Portuguese: Almeida Atualizada

Malayalam

Ezekiel

20

1Ora aconteceu, no sétimo ano, no mês quinto, aos dez do mês, que vieram alguns dos anciãos de Israel, para consultarem o Senhor; e assentaram-se diante de mim.
1ഏഴാം ആണ്ടു അഞ്ചാം മാസം പത്താം തിയ്യതി യിസ്രായേല്‍മൂപ്പന്മാരില്‍ ചിലര്‍ യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ വന്നു എന്റെ മുമ്പില്‍ ഇരുന്നു.
2Então veio a mim a palavra do Senhor, dizendo:
2അപ്പോള്‍ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
3Filho do homem, fala aos anciãos de Israel, e dize-lhes: Assim diz o Senhor Deus: Vós vindes consultar-me, Vivo eu, que não me deixarei ser consultado de vós, diz o Senhor Deus.
3മനുഷ്യപുത്രാ, നീ യിസ്രായേല്‍മൂപ്പന്മാരോടു സംസാരിച്ചുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ എന്നോടു അരുളപ്പാടു ചോദിപ്പാന്‍ വന്നിരിക്കുന്നുവോ? നിങ്ങള്‍ എന്നോടു ചോദിച്ചാല്‍, എന്നാണ, ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു എന്നു അവരോടു പറയേണം.
4Acaso os julgarás, faze-lhes saber as abominações de seus pais; e dize-lhes: Assim diz o Senhor Deus: No dia em que escolhi a Israel, levantei a minha mão para a descendência da casa de Jacó, e me deu a conhecer a eles na terra do Egito, quando levantei a minha mão para eles, dizendo: Eu sou o Senhor vosso Deus.
4മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ളേച്ഛതകളെ അവരോടു അറിയിച്ചുപറയേണ്ടതു
6Naquele dia levantei a minha mão para eles, jurando que os tiraria da terra do Egito para uma terra que lhes tinha espiado, que mana leite e mel, a qual é a glória de todas as terras.
5യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ്ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയര്‍ത്തി സത്യം ചെയ്തു, മിസ്രയീംദേശത്തുവെച്ചു എന്നെത്തന്നേ അവര്‍ക്കും വെളിപ്പെടുത്തിയ നാളില്‍ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു കൈ ഉയര്‍ത്തിയുംകൊണ്ടു അവരോടു അരുളിച്ചെയ്തു.
7Então lhes disse: Lançai de vós, cada um, as coisas abomináveis que encantam os seus olhos, e não vos contamineis com os ídolos do Egito; eu sou o Senhor vosso Deus.
6ഞാന്‍ അവരെ മിസ്രയീം ദേശത്തുനിന്നു പുറപ്പെ"ടുവിക്കുമെന്നും ഞാന്‍ അവര്‍ക്കുംവേണ്ടി നോക്കിവെച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സര്‍വ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതുമായ ദേശത്തിലേക്കു അവരെ കൊണ്ടുവരുമെന്നും ആ നാളില്‍ കൈ ഉയര്‍ത്തി സത്യംചെയ്തു.
8Mas rebelaram-se contra mim, e não me quiseram ouvir; não lançaram de si, cada um, as coisas abomináveis que encantavam os seus olhos, nem deixaram os ídolos de Egito; então eu disse que derramaria sobre eles o meu furor, para cumprir a minha ira contra eles no meio da terra do Egito.
7അവരോടുനിങ്ങള്‍ ഔരോരുത്തനും താന്താന്റെ കണ്ണിന്മുമ്പില്‍ ഇരിക്കുന്ന മ്ളേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിന്‍ ; മിസ്രയീമ്യ ബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുതു, ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു.
9O que fiz, porém, foi por amor do meu nome, para que não fosse profanado � vista das nações, no meio das quais eles estavam, a cujos olhos eu me dei a conhecer a eles, tirando-os da terra do Egito.
8അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേള്‍പ്പാന്‍ മനസ്സില്ലാതെ ഇരുന്നു; അവരില്‍ ഒരുത്തനും തന്റെ കണ്ണിന്മുമ്പില്‍ ഇരുന്ന മ്ളേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാല്‍ ഞാന്‍ മിസ്രയീംദേശത്തിന്റെ നടുവില്‍വെച്ചു എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്റെ കോപം അവരില്‍ നിവര്‍ത്തിക്കും എന്നും അരുളിച്ചെയ്തു.
10Assim os tirei da terra do Egito, e os levei ao deserto.
9എങ്കിലും അവരുടെ ചുറ്റും പാര്‍ക്കയും ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാന്‍ എന്റെ നാമംനിമിത്തം പ്രവര്‍ത്തിച്ചു.
11E dei-lhes os meus estatutos, e lhes mostrei as minhas ordenanças, pelas quais o homem viverá, se as cumprir.
10അങ്ങനെ ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു മരുഭൂമിയില്‍ കൊണ്ടുവന്നു.
12Demais lhes dei também os meus sábados, para servirem de sinal entre mim e eles; a fim de que soubessem que eu sou o Senhor que os santifica.
11ഞാന്‍ എന്റെ ചട്ടങ്ങളെ അവര്‍ക്കും കൊടുത്തു, എന്റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും.
13Mas a casa de Israel se rebelou contra mim no deserto, não andando nos meus estatutos, e rejeitando as minhas ordenanças, pelas quais o homem viverá, se as cumprir; e profanaram grandemente os meus sábados; então eu disse que derramaria sobre eles o meu furor no deserto, para os consumir.
12ഞാന്‍ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവര്‍ അറിയേണ്ടതിന്നു എനിക്കും അവര്‍ക്കും ഇടയില്‍ അടയാളമായിരിപ്പാന്‍ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാന്‍ അവര്‍ക്കും കൊടുത്തു.
14O que fiz, porém, foi por amor do meu nome, para que não fosse profanado � vista das nações perante as quais os fiz sair.
13യിസ്രായേല്‍ഗൃഹമോ മരുഭൂമിയില്‍വെച്ചു എന്നോടു മത്സരിച്ചു; അവര്‍ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവര്‍ ഏറ്റവും അശുദ്ധമാക്കി; ആകയാല്‍ ഞാന്‍ മരുഭൂമിയില്‍വെച്ചു എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു അവരെ സംഹരിക്കുമെന്നു അരുളിച്ചെയ്തു.
15E, contudo, eu levantei a minha mão para eles no deserto, jurando que não os introduziria na terra que lhes tinha dado, que mana leite e mel, a qual é a glória de todas as terras;
14എങ്കിലും ഞാന്‍ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന്നു ഞാന്‍ അതിന്‍ നിമിത്തം പ്രവര്‍ത്തിച്ചു.
16porque rejeitaram as minhas ordenanças, e não andaram nos meus estatutos, e profanaram os meus sábados; pois o seu coração andava após os seus ídolos.
15അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേര്‍ന്നിരുന്നതുകൊണ്ടു അവര്‍ എന്റെ വിധികളെ ധിക്കരിച്ചു എന്റെ ചട്ടങ്ങളില്‍ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാല്‍
17Não obstante os meus olhos os pouparam e não os destruí nem os consumi de todo no deserto.
16ഞാന്‍ അവര്‍ക്കും കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സര്‍വ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതും ആയ ദേശത്തേക്കു അവരെ കൊണ്ടു വരികയില്ല എന്നു ഞാന്‍ മരുഭൂമിയില്‍വെച്ചു കൈ ഉയര്‍ത്തി സത്യം ചെയ്തു.
18Mas disse eu a seus filhos no deserto: Não andeis nos estatutos de vossos pais, nem guardeis as suas ordenanças, nem vos contamineis com os seus ídolos.
17എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയില്‍വെച്ചു അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്കു അവരോടു അയ്യോഭാവം തോന്നി.
19Eu sou o Senhor vosso Deus; andai nos meus estatutos, e guardai as minhas ordenanças, e executai-os
18ഞാന്‍ മരുഭൂമിയില്‍വെച്ചു അവരുടെ മക്കളോടുനിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളില്‍ നടക്കരുതു; അവരുടെ വിധികളെ പ്രമാണിക്കരുതു; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു;
20E santificai os meus sábados; e eles servirão de sinal entre mim e vós para que saibais que eu sou o Senhor vosso Deus.
19ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങള്‍ എന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിപ്പിന്‍ ;
21Mas também os filhos se rebelaram contra mim; não andaram nos meus estatutos nem guardaram as minhas ordenanças para as praticarem, pelas quais o homem viverá, se as cumprir; profanaram eles os meus sábados; por isso eu disse que derramaria sobre eles o meu furor, para cumprir contra eles a minha ira no deserto.
20എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിന്‍ ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങള്‍ അറിയേണ്ടതിന്നു അവ എനിക്കും നിങ്ങള്‍ക്കും ഇടയില്‍ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു.
22Todavia retive a minha mão, e procedi por amor do meu nome, para que não fosse profanado � vista das nações, a cujos olhos os fiz sair.
21എന്നാല്‍ മക്കളും എന്നോടു മത്സരിച്ചു; അവര്‍ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; അവര്‍ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാല്‍ ഞാന്‍ മരുഭൂമിയില്‍വെച്ചു എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു എന്റെ കോപം അവരില്‍ നിവര്‍ത്തിക്കും എന്നു അരുളിച്ചെയ്തു.
23Também levantei a minha mão para eles no deserto, jurando que os espalharia entre as nações, e os dispersaria entre os países;
22എങ്കിലും ഞാന്‍ എന്റെ കൈ പിന്‍ വലിക്കയും ഞാന്‍ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു അതുനിമിത്തം പ്രവര്‍ത്തിക്കയും ചെയ്തു.
24porque não haviam executado as minhas ordenanças, mas rejeitaram os meus estatutos, e profanaram os meus sábados, e os seus olhos se iam após os ídolos de seus pais.
23അവര്‍ എന്റെ വിധികളെ അനുഷ്ഠിക്കാതെ എന്റെ ചട്ടങ്ങളെ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണു അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ടു,
25Também lhes dei estatutos que não eram bons, e ordenanças pelas quais não poderiam viver;
24ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു രാജ്യങ്ങളില്‍ ചിതറിച്ചുകളയുമെന്നു മരുഭൂമിയില്‍വെച്ചു കൈ ഉയര്‍ത്തി അവരോടു സത്യം ചെയ്തു.
26e os deixei contaminar-se em seus próprios dons, nos quais faziam passar pelo fogo todos os que abrem a madre, para os assolar, a fim de que soubessem que eu sou o Senhor.
25ഞാന്‍ അവര്‍ക്കും കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാന്‍ ഉതകാത്ത വിധികളെയും കൊടുത്തു.
27Portanto fala � casa de Israel, ó filho do homem, e dize-lhe: Assim diz o Senhor Deus: Ainda nisto me blasfemaram vossos pais, que procederam traiçõeiramente para comigo;
26ഞാന്‍ യഹോവ എന്നു അവര്‍ അറിവാന്‍ തക്കവണ്ണം ഞാന്‍ അവരെ ശൂന്യമാക്കേണ്ടതിന്നു അവര്‍ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതില്‍ ഞാന്‍ അവരെ അവരുടെ സ്വന്തവഴിപാടുകളാല്‍ അശുദ്ധമാക്കി.
28pois quando eu os havia introduzido na terra a respeito da qual eu levantara a minha mão, jurando que lha daria, então olharam para todo outeiro alto, e para toda árvore frondosa, e ofereceram ali os seus sacrifícios, e apresentaram ali a provocação das suas ofertas; puseram ali os seus cheiros suaves, e ali derramaram as suas libações.
27അതുകൊണ്ടു മരുഷ്യപുത്രാ നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതെന്തെന്നാല്‍യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ പിതാക്കന്മാര്‍ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതില്‍ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു.
29E eu lhes disse: Que significa o alto a que vós ides? Assim o seu nome ficou sendo Bamá, até o dia de hoje.
28അവര്‍ക്കും കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യംചെയ്ത ദേശത്തേക്കു ഞാന്‍ അവരെ കൊണ്ടുവന്നശേഷം അവര്‍ഉയര്‍ന്ന എല്ലാകുന്നും തഴെച്ച സകലവൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അര്‍പ്പിക്കയും കോപ ഹേതുകമായ വഴിപാടു കഴിക്കയും സൌരഭ്യവാസന നിവേദിക്കയും പാനിയബലികളെ പകരുകയും ചെയ്തു.
30Portanto dize � casa de Israel: Assim diz o Senhor Deus: Acaso vós vos contaminais a vós mesmos, � maneira de vossos pais? e vos prostituís com as suas abominações?
29നിങ്ങള്‍ പോകുന്ന പൂജാഗിരി എന്തു എന്നു ഞാന്‍ അവരോടു ചോദിച്ചു; ഇന്നുവരെയും അതിന്നു പൂജാഗിരി എന്നു പേര്‍ പറഞ്ഞുവരുന്നു.
31E, ao oferecerdes os vossos dons, quando fazeis passar os vossos filhos pelo fogo, vós vos contaminais com todos os vossos ídolos, até hoje. E eu hei de ser consultado por vós, ó casa de Israel? Vivo eu, diz o Senhor Deus, que não serei consultado de vós.
30അതുകൊണ്ടു നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നേ അശുദ്ധമാക്കുവാനും അവരുടെ മ്ളേച്ഛവിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്‍വാനും പോകുന്നുവോ?
32E o que veio ao vosso espírito de maneira alguma sucederá, quando dizeis: Sejamos como as nações, como as tribos dos países, servindo ao madeiro e � pedra.
31നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവശേം ചെയ്യിക്കുന്നതിനാലും നിങ്ങള്‍ ഇന്നുവരെ നിങ്ങളുടെ സകലവിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുന്നു; യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ ഉത്തരമരുളുമോ? നിങ്ങള്‍ ചോദിച്ചാല്‍, എന്നാണ ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
33Vivo eu, diz o Senhor Deus, certamente com mão forte, e com braço estendido, e com indignação derramada, hei de reinar sobre vós.
32നാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങള്‍ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല.
34E vos tirarei dentre os povos, e vos congregarei dos países nos quais fostes espalhados, com mão forte, e com braço estendido, e com indignação derramada;
33എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാന്‍ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
35e vos levarei ao deserto dos povos; e ali face a face entrarei em juízo convosco;
34ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാന്‍ നിങ്ങളെ ജാതികളില്‍നിന്നു പുറപ്പെടുവിക്കയും നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളില്‍നിന്നു ശേഖരിക്കയും ചെയ്യും.
36como entrei em juízo com vossos pais, no deserto da terra do Egito, assim entrarei em juízo convosco, diz o Senhor Deus.
35ഞാന്‍ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്നു അവിടെവെച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും.
37Também vos farei passar debaixo da vara, e vos farei entrar no vínculo do pacto;
36മിസ്രയീംദേശത്തിന്റെ മരുഭൂമിയില്‍വെച്ചു നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
38e separarei dentre vós os rebeldes, e os que transgridem contra mim; da terra das suas peregrinações os tirarei, mas � terra de Israel não voltarão; e sabereis que eu sou o Senhor.
37ഞാന്‍ നിങ്ങളെ കോലിന്‍ കീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തില്‍ ഉള്‍പ്പെടുത്തും.
39Quanto a vós, ó casa de Israel, assim diz o Senhor Deus: Ide, sirva cada um os seus ídolos; contudo mais tarde me ouvireis e não profanareis mais o meu santo nome com as vossas dádivas e com os vossos ídolos.
38എന്നോടു മത്സരിച്ചു അതിക്രമിക്കുന്നവരെ ഞാന്‍ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയും; അവര്‍ ചെന്നു പാര്‍ക്കുംന്ന രാജ്യത്തുനിന്നു ഞാന്‍ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേല്‍ദേശത്തു അവര്‍ കടക്കയില്ല; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
40Pois no meu santo monte, no monte alto de Israel, diz o Senhor Deus, ali me servirá toda a casa de Israel, toda ela, na terra; ali vos aceitarei, e ali requererei as vossas ofertas, e as primicias das vossas oblações, com todas as vossas coisas santas.
39യിസ്രായേല്‍ഗൃഹമേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ചെന്നു ഔരോരുത്തന്‍ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊള്‍വിന്‍ ; എന്നാല്‍ പിന്നെത്തേതില്‍ നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെകൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല.
41Como cheiro suave vos aceitarei, quando eu vos tirar dentre os povos e vos congregar dos países em que fostes espalhados; e serei santificado em vós � vista das nações.
40എന്റെ വിശുദ്ധപര്‍വ്വതത്തില്‍ യിസ്രായേലിന്റെ ഉന്നത പര്‍വ്വതത്തില്‍ തന്നേ, യിസ്രായേല്‍ഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവെച്ചു എന്നെ സേവിക്കുമെന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; അവിടെ ഞാന്‍ അവരെ സ്വീകരിക്കും; അവിടെ ഞാന്‍ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകലനിവേദ്യങ്ങളെയും ആഗ്രഹിക്കും.
42E sabereis que eu sou o Senhor, quando eu vos introduzir na terra de Israel, no país a respeito do qual levantei a minha mão, jurando que o daria a vossos pais.
41ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍നിന്നു പുറപ്പെടുവിച്ചു, നിങ്ങള്‍ ചിതറിപ്പോയിരിക്കുന്നരാജ്യങ്ങളില്‍ നിന്നു ശേഖരിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ സൌരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാന്‍ ജാതികള്‍ കാണ്‍കെ നിങ്ങളില്‍ വിശുദ്ധീകരിക്കപ്പെടും.
43Ali vos lembrareis de vossos caminhos, e de todos os vossos atos com que vos tendes contaminado; e tereis nojo de vós mesmos, por causa de todas as vossas maldades que tendes cometido.
42നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യംചെയ്ത ദേശമായ യിസ്രായേല്‍ദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
44E sabereis que eu sou o Senhor, quando eu proceder para convosco por amor do meu nome, não conforme os vossos maus caminhos, nem conforme os vossos atos corruptos, ó casa de Israel, diz o senhor Deus.
43അവിടെവെച്ചു നിങ്ങള്‍ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നേ മലിനമാക്കിയ സകലക്രിയകളെയും ഔര്‍ക്കും; നിങ്ങള്‍ ചെയ്ത സകല ദോഷവുംനിമിത്തം നിങ്ങള്‍ക്കു നിങ്ങളോടു തന്നേ വെറുപ്പുതോന്നും.
45E veio a mim a palavra do Senhor, dizendo:
44യിസ്രായേല്‍ഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികള്‍ക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികള്‍ക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തം തന്നേ ഞാന്‍ നിങ്ങളോടു പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
46Filho do homem, dirige o teu rosto para o caminho do sul, e derrama as tuas palavras contra o sul, e profetiza contra o bosque do campo do sul.
45യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
47E dize ao bosque do sul: Ouve a palavra do Senhor: Assim diz o Senhor Deus: Eis que acenderei em ti um fogo que em ti consumirá toda árvore verde e toda árvore seca; não se apagará a chama flamejante, antes com ela se queimarão todos os rostos, desde o sul até o norte.
46മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ചു ദക്ഷിണദേശത്തോടു പ്രസംഗിച്ചു തെക്കെദിക്കിലെ കാട്ടിനോടു പ്രവചിച്ചു തെക്കുള്ള കാട്ടിനോടു പറയേണ്ടതു
48E verá toda a carne que eu, o Senhor, o acendi; não se apagará.
47യഹോവയുടെ വചനം കേള്‍ക്ക; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിനക്കു തീ വേക്കും; അതു നിന്നില്‍ പച്ചയായുള്ള സകലവൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകലവൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാലകെട്ടുപോകയില്ല; തെക്കുമുതല്‍ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാല്‍ കരിഞ്ഞുപോകും.
49Então disse eu: Ah Senhor Deus! eles dizem de mim: Não é este um fazedor de alegorias?
48യഹോവയായ ഞാന്‍ അതു കത്തിച്ചു എന്നു സകലജഡവും കാണും; അതു കെട്ടുപോകയുമില്ല.
49അപ്പോള്‍ ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, ഇവന്‍ മറപൊരുള്‍ അല്ലോ പറയുന്നതു എന്നു അവര്‍ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.