Portuguese: Almeida Atualizada

Malayalam

Job

14

1O homem, nascido da mulher, é de poucos dias e cheio de inquietação.
1സ്ത്രീ പ്രസവിച്ച മനുഷ്യന്‍ അല്പായുസ്സുള്ളവനും കഷ്ടസമ്പൂര്‍ണ്ണനും ആകുന്നു.
2Nasce como a flor, e murcha; foge também como a sombra, e não permanece.
2അവന്‍ പൂപോലെ വിടര്‍ന്നു പൊഴിഞ്ഞുപോകുന്നു; നിലനില്‍ക്കാതെ നിഴല്‍പോലെ ഔടിപ്പോകുന്നു.
3Sobre esse tal abres os teus olhos, e a mim me fazes entrar em juízo contigo?
3അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു?
4Quem do imundo tirará o puro? Ninguém.
4അശുദ്ധനില്‍നിന്നു ജനിച്ച വിശുദ്ധന്‍ ഉണ്ടോ? ഒരുത്തനുമില്ല.
5Visto que os seus dias estão determinados, contigo está o número dos seus meses; tu lhe puseste limites, e ele não poderá passar além deles.
5അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കല്‍; അവന്നു ലംഘിച്ചുകൂടാത്ത അതിര്‍ നീ വെച്ചിരിക്കുന്നു.
6Desvia dele o teu rosto, para que ele descanse e, como o jornaleiro, tenha contentamento no seu dia.
6അവന്‍ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തില്‍ തൃപ്തിപ്പെടേണ്ടതിന്നു നിന്റെ നോട്ടം അവങ്കല്‍ നിന്നു മാറ്റിക്കൊള്ളേണമേ.
7Porque há esperança para a árvore, que, se for cortada, ainda torne a brotar, e que não cessem os seus renovos.
7ഒരു വൃക്ഷമായിരുന്നാല്‍ പ്രത്യാശയുണ്ടു; അതിനെ വെട്ടിയാല്‍ പിന്നെയും പൊട്ടി കിളുര്‍ക്കും; അതു ഇളങ്കൊമ്പുകള്‍ വിടാതിരിക്കയില്ല.
8Ainda que envelheça a sua raiz na terra, e morra o seu tronco no pó,
8അതിന്റെ വേര്‍ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണില്‍ കെട്ടുപോയാലും
9contudo ao cheiro das águas brotará, e lançará ramos como uma planta nova.
9വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുര്‍ക്കും ഒരു തൈപോലെ തളിര്‍ വിടും.
10O homem, porém, morre e se desfaz; sim, rende o homem o espírito, e então onde está?
10പുരുഷനോ മരിച്ചാല്‍ ദ്രവിച്ചുപോകുന്നു; മനുഷ്യന്‍ പ്രാണനെ വിട്ടാല്‍ പിന്നെ അവന്‍ എവിടെ?
11Como as águas se retiram de um lago, e um rio se esgota e seca,
11സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും
12assim o homem se deita, e não se levanta; até que não haja mais céus não acordará nem será despertado de seu sono.
12മനുഷ്യന്‍ കിടന്നിട്ടു എഴുന്നേലക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവര്‍ ഉണരുന്നില്ല; ഉറക്കത്തില്‍നിന്നു ജാഗരിക്കുന്നതുമില്ല;
13Oxalá me escondesses no Seol, e me ocultasses até que a tua ira tenha passado; que me determinasses um tempo, e te lembrasses de mim!
13നീ എന്നെ പാതാളത്തില്‍ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഔര്‍ക്കുംകയും ചെയ്തുവെങ്കില്‍ കൊള്ളായിരുന്നു.
14Morrendo o homem, acaso tornará a viver? Todos os dias da minha lida esperaria eu, até que viesse a minha mudança.
14മനുഷ്യന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ? എന്നാല്‍ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.
15Chamar-me-ias, e eu te responderia; almejarias a obra de tuas mãos.
15നീ വിളിക്കും; ഞാന്‍ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും.
16Então contarias os meus passos; não estarias a vigiar sobre o meu pecado;
16ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേല്‍ നീ ദൃഷ്ടിവെക്കുന്നില്ലയോ?
17a minha transgressão estaria selada num saco, e ocultarias a minha iniqüidade.
17എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.
18Mas, na verdade, a montanha cai e se desfaz, e a rocha se remove do seu lugar.
18മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലം വിട്ടു മാറിപ്പോകുന്നു.
19As águas gastam as pedras; as enchentes arrebatam o solo; assim tu fazes perecer a esperança do homem.
19വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ നീ മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു
20Prevaleces para sempre contra ele, e ele passa; mudas o seu rosto e o despedes.
20നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവന്‍ കടന്നുപോകുന്നു; നീ അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.
21Os seus filhos recebem honras, sem que ele o saiba; são humilhados sem que ele o perceba.
21അവന്റെ പുത്രന്മാര്‍ക്കും ബഹുമാനം ലഭിക്കുന്നതു അവന്‍ അറിയുന്നില്ല; അവര്‍ക്കും താഴ്ച ഭവിക്കുന്നതു അവന്‍ ഗ്രഹിക്കുന്നതുമില്ല.
22Sente as dores do seu próprio corpo somente, e só por si mesmo lamenta.
22തന്നെപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു; തന്നെക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു.