1Então disse o Senhor a Moisés: Eis que te tenho posto como Deus a Faraó, e Arão, teu irmão, será o teu profeta.
1യഹോവ മോശെയോടു അരുളിച്ചെയ്തതുനോകൂ, ഞാന്‍ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരന്‍ അഹരോന്‍ നിനക്കു പ്രവാചകനായിരിക്കും.
2Tu falarás tudo o que eu te mandar; e Arão, teu irmão, falará a Faraó, que deixe ir os filhos de Israel da sua terra.
2ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോന്‍ യിസ്രായേല്‍മക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ ഫറവോനോടു പറയേണം.
3Eu, porém, endurecerei o coração de Faraó e multiplicarei na terra do Egito os meus sinais e as minhas maravilhas.
3എന്നാല്‍ ഞാന്‍ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും.
4Mas Faraó não vos ouvirá; e eu porei minha mão sobre o Egito, e tirarei os meus exércitos, o meu povo, os filhos de Israel, da terra do Egito, com grandes juízos.
4ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല; ഞാന്‍ മിസ്രയീമിന്മേല്‍ എന്റെ കൈവെച്ചു വലിയ ശിക്ഷാവിധികളാല്‍ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേല്‍ മക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.
5E os egípcios saberão que eu sou o Senhor, quando estender a minha mão sobre o Egito, e tirar os filhos de Israel do meio deles.
5അങ്ങനെ ഞാന്‍ എന്റെ കൈ മിസ്രയീമിന്മേല്‍ നീട്ടി, യിസ്രായേല്‍ മക്കളെ അവരുടെ ഇടയില്‍നിന്നു പുറപ്പെടുവിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു മിസ്രയീമ്യര്‍ അറിയും.
6Assim fizeram Moisés e Arão; como o Senhor lhes ordenara, assim fizeram.
6മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവര്‍ അങ്ങനെ തന്നേ ചെയ്തു.
7Tinha Moisés oitenta anos, e Arão oitenta e três, quando falaram a Faraó.
7അവര്‍ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എണ്പതു വയസ്സും അഹരോന്നു എണ്പത്തുമൂന്നു വയസ്സും ആയിരുന്നു.
8Falou, pois, o Senhor a Moisés e Arão:
8യഹോവ മോശെയോടും അഹരോനോടും
9Quando Faraó vos disser: Apresentai da vossa parte algum milagre; diras a Arão: Toma a tua vara, e lança-a diante de Faraó, para que se torne em serpente.
9ഫറവോന്‍ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിന്‍ എന്നു പറഞ്ഞാല്‍ നീ അഹരോനോടുനിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സര്‍പ്പമായ്തീരും എന്നു കല്പിച്ചു.
10Então Moisés e Arão foram ter com Faraó, e fizeram assim como o Senhor ordenara. Arão lançou a sua vara diante de Faraó e diante dos seus servos, e ela se tornou em serpente.
10അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല്‍ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോന്‍ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സര്‍പ്പമായ്തീര്‍ന്നു.
11Faraó também mandou vir os sábios e encantadores; e eles, os magos do Egito, também fizeram o mesmo com os seus encantamentos.
11അപ്പോള്‍ ഫറവോന്‍ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു.
12Pois cada um deles lançou a sua vara, e elas se tornaram em serpentes; mas a vara de Arão tragou as varas deles.
12അവര്‍ ഔരോരുത്തന്‍ താന്താന്റെ വടി നിലത്തിട്ടു; അവയും സര്‍പ്പങ്ങളായ്തീര്‍ന്നു; എന്നാല്‍ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
13Endureceu-se, porém, o coração de Faraó, e ele não os ouviu, como o Senhor tinha dito.
13ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.
14Então disse o Senhor a Moisés: Obstinou-se o coração de Faraó; ele recusa deixar ir o povo.
14അപ്പോള്‍ യഹോവ മോശെയോടു അരുളിച്ചെയ്തതുഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാന്‍ അവന്നു മനസ്സില്ല.
15Vai ter com Faraó pela manhã; eis que ele sairá �s águas; pôr-te-ás � beira do rio para o encontrar, e tomarás na mão a vara que se tomou em serpente.
15രാവിലെ നീ ഫറവോന്റെ അടുക്കല്‍ ചെല്ലുക; അവന്‍ വെള്ളത്തിന്റെ അടുക്കല്‍ ഇറങ്ങിവരും; നീ അവനെ കാണ്മാന്‍ നദീതീരത്തു നില്‍ക്കേണം; സര്‍പ്പമായ്തീര്‍ന്ന വടിയും കയ്യില്‍ എടുത്തുകൊള്ളേണം.
16E lhe dirás: O Senhor, o Deus dos hebreus, enviou-me a ti para dizer-te: Deixa ir o meu povo, para que me sirva no deserto; porém eis que até agora não o tens ouvido.
16അവനോടു പറയേണ്ടതു എന്തെന്നാല്‍മരുഭൂമിയില്‍ എന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക എന്നു കല്പിച്ചു എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കല്‍ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.
17Assim diz o Senhor: Nisto saberás que eu sou o Senhor: Eis que eu, com esta vara que tenho na mão, ferirei as águas que estão no rio, e elas se tornarão em sangue.
17ഞാന്‍ യഹോവ എന്നു നീ ഇതിനാല്‍ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ടു ഞാന്‍ നദിയിലെ വെള്ളത്തില്‍ അടിക്കും; അതു രക്തമായ്തീരും;
18E os peixes que estão no rio morrerão, e o rio cheirará mal; e os egípcios terão nojo de beber da água do rio.
18നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പന്‍ മിസ്രയീമ്യര്‍ക്കും അറെപ്പു തോന്നും.
19Disse mais o Senhor a Moisés: Dize a Arão: Toma a tua vara, e estende a mão sobre as águas do Egito, sobre as suas correntes, sobre os seus rios, e sobre as suas lagoas e sobre todas as suas águas empoçadas, para que se tornem em sangue; e haverá sangue por toda a terra do Egito, assim nos vasos de madeira como nos de pedra.
19യഹോവ പിന്നെയും മോശെയോടുനീ അഹരോനോടു പറയേണ്ടതു എന്തെന്നാല്‍നിന്റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേല്‍, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും കൈ നീട്ടുക; അവ രക്തമായ്തീരും; മിസ്രയീംദേശത്തു എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു.
20Fizeram Moisés e Arão como lhes ordenara o Senhor; Arão, levantando a vara, feriu as águas que estavam no rio, diante dos olhos de Faraó, e diante dos olhos de seus servos; e todas as águas do rio se tornaram em sangue.
20മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവന്‍ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഔങ്ങി നദിയിലുള്ള വെള്ളത്തില്‍ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീര്‍ന്നു.
21De modo que os peixes que estavam no rio morreram, e o rio cheirou mal, e os egípcios não podiam beber da água do rio; e houve sangue por toda a terra do Egito.
21നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാന്‍ മിസ്രയീമ്യര്‍ക്കും കഴിഞ്ഞില്ല; മിസ്രയീംദേശത്തു എല്ലാടവും രക്തം ഉണ്ടായിരുന്നു.
22Mas o mesmo fizeram também os magos do Egito com os seus encantamentos; de maneira que o coração de Faraó se endureceu, e não os ouviu, como o Senhor tinha dito.
22മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താല്‍ അതുപോലെ ചെയ്തു; എന്നാല്‍ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.
23Virou-se Faraó e entrou em sua casa, e nem ainda a isto tomou a sério.
23ഫറവോന്‍ തിരിഞ്ഞു തന്റെ അരമനയിലേക്കു പോയി; ഇതും അവന്‍ ഗണ്യമാക്കിയില്ല.
24Todos os egípcios, pois, cavaram junto ao rio, para achar água que beber; porquanto não podiam beber da água do rio.
24നദിയിലെ വെള്ളം കുടിപ്പാന്‍ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യര്‍ എല്ലാവരും കുടിപ്പാന്‍ വെള്ളത്തിന്നായി നദിയരികെ ഒക്കെയും ഔലി കുഴിച്ചു.
25Assim se passaram sete dias, depois que o Senhor ferira o rio.