Portuguese: Almeida Atualizada

Malayalam

Ezekiel

35

1Veio a mim a palavra do Senhor, dizendo:
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
2Filho do homem, dirige o teu rosto contra o monte Seir, e profetiza contra ele.
2മനുഷ്യപുത്രാ, നീ സെയീര്‍ പര്‍വ്വതത്തിന്നു നേരെ മുഖം തിരിച്ചു അതിനെക്കുറിച്ചു പ്രവചിച്ചു അതിനോടു പറയേണ്ടതു
3E dize-lhe: Assim diz o Senhor Deus: Eis que eu estou contra ti, ó monte Seir, e estenderei a minha mão contra ti, e te tornarei em desolação e espanto.
3യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസെയീര്‍പര്‍വ്വതമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്റെ നേരെ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.
4Farei desertas as tuas cidades, e tu serás assolado; e saberás que eu sou o Senhor.
4ഞാന്‍ നിന്റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാന്‍ യഹോവയെന്നു നീ അറിയും.
5Pois que guardaste perpétua inimizade, e entregaste os filhos de Israel ao poder da espada no tempo da sua calamidade, no tempo do castigo final;
5നീ നിത്യവൈരം ഭാവിച്ചു, യിസ്രായേല്‍മക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്തു അവരെ വാളിന്നു ഏല്പിച്ചുവല്ലോ.
6por isso vivo eu, diz o Senhor Deus, que te prepararei para sangue, e o sangue te perseguirá; visto que não aborreceste o sangue, por isso o sangue te perseguirá.
6അതുകൊണ്ടുഎന്നാണ, ഞാന്‍ നിന്നെ രക്തമാക്കിത്തീര്‍ക്കുംകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
7Farei do monte Seir um espanto e uma desolação, e exterminarei dele o que por ele passar, e o que por ele voltar;
7അങ്ങനെ ഞാന്‍ സെയീര്‍പര്‍വ്വതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതില്‍ നിന്നു ഛേദിച്ചുകളയും.
8e encherei os seus montes dos seus mortos; nos teus outeiros, e nos teus vales, e em todas as tuas correntes d'água cairão os mortos � espada.
8ഞാന്‍ അതിന്റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറെക്കും നിന്റെ കുന്നുകളിലും താഴ്വരകളിലും നിന്റെ സകലനദികളിലും വാളാല്‍ നിഹതന്മാരായവര്‍ വീഴും.
9Em desolações perpétuas te porei, e não serão habitadas as tuas cidades. Então sabereis que eu sou o Senhor.
9ഞാന്‍ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്റെ പട്ടണങ്ങള്‍ നിവാസികള്‍ ഇല്ലാതെയിരിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
10Visto como dizes: Estes dois povos e estas duas terras serão meus, e havemos de possuí-los, sendo que o Senhor se achava ali;
10യഹോവ അവിടെ ഉണ്ടായിരിക്കെഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങള്‍ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ടു
11portanto, vivo eu, diz o Senhor Deus, que procederei conforme a tua ira, e conforme a tua inveja, de que usaste, no teu ódio contra eles; e me darei a conhecer entre eles, quando eu te julgar.
11എന്നാണ, നീ അവരോടു നിന്റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിന്നും അസൂയെക്കും ഒത്തവണ്ണം ഞാനും പ്രവര്‍ത്തിക്കും; ഞാന്‍ നിനക്കു ന്യായം വിധിക്കുമ്പോള്‍ ഞാന്‍ അവരുടെ ഇടയില്‍ എന്നെത്തന്നേ വെളിപ്പെടുത്തും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
12E saberás que eu, o Senhor, ouvi todas as tuas blasfêmias, que proferiste contra os montes de Israel, dizendo: Já estão assolados, a nós nos são entregues por pasto.
12യിസ്രായേല്‍പര്‍വ്വതങ്ങള്‍ ശൂന്യമായിരിക്കുന്നു; അവ ഞങ്ങള്‍ക്കു ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെ ഒക്കെയും യഹോവയായ ഞാന്‍ കേട്ടിരിക്കുന്നു എന്നു നീ അറിയും.
13Vós vos engrandecestes contra mim com a vossa boca, e multiplicastes as vossas palavras contra mim. Eu o ouvi.
13നിങ്ങള്‍ വായ്കൊണ്ടു എന്റെ നേരെ വമ്പു പറഞ്ഞു എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി; ഞാന്‍ അതു കേട്ടിരിക്കുന്നു.
14Assim diz o Senhor Deus: Quando a terra toda se alegrar, a ti te farei uma desolação.
14യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസര്‍വ്വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നിന്നെ ശൂന്യമാക്കും.
15Como te alegraste com a herança da casa de Israel, porque foi assolada, assim eu te farei a ti: assolado serás, ó monte Seir, e todo o Edom, sim, todo ele; e saberão que eu sou o Senhor.
15യിസ്രായേല്‍ഗൃഹത്തിന്റെ അവകാശം ശൂന്യമായതില്‍ നീ സന്തോഷിച്ചുവല്ലോ; ഞാന്‍ നിന്നോടും അതുപോലെ ചെയ്യും; സെയീര്‍പര്‍വ്വതവും എല്ലാ ഏദോമുമായുള്ളാവേ, നീ ശൂന്യമായ്പോകും; ഞാന്‍ യഹോവയെന്നു അവര്‍ അറിയും.