Portuguese: Almeida Atualizada

Malayalam

Job

29

1E prosseguindo Jó no seu discurso, disse:
1ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാല്‍
2Ah! quem me dera ser como eu fui nos meses do passado, como nos dias em que Deus me guardava;
2അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാന്‍ ആയെങ്കില്‍ കൊള്ളായിരുന്നു.
3quando a sua lâmpada luzia sobre o minha cabeça, e eu com a sua luz caminhava através das trevas;
3അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താല്‍ ഞാന്‍ ഇരുട്ടില്‍ കൂടി നടന്നു
4como era nos dias do meu vigor, quando o íntimo favor de Deus estava sobre a minha tenda;
4എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും സര്‍വ്വശക്തന്‍ എന്നോടുകൂടെ വസിക്കയും.
5quando o Todo-Poderoso ainda estava comigo, e os meus filhos em redor de mim;
5എന്റെ മക്കള്‍ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാന്‍ ആയെങ്കില്‍ കൊള്ളായിരുന്നു.
6quando os meus passos eram banhados em leite, e a rocha me deitava ribeiros de azeite!
6അന്നു ഞാന്‍ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.
7Quando eu saía para a porta da cidade, e na praça preparava a minha cadeira,
7ഞാന്‍ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്‍ക്കല്‍ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വേക്കുമ്പോള്‍
8os moços me viam e se escondiam, e os idosos se levantavam e se punham em pé;
8യൌവനക്കാര്‍ എന്നെ കണ്ടിട്ടു ഒളിക്കും; വൃദ്ധന്മാര്‍ എഴുന്നേറ്റുനിലക്കും.
9os príncipes continham as suas palavras, e punham a mão sobre a sua boca;
9പ്രഭുക്കന്മാര്‍ സംസാരം നിര്‍ത്തി, കൈകൊണ്ടു വായ്പൊത്തും.
10a voz dos nobres emudecia, e a língua se lhes pegava ao paladar.
10ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും.
11Pois, ouvindo-me algum ouvido, me tinha por bem-aventurado; e vendo-me algum olho, dava testemunho de mim;
11എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നലകും.
12porque eu livrava o miserável que clamava, e o órfão que não tinha quem o socorresse.
12നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാന്‍ വിടുവിച്ചു.
13A bênção do que estava a perecer vinha sobre mim, e eu fazia rejubilar-se o coração da viúva.
13നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേല്‍ വന്നു; വിധവയുടെ ഹൃദയത്തെ ഞാന്‍ സന്തോഷം കൊണ്ടു ആര്‍ക്കുംമാറാക്കി.
14vestia-me da retidão, e ela se vestia de mim; como manto e diadema era a minha justiça.
14ഞാന്‍ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
15Fazia-me olhos para o cego, e pés para o coxo;
15ഞാന്‍ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.
16dos necessitados era pai, e a causa do que me era desconhecido examinava com diligência.
16ദരിദ്രന്മാര്‍ക്കും ഞാന്‍ അപ്പനായിരുന്നു; ഞാന്‍ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
17E quebrava os caninos do perverso, e arrancava-lhe a presa dentre os dentes.
17നീതികെട്ടവന്റെ അണപ്പല്ലു ഞാന്‍ തകര്‍ത്തു; അവന്റെ പല്ലിന്‍ ഇടയില്‍നിന്നു ഇരയെ പറിച്ചെടുത്തു.
18Então dizia eu: No meu ninho expirarei, e multiplicarei os meus dias como a areia;
18എന്റെ കൂട്ടില്‍വെച്ചു ഞാന്‍ മരിക്കും; ഹോല്‍പക്ഷിയെപ്പോലെ ഞാന്‍ ദീര്‍ഘായുസ്സോടെ ഇരിക്കും.
19as minhas raízes se estendem até as águas, e o orvalho fica a noite toda sobre os meus ramos;
19എന്റെ വേര്‍ വെള്ളത്തോളം പടര്‍ന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേല്‍ മഞ്ഞു രാപാര്‍ക്കുംന്നു.
20a minha honra se renova em mim, e o meu arco se revigora na minhã mão.
20എന്റെ മഹത്വം എന്നില്‍ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യില്‍ പുതുകുന്നു എന്നു ഞാന്‍ പറഞ്ഞു.
21A mim me ouviam e esperavam, e em silêncio atendiam ao meu conselho.
21മനുഷ്യര്‍ കാത്തിരുന്നു എന്റെ വാക്കു കേള്‍ക്കും; എന്റെ ആലോചന കേള്‍പ്പാന്‍ മിണ്ടാതിരിക്കും.
22Depois de eu falar, nada replicavam, e minha palavra destilava sobre eles;
22ഞാന്‍ സംസാരിച്ചശേഷം അവര്‍ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേല്‍ ഇറ്റിറ്റു വീഴും.
23esperavam-me como � chuva; e abriam a sua boca como � chuva tardia.
23മഴെക്കു എന്നപോലെ അവര്‍ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവര്‍ വായ്പിളര്‍ക്കും.
24Eu lhes sorria quando não tinham confiança; e não desprezavam a luz do meu rosto;
24അവര്‍ നിരാശപ്പെട്ടിരിക്കുമ്പോള്‍ ഞാന്‍ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവര്‍ മങ്ങിക്കയുമില്ല.
25eu lhes escolhia o caminho, assentava-me como chefe, e habitava como rei entre as suas tropas, como aquele que consola os aflitos.
25ഞാന്‍ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാന്‍ വസിക്കും;