Portuguese: Almeida Atualizada

Malayalam

Genesis

5

1Este é o livro das gerações de Adão. No dia em que Deus criou o homem, � semelhança de Deus o fez.
1ആദാമിന്റെ വംശപാരമ്പര്യമാവിതുദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന്റെ സാദൃശ്യത്തില്‍ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
2Homem e mulher os criou; e os abençoou, e os chamou pelo nome de homem, no dia em que foram criados.
2സൃഷ്ടിച്ച നാളില്‍ അവരെ അനുഗ്രഹിക്കയും അവര്‍ക്കും ആദാമെന്നു പേരിടുകയും ചെയ്തു.
3Adão viveu cento e trinta anos, e gerou um filho � sua semelhança, conforme a sua imagem, e pôs-lhe o nome de Sete.
3ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോള്‍ അവന്‍ തന്റെ സാദൃശ്യത്തില്‍ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.
4E foram os dias de Adão, depois que gerou a Sete, oitocentos anos; e gerou filhos e filhas.
4ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു.
5Todos os dias que Adão viveu foram novecentos e trinta anos; e morreu.
5ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
6Sete viveu cento e cinco anos, e gerou a Enos.
6ശേത്തിന്നു നൂറ്റഞ്ചു വയസ്സായപ്പോള്‍ അവന്‍ എനോശിനെ ജനിപ്പിച്ചു.
7Viveu Sete, depois que gerou a Enos, oitocentos e sete anos; e gerou filhos e filhas.
7എനോശിനെ ജനിപ്പിച്ചശേഷം ശേത്ത് എണ്ണൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
8Todos os dias de Sete foram novecentos e doze anos; e morreu.
8ശേത്തിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
9Enos viveu noventa anos, e gerou a Quenã.
9എനോശിന്നു തൊണ്ണൂറു വയസ്സായപ്പോള്‍ അവന്‍ കേനാനെ ജനിപ്പിച്ചു.
10viveu Enos, depois que gerou a Quenã, oitocentos e quinze anos; e gerou filhos e filhas.
10കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റിപതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
11Todos os dias de Enos foram novecentos e cinco anos; e morreu.
11എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
12Quenã viveu setenta anos, e gerou a Maalalel.
12കേനാന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍ മഹലലേലിനെ ജനിപ്പിച്ചു.
13Viveu Quenã, depois que gerou a Maalalel, oitocentos e quarenta anos, e gerou filhos e filhas.
13മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാന്‍ എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
14Todos os dias de Quenã foram novecentos e dez anos; e morreu.
14കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
15Maalalel viveu sessenta e cinco anos, e gerou a Jarede.
15മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ യാരെദിനെ ജനിപ്പിച്ചു.
16Viveu Maalalel, depois que gerou a Jarede, oitocentos e trinta anos; e gerou filhos e filhas.
16യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേല്‍ എണ്ണൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
17Todos os dias de Maalalel foram oitocentos e noventa e cinco anos; e morreu.
17മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
18Jarede viveu cento e sessenta e dois anos, e gerou a Enoque.
18യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ഹാനോക്കിനെ ജനിപ്പിച്ചു.
19Viveu Jarede, depois que gerou a Enoque, oitocentos anos; e gerou filhos e filhas.
19ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
20Todos os dias de Jarede foram novecentos e sessenta e dois anos; e morreu.
20യാരെദിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
21Enoque viveu sessenta e cinco anos, e gerou a Matusalém.
21ഹാനോക്കിന്നു അറുപത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ മെഥൂശലഹിനെ ജനിപ്പിച്ചു.
22Andou Enoque com Deus, depois que gerou a Matusalém, trezentos anos; e gerou filhos e filhas.
22മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്‍ മൂന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു.
23Todos os dias de Enoque foram trezentos e sessenta e cinco anos;
23ഹനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു.
24Enoque andou com Deus; e não apareceu mais, porquanto Deus o tomou.
24ഹാനോക്‍ ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി.
25Matusalém viveu cento e oitenta e sete anos, e gerou a Lameque.
25മെഥൂശലഹിന്നു നൂറ്റെണ്പത്തേഴു വയസ്സായപ്പോള്‍ അവന്‍ ലാമേക്കിനെ ജനിപ്പിച്ചു.
26Viveu Matusalém, depois que gerou a Lameque, setecentos e oitenta e dois anos; e gerou filhos e filhas.
26ലാമേക്കിനെ ജനിപ്പിച്ചശേഷം മെഥൂശലഹ് എഴുനൂറ്റെണ്പത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
27Todos os dias de Matusalém foram novecentos e sessenta e nove anos; e morreu.
27മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
28Lameque viveu cento e oitenta e dois anos, e gerou um filho,
28ലാമേക്കിന്നു നൂറ്റെണ്പത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ഒരു മകനെ ജനിപ്പിച്ചു.
29a quem chamou Noé, dizendo: Este nos consolará acerca de nossas obras e do trabalho de nossas mãos, os quais provêm da terra que o Senhor amaldiçoou.
29യഹോവ ശപിച്ച ഭൂമിയില്‍ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവന്‍ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേര്‍ ഇട്ടു.
30Viveu Lameque, depois que gerou a Noé, quinhentos e noventa e cinco anos; e gerou filhos e filhas.
30നോഹയെ ജനിപ്പിച്ചശേഷം ലാമേക്‍ അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
31Todos os dias de Lameque foram setecentos e setenta e sete anos; e morreu.
31ലാമേക്കിന്റെ ആയൂഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.
32E era Noé da idade de quinhentos anos; e gerou Noé a Sem, Cão e Jafé.
32നോഹെക്കു അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.