Portuguese: Almeida Atualizada

Malayalam

Job

40

1Disse mais o Senhor a Jó:
1യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാല്‍
2Contenderá contra o Todo-Poderoso o censurador? Quem assim argúi a Deus, responda a estas coisas.
2ആക്ഷേപകന്‍ സര്‍വ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഇതിന്നു ഉത്തരം പറയട്ടെ.
3Então Jó respondeu ao Senhor, e disse:
3അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു
4Eis que sou vil; que te responderia eu? Antes ponho a minha mão sobre a boca.
4ഞാന്‍ നിസ്സാരനല്ലോ, ഞാന്‍ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാന്‍ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.
5Uma vez tenho falado, e não replicarei; ou ainda duas vezes, porém não prosseguirei.
5ഒരുവട്ടം ഞാന്‍ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാന്‍ ഉരചെയ്തു; ഇനി മിണ്ടുകയില്ല.
6Então, do meio do redemoinho, o Senhor respondeu a Jó:
6അപ്പോള്‍ യഹോവ ചുഴലിക്കാറ്റില്‍നിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാല്‍
7Cinge agora os teus lombos como homem; eu te perguntarei a ti, e tu me responderás.
7നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.
8Farás tu vão também o meu juízo, ou me condenarás para te justificares a ti?
8നീ എന്റെ ന്യായത്തെ ദുര്‍ബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?
9Ou tens braço como Deus; ou podes trovejar com uma voz como a dele?
9ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?
10Orna-te, pois, de excelência e dignidade, e veste-te de glória e de esplendor.
10നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്‍ക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്‍ക.
11Derrama as inundações da tua ira, e atenta para todo soberbo, e abate-o.
11നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏതു ഗര്‍വ്വിയെയും നോക്കി താഴ്ത്തുക.
12Olha para todo soberbo, e humilha-o, e calca aos pés os ímpios onde estão.
12ഏതു ഗര്‍വ്വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയില്‍ തന്നേ വീഴ്ത്തിക്കളക.
13Esconde-os juntamente no pó; ata-lhes os rostos no lugar escondido.
13അവരെ ഒക്കെയും പൊടിയില്‍ മറെച്ചുവെക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.
14Então também eu de ti confessarei que a tua mão direita te poderá salvar.
14അപ്പോള്‍ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ളാഘിച്ചു പറയും.
15Contempla agora o hipopótamo, que eu criei como a ti, que come a erva como o boi.
15ഞാന്‍ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.
16Eis que a sua força está nos seus lombos, e o seu poder nos músculos do seu ventre.
16അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു.
17Ele enrija a sua cauda como o cedro; os nervos das suas coxas são entretecidos.
17ദേവദാരുതുല്യമായ തന്റെ വാല്‍ അതു ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകള്‍ കൂടി പിണഞ്ഞിരിക്കുന്നു.
18Os seus ossos são como tubos de bronze, as suas costelas como barras de ferro.
18അതിന്റെ അസ്ഥികള്‍ ചെമ്പുകുഴല്‍പോലെയും എല്ലുകള്‍ ഇരിമ്പഴിപോലെയും ഇരിക്കുന്നു.
19Ele é obra prima dos caminhos de Deus; aquele que o fez o proveu da sua espada.
19അതു ദൈവത്തിന്റെ സൃഷ്ടികളില്‍ പ്രധാനമായുള്ളതു; അതിനെ ഉണ്ടാക്കിയവന്‍ അതിന്നു ഒരു വാള്‍ കൊടുത്തിരിക്കുന്നു.
20Em verdade os montes lhe produzem pasto, onde todos os animais do campo folgam.
20കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പര്‍വ്വതങ്ങള്‍ അതിന്നു തീന്‍ വിളയിക്കുന്നു.
21Deita-se debaixo dos lotos, no esconderijo dos canaviais e no pântano.
21അതു നീര്‍മരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
22Os lotos cobrem-no com sua sombra; os salgueiros do ribeiro o cercam.
22നീര്‍മരുതു നിഴല്‍കൊണ്ടു അതിനെ മറെക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നിലക്കുന്നു;
23Eis que se um rio trasborda, ele não treme; sente-se seguro ainda que o Jordão se levante até a sua boca.
23നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോര്‍ദ്ദാന്‍ അതിന്റെ വായിലേക്കു ചാടിയാലും അതു നിര്‍ഭയമായിരിക്കും.
24Poderá alguém apanhá-lo quando ele estiver de vigia, ou com laços lhe furar o nariz?
24അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കില്‍ കയര്‍ കോര്‍ക്കാമോ?