Portuguese: Almeida Atualizada

Malayalam

Job

22

1Então respondeu Elifaz, o temanita:
1അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2Pode o homem ser de algum proveito a Deus? Antes a si mesmo é que o prudenté será proveitoso.
2മനുഷ്യന്‍ ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവന്‍ തനിക്കു തന്നേ ഉപകരിക്കേയുള്ളു.
3Tem o Todo-Poderoso prazer em que tu sejas justo, ou lucro em que tu faças perfeitos os teus caminhos?
3നീ നീതിമാനായാല്‍ സര്‍വ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാല്‍ അവന്നു ലാഭമുണ്ടോ?
4É por causa da tua reverência que te repreende, ou que entra contigo em juízo?
4നിന്റെ ഭക്തിനിമിത്തമോ അവന്‍ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തില്‍ വരുത്തുകയും ചെയ്യുന്നതു?
5Não é grande a tua malícia, e sem termo as tuas iniqüidades?
5നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങള്‍ക്കു അന്തവുമില്ല.
6Pois sem causa tomaste penhôres a teus irmaos e aos nus despojaste dos vestidos.
6നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
7Não deste ao cansado água a beber, e ao faminto retiveste o pão.
7ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.
8Mas ao poderoso pertencia a terra, e o homem acatado habitava nela.
8കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവന്‍ അതില്‍ പാര്‍ത്തു.
9Despediste vazias as viúvas, e os braços dos órfãos foram quebrados.
9വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.
10Por isso é que estás cercado de laços, e te perturba um pavor repentino,
10അതുകൊണ്ടു നിന്റെ ചുറ്റും കണികള്‍ ഇരിക്കുന്നു. പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.
11ou trevas de modo que nada podes ver, e a inundação de águas te cobre.
11അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?
12Não está Deus na altura do céu? Olha para as mais altas estrelas, quão elevadas estão!
12ദൈവം സ്വര്ഗ്ഗോന്നതത്തില്‍ ഇല്ലയോ? നക്ഷത്രങ്ങള്‍ എത്ര ഉയര്‍ന്നിരിക്കുന്നു എന്നു നോക്കുക.
13E dizes: Que sabe Deus? Pode ele julgar através da escuridão?
13എന്നാല്‍ നീദൈവം എന്തറിയുന്നു? കൂരിരുട്ടില്‍ അവന്‍ ന്യായം വിധിക്കുമോ?
14Grossas nuvens o encobrem, de modo que não pode ver; e ele passeia em volta da abóbada do céu.
14കാണാതവണ്ണം മേഘങ്ങള്‍ അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തില്‍ അവന്‍ ഉലാവുന്നു എന്നു പറയുന്നു.
15Queres seguir a vereda antiga, que pisaram os homens iníquos?
15ദുഷ്ടമനുഷ്യര്‍ നടന്നിരിക്കുന്ന പുരാതനമാര്‍ഗ്ഗം നീ പ്രമാണിക്കുമോ?
16Os quais foram arrebatados antes do seu tempo; e o seu fundamento se derramou qual um rio.
16കാലം തികയും മുമ്പെ അവര്‍ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.
17Diziam a Deus: retira-te de nós; e ainda: Que é que o Todo-Poderoso nos pode fazer?
17അവര്‍ ദൈവത്തോടുഞങ്ങളെ വിട്ടുപോക; സര്‍വ്വശക്തന്‍ ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു.
18Contudo ele encheu de bens as suas casas. Mas longe de mim estejam os conselhos dos ímpios!
18അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.
19Os justos o vêem, e se alegram: e os inocentes escarnecem deles,
19നീതിമാന്മാര്‍ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവന്‍ അവരെ പരിഹസിച്ചു
20dizendo: Na verdade são exterminados os nossos adversários, e o fogo consumiu o que deixaram.
20ഞങ്ങളുടെ എതിരാളികള്‍ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു.
21Apega-te, pois, a Deus, e tem paz, e assim te sobrevirá o bem.
21നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാല്‍ നിനക്കു നന്മ വരും.
22Aceita, peço-te, a lei da sua boca, e põe as suas palavras no teu coração.
22അവന്റെ വായില്‍നിന്നു ഉപദേശം കൈക്കൊള്‍ക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തില്‍ സംഗ്രഹിക്ക.
23Se te voltares para o Todo-Poderoso, serás edificado; se lançares a iniqüidade longe da tua tenda,
23സര്‍വ്വശക്തങ്കലേക്കു തിരിഞ്ഞാല്‍ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളില്‍നിന്നു അകറ്റിക്കളയും.
24e deitares o teu tesouro no pó, e o ouro de Ofir entre as pedras dos ribeiros,
24നിന്റെ പൊന്നു പൊടിയിലും ഔഫീര്‍തങ്കം തോട്ടിലെ കല്ലിന്‍ ഇടയിലും ഇട്ടുകളക.
25então o Todo-Poderoso será o teu tesouro, e a tua prata preciosa.
25അപ്പോള്‍ സര്‍വ്വശക്തന്‍ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.
26Pois então te deleitarás no Todo-Poderoso, e levantarás o teu rosto para Deus.
26അന്നു നീ സര്‍വ്വശക്തനില്‍ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയര്‍ത്തും.
27Tu orarás a ele, e ele te ouvirá; e pagarás os teus votos.
27നീ അവനോടു പ്രാര്‍ത്ഥിക്കും; അവന്‍ നിന്റെ പ്രാര്‍ത്ഥന കേള്‍ക്കും; നീ നിന്റെ നേര്‍ച്ചകളെ കഴിക്കും.
28Também determinarás algum negócio, e ser-te-á firme, e a luz brilhará em teus caminhos.
28നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളില്‍ വെളിച്ചം പ്രകാശിക്കും.
29Quando te abaterem, dirás: haja exaltação! E Deus salvará ao humilde.
29നിന്നെ താഴ്ത്തുമ്പോള്‍ ഉയര്‍ച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവന്‍ രക്ഷിക്കും.
30E livrará até o que não é inocente, que será libertado pela pureza de tuas mãos.
30നിര്‍ദ്ദോഷിയല്ലാത്തവനെപ്പോലും അവന്‍ വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാല്‍ അവന്‍ വിടുവിക്കപ്പെടും.