Portuguese: Almeida Atualizada

Malayalam

Job

41

1Poderás tirar com anzol o leviatã, ou apertar-lhe a língua com uma corda?
1മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാകൂ കയറുകൊണ്ടു അമര്‍ത്താമോ?
2Poderás meter-lhe uma corda de junco no nariz, ou com um gancho furar a sua queixada?
2അതിന്റെ മൂക്കില്‍ കയറു കോര്‍ക്കാമോ? അതിന്റെ അണയില്‍ കൊളുത്തു കടത്താമോ?
3Porventura te fará muitas súplicas, ou brandamente te falará?
3അതു നിന്നോടു ഏറിയ യാചന കഴിക്കുമോ? സാവധാനവാക്കു നിന്നോടു പറയുമോ?
4Fará ele aliança contigo, ou o tomarás tu por servo para sempre?
4അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ?
5Brincarás com ele, como se fora um pássaro, ou o prenderás para tuas meninas?
5പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാര്‍ക്കായി കെട്ടിയിടുമോ?
6Farão os sócios de pesca tráfico dele, ou o dividirão entre os negociantes?
6മീന്‍ പിടിക്കൂറ്റുകാര്‍ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാര്‍ക്കും പകുത്തു വിലക്കുമോ?
7Poderás encher-lhe a pele de arpões, ou a cabeça de fisgas?
7നിനക്കു അതിന്റെ തോലില്‍ നിറെച്ചു അസ്ത്രവും തലയില്‍ നിറെച്ചു ചാട്ടുളിയും തറെക്കാമോ?
8Põe a tua mão sobre ele; lembra-te da peleja; nunca mais o farás!
8അതിനെ ഒന്നു തൊടുക; പോര്‍ തിട്ടം എന്നു ഔര്‍ത്തുകൊള്‍ക; പിന്നെ നീ അതിന്നു തുനികയില്ല.
9Eis que é vã a esperança de apanhá-lo; pois não será um homem derrubado só ao vê-lo?
9അവന്റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോള്‍ തന്നേ അവന്‍ വീണു പോകുമല്ലോ.
10Ninguém há tão ousado, que se atreva a despertá-lo; quem, pois, é aquele que pode erguer-se diante de mim?
10അതിനെ ഇളക്കുവാന്‍ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിര്‍ത്തുനിലക്കുന്നവന്‍ ആര്‍?
11Quem primeiro me deu a mim, para que eu haja de retribuir-lhe? Pois tudo quanto existe debaixo de todo céu é meu.
11ഞാന്‍ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാര്‍? ആകാശത്തിന്‍ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?
12Não me calarei a respeito dos seus membros, nem da sua grande força, nem da graça da sua estrutura.
12അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയുംപറ്റി ഞാന്‍ മിണ്ടാതിരിക്കയില്ല.
13Quem lhe pode tirar o vestido exterior? Quem lhe penetrará a couraça dupla?
13അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാര്‍? അതിന്റെ ഇരട്ടനിരപ്പല്ലിന്നിടയില്‍ ആര്‍ ചെല്ലും?
14Quem jamais abriu as portas do seu rosto? Pois em roda dos seus dentes está o terror.
14അതിന്റെ മുഖത്തെ കതകു ആര്‍ തുറക്കും? അതിന്റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു.
15As suas fortes escamas são o seu orgulho, cada uma fechada como por um selo apertado.
15ചെതുമ്പല്‍നിര അതിന്റെ ഡംഭമാകുന്നു; അതു മുദ്രവെച്ചു മുറുക്കി അടെച്ചിരിക്കുന്നു.
16Uma � outra se chega tão perto, que nem o ar passa por entre elas.
16അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയില്‍ കാറ്റുകടക്കയില്ല.
17Umas �s outras se ligam; tanto aderem entre si, que não se podem separar.
17ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു; വേര്‍പ്പെടുത്തിക്കൂടാതവണ്ണം തമ്മില്‍ പറ്റിയിരിക്കുന്നു.
18Os seus espirros fazem resplandecer a luz, e os seus olhos são como as pestanas da alva.
18അതു തുമ്മുമ്പോള്‍ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.
19Da sua boca saem tochas; faíscas de fogo saltam dela.
19അതിന്റെ വായില്‍നിന്നു തീപ്പന്തങ്ങള്‍ പുറപ്പെടുകയും തീപ്പൊരികള്‍ തെറിക്കയും ചെയ്യുന്നു.
20Dos seus narizes procede fumaça, como de uma panela que ferve, e de juncos que ardem.
20തിളെക്കുന്ന കലത്തില്‍നിന്നും കത്തുന്ന പോട്ടപ്പുല്ലില്‍നിന്നും എന്നപോലെ അതിന്റെ മൂക്കില്‍നിന്നു പുക പുറപ്പെടുന്നു.
21O seu hálito faz incender os carvões, e da sua boca sai uma chama.
21അതിന്റെ ശ്വാസം കനല്‍ ജ്വലിപ്പിക്കുന്നു; അതിന്റെ വായില്‍നിന്നു ജ്വാല പുറപ്പെടുന്നു.
22No seu pescoço reside a força; e diante dele anda saltando o terror.
22അതിന്റെ കഴുത്തില്‍ ബലം വസിക്കുന്നു; അതിന്റെ മുമ്പില്‍ നിരാശ നൃത്തം ചെയ്യുന്നു.
23Os tecidos da sua carne estão pegados entre si; ela é firme sobre ele, não se pode mover.
23അതിന്റെ മാംസദശകള്‍ തമ്മില്‍ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേല്‍ ഉറെച്ചിരിക്കുന്നു.
24O seu coração é firme como uma pedra; sim, firme como a pedra inferior dumá mó.
24അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ.
25Quando ele se levanta, os valentes são atemorizados, e por causa da consternação ficam fora de si.
25അതു പൊങ്ങുമ്പോള്‍ ബലശാലികള്‍ പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവര്‍ പരവശരായ്തീരുന്നു.
26Se alguém o atacar com a espada, essa não poderá penetrar; nem tampouco a lança, nem o dardo, nem o arpão.
26വാള്‍കൊണ്ടു അതിനെ എതിര്‍ക്കുംന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേല്‍ എന്നിവകൊണ്ടും ആവതില്ല
27Ele considera o ferro como palha, e o bronze como pau podre.
27ഇരിമ്പിനെ അതു വൈക്കോല്‍പോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
28A seta não o poderá fazer fugir; para ele as pedras das fundas se tornam em restolho.
28അസ്ത്രം അതിനെ ഔടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു.
29Os bastões são reputados como juncos, e ele se ri do brandir da lança.
29ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേല്‍ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു.
30Debaixo do seu ventre há pontas agudas; ele se estende como um trilho sobre o lodo.
30അതിന്റെ അധോഭാഗം മൂര്‍ച്ചയുള്ള ഔട്ടുകഷണംപോലെയാകുന്നു; അതു ചെളിമേല്‍ പല്ലിത്തടിപോലെ വലിയുന്നു.
31As profundezas faz ferver, como uma panela; torna o mar como uma vasilha de ungüento.
31കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീര്‍ക്കുംന്നു.
32Após si deixa uma vereda luminosa; parece o abismo tornado em brancura de cãs.
32അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരെച്ചതുപോലെ തോന്നുന്നു.
33Na terra não há coisa que se lhe possa comparar; pois foi feito para estar sem pavor.
33ഭൂമിയില്‍ അതിന്നു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.
34Ele vê tudo o que é alto; é rei sobre todos os filhos da soberba.
34അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കള്‍ക്കെല്ലാം അതു രാജാവായിരിക്കുന്നു.