Portuguese: Almeida Atualizada

Malayalam

Job

15

1Então respondeu Elifaz, o temanita:
1അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2Porventura responderá o sábio com ciência de vento? E encherá do vento oriental o seu ventre,
2ജ്ഞാനിയായവന്‍ വ്യര്‍ത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവന്‍ കിഴക്കന്‍ കാറ്റുകൊണ്ടു വയറുനിറെക്കുമോ?
3argüindo com palavras que de nada servem, ou com razões com que ele nada aproveita?
3അവന്‍ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തര്‍ക്കിക്കുമോ?
4Na verdade tu destróis a reverência, e impedes a meditação diante de Deus.
4നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.
5Pois a tua iniqüidade ensina a tua boca, e escolhes a língua dos astutos.
5നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു.
6A tua própria boca te condena, e não eu; e os teus lábios testificam contra ti.
6ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങള്‍ തന്നേ നിന്റെ നേരെ സാക്ഷീകരിക്കുന്നു.
7És tu o primeiro homem que nasceu? Ou foste dado � luz antes dos outeiros?
7നീയോ ആദ്യം ജനിച്ച മനുഷ്യന്‍ ? ഗിരികള്‍ക്കും മുമ്പെ നീ പിറന്നുവോ?
8Ou ouviste o secreto conselho de Deus? E a ti só reservas a sabedoria?
8നീ ദൈവത്തിന്റെ മന്ത്രിസഭയില്‍ കൂടീട്ടുണ്ടോ? ജഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ?
9Que sabes tu, que nós não saibamos; que entendes, que não haja em nós?
9ഞങ്ങള്‍ അറിയാത്തതായി നീ എന്തു അറിയുന്നു? ഞങ്ങള്‍ക്കു വശം ഇല്ലാത്തതായി എന്തൊന്നു നീ ഗ്രഹിച്ചിരിക്കുന്നു?
10Conosco estão os encanecidos e idosos, mais idosos do que teu pai.
10ഞങ്ങളുടെ ഇടയില്‍ നരെച്ചവരും വൃദ്ധന്മാരും ഉണ്ടു; നിന്റെ അപ്പനെക്കാള്‍ പ്രായം ചെന്നവര്‍ തന്നേ.
11Porventura fazes pouco caso das consolações de Deus, ou da palavra que te trata benignamente?
11ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ?
12Por que te arrebata o teu coração, e por que flamejam os teus olhos,
12നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്തു? നീ കണ്ണു ഉരുട്ടുന്നതെന്തു?
13de modo que voltas contra Deus o teú espírito, e deixas sair tais palavras da tua boca?
13നീ ദൈവത്തിന്റെ നേരെ ചീറുകയും നിന്റെ വായില്‍നിന്നു മൊഴികളെ പുറപ്പെടുവിക്കയും ചെയ്യുന്നു.
14Que é o homem, para que seja puro? E o que nasce da mulher, para que fique justo?
14മര്‍ത്യന്‍ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവന്‍ നീതിമാനായിരിക്കുന്നതെങ്ങനെ?
15Eis que Deus não confia nos seus santos, e nem o céu é puro aos seus olhos;
15തന്റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ; സ്വര്‍ഗ്ഗവും തൃക്കണ്ണിന്നു നിര്‍മ്മലമല്ല.
16quanto menos o homem abominável e corrupto, que bebe a iniqüidade como a água?
16പിന്നെ മ്ളേച്ഛതയും വഷളത്വവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യന്‍ എങ്ങനെ?
17Escuta-me e to mostrarei; contar-te-ei o que tenho visto
17ഞാന്‍ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്‍ക; ഞാന്‍ കണ്ടിട്ടുള്ളതു വിവരിച്ചുപറയാം.
18(o que os sábios têm anunciado e seus pais não o ocultaram;
18ജ്ഞാനികള്‍ തങ്ങളുടെ പിതാക്കന്മാരോടു കേള്‍ക്കയും മറെച്ചുവെക്കാതെ അറിയിക്കയും ചെയ്തതു തന്നേ.
19aos quais somente era dada a terra, não havendo estranho algum passado por entre eles);
19അവര്‍ക്കുംമാത്രമല്ലോ ദേശം നല്കിയിരുന്നതു; അന്യന്‍ അവരുടെ ഇടയില്‍ കടക്കുന്നതുമില്ല.
20Todos os dias passa o ímpio em angústia, sim, todos os anos que estão reservados para o opressor.
20ദുഷ്ടന്‍ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠൂരന്നു വെച്ചിരിക്കുന്ന ആണ്ടുകള്‍ തികയുവോളം തന്നേ.
21O sonido de terrores está nos seus ouvidos; na prosperidade lhe sobrevém o assolador.
21ഘോരനാദം അവന്റെ ചെവിയില്‍ മുഴങ്ങുന്നു; സുഖമായിരിക്കയില്‍ കവര്‍ച്ചക്കാരന്‍ അവന്റെ നേരെ വരുന്നു.
22Ele não crê que tornará das trevas, mas que o espera a espada.
22അന്ധകാരത്തില്‍നിന്നു മടങ്ങിവരുമെന്നു അവന്‍ വിശ്വസിക്കുന്നില്ല; അവന്‍ വാളിന്നിരയായി നിയമിക്കപ്പെട്ടിരിക്കുന്നു.
23Anda vagueando em busca de pão, dizendo: Onde está? Bem sabe que o dia das trevas lhe está perto, � mão.
23അവന്‍ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? അനര്‍ത്ഥദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവന്‍ അറിയുന്നു.
24Amedrontam-no a angústia e a tribulação; prevalecem contra ele, como um rei preparado para a peleja.
24കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടെക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.
25Porque estendeu a sua mão contra Deus, e contra o Todo-Poderoso se porta com soberba;
25അവന്‍ ദൈവത്തിന്നു വിരോധമായി കൈ നീട്ടി, സര്‍വ്വശക്തനോടു ധിക്കാരം കാട്ടിയതുകൊണ്ടു തന്നേ.
26arremete contra ele com dura cerviz, e com as saliências do seu escudo;
26തന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവന്‍ ശാഠ്യംകാണിച്ചു അവന്റെ നേരെ പാഞ്ഞുചെല്ലുന്നു.
27porquanto cobriu o seu rosto com a sua gordura, e criou carne gorda nas ilhargas;
27അവന്‍ തന്റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു; തന്റെ കടിപ്രദേശത്തു കൊഴുപ്പു കൂട്ടുന്നു.
28e habitou em cidades assoladas, em casas em que ninguem deveria morar, que estavam a ponto de tornar-se em montões de ruínas;
28അവന്‍ ശൂന്യനഗരങ്ങളിലും ആരും പാര്‍ക്കാതെ കല്‍കൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാര്‍ക്കുംന്നു.
29não se enriquecerá, nem subsistirá a sua fazenda, nem se estenderão pela terra as suas possessões.
29അവന്‍ ധനവാനാകയില്ല; അവന്റെ സമ്പത്തു നിലനില്‍ക്കയില്ല; അവരുടെ വിളവു നിലത്തേക്കു കുലെച്ചുമറികയുമില്ല.
30Não escapará das trevas; a chama do fogo secará os seus ramos, e ao sopro da boca de Deus desaparecerá.
30ഇരുളില്‍നിന്നു അവന്‍ തെറ്റിപ്പോകയില്ല; അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ടു അവന്‍ കെട്ടുപോകും.
31Não confie na vaidade, enganando-se a si mesmo; pois a vaidade será a sua recompensa.
31അവന്‍ വ്യാജത്തില്‍ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നേ ആയിരിക്കും.
32Antes do seu dia se cumprirá, e o seu ramo não reverdecerá.
32അവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും; അവന്റെ പനമ്പട്ട പച്ചയായിരിക്കയില്ല.
33Sacudirá as suas uvas verdes, como a vide, e deixará cair a sua flor como a oliveira.
33മുന്തിരിവള്ളിപോലെ അവന്‍ പിഞ്ചു ഉതിര്‍ക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും.
34Pois a assembléia dos ímpios é estéril, e o fogo consumirá as tendas do suborno.
34വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങള്‍ തീക്കിരയാകും.
35Concebem a malícia, e dão � luz a iniqüidade, e o seu coração prepara enganos.
35അവര്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ചു അനര്‍ത്ഥത്തെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു.