1Oráculo acerca de Tiro. Uivai, navios de Társis, porque ela está desolada, a ponto de não haver nela casa nem abrigo; desde a terra de Quitim lhes foi isso revelado.
1സോരിനെക്കുറിച്ചുള്ള പ്രവാചകംതര്‍ശീശ് കപ്പലുകളേ, മുറയിടുവിന്‍ ; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവെച്ചു അവര്‍ക്കും അറിവു കിട്ടിയിരിക്കുന്നു.
2Calai-vos, moradores do litoral, vós a quem encheram os mercadores de Sidom, navegando pelo mar.
2സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിപ്പിന്‍ ; സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവര്‍ത്തകന്മാര്‍ നിന്നെ പരിപൂര്‍ണ്ണയാക്കിയല്ലോ.
3Por sobre grandes águas foi-lhe trazida a sua provisão, a semente de Sior, a ceifa do Nilo; e ela se tornou a feira das nações.
3വലിയ വെള്ളത്തിന്മേല്‍ സീഹോര്‍പ്രദേശത്തെ കൃഷിയും നീലനദിയിങ്കലെ കൊയ്ത്തും അതിന്നു ആദായമായ്‍വന്നു; അതു ജാതികളുടെ ചന്ത ആയിരുന്നു.
4Envergonha-te, ó Sidom; porque o mar falou, a fortaleza do mar disse: Eu não tive dores de parto, nem dei � luz, nem ainda criei mancebos, nem eduquei donzelas.
4സീദോനേ, ലജ്ജിച്ചുകൊള്‍ക; എനിക്കു നോവു കിട്ടീട്ടില്ല, ഞാന്‍ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റീട്ടില്ല, കന്യകമാരെ വളര്‍ത്തീട്ടുമില്ല എന്നു സമുദ്രം, സമുദ്രദുര്‍ഗ്ഗം തന്നേ, പറഞ്ഞിരിക്കുന്നു.
5Quando a notícia chegar ao Egito, assim haverá dores quando se ouvirem as notícias de Tiro.
5സോരിന്റെ വര്‍ത്തമാനം മിസ്രയീമില്‍ എത്തുമ്പോള്‍ അവര്‍ ആ വര്‍ത്തമാനത്താല്‍ ഏറ്റവും വ്യസനിക്കും.
6Passai a Társis; uivai, moradores do litoral.
6തര്‍ശീശിലേക്കു കടന്നുചെല്ലുവിന്‍ ; സമുദ്രതീരനിവാസികളേ, മുറയിടുവിന്‍ .
7É esta, porventura, a vossa cidade alegre, cuja origem é dos dias antigos, cujos pés a levavam para longe a peregrinar?
7പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാല്‍ അതിനെ ദൂരത്തു പ്രവാസം ചെയ്‍വാന്‍ വഹിച്ചു കൊണ്ടുപോകും.
8Quem formou este desígnio contra Tiro, distribuidora de coroas, cujos mercadores eram príncipes e cujos negociantes eram os mais nobres da terra?
8കിരീടം നലകുന്നതും വര്‍ത്തകന്മാര്‍ പ്രഭുക്കന്മാരും വ്യാപാരികള്‍ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിര്‍ണ്ണയിച്ചതാര്‍?
9O Senhor dos exércitos formou este desígnio para denegrir a soberba de toda a glória, e para reduzir � ignomínia os ilustres da terra.
9സകല മഹത്വത്തിന്റെയും ഗര്‍വ്വത്തെ അശുദ്ധമാക്കേണ്ടതിന്നും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവ അതു നിര്‍ണ്ണയിച്ചിരിക്കുന്നു.
10Inunda como o Nilo a tua terra, ó filha de Társis; já não há mais o que te refreie.
10തര്‍ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാല്‍ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക.
11Ele estendeu a sua mão sobre o mar, e abalou os reinos; o Senhor deu mandado contra Canaã, para destruir as suas fortalezas.
11അവന്‍ സമുദ്രത്തിന്മേല്‍ കൈ നീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ കനാനെക്കുറിച്ചു അതിന്റെ കോട്ടകളെ നശിപ്പിപ്പാന്‍ കല്പനകൊടുത്തിരിക്കുന്നു
12E disse: Não continuarás mais a te regozijar, ó oprimida donzela, filha de Sidom; levanta-te, passa a Chipre, e ainda ali não terás descanso.
12ബലാല്‍ക്കാരം അനുഭവിച്ച കന്യകയായ സീദോന്‍ പുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്നു അവന്‍ കല്പിച്ചിരിക്കുന്നു.
13Eis a terra dos caldeus! este é o povo, não foi a Assíria. Destinou a Tiro para as feras do deserto; levantaram as suas torres de sítio; derrubaram os palácios dela; a ruínas a reduziu.
13ഇതാ, കല്ദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂര്‍ അതിനെ മരുമൃഗങ്ങള്‍ക്കായി നിയമിച്ചുകളഞ്ഞു; അവര്‍ തങ്ങളുടെ കാവല്‍മാളികകളെ പണിതു അതിലെ അരമനകളെ ഇടിച്ചു, അതിനെ ശൂന്യകൂമ്പാരമാക്കിത്തീര്‍ത്തു.
14Uivai, navios de Társis; porque está desolada a vossa fortaleza.
14തര്‍ശീശ് കപ്പലുകളേ, മുറയിടുവിന്‍ ; നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ.
15Naquele dia Tiro será posta em esquecimento por setenta anos, conforme os dias dum rei; mas depois de findos os setenta anos, sucederá a Tiro como se diz na canção da prostituta.
15അന്നാളില്‍ സോര്‍, ഒരു രാജാവിന്റെ കാലത്തിന്നൊത്ത എഴുപതു സംവത്സരത്തേക്കു മറന്നുകിടക്കും; എഴുപതു സംവത്സരം കഴിഞ്ഞിട്ടു സോരിന്നു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും
16Toma a harpa, rodeia a cidade, ó prostituta, entregue ao esquecimento; toca bem, canta muitos cânticos, para que haja memória de ti.
16മറന്നു കിടന്നിരുന്ന വേശ്യയേ, വീണയെടുത്തു പട്ടണത്തില്‍ ചുറ്റിനടക്ക; നിന്നെ ഔര്‍മ്മ വരേണ്ടതിന്നു നല്ല രാഗം മീട്ടി വളരെ പാട്ടു പാടുക.
17No fim de setenta anos o Senhor visitará a Tiro, e ela tornará � sua ganância de prostituta, e fornicará com todos os reinos que há sobre a face da terra.
17എഴുപതു സംവത്സരം കഴിഞ്ഞിട്ടു യഹോവ സോരിനെ സന്ദര്‍ശിക്കും; അപ്പോള്‍ അതു തന്റെ ആദായത്തിന്നായി തിരിഞ്ഞു, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും.
18E será consagrado ao Senhor o seu comércio e a sua ganância de prostituta; não se entesourará, nem se guardará; mas o seu comércio será para os que habitam perante o Senhor, para que comam suficientemente; e tenham vestimenta esplêndida.
18എന്നാല്‍ അതിന്റെ വ്യാപാരവും ആദായവും യഹോവേക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കയോ സ്വരൂപിച്ചുവെക്കയോ ചെയ്കയില്ല; അതിന്റെ വ്യാപാരം യഹോവയുടെ സന്നിധിയില്‍ വസിക്കുന്നവര്‍ക്കും മതിയായ ഭക്ഷണത്തിന്നും മോടിയുള്ള ഉടുപ്പിനുമായി ഉതകും.