Portuguese: Almeida Atualizada

Malayalam

Job

31

1Fiz pacto com os meus olhos; como, pois, os fixaria numa virgem?
1ഞാന്‍ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാന്‍ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
2Pois que porção teria eu de Deus lá de cima, e que herança do Todo-Poderoso lá do alto?
2എന്നാല്‍ മേലില്‍നിന്നു ദൈവം നലകുന്ന ഔഹരിയും ഉയരത്തില്‍നിന്നു സര്‍വ്വശക്തന്‍ തരുന്ന അവകാശവും എന്തു?
3Não é a destruição para o perverso, e o desastre para os obradores da iniqüidade?
3നീതികെട്ടവന്നു അപായവും ദുഷ്പ്രവൃത്തിക്കാര്‍ക്കും വിപത്തുമല്ലയോ?
4Não vê ele os meus caminhos, e não conta todos os meus passos?
4എന്റെ വഴികളെ അവന്‍ കാണുന്നില്ലയോ? എന്റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ?
5Se eu tenho andado com falsidade, e se o meu pé se tem apressado após o engano
5ഞാന്‍ കപടത്തില്‍ നടന്നുവെങ്കില്‍, എന്റെ കാല്‍ വഞ്ചനെക്കു ഔടിയെങ്കില്‍ -
6(pese-me Deus em balanças fiéis, e conheça a minha integridade);
6ദൈവം എന്റെ പരമാര്‍ത്ഥത അറിയേണ്ടതിന്നു ഒത്ത ത്രാസില്‍ എന്നെ തൂക്കിനോക്കുമാറാകട്ടെ -
7se os meus passos se têm desviado do caminho, e se o meu coraçao tem seguido os meus olhos, e se qualquer mancha se tem pegado �s minhas mãos;
7എന്റെ കാലടി വഴിവിട്ടു മാറിയെങ്കില്‍, എന്റെ ഹൃദയം എന്റെ കണ്ണിന്നു പിന്തുടര്‍ന്നുവെങ്കില്‍, വല്ല കറയും എന്റെ കൈകൂ പറ്റിയെങ്കില്‍,
8então semeie eu e outro coma, e seja arrancado o produto do meu campo.
8ഞാന്‍ വിതെച്ചതു മറ്റൊരുത്തന്‍ തിന്നട്ടെ; എന്റെ സന്തതിക്കു മൂലനാശം ഭവിക്കട്ടെ.
9Se o meu coração se deixou seduzir por causa duma mulher, ou se eu tenho armado traição � porta do meu próximo,
9എന്റെ ഹൃദയം ഒരു സ്ത്രീയിങ്കല്‍ ഭ്രമിച്ചുപോയെങ്കില്‍, കൂട്ടുകാരന്റെ വാതില്‍ക്കല്‍ ഞാന്‍ പതിയിരുന്നു എങ്കില്‍,
10então moa minha mulher para outro, e outros se encurvem sobre ela.
10എന്റെ ഭാര്യ മറ്റൊരുത്തന്നു മാവു പൊടിക്കട്ടെ; അന്യര്‍ അവളുടെ മേല്‍ കുനിയട്ടെ.
11Pois isso seria um crime infame; sim, isso seria uma iniqüidade para ser punida pelos juízes;
11അതു മഹാപാതകമല്ലോ, ന്യായാധിപന്മാര്‍ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ;
12porque seria fogo que consome até Abadom, e desarraigaria toda a minha renda.
12അതു നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അതു എന്റെ അനുഭവം ഒക്കെയും നിര്‍മ്മൂലമാക്കും.
13Se desprezei o direito do meu servo ou da minha serva, quando eles pleitearam comigo,
13എന്റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു ഞാന്‍ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കില്‍,
14então que faria eu quando Deus se levantasse? E quando ele me viesse inquirir, que lhe responderia?
14ദൈവം എഴുന്നേലക്കുമ്പോള്‍ ഞാന്‍ എന്തു ചെയ്യും? അവന്‍ സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ എന്തുത്തരം പറയും?
15Aquele que me formou no ventre não o fez também a meu servo? E não foi um que nos plasmou na madre?
15ഗര്‍ഭത്തില്‍ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയതു? ഉദരത്തില്‍ ഞങ്ങളെ നിര്‍മ്മിച്ചതു ഒരുത്തനല്ലയോ?
16Se tenho negado aos pobres o que desejavam, ou feito desfalecer os olhos da viúva,
16ദരിദ്രന്മാരുടെ ആഗ്രഹം ഞാന്‍ മുടക്കിയെങ്കില്‍, വിധവയുടെ കണ്ണു ഞാന്‍ ക്ഷീണിപ്പിച്ചെങ്കില്‍,
17ou se tenho comido sozinho o meu bocado, e não tem comido dele o órfão também
17അനാഥന്നു അംശം കൊടുക്കാതെ ഞാന്‍ തനിച്ചു എന്റെ ആഹാരം കഴിച്ചെങ്കില്‍ -
18(pois desde a minha mocidade o órfão cresceu comigo como com seu pai, e a viúva, tenho-a guiado desde o ventre de minha mãe);
18ബാല്യംമുതല്‍ ഞാന്‍ അപ്പന്‍ എന്നപോലെ അവനെ വളര്‍ത്തുകയും ജനിച്ചതുമുതല്‍ അവളെ പരിപാലിക്കയും ചെയ്തുവല്ലോ -
19se tenho visto alguém perecer por falta de roupa, ou o necessitado não ter com que se cobrir;
19ഒരുത്തന്‍ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രന്‍ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാന്‍ കണ്ടിട്ടു
20se os seus lombos não me abençoaram, se ele não se aquentava com os velos dos meus cordeiros;
20അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കില്‍, എന്റെ ആടുകളുടെ രോമംകൊണ്ടു അവന്നു കുളിര്‍ മാറിയില്ലെങ്കില്‍,
21se levantei a minha mão contra o órfao, porque na porta via a minha ajuda;
21പട്ടണവാതില്‍ക്കല്‍ എനിക്കു സഹായം കണ്ടിട്ടു ഞാന്‍ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കില്‍,
22então caia do ombro a minha espádua, e separe-se o meu braço da sua juntura.
22എന്റെ ഭുജം തോള്‍പലകയില്‍നിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ.
23Pois a calamidade vinda de Deus seria para mim um horror, e eu não poderia suportar a sua majestade.
23ദൈവം അയച്ച വിപത്തു എനിക്കു ഭയങ്കരമായിരുന്നു; അവന്റെ ഔന്നത്യംനിമിത്തം എനിക്കു ആവതില്ലാതെയായി.
24Se do ouro fiz a minha esperança, ou disse ao ouro fino: Tu és a minha confiança;
24ഞാന്‍ പൊന്നു എന്റെ ശരണമാക്കിയെങ്കില്‍, തങ്കത്തോടു നീ എന്റെ ആശ്രയം എന്നു പറഞ്ഞുവെങ്കില്‍,
25se me regozijei por ser grande a minha riqueza, e por ter a minha mão alcança o muito;
25എന്റെ ധനം വളരെയായിരിക്കകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാന്‍ സന്തോഷിച്ചുവെങ്കില്‍,
26se olhei para o sol, quando resplandecia, ou para a lua, quando ela caminhava em esplendor,
26സൂര്യന്‍ പ്രകാശിക്കുന്നതോ ചന്ദ്രന്‍ ശോഭയോടെ ഗമിക്കുന്നതോ കണ്ടിട്ടു
27e o meu coração se deixou enganar em oculto, e a minha boca beijou a minha mão;
27എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ വായി എന്റെ കയ്യെ ചുംബിക്കയും ചെയ്തുവെങ്കില്‍,
28isso também seria uma iniqüidade para ser punida pelos juízes; pois assim teria negado a Deus que está lá em cima.
28അതു ന്യായാധിപന്മാര്‍ ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ; അതിനാല്‍ ഉയരത്തിലെ ദൈവത്തെ ഞാന്‍ നിഷേധിച്ചു എന്നു വരുമല്ലോ.
29Se me regozijei com a ruína do que me tem ódio, e se exultei quando o mal lhe sobreveio
29എന്റെ വൈരിയുടെ നാശത്തിങ്കല്‍ ഞാന്‍ സന്തോഷിക്കയോ, അവന്റെ അനര്‍ത്ഥത്തിങ്കല്‍ ഞാന്‍ നിഗളിക്കയോ ചെയ്തു എങ്കില്‍--
30(mas eu não deixei pecar a minha boca, pedindo com imprecação a sua morte);
30അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാന്‍ ശാപം ചൊല്ലി പാപം ചെയ്‍വാന്‍ എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല--
31se as pessoas da minha tenda não disseram: Quem há que não se tenha saciado com carne provida por ele?
31അവന്റെ മേശെക്കല്‍ മാംസം തിന്നു തൃപ്തി വരാത്തവര്‍ ആര്‍
32O estrangeiro não passava a noite na rua; mas eu abria as minhas portas ao viandante;
32എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകള്‍ പറഞ്ഞില്ലെങ്കില്‍ -- പരദേശി തെരുവീഥിയില്‍ രാപ്പാര്‍ക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാന്‍ എന്റെ വാതില്‍ തുറന്നുകൊടുത്തു--
33se, como Adão, encobri as minhas transgressões, ocultando a minha iniqüidade no meu seio,
33ഞാന്‍ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാര്‍വ്വിടത്തു മറെച്ചുവെച്ചെങ്കില്‍,
34porque tinha medo da grande multidão, e o desprezo das famílias me aterrorizava, de modo que me calei, e não saí da porta...
34മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും ഞാന്‍ വാതിലിന്നു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കില്‍--
35Ah! quem me dera um que me ouvisse! Eis a minha defesa, que me responda o Todo-Poderoso! Oxalá tivesse eu a acusação escrita pelo meu adversário!
35അയ്യോ, എന്റെ സങ്കടം കേള്‍ക്കുന്നവന്‍ ഉണ്ടായിരുന്നുവെങ്കില്‍ കൊള്ളായിരുന്നു!- ഇതാ, എന്റെ ഒപ്പു! സര്‍വ്വശക്തന്‍ എനിക്കുത്തരം നലകുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ അന്യായ രേഖ കിട്ടിയെങ്കില്‍ കൊള്ളായിരുന്നു!
36Por certo eu a levaria sobre o ombro, sobre mim a ataria como coroa.
36അതു ഞാന്‍ എന്റെ ചുമലില്‍ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ടു അതു അണിയുമായിരുന്നു.
37Eu lhe daria conta dos meus passos; como príncipe me chegaria a ele
37എന്റെ കാലടികളുടെ എണ്ണം ഞാന്‍ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാന്‍ അവനോടു അടുക്കും.
38Se a minha terra clamar contra mim, e se os seus sulcos juntamente chorarem;
38എന്റെ നിലം എന്റെ നേരെ നിലവിളിക്കയോ അതിന്റെ ഉഴച്ചാലുകള്‍ ഒന്നിച്ചു കരകയോ ചെയ്തുവെങ്കില്‍,
39se comi os seus frutos sem dinheiro, ou se fiz que morressem os seus donos;
39വിലകൊടുക്കാതെ ഞാന്‍ അതിന്റെ വിളവു തിന്നുകയോ അതിന്റെ ഉടമക്കാരുടെ പ്രാണന്‍ പോകുവാന്‍ സംഗതിയാക്കുകയോ ചെയ്തു എങ്കില്‍,
40por trigo me produza cardos, e por cevada joio. Acabaram-se as palavras de Jó.
40കോതമ്പിന്നു പകരം കാരമുള്ളും യവത്തിന്നു പകരം കളയും മുളെച്ചുവളരട്ടെ. (ഇയ്യോബിന്റെ വചനങ്ങള്‍ അവസാനിച്ചു.)