Portuguese: Almeida Atualizada

Malayalam

Ezekiel

34

1Veio a mim a palavra do Senhor, dizendo:
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2Filho do homem, profetiza contra os pastores de Israel; profetiza, e dize aos pastores: Assim diz o Senhor Deus: Ai dos pastores de Israel que se apascentam a si mesmos! Não devem os pastores apascentar as ovelhas?
2മനുഷ്യപുത്രാ, യിസ്രായേലിന്റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്ക; നീ പ്രവചിച്ചു അവരോടു, ഇടയന്മാരോടു തന്നേ, പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുതങ്ങളെത്തന്നേ മേയിക്കുന്ന യിസ്രായേലിന്റെ ഇടയന്മാര്‍ക്കും അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാര്‍ മേയിക്കേണ്ടതു?
3Comeis a gordura, e vos vestis da lã; matais o cevado; mas não apascentais as ovelhas.
3നിങ്ങള്‍ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കയും തടിച്ചിരിക്കുന്നവയെ അറുക്കയും ചെയ്യുന്നു; ആടുകളെ നിങ്ങള്‍ മേയിക്കുന്നില്ലതാനും.
4A fraca não fortalecestes, a doente não curastes, a quebrada não ligastes, a desgarrada não tornastes a trazer, e a perdida não buscastes; mas dominais sobre elas com rigor e dureza.
4നിങ്ങള്‍ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു.
5Assim se espalharam, por não haver pastor; e tornaram-se pasto a todas as feras do campo, porquanto se espalharam.
5ഇടയന്‍ ഇല്ലായ്കകൊണ്ടു അവ ചിതറിപ്പോയി; ചിതറിപ്പോയിട്ടു അവ കാട്ടിലെ സകലമൃഗങ്ങള്‍ക്കും ഇരയായിത്തീര്‍ന്നു.
6As minhas ovelhas andaram desgarradas por todos os montes, e por todo alto outeiro; sim, as minhas ovelhas andaram espalhadas por toda a face da terra, sem haver quem as procurasse, ou as buscasse.
6എന്റെ ആടുകള്‍ എല്ലാമലകളിലും ഉയരമുള്ള എല്ലാകുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തില്‍ ഒക്കെയും എന്റെ ആടുകള്‍ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല.
7Portanto, ó pastores, ouvi a palavra do Senhor:
7അതുകൊണ്ടു ഇടയന്മാരേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ;
8Vivo eu, diz o Senhor Deus, que porquanto as minhas ovelhas foram entregues � rapina, e as minhas ovelhas vieram a servir de pasto a todas as feras do campo, por falta de pastor, e os meus pastores não procuraram as minhas ovelhas, pois se apascentaram a si mesmos, e não apascentaram as minhas ovelhas;
8എന്നാണ ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകള്‍ കവര്‍ച്ചയായിപ്പോകയും എന്റെ ആടുകള്‍ കാട്ടിലെ സകലമൃഗത്തിന്നും ഇരയായിത്തീരുകയും ചെയ്തതു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാര്‍ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്ക കൊണ്ടു,
9portanto, ó pastores, ouvi a palavra do Senhor:
9ഇടയന്മാരേ, യഹോവയുടെ വചനം കേള്‍പ്പിന്‍
10Assim diz o Senhor Deus: Eis que eu estou contra os pastores; das suas mãos requererei as minhas ovelhas, e farei que eles deixem de apascentar as ovelhas, de sorte que não se apascentarão mais a si mesmos. Livrarei as minhas ovelhas da sua boca, para que não lhes sirvam mais de pasto.
10യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഇടയന്മാര്‍ക്കും വിരോധമായിരിക്കുന്നു; ഞാന്‍ എന്റെ ആടുകളെ അവരുടെ കയ്യില്‍നിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയില്‍നിന്നു അവരെ നീക്കിക്കളയും; ഇടയന്മാര്‍ ഇനി തങ്ങളെത്തന്നേ മേയിക്കയില്ല; എന്റെ ആടുകള്‍ അവര്‍ക്കും ഇരയാകാതെയിരിക്കേണ്ടതിന്നു ഞാന്‍ അവയെ അവരുടെ വായില്‍ നിന്നു വിടുവിക്കും.
11Porque assim diz o Senhor Deus: Eis que eu, eu mesmo, procurarei as minhas ovelhas, e as buscarei.
11യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും.
12Como o pastor busca o seu rebanho, no dia em que está no meio das suas ovelhas dispersas, assim buscarei as minhas ovelhas. Livrá-las-ei de todos os lugares por onde foram espalhadas, no dia de nuvens e de escuridão.
12ഒരു ഇടയന്‍ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയില്‍ ഇരിക്കുന്ന നാളില്‍ തന്റെ ആട്ടിന്‍ കൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാന്‍ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തില്‍ ചിതറിപ്പോയ സകലസ്ഥലങ്ങളിലും നിന്നു അവയെ വിടുവിക്കും.
13Sim, tirá-las-ei para fora dos povos, e as congregarei dos países, e as introduzirei na sua terra, e as apascentarei sobre os montes de Israel, junto �s correntes d'água, e em todos os lugares habitados da terra.
13ഞാന്‍ അവയെ ജാതികളുടെ ഇടയില്‍നിന്നു പുറപ്പെടുവിച്ചു ദേശങ്ങളില്‍ നിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേല്‍മലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും.
14Em bons pastos as apascentarei, e nos altos montes de Israel será o seu curral; deitar-se-ão ali num bom curral, e pastarão em pastos gordos nos montes de Israel.
14നല്ല മേച്ചല്‍പുറത്തു ഞാന്‍ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയര്‍ന്ന മലകള്‍ അവേക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേല്‍മലകളിലെ പുഷ്ടിയുള്ള മേച്ചല്‍പുറത്തു മേയുകയും ചെയ്യും.
15Eu mesmo apascentarei as minhas ovelhas, e eu as farei repousar, diz o Senhor Deus.
15ഞാന്‍ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
16A perdida buscarei, e a desgarrada tornarei a trazer; a quebrada ligarei, e a enferma fortalecerei; e a gorda e a forte vigiarei. Apascentá-las-ei com justiça.
16കാണാതെപോയതിനെ ഞാന്‍ അന്വേഷിക്കയും ഔടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാല്‍ കൊഴുത്തതിനെയും ഉരത്തതിനെയും ഞാന്‍ നശിപ്പിക്കും; ഞാന്‍ ന്യായത്തോടെ അവയെ മേയിക്കും.
17Quanto a vós, ó ovelhas minhas, assim diz o Senhor Deus: Eis que eu julgarei entre ovelhas e ovelhas, entre carneiros e bodes.
17നിങ്ങളോ, എന്റെ ആടുകളേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ആടിന്നും ആടിന്നും മദ്ധ്യേയും ആട്ടുകൊറ്റന്മാര്‍ക്കും കോലാട്ടുകൊറ്റന്മാര്‍ക്കും മദ്ധ്യേയും ന്യായം വിധിക്കുന്നു.
18Acaso não vos basta fartar-vos do bom pasto, senão que pisais o resto de vossos pastos aos vossos pés? e beber as águas limpas, senão que sujais o resto com os vossos pés?
18നിങ്ങള്‍ നല്ല മേച്ചല്‍ മേഞ്ഞിട്ടു മേച്ചലിന്റെ ശേഷിപ്പിനെ കാല്‍കൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞ വെള്ളം കുടിച്ചിട്ടു ശേഷിപ്പുള്ളതിനെ കാല്‍കൊണ്ടു കലക്കിക്കളയുന്നതും നിങ്ങള്‍ക്കു പോരായോ?
19E as minhas ovelhas hão de comer o que haveis pisado, e beber o que haveis sujado com os vossos pés.
19നിങ്ങള്‍ കാല്‍കൊണ്ടു ചവിട്ടിയതു എന്റെ ആടുകള്‍ തിന്നുകയും നിങ്ങള്‍ കാല്‍കൊണ്ടു കലക്കിയതു അവ കുടിക്കയും ചെയ്യേണമോ?
20Por isso o Senhor Deus assim lhes diz: Eis que eu, eu mesmo, julgarei entre a ovelha gorda e a ovelha magra.
20അതുകൊണ്ടു യഹോവയായ കര്‍ത്താവു അവയോടു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ തന്നേ തടിച്ച ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കും മദ്ധ്യേ ന്യായം വിധിക്കും.
21Porquanto com o lado e com o ombro dais empurrões, e com as vossas pontas escorneais todas as fracas, até que as espalhais para fora,
21ദീനം പിടിച്ചവയെ നിങ്ങള്‍ പരക്കെ ചിതറിക്കുവോളം പാര്‍ശ്വംകൊണ്ടും തോള്‍കൊണ്ടും ഉന്തി അവയെ ഒക്കെയും കൊമ്പുകൊണ്ടു ഇടിക്കുന്നതിനാല്‍
22portanto salvarei as minhas ovelhas, e não servirão mais de presa; e julgarei entre ovelhas e ovelhas.
22ഞാന്‍ എന്റെ ആട്ടിന്‍ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാന്‍ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
23E suscitarei sobre elas um só pastor para as apascentar, o meu servo Davi. Ele as apascentará, e lhes servirá de pastor.
23അവയെ മേയിക്കേണ്ടതിന്നു ഞാന്‍ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവന്‍ അവയെ മേയിച്ചു അവേക്കു ഇടയനായിരിക്കും.
24E eu, o Senhor, serei o seu Deus, e o meu servo Davi será príncipe no meio delas; eu, o Senhor, o disse.
24അങ്ങനെ യഹോവയായ ഞാന്‍ അവര്‍ക്കും ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു.
25Farei com elas um pacto de paz; e removerei da terra os animais ruins, de sorte que elas habitarão em segurança no deserto, e dormirão nos bosques.
25ഞാന്‍ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയില്‍ നിര്‍ഭയമായി വസിക്കയും കാടുകളില്‍ ഉറങ്ങുകയും ചെയ്യും.
26E delas e dos lugares ao redor do meu outeiro farei uma bênção; e farei descer a chuva a seu tempo; chuvas de bênçãos serão.
26ഞാന്‍ അവയെയും എന്റെ കുന്നിന്നും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കിവേക്കും; ഞാന്‍ തക്ക സമയത്തു മഴപെയ്യിക്കും; അതു അനുഗ്രഹകരമായ മഴ ആയിരിക്കും.
27E as árvores do campo darão o seu fruto, e a terra dará a sua novidade, e estarão seguras na sua terra; saberão que eu sou o Senhor, quando eu quebrar os canzis do seu jugo e as livrar da mão dos que se serviam delas.
27വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവര്‍ തങ്ങളുടെ ദേശത്തു നിര്‍ഭയമായി വസിക്കയും ഞാന്‍ അവരുടെ നുകക്കഴികളെ പൊട്ടിച്ചു, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കയ്യില്‍നിന്നു അവരെ വിടുവിക്കയും ചെയ്യുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
28Pois não servirão mais de presa aos gentios, nem as devorarão mais os animais da terra; mas habitarão seguramente, e ninguém haverá que as espante.
28അവര്‍ ഇനി ജാതികള്‍ക്കു കവര്‍ച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവര്‍ നിര്‍ഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
29Também lhes levantarei uma plantação de renome, e nunca mais serão consumidas pela fome na terra, nem mais levarão sobre si o opróbrio das nações.
29ഞാന്‍ അവര്‍ക്കും കീര്‍ത്തിയുള്ളോരു നടുതല വെച്ചുണ്ടാക്കും; അവര്‍ ഇനി ദേശത്തു പട്ടണി കിടന്നു നശിക്കയില്ല; ജാതികളുടെ നിന്ദ ഇനി വഹിക്കയുമില്ല.
30Saberão, porém, que eu, o Senhor seu Deus, estou com elas, e que elas são o meu povo, a casa de Israel, diz o Senhor Deus.
30ഇങ്ങനെ അവരുടെ ദൈവമായ യഹോവ എന്ന ഞാന്‍ അവരോടുകൂടെ ഉണ്ടെന്നും യിസ്രായേല്‍ഗൃഹമായിരിക്കുന്ന അവര്‍ എന്റെ ജനമാകുന്നു എന്നും അവര്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
31Vós, ovelhas minhas, ovelhas do meu pasto, sois homens, e eu sou o vosso Deus, diz o Senhor Deus.
31എന്നാല്‍ എന്റെ മേച്ചല്‍പുറത്തെ ആടുകളായി എന്റെ ആടുകളായുള്ളോരേ, നിങ്ങള്‍ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.