1Então Jó respondeu:
1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2Como tens ajudado ao que não tem força e sustentado o braço que não tem vigor!
2നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു? ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?
3como tens aconselhado ao que não tem sabedoria, e plenamente tens revelado o verdadeiro conhecimento!
3ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?
4Para quem proferiste palavras? E de quem é o espírito que saiu de ti?
4ആരെയാകുന്നു നീ വാക്യം കേള്‍പ്പിച്ചതു? ആരുടെ ശ്വാസം നിന്നില്‍നിന്നു പുറപ്പെട്ടു;
5Os mortos tremem debaixo das águas, com os que ali habitam.
5വെള്ളത്തിന്നും അതിലെ നിവാസികള്‍ക്കും കീഴെ പ്രേതങ്ങള്‍ നൊന്തു നടുങ്ങുന്നു.
6O Seol está nu perante Deus, e não há coberta para o Abadom.
6പാതാളം അവന്റെ മുമ്പില്‍ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു.
7Ele estende o norte sobre o vazio; suspende a terra sobre o nada.
7ഉത്തരദിക്കിനെ അവന്‍ ശൂന്യത്തിന്മേല്‍ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേല്‍ തൂക്കുന്നു.
8Prende as águas em suas densas nuvens, e a nuvem não se rasga debaixo delas.
8അവന്‍ വെള്ളത്തെ മേഘങ്ങളില്‍ കെട്ടിവെക്കുന്നു; അതു വഹിച്ചിട്ടു കാര്‍മുകില്‍ കീറിപ്പോകുന്നതുമില്ല.
9Encobre a face do seu trono, e sobre ele estende a sua nuvem.
9തന്റെ സിംഹാസനത്തിന്റെ ദര്‍ശനം അവന്‍ മറെച്ചുവെക്കുന്നു; അതിന്മേല്‍ തന്റെ മേഘം വിരിക്കുന്നു.
10Marcou um limite circular sobre a superfície das águas, onde a luz e as trevas se confinam.
10അവന്‍ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേല്‍ ഒരു അതിര്‍ വരെച്ചിരിക്കുന്നു.
11As colunas do céu tremem, e se espantam da sua ameaça.
11ആകാശത്തിന്റെ തൂണുകള്‍ കുലുങ്ങുന്നു; അവന്റെ തര്‍ജ്ജനത്താല്‍ അവ ഭ്രമിച്ചുപോകുന്നു.
12Com o seu poder fez sossegar o mar, e com o seu entendimento abateu a Raabe.
12അവന്‍ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ടു രഹബിനെ തകര്‍ക്കുംന്നു.
13Pelo seu sopro ornou o céu; a sua mão traspassou a serpente veloz.
13അവന്റെ ശ്വാസത്താല്‍ ആകാശം ശോഭിച്ചിരിക്കുന്നു; അവന്റെ കൈ വിദ്രുതസര്‍പ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു.
14Eis que essas coisas são apenas as orlas dos seus caminhos; e quão pequeno é o sussurro que dele, ouvimos! Mas o trovão do seu poder, quem o poderá entender?
14എന്നാല്‍ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആര്‍ ഗ്രഹിക്കും?