Portuguese: Almeida Atualizada

Malayalam

Ezekiel

43

1Então me levou � porta, � porta que dá para o oriente.
1അനന്തരം അവന്‍ എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നേ, കൊണ്ടുചെന്നു;
2E eis que a glória do Deus de Israel vinha do caminho do oriente; e a sua voz era como a voz de muitas águas, e a terra resplandecia com a glória dele.
2അപ്പോള്‍ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരെച്ചല്‍പോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.
3E a aparência da visão que tive era como a da visão que eu tivera quando ele veio destruir a cidade; eram as visões como a que tive junto ao rio Quebar; e caí com o rosto em terra.
3ഇതു ഞാന്‍ കണ്ട ദര്‍ശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാന്‍ ഞാന്‍ വന്നപ്പോള്‍ കണ്ട ദര്‍ശനംപോലെ തന്നേ; ഈ ദര്‍ശനങ്ങള്‍ കെബാര്‍ നദീതീരത്തുവെച്ചു ഞാന്‍ കണ്ട ദര്‍ശനംപോലെ ആയിരുന്നു; അപ്പോള്‍ ഞാന്‍ കവിണ്ണുവീണു.
4E a glória do Senhor entrou no templo pelo caminho da porta oriental.
4യഹോവയുടെ തേജസ്സു കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തില്‍ കൂടി ആലയത്തിലേക്കു പ്രവേശിച്ചു.
5E levantou-me o Espírito, e me levou ao átrio interior; e eis que a glória do Senhor encheu o templo.
5ആത്മാവു എന്നെ എടുത്തു അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സു ആലയത്തെ നിറെച്ചിരുന്നു.
6Então ouvi uma voz que me foi direita de dentro do templo; e um homem se achava de pé junto de mim.
6ആ പുരുഷന്‍ എന്റെ അടുക്കല്‍ നിലക്കുമ്പോള്‍, ആലയത്തില്‍ നിന്നു ഒരുത്തന്‍ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.
7E disse-me: Filho do homem, este é o lugar do meu trono, e o lugar das plantas dos meus pés, onde habitarei no meio dos filhos de Israel para sempre; e os da casa de Israel não contaminarão mais o meu nome santo, nem eles nem os seus reis, com as suas prostituições e com os cadáveres dos seus reis, nos seus altos,
7അവന്‍ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, ഇതു ഞാന്‍ എന്നേക്കും യിസ്രായേല്‍മക്കളുടെ മദ്ധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേല്‍ഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങള്‍കൊണ്ടും
8pondo o seu limiar ao pé do meu limiar, e os seus umbrais junto aos meus umbrais, e havendo apenas um muro entre mim e eles. Contaminaram o meu santo nome com as abominações que têm cometido; por isso eu os consumi na minha ira.
8എനിക്കും അവര്‍ക്കും ഇടയില്‍ ഒരു ചുവര്‍ മാത്രം ഉണ്ടായിരിക്കത്തക്കവണ്ണം തങ്ങളുടെ ഉമ്മരപ്പടി എന്റെ ഉമ്മരപ്പടിയും തങ്ങളുടെ കട്ടള എന്റെ കട്ടളയും ആക്കുന്നതുകൊണ്ടും എന്റെ വിശുദ്ധനാമത്തെ ഇനി അശുദ്ധമാക്കേണ്ടതല്ല; അവര്‍ ചെയ്ത മ്ളേച്ഛതകളാല്‍ അവര്‍ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയിരിക്കുന്നു; അതുകൊണ്ടു ഞാന്‍ എന്റെ കോപത്തില്‍ അവരെ നശിപ്പിച്ചു.
9Agora lancem eles para longe de mim a sua prostituição e os cadáveres dos seus reis; e habitarei no meio deles para sempre.
9ഇപ്പോള്‍ അവര്‍ തങ്ങളുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എങ്കല്‍നിന്നു ദൂരത്താക്കിക്കളയട്ടെ; എന്നാല്‍ ഞാന്‍ അവരുടെ മദ്ധ്യേ എന്നേക്കും വസിക്കും.
10Tu pois, ó filho do homem, mostra aos da casa de Israel o templo, para que se envergonhem das suas iniqüidades; e meçam o modelo.
10മനുഷ്യപുത്രാ, യിസ്രായേല്‍ഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന്നു നീ ഈ ആലയം അവരെ കാണിക്ക; അവര്‍ അതിന്റെ മാതൃക അളക്കട്ടെ.
11E se eles se envergonharem de tudo quanto têm feito, faze- lhes saber a forma desta casa, a sua figura, as suas saídas e as suas entradas, e todas as suas formas; todas as suas ordenanças e todas as suas leis; escreve isto � vista deles, para que guardem toda a sua forma, e todas as suas ordenanças e as cumpram.
11അവര്‍ ചെയ്ത സകലത്തെയും കുറിച്ചു അവര്‍ ലജ്ജിച്ചാല്‍ നീ ആലയത്തിന്റെ ആകൃതിയും വിധാനവും പുറപ്പാടുകളും പ്രവേശനങ്ങളും അതിന്റെ ആകൃതി ഒക്കെയും സകല വ്യവസ്ഥകളും അതിന്റെ രൂപമൊക്കെയും അതിന്റെ സകല നിയമങ്ങളും അവരെ അറിയിച്ചു, അവര്‍ അതിന്റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ചു അനുഷ്ഠിക്കേണ്ടതിന്നു അതിനെ ഒക്കെയും അവര്‍ കാണ്‍കെ എഴുതിവെക്കുക.
12Esta é a lei do templo: Sobre o cume do monte todo o seu contorno em redor será santíssimo. Eis que essa é a lei do templo.
12ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പര്‍വ്വതത്തിന്റെ മുകളില്‍ അതിന്റെ അതൃത്തിക്കകമെല്ലാം അതി വിശുദ്ധമായിരിക്കേണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം.
13São estas as medidas do altar em côvados (o côvado é um côvado e um palmo): a parte inferior será de um côvado de altura e um côvado de largura, e a sua borda, junto a sua extremidade ao redor, de um palmo; e esta será a base do altar.
13മുഴപ്രകാരം യാഗപീഠത്തിന്റെ അളവു ആവിതു--മുഴം ഒന്നിന്നു ഒരു മുഴവും നാലു വിരലും--ചവടു ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വകൂ ഒരു ചാണ്‍. യാഗപീഠത്തിന്റെ ഉയരമാവിതു
14E do fundo, desde o chão até a saliência de baixo, será de dois côvados, e de largura um côvado; e desde a pequena saliência até a saliência grande será de quatro côvados, e a largura de um côvado.
14നിലത്തെ ചുവടുമുതല്‍ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും; താഴത്തെ തട്ടുമുതല്‍ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം.
15E o altar superior será de quatro côvados; e da lareira do altar para cima se levantarão quatro pontas.
15ഇങ്ങനെ മേലത്തെ യാഗപീഠം നാലു മുഴം; യാഗപീഠത്തിന്റെ അടുപ്പില്‍നിന്നു മേലോട്ടു നാലു കൊമ്പു ഉണ്ടായിരിക്കേണം;
16E a lareira do altar terá doze côvados de comprimento, e doze de largura, quadrado nos quatro lados.
16യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം.
17E a saliência terá catorze côvados de comprimento e catorze de largura, nos seus quatro lados; e a borda, ao redor dela, será de meio côvado; e o fundo dela será de um côvado, ao redor; e os seus degraus darão para o oriente.
17അതിന്റെ നാലു പുറവുമുള്ള തട്ടു പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വകൂ അര മുഴവും ചുവടു ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്റെ പതനങ്ങള്‍ കിഴക്കോട്ടായിരിക്കേണം.
18E disse-me: Filho do homem, assim diz o Senhor Deus: São estas as ordenanças para o altar, no dia em que o fizerem, para oferecerem sobre ele holocausto e para espargirem sobre ele sangue.
18പിന്നെ അവന്‍ എന്നോടു കല്പിച്ചതുമനുഷ്യപുത്രാ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവര്‍ യാഗപീഠം ഉണ്ടാക്കുന്ന നാളില്‍ അതിന്മേല്‍ ഹോമയാഗം കഴിക്കേണ്ടതിന്നും രക്തം തളിക്കേണ്ടതിന്നും അതിനെക്കുറിച്ചുള്ള ചട്ടങ്ങള്‍ ആവിതു
19Aos sacerdotes levitas que são da linhagem de Zadoque, os quais se chegam a mim para me servirem, diz o Senhor Deus, darás um bezerro para oferta pelo pecado.
19എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തു വരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാര്‍ക്കും നീ പാപയാഗമായി ഒരു കാളകൂട്ടിയെ കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
20E tomarás do seu sangue, e o porás sobre as quatro pontas do altar, sobre os quatro cantos da saliência e sobre a borda ao redor; assim o purificarás e os expiarás.
20നീ അതിന്റെ രക്തത്തില്‍ കുറെ എടുത്തു യാഗപീഠത്തിന്റെ നാലു കൊമ്പിലും തട്ടിന്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി അതിന്നു പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തേണം.
21Então tomarás o novilho da oferta pelo pecado, o qual será queimado no lugar da casa para isso ordenado, fora do santuário.
21പിന്നെ നീ പാപയാഗത്തിന്നു കാളയെ എടുത്തു ആലയത്തില്‍ നിയമിക്കപ്പെട്ട സ്ഥലത്തു വിശുദ്ധമന്ദിരത്തിന്റെ പുറമെ വെച്ചു ദഹിപ്പിക്കേണം.
22E no segundo dia oferecerás um bode, sem mancha, para oferta pelo pecado; e purificarão o altar, como o purificaram com o novilho.
22രണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അര്‍പ്പിക്കേണം; അവര്‍ കാളയെക്കൊണ്ടു യാഗപീഠത്തിന്നു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിന്നു പാപപരിഹാരം വരുത്തേണം.
23Quando acabares de o purificar, oferecerás um bezerro, sem mancha, e um carneiro do rebanho, sem mancha.
23അതിന്നു പാപപരിഹാരം വരുത്തിത്തീര്‍ന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആട്ടിന്‍ കൂട്ടത്തില്‍ നിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.
24Trá-los-ás, pois, perante o Senhor; e os sacerdotes deitarão sal sobre eles, e os oferecerão em holocausto ao Senhor.
24നീ അവയെ യഹോവയുടെ സന്നിധിയില്‍ കൊണ്ടുവരേണം; പുരോഹിതന്മാര്‍ അവയുടെമേല്‍ ഉപ്പു വിതറിയശേഷം അവയെ യഹോവേക്കു ഹോമയാഗമായി അര്‍പ്പിക്കേണം.
25Durante sete dias prepararás cada dia um bode como oferta pelo pecado; também prepararão eles um bezerro, e um carneiro do rebanho, sem mancha.
25ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഔരോ കോലാട്ടിനെ അര്‍പ്പിക്കേണം; അവര്‍ ഊനമില്ലാത്ത ഒരു കാളകൂട്ടിയെയും ആട്ടിന്‍ കൂട്ടത്തില്‍നിന്നു ഒരു ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.
26Por sete dias expiarão o altar, e o purificarão; assim o consagrarão.
26അങ്ങനെ അവര്‍ ഏഴുദിവസം യാഗപീഠത്തിന്നു പ്രായശ്ചിത്തം വരുത്തിയും അതിനെ നിര്‍മ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം.
27E, cumprindo eles estes dias, será que, ao oitavo dia, e dali em diante, os sacerdotes oferecerão sobre o altar os vossos holocaustos e as vossas ofertas pacíficas; e vos aceitarei, diz o Senhor Deus.
27ഈ ദിവസങ്ങള്‍ തികെച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാര്‍ യാഗപീഠത്തിന്മേല്‍ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അര്‍പ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളില്‍ പ്രസാദമുണ്ടാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.