1Oráculo acerca do vale da visão. Que tens agora, pois que com todos os teus subiste aos telhados?
1ദര്‍ശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകംനിങ്ങള്‍ എല്ലാവരും വീടുകളുടെ മുകളില്‍ കയറേണ്ടതിന്നു നിങ്ങള്‍ക്കു എന്തു ഭവിച്ചു?
2e tu que estás cheia de clamor, cidade turbulenta, cidade alegre; os teus mortos não são mortos � espada, nem mortos em guerra.
2അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂര്‍ണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാര്‍ വാളാല്‍ കൊല്ലപ്പെട്ടവരല്ല, പടയില്‍ പട്ടുപോയവരും അല്ല.
3Todos os teus homens principais juntamente fugiram, sem o arco foram presos; todos os que em ti se acharam, foram presos juntamente, embora tivessem fugido para longe.
3നിന്റെ അധിപതിമാര്‍ എല്ലാവരും ഒരുപോലെ ഔടിപ്പോയിരിക്കുന്നു; അവര്‍ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നില്‍ ഉണ്ടായിരുന്നവരൊക്കെയും ദൂരത്തു ഔടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.
4Portanto digo: Desviai de mim a vista, e chorarei amargamente; não vos canseis mais em consolar-me pela destruição da filha do meu povo.
4അതുകൊണ്ടു ഞാന്‍ പറഞ്ഞതുഎന്നെ നോക്കരുതു; ഞാന്‍ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാന്‍ ബദ്ധപ്പെടരുതു.
5Porque dia de destroço, de atropelamento, e de confusão é este da parte do Senhor Deus dos exércitos, no vale da visão; um derrubar de muros, e um clamor até as montanhas.
5സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കല്‍നിന്നു ദര്‍ശനത്താഴ്വരയില്‍ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളോരു നാള്‍ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാള്‍ തന്നേ.
6Elão tomou a aljava, juntamente com carros e cavaleiros, e Quir descobriu os escudos.
6ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീര്‍പരിചയുടെ ഉറനീക്കുകയും ചെയ്തു.
7Os teus mais formosos vales ficaram cheios de carros, e os cavaleiros postaram-se contra as portas.
7അങ്ങനെ നിന്റെ മനോഹരമായ താഴ്വരകള്‍ രഥങ്ങള്‍കൊണ്ടു നിറയും; കുതിരപ്പട വാതില്‍ക്കല്‍ അണിനിരത്തും.
8Tirou-se a cobertura de Judá; e naquele dia olhaste para as armas da casa do bosque.
8അവന്‍ യെഹൂദയുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങള്‍ വനഗൃഹത്തിലെ ആയുധവര്‍ഗ്ഗത്തെ നോക്കി,
9E vistes que as brechas da cidade de Davi eram muitas; e ajuntastes as águas da piscina de baixo;
9ദാവീദിന്‍ നഗരത്തിന്റെ ഇടിവുകള്‍ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിര്‍ത്തി,
10e contastes as casas de Jerusalém, e derrubastes as casas, para fortalecer os muros;
10യെരൂശലേമിലെ വീടുകള്‍ എണ്ണി, മതില്‍ ഉറപ്പിപ്പാന്‍ വീടുകളെ പൊളിച്ചുകളഞ്ഞു.
11fizestes também um reservatório entre os dois muros para as águas da piscina velha; mas não olhastes para aquele que o tinha feito, nem considerastes o que o formou desde a antiguidade.
11പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാന്‍ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഔര്‍ത്തതുമില്ല.
12O Senhor Deus dos exércitos vos convidou naquele dia para chorar e prantear, para rapar a cabeça e cingir o cilício;
12അന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും
13mas eis aqui gozo e alegria; matam-se bois, degolam-se ovelhas, come-se carne, bebe-se vinho, e se diz: Comamos e bebamos, porque amanhã morreremos.
13രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോള്‍ ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു.
14Mas o Senhor dos exércitos revelou-se aos meus ouvidos, dizendo: Certamente esta maldade não se vos perdoará até que morrais, diz o Senhor Deus dos exércitos.
14സൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നതുനിങ്ങള്‍ മരിക്കുംവരെ ഈ അകൃത്യം നിങ്ങള്‍ക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു.
15Assim diz o Senhor Deus dos exércitos: Anda, vai ter com esse administrador, Sebna, o mordomo, e pergunta-lhe:
15സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു ഇപ്രകാരം കല്പിക്കുന്നുനീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടതു;
16Que fazes aqui? ou que parente tens tu aqui, para que cavasses aqui uma sepultura? Cavando em lugar alto a tua sepultura, cinzelando na rocha morada para ti mesmo!
16നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആക്കായിട്ടു? ഉയര്‍ന്നോരു സ്ഥലത്തു അവന്‍ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയില്‍ തനിക്കു ഒരു പാര്‍പ്പിടം കൊത്തിയുണ്ടാക്കുന്നു.
17Eis que o Senhor te arrojará violentamente, ó homem forte, e seguramente te prenderá.
17എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.
18Certamente te enrolará como uma bola, e te lançará para um país espaçoso. Ali morrerás, e ali irão os teus magníficos carros, ó tu, opróbrio da casa do teu senhor.
18അവന്‍ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും.
19E demitir-te-ei do teu posto; e da tua categoria serás derrubado.
19ഞാന്‍ നിന്നെ നിന്റെ ഉദ്യോഗത്തില്‍നിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവന്‍ നിന്നെ പറിച്ചുകളയും.
20Naquele dia chamarei a meu servo Eliaquim, filho de Hilquias,
20അന്നാളില്‍ ഞാന്‍ ഹില്‍ക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.
21e vesti-lo-ei da tua túnica, e cingi-lo-ei com o teu cinto, e entregarei nas suas mãos o teu governo; e ele será como pai para os moradores de Jerusalém, e para a casa de Judá.
21അവനെ ഞാന്‍ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാന്‍ അവന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ യെരൂശലേം നിവാസികള്‍ക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.
22Porei a chave da casa de Davi sobre o seu ombro; ele abrirá, e ninguém fechará; fechará, e ninguém abrirá.
22ഞാന്‍ ദാവീദ് ഗൃഹത്തിന്റെ താക്കോല്‍ അവന്റെ തോളില്‍ വേക്കും; അവന്‍ തുറന്നാല്‍ ആരും അടെക്കുകയില്ല; അവന്‍ അടെച്ചാല്‍ ആരും തുറക്കുകയുമില്ല.
23E fixá-lo-ei como a um prego num lugar firme; e será como um trono de honra para a casa de seu pai.
23ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാന്‍ അവനെ തറെക്കും; അവന്‍ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും.
24Nele, pois, pendurarão toda a glória da casa de seu pai, a prole e a progênie, todos os vasos menores, desde as taças até os jarros.
24അവര്‍ അവന്റെമേല്‍ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതല്‍ തുരുത്തിവരെയുള്ള സകലവിധ ചെറു പാത്രങ്ങളെയും തൂക്കിയിടും.
25Naquele dia, diz o Senhor dos exércitos, cederá o prego fincado em lugar firme; será cortado, e cairá; e a carga que nele estava se desprenderá, porque o Senhor o disse.
25അന്നാളില്‍ ഉറപ്പുള്ള സ്ഥലത്തു തറെച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകര്‍ന്നുപോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.