഞു.