Portuguese: Almeida Atualizada

Malayalam

Isaiah

24

1Eis que o Senhor esvazia a terra e a desola, transtorna a sua superfície e dispersa os seus moradores.
1യഹോവ ഭൂമിയെ നിര്‍ജ്ജനവും ശൂന്യവും ആക്കി കീഴ്മേല്‍ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.
2E o que suceder ao povo, sucederá ao sacerdote; ao servo, como ao seu senhor; � serva, como � sua senhora; ao comprador, como ao vendedor; ao que empresta, como ao que toma emprestado; ao que recebe usura, como ao que paga usura.
2ജനത്തിന്നും പുരോഹിതന്നും, ദാസന്നും യജമാനന്നും, ദാസിക്കും, യജമാനത്തിക്കും, കൊള്ളുന്നവന്നും വിലക്കുന്നവന്നും, കടം കൊടുക്കുന്നവന്നും കടം വാങ്ങുന്നവന്നും, പലിശ വാങ്ങുന്നവന്നും പലിശ കൊടുക്കുന്നവന്നും ഒരുപോലെ ഭവിക്കും.
3De todo se esvaziará a terra, e de todo será saqueada, porque o Senhor pronunciou esta palavra.
3ഭൂമി അശേഷം നിര്‍ജ്ജനമായും കവര്‍ച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നതു.
4A terra pranteia e se murcha; o mundo enfraquece e se murcha; enfraquecem os mais altos do povo da terra.
4ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു;
5Na verdade a terra está contaminada debaixo dos seus habitantes; porquanto transgridem as leis, mudam os estatutos, e quebram o pacto eterno.
5ഭൂമിയിലെ ഉന്നതന്മാര്‍ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാല്‍ മലിനമായിരിക്കുന്നു; അവര്‍ പ്രാമണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിന്നു ഭംഗം വരുത്തിയിരിക്കുന്നു.
6Por isso a maldição devora a terra, e os que habitam nela sofrem por serem culpados; por isso são queimados os seus habitantes, e poucos homens restam.
6അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതില്‍ പാര്‍ക്കുംന്നവര്‍ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികള്‍ ദഹിച്ചുപോയി ചുരുക്കംപേര്‍ മാത്രം ശേഷിച്ചിരിക്കുന്നു.
7Pranteia o mosto, enfraquece a vide, e suspiram todos os que eram alegres de coração.
7പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീര്‍പ്പിടുന്നു.
8Cessa o folguedo dos tamboris, acaba a algazarra dos jubilantes, cessa a alegria da harpa.
8തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീര്‍ന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.
9Já não bebem vinho ao som das canções; a bebida forte é amarga para os que a bebem.
9അവര്‍ പാട്ടുപാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യംകുടിക്കുന്നവര്‍ക്കും അതു കൈപ്പായിരിക്കും.
10Demolida está a cidade desordeira; todas as casas estão fechadas, de modo que ninguém pode entrar.
10ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആര്‍ക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു.
11Há lastimoso clamor nas ruas por falta do vinho; toda a alegria se escureceu, já se foi o prazer da terra.
11വീഞ്ഞില്ലായ്കയാല്‍ വീഥികളില്‍ നിലവിളികേള്‍ക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.
12Na cidade só resta a desolação, e a porta está reduzida a ruínas.
12പട്ടണത്തില്‍ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതില്‍ തകര്‍ന്നു നാശമായി കിടക്കുന്നു.
13Pois será no meio da terra, entre os povos, como a sacudidura da oliveira, e como os rabiscos, quando está acabada a vindima.
13ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീര്‍ന്നിട്ടു കാലാ പെറുക്കും പോലെയും ഭൂമിയുടെ മദ്ധ്യേ ജാതികളുടെ ഇടയില്‍ സംഭവിക്കുന്നു.
14Estes alçarão a sua voz, bradando de alegria; por causa da majestade do Senhor clamarão desde o mar.
14അവര്‍ ഉച്ചത്തില്‍ ആര്‍ക്കും; യഹോവയുടെ മഹിമനിമിത്തം അവര്‍ സമുദ്രത്തില്‍നിന്നു ഉറക്കെ ആര്‍ക്കും.
15Por isso glorificai ao Senhor no Oriente, e na região litorânea do mar ao nome do Senhor Deus de Israel.
15അതുകൊണ്ടു നിങ്ങള്‍ കിഴക്കു യഹോവയെയും സമുദ്രതീരങ്ങളില്‍ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്വപ്പെടുത്തുവിന്‍ .
16Dos confins da terra ouvimos cantar: Glória ao Justo. Mas eu digo: Emagreço, emagreço, ai de mim! os pérfidos tratam perfidamente; sim, os pérfidos tratam muito perfidamente.
16നീതിമാന്നു മഹത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീര്‍ത്തനം പാടുന്നതു ഞങ്ങള്‍ കേട്ടു; ഞാനോഎനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്കു അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികള്‍ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികള്‍ മഹാദ്രോഹം ചെയ്തിരിക്കുന്നു.
17O pavor, e a cova, e o laço vêm sobre ti, ó morador da terra.
17ഭൂവാസിയേ, പേടിയും കുഴിയും കണിയും നിനക്കു നേരിട്ടിരിക്കുന്നു.
18Aquele que fugir da voz do pavor cairá na cova, e o que subir da cova o laço o prenderá; porque as janelas do alto se abriram, e os fundamentos da terra tremem.
18പേടി കേട്ടു ഔടിപ്പോകുന്നവന്‍ കുഴിയില്‍ വീഴും; കുഴിയില്‍നിന്നു കയറുന്നവന്‍ കണിയില്‍ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകള്‍ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങുന്നു.
19A terra está de todo quebrantada, a terra está de todo fendida, a terra está de todo abalada.
19ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.
20A terra cambaleia como o ébrio, e balanceia como a rede de dormir; e a sua transgressão se torna pesada sobre ela, e ela cai, e nunca mais se levantará.
20ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവല്‍മാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേല്‍ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേല്‍ക്കയുമില്ല.
21Naquele dia o Senhor castigará os exércitos do alto nas alturas, e os reis da terra sobre a terra.
21അന്നാളില്‍ യഹോവ ഉയരത്തില്‍ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയില്‍ ഭൂപാലന്മാരെയും സന്ദര്‍ശിക്കും.
22E serão ajuntados como presos numa cova, e serão encerrados num cárcere; e serão punidos depois de muitos dias.
22കുണ്ടറയില്‍ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തില്‍ അടെക്കയും ഏറിയനാള്‍ കഴിഞ്ഞിട്ടു അവരെ സന്ദര്‍ശിക്കയും ചെയ്യും.
23Então a lua se confundirá, e o sol se envergonhará, pois o Senhor dos exércitos reinará no monte Sião e em Jerusalém; e perante os seus anciãos manifestará a sua glória.
23സൈന്യങ്ങളുടെ യഹോവ സീയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പില്‍ തേജസ്സുണ്ടാകയാലും ചന്ദ്രന്‍ നാണിക്കയും സൂര്യന്‍ ലജ്ജിക്കയും ചെയ്യും.