1Então Jó respondeu:
1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2Ouvi atentamente as minhas palavras; seja isto a vossa consolação.
2എന്റെ വാക്കു ശ്രദ്ധയോടെ കേള്‍പ്പിന്‍ ; അതു നിങ്ങള്‍ക്കു ആശ്വാസമായിരിക്കട്ടെ.
3Sofrei-me, e eu falarei; e, havendo eu falado, zombai.
3നില്പിന്‍ , ഞാനും സംസാരിക്കട്ടെ; ഞാന്‍ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.
4É porventura do homem que eu me queixo? Mas, ainda que assim fosse, não teria motivo de me impacientar?
4ഞാന്‍ സങ്കടം പറയുന്നതു മനുഷ്യനോടോ? എന്റെ ക്ഷമ അറ്റുപോകാതിരിക്കുന്നതെങ്ങനെ?
5Olhai para mim, e pasmai, e ponde a mão sobre a boca.
5എന്നെ നോക്കി ഭ്രമിച്ചുപോകുവിന്‍ ; കൈകൊണ്ടു വായ്പൊത്തിക്കൊള്‍വിന്‍ .
6Quando me lembro disto, me perturbo, e a minha carne estremece de horror.
6ഔര്‍ക്കുംമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്റെ ദേഹത്തിന്നു വിറയല്‍ പിടിക്കുന്നു.
7Por que razão vivem os ímpios, envelhecem, e ainda se robustecem em poder?
7ദുഷ്ടന്മാര്‍ ജീവിച്ചിരുന്നു വാര്‍ദ്ധക്യം പ്രാപിക്കയും അവര്‍ക്കും ബലം വര്‍ദ്ധിക്കയും ചെയ്യുന്നതു എന്തു?
8Os seus filhos se estabelecem � vista deles, e os seus descendentes perante os seus olhos.
8അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവര്‍ കാണ്‍കെയും ഉറെച്ചു നിലക്കുന്നു.
9As suas casas estão em paz, sem temor, e a vara de Deus não está sobre eles.
9അവരുടെ വീടുകള്‍ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേല്‍ വരുന്നതുമില്ല.
10O seu touro gera, e não falha; pare a sua vaca, e não aborta.
10അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.
11Eles fazem sair os seus pequeninos, como a um rebanho, e suas crianças andam saltando.
11അവര്‍ കുഞ്ഞുങ്ങളെ ആട്ടിന്‍ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; അവരുടെ പൈതങ്ങള്‍ നൃത്തം ചെയ്യുന്നു.
12Levantam a voz, ao som do tamboril e da harpa, e regozijam-se ao som da flauta.
12അവര്‍ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കല്‍ സന്തോഷിക്കുന്നു.
13Na prosperidade passam os seus dias, e num momento descem ao Seol.
13അവര്‍ സുഖമായി നാള്‍ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു.
14Eles dizem a Deus: retira-te de nós, pois não desejamos ter conhecimento dos teus caminhos.
14അവര്‍ ദൈവത്തോടുഞങ്ങളെ വിട്ടുപോക; നിന്റെ വഴികളെ അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല;
15Que é o Todo-Poderoso, para que nós o sirvamos? E que nos aproveitará, se lhe fizermos orações?
15ഞങ്ങള്‍ സര്‍വ്വശക്തനെ സേവിപ്പാന്‍ അവന്‍ ആര്‍? അവനോടു പ്രാര്‍ത്ഥിച്ചാല്‍ എന്തു പ്രയോജനം എന്നു പറയുന്നു.
16Vede, porém, que eles não têm na mão a prosperidade; esteja longe de mim o conselho dos ímpios!
16എന്നാല്‍ അവരുടെ ഭാഗ്യം അവര്‍ക്കും കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.
17Quantas vezes sucede que se apague a lâmpada dos ímpios? que lhes sobrevenha a sua destruição? que Deus na sua ira lhes reparta dores?
17ദുഷ്ടന്മാരുടെ വിളകൂ കെട്ടുപോകുന്നതും അവര്‍ക്കും ആപത്തു വരുന്നതും ദൈവം കോപത്തില്‍ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!
18que eles sejam como a palha diante do vento, e como a pragana, que o redemoinho arrebata?
18അവര്‍ കാറ്റിന്നു മുമ്പില്‍ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും ആകുന്നു.
19Deus, dizeis vós, reserva a iniqüidade do pai para seus filhos, mas é a ele mesmo que Deus deveria punir, para que o conheça.
19ദൈവം അവന്റെ അകൃത്യം അവന്റെ മക്കള്‍ക്കായി സംഗ്രഹിച്ചുവെക്കുന്നു; അവന്‍ അതു അനുഭവിക്കേണ്ടതിന്നു അവന്നു തന്നേ പകരം കൊടുക്കട്ടെ.
20Vejam os seus próprios olhos a sua ruina, e beba ele do furor do Todo-Poderoso.
20അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ; അവന്‍ തന്നേ സര്‍വ്വശക്തന്റെ ക്രോധം കുടിക്കട്ടെ;
21Pois, que lhe importa a sua casa depois de morto, quando lhe for cortado o número dos seus meses?
21അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാല്‍ തന്റെശേഷം തന്റെ ഭവനത്തോടു അവനെന്തു താല്പര്യം?
22Acaso se ensinará ciência a Deus, a ele que julga os excelsos?
22ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? അവന്‍ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.
23Um morre em plena prosperidade, inteiramente sossegado e tranqüilo;
23ഒരുത്തന്‍ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂര്‍ണ്ണക്ഷേമത്തില്‍ മരിക്കുന്നു.
24com os seus baldes cheios de leite, e a medula dos seus ossos umedecida.
24അവന്റെ തൊട്ടികള്‍ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.
25Outro, ao contrário, morre em amargura de alma, não havendo provado do bem.
25മറ്റൊരുത്തന്‍ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാന്‍ ഇടവരുന്നതുമില്ല.
26Juntamente jazem no pó, e os vermes os cobrem.
26അവര്‍ ഒരുപോലെ പൊടിയില്‍ കിടക്കുന്നു; കൃമി അവരെ മൂടുന്നു.
27Eis que conheço os vossos pensamentos, e os maus intentos com que me fazeis injustiça.
27ഞാന്‍ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങള്‍ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.
28Pois dizeis: Onde está a casa do príncipe, e onde a tenda em que morava o ímpio?
28പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന്മാര്‍ പാര്‍ത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങള്‍ പറയുന്നതു?
29Porventura não perguntastes aos viandantes? e não aceitais o seu testemunho,
29വഴിപോക്കരോടു നിങ്ങള്‍ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?
30de que o mau é preservado no dia da destruição, e poupado no dia do furor?
30അനര്‍ത്ഥദിവസത്തില്‍ ദുഷ്ടന്‍ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തില്‍ അവര്‍ക്കും വിടുതല്‍ കിട്ടുന്നു.
31Quem acusará diante dele o seu caminho? e quem lhe dará o pago do que fez?
31അവന്റെ നടപ്പിനെക്കുറിച്ചു ആര്‍ അവന്റെ മുഖത്തു നോക്കി പറയും? അവന്‍ ചെയ്തതിന്നു തക്കവണ്ണം ആര്‍ അവന്നു പകരം വീട്ടും?
32Ele é levado para a sepultura, e vigiam-lhe o túmulo.
32എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവന്‍ കല്ലറെക്കല്‍ കാവല്‍നിലക്കുന്നു.
33Os torrões do vale lhe são doces, e o seguirão todos os homens, como ele o fez aos inumeráveis que o precederam.
33താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവര്‍ക്കും എണ്ണമില്ല.
34Como, pois, me ofereceis consolações vãs, quando nas vossas respostas só resta falsidade?
34നിങ്ങള്‍ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളില്‍ കപടം ഉണ്ടല്ലോ.