1Na verdade, há minas donde se extrai a prata, e também lugar onde se refina o ouro:
1വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും പൊന്നു ഊതിക്കഴിപ്പാന്‍ ഒരു സ്ഥലവും ഉണ്ടു.
2O ferro tira-se da terra, e da pedra se funde o cobre.
2ഇരിമ്പു മണ്ണില്‍നിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.
3Os homens põem termo �s trevas, e até os últimos confins exploram as pedras na escuridão e nas trevas mais densas.
3മനുഷ്യന്‍ അന്ധകാരത്തിന്നു ഒരതിര്‍ വെക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.
4Abrem um poço de mina longe do lugar onde habitam; são esquecidos pelos viajantes, ficando pendentes longe dos homens, e oscilam de um lado para o outro.
4പാര്‍പ്പുള്ളേടത്തുനിന്നു ദൂരെ അവര്‍ കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവര്‍ മറന്നു പോയവര്‍ തന്നേ; മനുഷ്യര്‍ക്കും അകലെ അവര്‍ തൂങ്ങി ആടുന്നു.
5Quanto � terra, dela procede o pão, mas por baixo é revolvida como por fogo.
5ഭൂമിയില്‍നിന്നു ആഹാരം ഉണ്ടാകുന്നു; അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.
6As suas pedras são o lugar de safiras, e têm pó de ouro.
6അതിലെ പാറകള്‍ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം; കനകപ്പൊടിയും അതില്‍ ഉണ്ടു.
7A ave de rapina não conhece essa vereda, e não a viram os olhos do falcão.
7അതിന്റെ പാത കഴുകന്‍ അറിയുന്നില്ല; പരുന്തിന്റെ കണ്ണു അതിനെ കണ്ടിട്ടില്ല.
8Nunca a pisaram feras altivas, nem o feroz leão passou por ela.
8പുളെച്ച കാട്ടുമൃഗങ്ങള്‍ അതില്‍ ചവിട്ടീട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.
9O homem estende a mão contra a pederneira, e revolve os montes desde as suas raízes.
9അവര്‍ തീക്കല്‍പാറയിലേക്കു കൈനീട്ടുന്നു; പര്‍വ്വതങ്ങളെ അവര്‍ വേരോടെ മറിച്ചുകളയുന്നു.
10Corta canais nas pedras, e os seus olhos descobrem todas as coisas preciosas.
10അവര്‍ പാറകളുടെ ഇടയില്‍കൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.
11Ele tapa os veios d'água para que não gotejem; e tira para a luz o que estava escondido.
11അവര്‍ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിര്‍ത്തുന്നു; ഗുപ്തമായിരിക്കുന്നതു അവര്‍ വെളിച്ചത്തു കൊണ്ടുവരുന്നു.
12Mas onde se achará a sabedoria? E onde está o lugar do entendimento?
12എന്നാല്‍ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
13O homem não lhe conhece o caminho; nem se acha ela na terra dos viventes.
13അതിന്റെ വില മനുഷ്യന്‍ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.
14O abismo diz: Não está em mim; e o mar diz: Ela não está comigo.
14അതു എന്നില്‍ ഇല്ല എന്നു ആഴി പറയുന്നു; അതു എന്റെ പക്കല്‍ ഇല്ല എന്നു സമുദ്രവും പറയുന്നു.
15Não pode ser comprada com ouro fino, nem a peso de prata se trocará.
15തങ്കം കൊടുത്താല്‍ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.
16Nem se pode avaliar em ouro fino de Ofir, nem em pedras preciosas de berilo, ou safira.
16ഔഫീര്‍പൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;
17Com ela não se pode comparar o ouro ou o vidro; nem se trocara por jóias de ouro fino.
17സ്വര്‍ണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല; തങ്കം കൊണ്ടുള്ള പണ്ടങ്ങള്‍ക്കു അതിനെ മാറിക്കൊടുപ്പാറില്ല.
18Não se fará menção de coral nem de cristal; porque a aquisição da sabedoria é melhor que a das pérolas.
18പവിഴത്തിന്റെയും പളുങ്കിന്റെയും പേര്‍ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.
19Não se lhe igualará o topázio da Etiópia, nem se pode comprar por ouro puro.
19കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല; തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല.
20Donde, pois, vem a sabedoria? Onde está o lugar do entendimento?
20പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
21Está encoberta aos olhos de todo vivente, e oculta �s aves do céu.
21അതു സകലജീവികളുടെയും കണ്ണുകള്‍ക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികള്‍ക്കു അതു ഗുപ്തമായിരിക്കുന്നു.
22O Abadom e a morte dizem: Ouvimos com os nossos ouvidos um rumor dela.
22ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേള്‍വി കേട്ടിട്ടുണ്ടു എന്നു നരകവും മരണവും പറയുന്നു.
23Deus entende o seu caminho, e ele sabe o seu lugar.
23ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു.
24Porque ele perscruta até as extremidades da terra, sim, ele vê tudo o que há debaixo do céu.
24അവന്‍ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു.
25Quando regulou o peso do vento, e fixou a medida das águas;
25അവന്‍ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു.
26quando prescreveu leis para a chuva e caminho para o relâmpago dos trovões;
26അവന്‍ മഴെക്കു ഒരു നിയമവും ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോള്‍
27então viu a sabedoria e a manifestou; estabeleceu-a, e também a esquadrinhou.
27അവന്‍ അതു കണ്ടു വര്‍ണ്ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.
28E disse ao homem: Eis que o temor do Senhor é a sabedoria, e o apartar-se do mal é o entendimento.
28കര്‍ത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവന്‍ മനുഷ്യനോടു അരുളിച്ചെയ്തു.