1Sabes tu o tempo do parto das cabras montesas, ou podes observar quando é que parem as corças?
1പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍ പേടകളുടെ ഈറ്റുനോവു നീ കാണുമോ?
2Podes contar os meses que cumprem, ou sabes o tempo do seu parto?
2അവേക്കു ഗര്‍ഭം തികയുന്ന മാസം നിനക്കു കണകൂ കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?
3Encurvam-se, dão � luz as suas crias, lançam de si a sua prole.
3അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തില്‍ വേദന കഴിഞ്ഞുപോകുന്നു.
4Seus filhos enrijam, crescem no campo livre; saem, e não tornam para elas:
4അവയുടെ കുട്ടികള്‍ ബലപ്പെട്ടു കാട്ടില്‍ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.
5Quem despediu livre o jumento montês, e quem soltou as prisões ao asno veloz,
5കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആര്‍? വനഗര്‍ദ്ദഭത്തെ കെട്ടഴിച്ചതാര്‍?
6ao qual dei o ermo por casa, e a terra salgada por morada?
6ഞാന്‍ മരുഭൂമിയെ അതിന്നു വീടും ഉവര്‍ന്നിലത്തെ അതിന്നു പാര്‍പ്പിടവുമാക്കി.
7Ele despreza o tumulto da cidade; não obedece os gritos do condutor.
7അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല.
8O circuito das montanhas é o seu pasto, e anda buscando tudo o que está verde.
8മലനിരകള്‍ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.
9Quererá o boi selvagem servir-te? ou ficará junto � tua manjedoura?
9കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാര്‍ക്കുംമോ?
10Podes amarrar o boi selvagem ao arado com uma corda, ou esterroará ele após ti os vales?
10കാട്ടു പോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ?
11Ou confiarás nele, por ser grande a sua força, ou deixarás a seu cargo o teu trabalho?
11അതിന്റെ ശക്തി വലുതാകയാല്‍ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ?
12Fiarás dele que te torne o que semeaste e o recolha � tua eira?
12അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയില്‍ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?
13Movem-se alegremente as asas da avestruz; mas é benigno o adorno da sua plumagem?
13ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ?
14Pois ela deixa os seus ovos na terra, e os aquenta no pó,
14അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയില്‍ വെച്ചു വിരിക്കുന്നു.
15e se esquece de que algum pé os pode pisar, ou de que a fera os pode calcar.
15കാല്‍കൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഔര്‍ക്കുംന്നില്ല.
16Endurece-se para com seus filhos, como se não fossem seus; embora se perca o seu trabalho, ela está sem temor;
16അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യര്‍ത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല.
17porque Deus a privou de sabedoria, e não lhe repartiu entendimento.
17ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല.
18Quando ela se levanta para correr, zomba do cavalo, e do cavaleiro.
18അതു ചിറകടിച്ചു പൊങ്ങി ഔടുമ്പോള്‍ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.
19Acaso deste força ao cavalo, ou revestiste de força o seu pescoço?
19കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു?
20Fizeste-o pular como o gafanhoto? Terrível é o fogoso respirar das suas ventas.
20നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം.
21Escarva no vale, e folga na sua força, e sai ao encontro dos armados.
21അതു താഴ്വരയില്‍ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിര്‍ത്തുചെല്ലുന്നു.
22Ri-se do temor, e não se espanta; e não torna atrás por causa da espada.
22അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍ വാങ്ങി മണ്ടുന്നതുമില്ല.
23Sobre ele rangem a aljava, a lança cintilante e o dardo.
23അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.
24Tremendo e enfurecido devora a terra, e não se contém ao som da trombeta.
24അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാല്‍ അതു അടങ്ങിനില്‍ക്കയില്ല.
25Toda vez que soa a trombeta, diz: Eia! E de longe cheira a guerra, e o trovão dos capitães e os gritos.
25കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആര്‍പ്പും ദൂരത്തുനിന്നു മണക്കുന്നു.
26É pelo teu entendimento que se eleva o gavião, e estende as suas asas para o sul?
26നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടര്‍ക്കുംകയും ചെയ്യുന്നതു?
27Ou se remonta a águia ao teu mandado, e põe no alto o seu ninho?
27നിന്റെ കല്പനെക്കോ കഴുകന്‍ മേലോട്ടു പറക്കയും ഉയരത്തില്‍ കൂടുവെക്കുകയും ചെയ്യുന്നതു?
28Mora nas penhas e ali tem a sua pousada, no cume das penhas, no lugar seguro.
28അതു പാറയില്‍ കുടിയേറി രാപാര്‍ക്കുംന്നു; പാറമുകളിലും ദുര്‍ഗ്ഗത്തിലും തന്നേ.
29Dali descobre a presa; seus olhos a avistam de longe.
29അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.
30Seus filhos chupam o sangue; e onde há mortos, ela aí está.
30അതിന്റെ കുഞ്ഞുകള്‍ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവര്‍ എവിടെയോ അവിടെ അതുണ്ടു.