Portuguese: Almeida Atualizada

Malayalam

Ezekiel

42

1Depois disto fez-me sair para fora, ao átrio exterior, que dá para o norte; e me levou �s câmaras que estavam defronte do largo vazio, e que estavam defronte do edifício, do lado do norte.
1അനന്തരം അവന്‍ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിന്നു നേരെയും വടക്കോട്ടുള്ള കെട്ടിടത്തിന്നെതിരെയും ഉണ്ടായിരുന്ന മണഡ"ത്തിലേക്കു എന്നെ കൊണ്ടുചെന്നു.
2Do comprimento de cem côvados era esse edifício, e da largura de cinqüenta côvados.
2അതിന്റെ മുന്‍ ഭാഗത്തിന്നു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.
3Em frente dos vinte côvados, que tinha o átrio interior, e em frente do pavimento que tinha o átrio exterior, havia galeria contra galeria em três andares.
3അകത്തെ പ്രാകാരത്തിന്നുള്ള ഇരുപതു മുഴത്തിന്നെതിരെയും പുറത്തെ പ്രാകാരത്തിന്നുള്ള കല്ത്തളത്തിന്നെതിരെയും മൂന്നു നിലയായി നടപ്പുരെക്കു നേരെ നടപ്പുര ഉണ്ടായിരുന്നു.
4E diante das câmaras havia um passeio que dava para o átrio interior, e que tinha dez côvados de largura e cem côvados de comprimento; e as suas portas davam para o norte.
4മണ്ഡപങ്ങളുടെ മുമ്പില്‍ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളോരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകള്‍ വടക്കോട്ടായിരുന്നു.
5Ora, as câmaras superiores eram mais estreitas; porque as galerias tomavam destas mais espaço do que das de baixo e das do meio do edifício.
5കെട്ടിടത്തിന്റെ താഴത്തെ മണ്ഡപങ്ങളില്‍നിന്നും നടുവിലത്തേവയില്‍നിന്നും എടുത്തതിനെക്കാള്‍ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളില്‍നിന്നു നടപ്പുരകള്‍ക്കു എടുത്തുപോന്നിരുന്നതുകൊണ്ടു അവ നീളം കുറഞ്ഞവ ആയിരുന്നു.
6Porque elas eram de três andares e não tinham colunas como as colunas dos átrios; por isso desde o chão se iam estreitando mais do que as de baixo e as do meio.
6അവ മൂന്നു നിലയായിരുന്നു; എന്നാല്‍ അവേക്കു പ്രാകാരങ്ങളുടെ തൂണുകള്‍പോലെ തൂണുകള്‍ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്റെ നിലം ചുരുങ്ങിയിരുന്നു.
7No lado de fora, em paralelo �s cãmaras e defronte delas no caminho do áteio exterior, havia um muro que tinha cinqüenta côvados de comprimento.
7പുറമെ മണ്ഡപങ്ങളുടെ നീളത്തില്‍ പുറത്തെ പ്രാകാരത്തിന്റെ നേരെ മണ്ഡപങ്ങളുടെ മുന്‍ വശത്തെ മതിലിന്റെ നീളം അമ്പതു മുഴം ആയിരുന്നു.
8Pois o comprimento da série de câmaras que estavam no átrio exterior era de cinqüenta côvados, enquanto o da série que estava defronte do templo era de cem côvados.
8പുറത്തെ പ്രാകാരത്തിലേക്കു ദര്‍ശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാല്‍ മന്ദിരത്തിന്നെതിരെയുള്ള നീളം നൂറു മുഴമായിരുന്നു;
9Por debaixo destas câmaras estava a entrada do lado do oriente, para quem entra nelas do átrio exterior.
9പുറത്തെ പ്രാകാരത്തില്‍നിന്നു ഇവയിലേക്കു കടന്നാല്‍ കിഴക്കോട്ടു ഈ മണ്ഡപങ്ങള്‍ക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.
10Na grossura do muro do átrio que dava para o oriente, diante do lugar separado, e diante do edifício, havia também câmaras,
10കിഴക്കോട്ടുള്ള പ്രാകാരത്തിന്റെ മതിലിന്റെ തലെക്കല്‍ മുറ്റത്തിന്നെതിരായും കെട്ടിടത്തിന്നെതിരായും മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു.
11com um caminho diante delas, que eram da mesma feição das câmaras que davam para o norte, sendo do mesmo comprimento, e da mesma largura, com as mesmas saídas, disposições e portas.
11അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിന്നൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാപുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നേ.
12E conforme eram as portas das câmaras que davam para o sul, era também a porta no topo do caminho, isto é, do caminho bem em frente do muro � direita para quem entra.
12തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങള്‍ പോലെ ഒരു പ്രവേശനം വഴിയുടെ തലെക്കല്‍ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാല്‍ കിഴക്കോട്ടുള്ള മതിലിന്നു നേരെ മുമ്പിലുള്ള വഴിയുടെ തലെക്കല്‍ തന്നേ.
13Então me disse: As câmaras do norte, e as câmaras do sul, que estão diante do lugar separado, são câmaras santas, em que os sacerdotes que se chegam ao Senhor comerão as coisas santíssimas. Ali porão as coisas santíssimas, as ofertas de cereais, as ofertas pelo pecado, e as ofertas pela culpa; porque o lugar é santo.
13പിന്നെ അവന്‍ എന്നോടു കല്പിച്ചതുമുറ്റത്തിന്റെ മുമ്പിലുള്ള വടക്കെ മണ്ഡപങ്ങളും തെക്കെ മണ്ഡപങ്ങളും യഹോവയോടു അടുത്തുചെല്ലുന്ന പുരോഹിതന്മാര്‍ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവര്‍ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വെക്കേണം. ആ സ്ഥലം വിശുദ്ധമല്ലോ.
14Quando os sacerdotes entrarem, não sairão do santuário para o átrio exterior, mas porão ali as suas vestiduras em que ministram, porque elas são santas; e vestir-se-ão doutras vestiduras, e assim se aproximarão do lugar pertencente ao povo.
14പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തുനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതില്‍ പ്രവേശിപ്പാന്‍ ; ശുശ്രൂഷെക്കുള്ള തങ്ങളുടെ വസ്ത്രം അവര്‍ അവിടെ വെച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറെ വസ്ത്രം ധരിച്ചിട്ടേ അവര്‍ ജനത്തിന്നുള്ള സ്ഥലത്തു ചെല്ലാവു.
15Tendo ele acabado de medir o templo interior, fez-me sair pelo caminho da porta oriental; e o mediu em redor.
15അവന്‍ അകത്തെ ആലയം അളന്നു തീര്‍ന്നശേഷം, കിഴക്കോട്ടു ദര്‍ശനമുള്ള വാതില്‍ക്കല്‍ കൂടി എന്നെ കൊണ്ടു ചെന്നു അവിടം ചുറ്റും അളന്നു.
16Mediu o lado oriental com a cana de medir, quinhentas canas de largura.
16അവന്‍ കിഴക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
17Mediu o lado do norte, quinhentas canas, com a cana de medir.
17അവന്‍ വടക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
18Mediu também o lado do sul, quinhentas canas, com a cana de medir.
18അവന്‍ തെക്കുഭാഗം ദണ്ഡുകൊണ്ടു അളന്നു; ആകെ അഞ്ഞൂറു മുഴം.
19Deu uma volta para o lado do ocidente, e mediu quinhentas canas, com a cana de medir.
19അവന്‍ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ടു അളന്നു; അഞ്ഞൂറു മുഴം.
20Mediu-o pelos quatro lados. Havia um muro em redor, de quinhentas canas de comprimento, e quinhentas de largura, para fazer separação entre o santo e o profano.
20ഇങ്ങനെ അവന്‍ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മില്‍ വേറുതിരിപ്പാന്‍ തവക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറുമുഴം വീതിയിലും ഒരു മതില്‍ അതിന്നു ചുറ്റും ഉണ്ടായിരുന്നു.