1Conheceu Adão a Eva, sua mulher; ela concebeu e, tendo dado � luz a Caim, disse: Alcancei do Senhor um varão.
1അനന്തരം മനുഷ്യന്‍ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭംധരിച്ചു കയീനെ പ്രസവിച്ചുയഹോവയാല്‍ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.
2Tornou a dar � luz a um filho - a seu irmão Abel. Abel foi pastor de ovelhas, e Caim foi lavrador da terra.
2പിന്നെ അവള്‍ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെല്‍ ആട്ടിടയനും കയീന്‍ കൃഷിക്കാരനും ആയിത്തീര്‍ന്നു.
3Ao cabo de dias trouxe Caim do fruto da terra uma oferta ao Senhor.
3കുറെക്കാലം കഴിഞ്ഞിട്ടു കയീന്‍ നിലത്തെ അനുഭവത്തില്‍നിന്നു യഹോവേക്കു ഒരു വഴിപാടു കൊണ്ടുവന്നു.
4Abel também trouxe dos primogênitos das suas ovelhas, e da sua gordura. Ora, atentou o Senhor para Abel e para a sua oferta,
4ഹാബെലും ആട്ടിന്‍ കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍നിന്നു, അവയുടെ മേദസ്സില്‍നിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു.
5mas para Caim e para a sua oferta não atentou. Pelo que irou-se Caim fortemente, e descaiu-lhe o semblante.
5കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി.
6Então o Senhor perguntou a Caim: Por que te iraste? e por que está descaído o teu semblante?
6എന്നാറെ യഹോവ കയീനോടുനീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു?
7Porventura se procederes bem, não se há de levantar o teu semblante? e se não procederes bem, o pecado jaz � porta, e sobre ti será o seu desejo; mas sobre ele tu deves dominar.
7നീ നന്മചെയ്യുന്നു എങ്കില്‍ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്‍ക്കല്‍ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
8Falou Caim com o seu irmão Abel. E, estando eles no campo, Caim se levantou contra o seu irmão Abel, e o matou.
8എന്നാറെ കയീന്‍ തന്റെ അനുജനായ ഹാബെലിനോടു(നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവര്‍ വയലില്‍ ഇരിക്കുമ്പോള്‍ കയീന്‍ തന്റെ അനുജനായ ഹാബെലിനോടു കയര്‍ത്തു അവനെ കൊന്നു.
9Perguntou, pois, o Senhor a Caim: Onde está Abel, teu irmão? Respondeu ele: Não sei; sou eu o guarda do meu irmão?
9പിന്നെ യഹോവ കയീനോടുനിന്റെ അനുജനായ ഹാബെല്‍ എവിടെ എന്നു ചോദിച്ചതിന്നുഞാന്‍ അറിയുന്നില്ല; ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനോ എന്നു അവന്‍ പറഞ്ഞു.
10E disse Deus: Que fizeste? A voz do sangue de teu irmão está clamando a mim desde a terra.
10അതിന്നു അവന്‍ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയില്‍ നിന്നു എന്നോടു നിലവിളിക്കുന്നു.
11Agora maldito és tu desde a terra, que abriu a sua boca para da tua mão receber o sangue de teu irmão.
11ഇപ്പോള്‍ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യില്‍ നിന്നു ഏറ്റുകൊള്‍വാന്‍ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.
12Quando lavrares a terra, não te dará mais a sua força; fugitivo e vagabundo serás na terra.
12നീ കൃഷി ചെയ്യുമ്പോള്‍ നിലം ഇനിമേലാല്‍ തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയില്‍ ഉഴന്നലയുന്നവന്‍ ആകും.
13Então disse Caim ao Senhor: É maior a minha punição do que a que eu possa suportar.
13കയീന്‍ യഹോവയോടുഎന്റെ കുറ്റം പൊറുപ്പാന്‍ കഴിയുന്നതിനെക്കാള്‍ വലിയതാകുന്നു.
14Eis que hoje me lanças da face da terra; também da tua presença ficarei escondido; serei fugitivo e vagabundo na terra; e qualquer que me encontrar matar-me-á.
14ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാന്‍ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില്‍ ഉഴന്നലയുന്നവന്‍ ആകും; ആരെങ്കിലും എന്നെ കണ്ടാല്‍, എന്നെ കൊല്ലും എന്നു പറഞ്ഞു.
15O Senhor, porém, lhe disse: Portanto quem matar a Caim, sete vezes sobre ele cairá a vingança. E pôs o Senhor um sinal em Caim, para que não o ferisse quem quer que o encontrasse.
15യഹോവ അവനോടുഅതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാല്‍ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവര്‍ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു.
16Então saiu Caim da presença do Senhor, e habitou na terra de Node, ao oriente do Éden.
16അങ്ങനെ കയീന്‍ യഹോവയുടെ സന്നിധിയില്‍ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാര്‍ത്തു.
17Conheceu Caim a sua mulher, a qual concebeu, e deu � luz a Enoque. Caim edificou uma cidade, e lhe deu o nome do filho, Enoque.
17കയീന്‍ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവന്‍ ഒരു പട്ടണം പണിതു, ഹാനോക്‍ എന്നു തന്റെ മകന്റെ പേരിട്ടു.
18A Enoque nasceu Irade, e Irade gerou a Meüjael, e Meüjael gerou a Metusael, e Metusael gerou a Lameque.
18ഹാനോക്കിന്നു ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേല്‍ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേല്‍ ലാമെക്കിനെ ജനിപ്പിച്ചു.
19Lameque tomou para si duas mulheres: o nome duma era Ada, e o nome da outra Zila.
19ലാമെക്‍ രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവള്‍ക്കു സില്ലാ എന്നും പേര്‍.
20E Ada deu � luz a Jabal; este foi o pai dos que habitam em tendas e possuem gado.
20ആദാ യാബാലിനെ പ്രസവിച്ചു; അവന്‍ കൂടാരവാസികള്‍ക്കും പശുപാലകന്മാര്‍ക്കും പിതാവായ്തീര്‍ന്നു.
21O nome do seu irmão era Jubal; este foi o pai de todos os que tocam harpa e flauta.
21അവന്റെ സഹോദരന്നു യൂബാല്‍ എന്നു പേര്‍. ഇവന്‍ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവര്‍ക്കും പിതാവായ്തീര്‍ന്നു.
22A Zila também nasceu um filho, Tubal-Caim, fabricante de todo instrumento cortante de cobre e de ferro; e a irmã de Tubal-Caim foi Naama.
22സില്ലാ തൂബല്‍കയീനെ പ്രസവിച്ചു; അവന്‍ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീര്‍ക്കുംന്നവനായ്തീര്‍ന്നു; തൂബല്‍കയീന്റെ പെങ്ങള്‍ നയമാ.
23Disse Lameque a suas mulheres: Ada e Zila, ouvi a minha voz; escutai, mulheres de Lameque, as minhas palavras; pois matei um homem por me ferir, e um mancebo por me pisar.
23ലാമെക്‍ തന്റെ ഭാര്യമാരോടു പറഞ്ഞതുആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ ; ലാമെക്കിന്‍ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിന്‍ ! എന്റെ മുറിവിന്നു പകരം ഞാന്‍ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും.
24Se Caim há de ser vingado sete vezes, com certeza Lameque o será setenta e sete vezes.
24കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കില്‍, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും.
25Tornou Adão a conhecer sua mulher, e ela deu � luz um filho, a quem pôs o nome de Sete; porque, disse ela, Deus me deu outro filho em lugar de Abel; porquanto Caim o matou.
25ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവള്‍ ഒരു മകനെ പ്രസവിച്ചുകയീന്‍ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു.
26A Sete também nasceu um filho, a quem pôs o nome de Enos. Foi nesse tempo, que os homens começaram a invocar o nome do Senhor.
26ശേത്തിന്നും ഒരു മകന്‍ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.