Portuguese: Almeida Atualizada

Malayalam

Ezekiel

36

1Tu, ó filho do homem, profetiza aos montes de Israel, e dize: Montes de Israel, ouvi a palavra do Senhor.
1നീയോ, മനുഷ്യപുത്രാ, യിസ്രായേല്‍പര്‍വ്വതങ്ങളോടു പ്രവചിച്ചുപറയേണ്ടതുയിസ്രായേല്‍പര്‍വ്വതങ്ങളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ !
2Assim diz o Senhor Deus: Pois que disse o inimigo contra vós: Ah! ah! e: As alturas antigas são nossas para as possuirmos;
2യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുശത്രു നിങ്ങളെക്കുറിച്ചുനന്നായി; പുരാതനഗിരികള്‍ ഞങ്ങള്‍ക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.
3portanto, profetiza, e dize: Assim diz o Senhor Deus: Porquanto, sim, porquanto vos assolaram e vos devoraram de todos os lados, para que ficásseis feitos herança do resto das nações, e tendes andado em lábios paroleiros, e chegastes a ser a infâmia do povo;
3അതുകൊണ്ടു നീ പ്രവചിച്ചുപറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജാതികളില്‍ ശേഷിച്ചവര്‍ക്കുംു കൈവശമായിത്തീരത്തക്കവണ്ണം അവര്‍ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും നിങ്ങള്‍ വായാളികളുടെ അധരങ്ങളില്‍ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീര്‍ന്നിരിക്കകൊണ്ടും യിസ്രായേല്‍പര്‍വ്വതങ്ങളേ,
4portanto, ouvi, ó montes de Israel, a palavra do Senhor Deus: Assim diz o Senhor Deus aos montes e aos outeiros, �s correntes d'água e aos vales, aos desertos assolados e �s cidades desamparadas, que se tornaram presa e escarnio para o resto das nações que estão ao redor delas;
4യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍ ! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിര്‍ജ്ജനവും ചുറ്റുമുള്ള ജാതികളില്‍ ശേഷിച്ചവര്‍ക്കും കവര്‍ച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു
5portanto, assim diz o Senhor Deus: Certamente no fogo do meu zelo falei contra o resto das nações, e contra todo o Edom, que se apropriaram da minha terra, com toda a alegria de seu coração, e com menosprezo da alma, para a lançarem fora a rapina;
5അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുജാതികളില്‍ ശേഷിച്ചവരോടും എല്ലാ ഏദോമിനോടും ഞാന്‍ നിശ്ചയമായി എന്റെ തീക്ഷണതാഗ്നിയോടെ സംസാരിക്കും; അവര്‍ എന്റെ ദേശത്തെ കവര്‍ച്ചക്കായി തള്ളിക്കളവാന്‍ തക്കവണ്ണം അതിനെ പൂര്‍ണ്ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടും കൂടെ തങ്ങള്‍ക്കു അവകാശമായി നിയമിച്ചുവല്ലോ.
6portanto, profetiza sobre a terra de Israel, e dize aos montes e aos outeiros, �s correntes d'água e aos vales: Assim diz o Senhor Deus: Eis que falei no meu zelo e no meu furor, porque levastes sobre vós o opróbrio das nações.
6അതുകൊണ്ടു നീ യിസ്രായേല്‍ ദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാന്‍ എന്റെ തീക്ഷണതയോടും എന്റെ ക്രോധത്തോടും കൂടെ സംസാരിക്കുന്നു.
7Portanto, assim diz o Senhor Deus: Eu levantei a minha mão, jurando: Certamente as nações que estão ao redor de vós levarão o seu opróbrio sobre si mesmas.
7അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്യുന്നു.
8Mas vós, ó montes de Israel, vós produzireis os vossos ramos, e dareis o vosso fruto para o meu povo de Israel, pois já está prestes a vir.
8നിങ്ങളോ, യിസ്രായേല്‍പര്‍വ്വതങ്ങളേ, എന്റെ ജനമായ യിസ്രായേല്‍ വരുവാന്‍ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവര്‍ക്കും വേണ്ടി ഫലം കായ്പിന്‍ .
9pois eis que eu estou convosco, e eu me voltarei para vós, e sereis lavrados e semeados;
9ഞാന്‍ നിങ്ങള്‍ക്കു അനുകൂലമായിരിക്കുന്നു; ഞാന്‍ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളില്‍ കൃഷിയും വിതയും നടക്കും.
10e multiplicarei homens sobre vós, a toda a casa de Israel, a toda ela; e as cidades serão habitadas, e os lugares devastados serão edificados.
10ഞാന്‍ നിങ്ങളില്‍ മനുഷ്യരെ, യിസ്രായേല്‍ഗൃഹം മുഴുവനെയും തന്നേ, വര്‍ദ്ധിപ്പിക്കും; പട്ടണങ്ങളില്‍ നിവാസികള്‍ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.
11Também sobre vós multiplicarei homens e animais, e eles se multiplicarão, e frutificarão. E farei que sejais habitados como dantes, e vos tratarei melhor do que nos vossos princípios. Então sabereis que eu sou o Senhor.
11ഞാന്‍ നിങ്ങളില്‍ മനുഷ്യരെയും മൃഗങ്ങളെയും വര്‍ദ്ധിപ്പിക്കും; അവര്‍ പെരുകി സന്താനപുഷ്ടിയുള്ളവരാകും; ഞാന്‍ നിങ്ങളില്‍ പണ്ടത്തെപ്പോലെ ആളെ പാര്‍പ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാള്‍ അധികം നന്മ ഞാന്‍ നിങ്ങള്‍ക്കു ചെയ്യും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
12E sobre vós farei andar homens, o meu povo de Israel; eles te possuirão, e tu serás a sua herança, e nunca mais os desfilharás.
12ഞാന്‍ നിങ്ങളില്‍ മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നേ, സഞ്ചരിക്കുമാറാക്കും; അവര്‍ നിന്നെ കൈവശമാക്കും; നീ അവര്‍ക്കും അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.
13Assim diz o Senhor Deus: Visto como vos dizem: Tu devoras os homens, e tens desfilhado a tua nação;
13യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; അര്‍ നിന്നോടുനീ മനുഷ്യരെ തിന്നുകളകയും നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ടു,
14por isso tu não devorarás mais os homens, nem desfilharás mais a tua nação, diz o Senhor Deus.
14നീ ഇനിമേല്‍ മനുഷ്യരെ തിന്നുകളകയില്ല; നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല; എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
15Não te permitirei ouvir mais a afronta das nações; e não levaras mais sobre ti o opróbrio dos povos, nem farás tropeçar mais a tua nação, diz o Senhor Deus.
15ഞാന്‍ ഇനി നിന്നെ ജാതികളുടെ നിന്ദ കേള്‍പ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
16Veio a mim a palavra do Senhor, dizendo:
16യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
17Filho do homem, quando a casa de Israel habitava na sua terra, então eles a contaminaram com os seus caminhos e com as suas ações. Como a imundícia de uma mulher em sua separação, tal era o seu caminho diante de mim.
17മനുഷ്യപുത്രാ, യിസ്രായേല്‍ ഗൃഹം തങ്ങളുടെ ദേശത്തു പാര്‍ത്തിരുന്നപ്പോള്‍, അവര്‍ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികള്‍കൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പു ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
18Derramei, pois, o meu furor sobre eles, por causa do sangue que derramaram sobre a terra, e porque a contaminaram com os seus ídolos;
18അവര്‍ ദേശത്തു ചൊരിഞ്ഞ രക്തംനിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങള്‍കൊണ്ടു മലിനമാക്കിയതുനിമിത്തവും ഞന്‍ എന്റെ ക്രോധം അവരുടെമേല്‍ പകര്‍ന്നു.
19e os espalhei entre as nações, e foram dispersos pelas terras; conforme os seus caminhos, e conforme os seus feitos, eu os julguei.
19ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു; അവര്‍ ദേശങ്ങളില്‍ ചിതറിപ്പോയി; അവരുടെ നടപ്പിന്നും പ്രവൃത്തികള്‍ക്കും തക്കവണ്ണം ഞാന്‍ അവരെ ന്യായം വിധിച്ചു.
20E, chegando �s nações para onde foram, profanaram o meu santo nome, pois se dizia deles: São estes o povo do Senhor, e tiveram de sair da sua terra.
20അവര്‍ ജാതികളുടെ ഇടയില്‍ ചെന്നുചേര്‍ന്നപ്പോള്‍, ഇവര്‍ യഹോവയുടെ ജനം, അവന്റെ ദേശം വിട്ടുപോകേണ്ടിവന്നവര്‍ എന്നു അവര്‍ അവരെക്കുറിച്ചു പറയുമാറാക്കിയതിനാല്‍ അവര്‍ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.
21Mas eu os poupei por amor do meu santo nome, que a casa de Israel profanou entre as nações para onde foi.
21എങ്കിലും യിസ്രായേല്‍ഗൃഹം ചെന്നുചേര്‍ന്ന ജാതികളുടെ ഇടയില്‍ അശുദ്ധമാക്കിയ എന്റെ വിശുദ്ധനാമത്തെക്കുറിച്ചു എനിക്കു അയ്യോഭാവം തോന്നി.
22Dize portanto � casa de Israel: Assim diz o Senhor Deus: Não é por amor de vós que eu faço isto, o casa de Israel; mas em atenção ao meu santo nome, que tendes profanado entre as nações para onde fostes;
22അതുകൊണ്ടു നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങള്‍ ചെന്നുചേര്‍ന്ന ജാതികളുടെ ഇടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധ നാമംനിമിത്തം അത്രേ ഞാന്‍ അങ്ങനെ ചെയ്യുന്നതു.
23e eu santificarei o meu grande nome, que foi profanado entre as nações, o qual profanastes no meio delas; e as nações saberão que eu sou o Senhor, diz o Senhor Deus, quando eu for santificado aos seus olhos.
23ജാതികളുടെ ഇടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയതായി അവരുടെ ഇടയില്‍ അശുദ്ധമായ്പോയിരിക്കുന്ന എന്റെ മഹത്തായ നാമത്തെ ഞാന്‍ വിശുദ്ധീകരിക്കും; ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നേ നിങ്ങളില്‍ വിശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
24Pois vos tirarei dentre as nações, e vos congregarei de todos os países, e vos trarei para a vossa terra.
24ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയില്‍നിന്നു കൂട്ടി സകലദേശങ്ങളില്‍നിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.
25Então aspergirei água pura sobre vós, e ficareis purificados; de todas as vossas imundícias, e de todos os vossos ídolos, vos purificarei.
25ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും.
26Também vos darei um coração novo, e porei dentro de vós um espírito novo; e tirarei da vossa carne o coração de pedra, e vos darei um coração de carne.
26ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും; പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും.
27Ainda porei dentro de vós o meu Espírito, e farei que andeis nos meus estatutos, e guardeis as minhas ordenanças, e as observeis.
27ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കി നിങ്ങളെ എന്റെ ചട്ടങ്ങളില്‍ നടക്കുമാറാക്കും; നിങ്ങള്‍ എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിക്കും.
28E habitareis na terra que eu dei a vossos pais, e vós sereis o meu povo, e eu serei o vosso Deus.
28ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തു നിങ്ങള്‍ പാര്‍ക്കും; നിങ്ങള്‍ എനിക്കു ജനമായും ഞാന്‍ നിങ്ങള്‍ക്കു ദൈവമായും ഇരിക്കും.
29Pois eu vos livrarei de todas as vossas imundícias; e chamarei o trigo, e o multiplicarei, e não trarei fome sobre vós;
29ഞാന്‍ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാന്‍ നിങ്ങളുടെമേല്‍ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വര്‍ദ്ധിപ്പിക്കും.
30mas multiplicarei o fruto das árvores, e a novidade do campo, para que não mais recebais o opróbrio da fome entre as nações.
30നിങ്ങള്‍ ഇനിമേല്‍ ജാതികളുടെ ഇടയില്‍ ക്ഷാമത്തിന്റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന്നു ഞാന്‍ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്റെ വിളവും വര്‍ദ്ധിപ്പിക്കും.
31Então vos lembrareis dos vossos maus caminhos, e dos vossos feitos que não foram bons; e tereis nojo em vós mesmos das vossas iniqüidades e das vossas abominações.
31അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഔര്‍ത്തു നിങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തവും മ്ളേച്ഛതകള്‍ നിമിത്തവും നിങ്ങള്‍ക്കു നിങ്ങളോടു തന്നേ വെറുപ്പു തോന്നും.
32Não é por amor de vós que eu faço isto, diz o Senhor Deus, notório vos seja; envergonhai-vos, e confundi-vos por causa dos vossos caminhos, ó casa de Israel.
32നിങ്ങളുടെ നിമിത്തമല്ല ഞാന്‍ ഇതു ചെയ്യുന്നതു എന്നു നിങ്ങള്‍ക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു; യിസ്രായേല്‍ഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിന്‍ .
33Assim diz o Senhor Deus: No dia em que eu vos purificar de todas as vossas iniqüidades, então farei com que sejam habitadas as cidades e sejam edificados os lugares devastados.
33യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കുന്ന നാളില്‍ നിങ്ങളുടെ പട്ടണങ്ങളില്‍ ഞാന്‍ ആളെ പാര്‍പ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.
34E a terra que estava assolada será lavrada, em lugar de ser uma desolação aos olhos de todos os que passavam.
34വഴിപോകുന്ന ഏവരുടെയും കാഴ്ചെക്കു ശൂന്യമായ്ക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.
35E dirão: Esta terra que estava assolada tem-se tornado como jardim do Eden; e as cidades solitárias, e assoladas, e destruídas, estão fortalecidas e habitadas.
35ശൂന്യമായ്ക്കിടന്നിരുന്ന ദേശം ഏദെന്‍ തോട്ടം പോലെയായ്തീര്‍ന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങള്‍ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീര്‍ന്നുവല്ലോ എന്നു അവര്‍ പറയും.
36Então as nações que ficarem de resto em redor de vós saberão que eu, o Senhor, tenho reedificado as cidades destruídas, e plantado o que estava devastado. Eu, o Senhor, o disse, e o farei.
36ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാന്‍ പണിതു, ശൂന്യപ്രദേശത്തു നടുതല വെച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികള്‍ അന്നു അറിയും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ നിവര്‍ത്തിക്കയും ചെയ്യും.
37Assim diz o Senhor Deus: Ainda por isso serei consultado da parte da casa de Israel, que lho faça; multiplicá-los-ei como a um rebanho.
37യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹം എന്നോടു അപേക്ഷിച്ചിട്ടു ഞാന്‍ ഒന്നുകൂടെ ചെയ്യുംഞാന്‍ അവര്‍ക്കും ആളുകളെ ആട്ടിന്‍ കൂട്ടത്തെപ്പോലെ വര്‍ദ്ധിപ്പിച്ചുകൊടുക്കും.
38Como o rebanho para os sacrifícios, como o rebanho de Jerusalém nas suas solenidades, assim as cidades desertas se encherão de famílias; e saberão que eu sou o Senhor.
38ശൂന്യമായ്പോയിരുന്ന പട്ടണങ്ങള്‍ വിശുദ്ധമായ ആട്ടിന്‍ കൂട്ടംപോലെ, ഉത്സവങ്ങളില്‍ യെരൂശലേമിലെ ആട്ടിന്‍ കൂട്ടംപോലെ തന്നേ, മനുഷ്യരാകുന്ന ആട്ടിന്‍ കൂട്ടം കൊണ്ടു നിറയും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.