Portuguese: Almeida Atualizada

Malayalam

Ezekiel

19

1E tu levanta uma lamentação sobre os príncipes de Israel,
1നീ യിസ്രായേലിന്റെ പ്രഭുവിനെക്കുറിച്ചു ഒരു വിലാപം ചൊല്ലേണ്ടതു
2e dize: Que de leoa foi tua mãe entre os leões! Deitou-se no meio dos leõezinhos, criou os seus cachorros.
2നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവള്‍ സിംഹങ്ങളുടെ ഇടയില്‍ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയില്‍ വളര്‍ത്തി.
3Assim criou um dos seus cachorrinhos, o qual, fazendo-se leão novo, aprendeu a apanhar a presa; e devorou homens.
3അവള്‍ തന്റെ കുട്ടികളില്‍ ഒന്നിനെ വളര്‍ത്തി; അതു ഒരു ബാലസിംഹമായിത്തീര്‍ന്നു; അതു ഇര തേടി പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
4Ora as nações ouviram falar dele; foi apanhado na cova delas; e o trouxeram com ganchos � terra do Egito.
4ജാതികള്‍ അവന്റെ വസ്തുത കേട്ടു; അവരുടെ കുഴിയില്‍ അവന്‍ അകപ്പെട്ടു; അവര്‍ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.
5Vendo, pois, ela que havia esperado, e que a sua esperança era perdida, tomou outro dos seus cachorros, e fê-lo leão novo.
5എന്നാല്‍ അവള്‍ താന്‍ വെച്ചുകൊണ്ടിരുന്ന ആശെക്കു ഭംഗംവന്നു എന്നു കണ്ടിട്ടു തന്റെ കുട്ടികളില്‍ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.
6E este, rondando no meio dos leões, veio a ser leão novo, e aprendeu a apanhar a presa; e devorou homens.
6അവനും സിംഹങ്ങളുടെ ഇടയില്‍ സഞ്ചരിച്ചു ബാലസിംഹമായിത്തീര്‍ന്നു, ഇര തേടിപ്പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.
7E devastou os seus palácios, e destruiu as suas cidades; e assolou-se a terra, e a sua plenitude, por causa do som do seu rugido.
7അവന്‍ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്റെ ഗര്‍ജ്ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായ്പോയി.
8Então se ajuntaram contra ele as gentes das províncias ao redor; estenderam sobre ele a rede; e ele foi apanhado na cova delas.
8അപ്പോള്‍ ജാതികള്‍ ചുറ്റുമുള്ള സംസ്ഥാനങ്ങളില്‍നിന്നു അവന്റെ നേരെ വന്നു അവന്റെ മേല്‍ വല വീശി അവന്‍ അവരുടെ കുഴിയില്‍ അകപ്പെട്ടു.
9E com ganchos meteram-no numa jaula, e o levaram ao rei de Babilônia; fizeram-no entrar nos lugares fortes, para que se não ouvisse mais a sua voz sobre os montes de Israel.
9അവര്‍ അവനെ കൊളുത്തിട്ടു ഒരു കൂട്ടില്‍ ആക്കി ബാബേല്‍രാജാവിന്റെ അടുക്കല്‍ കൊണ്ടുപോയി; ഇനി അവന്റെ നാദം യിസ്രായേല്‍പര്‍വ്വതങ്ങളില്‍ കേള്‍ക്കാതെയിരിക്കേണ്ടതിന്നു അവര്‍ അവനെ ദുര്‍ഗ്ഗങ്ങളില്‍ കൊണ്ടുപോയി.
10Tua mãe era como uma videira plantada junto �s águas; ela frutificou, e encheu-se de ramos, por causa das muitas aguas.
10നിന്റെ അമ്മ, മുന്തിരിത്തോട്ടത്തില്‍ വെള്ളത്തിന്നരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ടു അതു ഫലപ്രദവും തഴെച്ചതുമായിരുന്നു.
11E tinha uma vara forte para cetro de governador, e elevou-se a sua estatura entre os espessos ramos, e foi vista na sua altura com a multidão dos seus ramos.
11അതില്‍ അധിപതികളുടെ ചെങ്കോലുകള്‍ക്കായി ബലമുള്ള കൊമ്പുകള്‍ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയില്‍ വളര്‍ന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പം കൊണ്ടും പ്രസിദ്ധമായിരുന്നു.
12Mas foi arrancada com furor, e lançada por terra; o vento oriental secou o seu fruto; quebrou-se e secou-se a sua forte vara; o fogo a consumiu.
12എന്നാല്‍ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കന്‍ കാറ്റു അതിന്റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്റെ ബലമുള്ള കൊമ്പുകള്‍ ഒടിഞ്ഞു ഉണങ്ങിപ്പോയി തീക്കിരയായിത്തീര്‍ന്നു.
13E agora está plantada no deserto, numa terra seca e sedenta.
13ഇപ്പോള്‍ അതിനെ മരുഭൂമിയില്‍ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.
14E duma vara dos seus ramos saiu fogo que consumiu o seu fruto, de maneira que não há mais nela nenhuma vara forte para servir de cetro para governar. Essa é a lamentação, e servirá de lamentação.
14അതിന്റെ കൊമ്പുകളിലെ ഒരു കോലില്‍നിന്നു തീ പുറപ്പെട്ടു അതിന്റെ ഫലം ദഹിപ്പിച്ചുകളഞ്ഞു; അതുകൊണ്ടു ആധിപത്യത്തിന്നു ചെങ്കോലായിരിപ്പാന്‍ തക്കബലമുള്ള കോല്‍ അതില്‍നിന്നെടുപ്പാന്‍ ഇല്ലാതെപോയി; ഇതു ഒരു വിലാപം; ഒരു വിലാപമായിത്തീര്‍ന്നുമിരിക്കുന്നു.