Portuguese: Almeida Atualizada

Malayalam

Job

23

1Então Jó respondeu:
1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2Ainda hoje a minha queixa está em amargura; o peso da mão dele é maior do que o meu gemido.
2ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേല്‍ ഭാരമാകുന്നു.
3Ah, se eu soubesse onde encontrá-lo, e pudesse chegar ao seu tribunal!
3അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കില്‍ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കല്‍ ഞാന്‍ ചെല്ലുമായിരുന്നു.
4Exporia ante ele a minha causa, e encheria a minha boca de argumentos.
4ഞാന്‍ അവന്റെ മുമ്പില്‍ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
5Saberia as palavras com que ele me respondesse, e entenderia o que me dissesse.
5അവന്റെ ഉത്തരം അറിയാമായിരുന്നു; അവന്‍ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
6Acaso contenderia ele comigo segundo a grandeza do seu poder? Não; antes ele me daria ouvidos.
6അവന്‍ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവന്‍ എന്നെ ആദരിക്കേയുള്ളു.
7Ali o reto pleitearia com ele, e eu seria absolvido para sempre por meu Juiz.
7അവിടെ നേരുള്ളവന്‍ അവനോടു വാദിക്കുമായിരുന്നു; ഞാന്‍ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യില്‍നിന്നു രക്ഷപ്പെടുമായിരുന്നു.
8Eis que vou adiante, mas não está ali; volto para trás, e não o percebo;
8ഞാന്‍ കിഴക്കോട്ടു ചെന്നാല്‍ അവന്‍ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാല്‍ അവനെ കാണുകയില്ല.
9procuro-o � esquerda, onde ele opera, mas não o vejo; viro-me para a direita, e não o diviso.
9വടക്കു അവന്‍ പ്രവര്‍ത്തിക്കയില്‍ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവന്‍ തിരിയുന്നു; അവനെ കാണുന്നില്ലതാനും.
10Mas ele sabe o caminho por que eu ando; provando-me ele, sairei como o ouro.
10എന്നാല്‍ ഞാന്‍ നടക്കുന്ന വഴി അവന്‍ അറിയുന്നു; എന്നെ ശോധന കഴിച്ചാല്‍ ഞാന്‍ പൊന്നുപോലെ പുറത്തു വരും.
11Os meus pés se mantiveram nas suas pisadas; guardei o seu caminho, e não me desviei dele.
11എന്റെ കാലടി അവന്റെ ചുവടു തുടര്‍ന്നു ചെല്ലുന്നു; ഞാന്‍ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.
12Nunca me apartei do preceito dos seus lábios, e escondi no meu peito as palavras da sua boca.
12ഞാന്‍ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാള്‍ സൂക്ഷിച്ചിരിക്കുന്നു.
13Mas ele está resolvido; quem então pode desviá-lo? E o que ele quiser, isso fará.
13അവനോ അനന്യന്‍ ; അവനെ തടുക്കുന്നതു ആര്‍? തിരുവുള്ളത്തിന്റെ താല്പര്യം അവന്‍ അനുഷ്ഠിക്കും.
14Pois cumprirá o que está ordenado a meu respeito, e muitas coisas como estas ainda tem consigo.
14എനിക്കു നിയമിച്ചിരിക്കുന്നതു അവന്‍ നിവര്‍ത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കല്‍ ഉണ്ടു.
15Por isso me perturbo diante dele; e quando considero, tenho medo dele.
15അതുകൊണ്ടു ഞാന്‍ അവന്റെ സാന്നിദ്ധ്യത്തിങ്കല്‍ ഭ്രമിക്കുന്നു; ഔര്‍ത്തുനോക്കുമ്പോള്‍ ഞാന്‍ അവനെ ഭയപ്പെടുന്നു.
16Deus macerou o meu coração; o Todo-Poderoso me perturbou.
16ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സര്‍വ്വശക്തന്‍ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.
17Pois não estou desfalecido por causa das trevas, nem porque a escuridão cobre o meu rosto.
17ഞാന്‍ പരവശനായിരിക്കുന്നതു അന്ധകാരം നിമിത്തമല്ല, കൂരിരുട്ടു എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.