Portuguese: Almeida Atualizada

Malayalam

Joshua

13

1Era Josué já velho e avançado em anos, quando lhe disse o Senhor: Já estás velho e avançado em anos, e ainda fica muitíssima terra para se possuir.
1യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോള്‍ യഹോവ അവനോടു അരുളിച്ചെയ്തതുനീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ടു.
2A terra que ainda fica é esta: todas as regiões dos filisteus, bem como todas as dos gesureus,
2ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാല്‍മിസ്രയീമിന്റെ കിഴക്കുള്ള സീഹോര്‍മുതല്‍ വടക്കോട്ടു കനാന്യര്‍ക്കുംള്ളതെന്നു എണ്ണിവരുന്ന എക്രോന്റെ അതിര്‍വരെയുള്ള ഫെലിസ്ത്യദേശങ്ങള്‍ ഒക്കെയും ഗെശൂര്‍യ്യരും;
3desde Sior, que está defronte do Egito, até o termo de Ecrom para o norte, que se tem como pertencente aos cananeus; os cinco chefes dos filisteus; o gazeu, o asdodeu, o asqueloneu, o giteu, e o ecroneu; também os aveus;
3ഗസ്സാത്യന്‍ , അസ്തോദ്യന്‍ , അസ്കലോന്യന്‍ , ഗിത്ത്യന്‍ , എക്രോന്യന്‍ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും;
4no sul toda a terra, dos cananeus, e Meara, que pertence aos sidônios, até Afeca, até o termo dos amorreus;
4തെക്കുള്ള അവ്യരും അഫേക്വരെയും അമോര്‍യ്യരുടെ അതിര്‍വരെയുമുള്ള കനാന്യരുടെ ദേശം ഒക്കെയും
5como também a terra dos Gebalitas, e todo o Líbano para o nascente do sol, desde Baal-Gade, ao pé do monte Hermom, até a entrada de Hamate;
5സീദോന്യര്‍ക്കുംള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെര്‍മ്മോന്‍ പര്‍വ്വതത്തിന്റെ അടിവരാത്തിലെ ബാല്‍-ഗാദ് മുതല്‍ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോന്‍ ഒക്കെയും;
6todos os habitantes da região montanhosa desde o Líbano até Misrefote-Maim, a saber, todos os sidônios. Eu os lançarei de diante dos filhos de Israel; tão-somente reparte a terra a Israel por herança, como já te mandei.
6ലെബാനോന്‍ മുതല്‍ മിസ്രെഫോത്ത് മയീംവരെയുള്ള പര്‍വ്വതവാസികള്‍ ഒക്കെയും എല്ലാസീദോന്യരും തന്നേ; ഇവരെ ഞാന്‍ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളയും; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന്നു അതു അവകാശമായി വിഭാഗിച്ചാല്‍ മതി.
7Reparte, pois, agora esta terra por herança �s nove tribos, e � meia tribo de Manassés.
7ആകയാല്‍ ഈ ദേശം ഒമ്പതു ഗോത്രങ്ങള്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി വിഭാഗിക്ക.
8Com a outra meia tribo os rubenitas e os gaditas já haviam recebido a sua herança do Jordão para o oriente, a qual Moisés, servo do Senhor, lhes tinha dado:
8അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവര്‍ക്കും യോര്‍ദ്ദാന്നക്കരെ കിഴക്കു കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നേ പ്രാപിച്ചിരിക്കുന്നുവല്ലോ.
9desde Aroer, que está � borda do vale do Arnom, e a cidade que está no meio do vale, e todo o planalto de Medeba até Dibom;
9അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയുടെ നടുവിലുള്ള പട്ടണംമുതല്‍ ദീബോന്‍ വരെയുള്ള മേദെബാസമഭൂമി മുഴുവനും;
10e todas as cidades de Siom, rei dos amorreus, que reinou em Hesbom, até o termo dos amonitas;
10അമ്മോന്യരുടെ അതിര്‍വരെ ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യ രാജാവായ സീഹോന്റെ എല്ലാപട്ടണങ്ങളും;
11e Gileade, e o território dos gesureus e dos maacateus, e todo o monte Hermom, e toda a Basã até Salca;
11ഗിലെയാദും ഗെശൂര്‍യ്യരുടെയും മാഖാത്യരുടെയും ദേശവും ഹെര്‍മ്മോന്‍ പര്‍വ്വതം ഒക്കെയും സല്‍ക്കാവരെയുള്ള ബാശാന്‍ മുഴുവനും;
12todo o reino de Ogue em Basã, que reinou em Astarote e em Edrei (ele era dos refains que ficaram); pois que Moisés os feriu e expulsou.
12അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരില്‍ ശേഷിച്ചവനുമായ ബാശാനിലെ ഔഗിന്റെ രാജ്യം ഒക്കെയും തന്നേ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.
13Contudo os filhos de Israel não expulsaram os gesureus nem os maacateus, os quais ficaram habitando no meio de Israel até o dia de hoje.
13എന്നാല്‍ യിസ്രായേല്‍മക്കള്‍ ഗെശൂര്‍യ്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവര്‍ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയില്‍ പാര്‍ത്തുവരുന്നു.
14Tão-somente � tribo de Levi não deu herança; as ofertas queimadas ao Senhor, Deus de Israel, são a sua herança, como lhe tinha dito.
14ലേവിഗോത്രത്തിന്നു അവന്‍ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങള്‍ താന്‍ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.
15Assim Moisés deu herança � tribo dos filhos de Rúben conforme as suas famílias.
15എന്നാല്‍ മോശെ രൂബേന്‍ ഗോത്രത്തിന്നു കുടുംബംകുടുംബമായി അവകാശം കൊടുത്തു.
16E foi o seu território desde Aroer, que está � borda do vale do Amom, e a cidade que está no meio do vale, e todo o planalto junto a Medeba;
16അവരുടെ ദേശം അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണവും മുതല്‍ മേദബയോടു ചേര്‍ന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള
17Hesbom, e todas as suas cidades que estão no planalto; Dibom, Bamote-Baal e Bete-Baal-Meom;
17അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാല്‍-മേയോനും
18Jaza, Qa espada até serem consumidos, então todo o Israel
18യഹ്സയും കെദേമോത്തും മേഫാത്തും കിര്‍യ്യത്തയീമും
19Quiriataim, Sibma e Zerete-Saar, no monte do vale;
19സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
20Bete-Peor, as faldas de Pisga e Bete-Jesimote;
20ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും
21todas as cidades do planalto, e todo o reino de Siom, rei dos amorreus, que reinou em Hesbom, a quem Moisés feriu juntamente com os príncipes de Midiã: Evi, Requem, Zur, Hur e Reba, príncipes de Siom, que moravam naquela terra.
21സമഭൂമിയിലെ എല്ലാപട്ടണങ്ങളും ഹെശ്ബോനില്‍ വാണിരുന്ന അമോര്‍യ്യരാജാവായ സീഹോന്റെ രാജ്യം ഒക്കെയും തന്നേ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാര്‍ത്തിരുന്ന ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ മിദ്യാന്യ പ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
22Também ao adivinho Balaão, filho de Beor, os filhos de Israel mataram � espada, juntamente com os demais que por eles foram mortos.
22യിസ്രായേല്‍മക്കള്‍ കൊന്നവരുടെ കൂട്ടത്തില്‍ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാള്‍കൊണ്ടു കൊന്നു.
23E ficou sendo o Jordão o termo dos filhos de Rúben. Essa região, com as suas cidades e aldeias, foi a herança dos filhos de Rúben, segundo as suas famílias.
23രൂബേന്യരുടെ അതിര്‍ യോര്‍ദ്ദാന്‍ ആയിരുന്നു; ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെ രൂബേന്യര്‍ക്കും കുടുംബംകുടുംബമായി കിട്ടിയ അവകാശം.
24Também deu Moisés herança � tribo de Gade, aos filhos de Gade, segundo as suas famílias.
24പിന്നെ മോശെ ഗാദ് ഗോത്രത്തിന്നു, കുടുംബംകുടുംബമായി ഗാദ്യര്‍ക്കും തന്നേ, അവകാശം കൊടുത്തു.
25E foi o seu território Jazer, e todas as cidades de Gileade, e metade da terra dos amonitas, até Aroer, que está defronte de Rabá;
25അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാപട്ടണങ്ങളും രബ്ബയുടെ നേരെയുള്ള അരോവേര്‍വരെ അമ്മോന്യരുടെ പാതിദേശവും;
26e desde Hesbom até Ramá-Mizpe, e Betonim, e desde Maanaim até o termo de Debir;
26ഹെശ്ബോന്‍ മുതല്‍ രാമത്ത്-മിസ്പെയും ബെതോനീമുംവരെയും മഹനയീംമുതല്‍ ദെബീരിന്റെ അതിര്‍വരെയും;
27e no vale, Bete-Arã, Bete-Ninra, Sucote e Zafom, resto do reino de Siom, rei de Hesbom, tendo o Jordão por termo, até a extremidade do mar de Quinerete, do Jordão para o oriente.
27താഴ്വരയില്‍ ഹെശ്ബോന്‍ രാജാവായ സീഹോന്റെ രാജ്യത്തില്‍ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത്-നിമ്രാം, സുക്കോത്ത്, സാഫോന്‍ എന്നിവയും തന്നേ; യോര്‍ദ്ദാന്നക്കരെ കിഴക്കു കിന്നെരോത്ത് തടാകത്തിന്റെ അറുതിവരെ യോര്‍ദ്ദാന്‍ അതിന്നു അതിരായിരുന്നു.
28Essa região, com as suas cidades e aldeias, foi a herança dos filhos da Gade, segundo as suas famílias.
28ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെ കുടുംബംകുടുംബമായി ഗാദ്യര്‍ക്കും കിട്ടിയ അവകാശം.
29Também deu Moisés herança � meia tribo de Manassés; a qual foi repartida � meia tribo dos filhos de Manassés segundo as suas famílias.
29പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന്നു അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിന്നുള്ള അവകാശം ഇതു
30Foi o seu território desde Maanaim; toda a Basã, todo o reino de Ogue, rei de Basã, e todas as aldeias de Jair, que estão em Basã, sessenta ao todo;
30അവരുടെ ദേശം മഹനയീംമുതല്‍ ബാശാന്‍ മുഴുവനും ബാശാന്‍ രാജാവായ ഔഗിന്റെ രാജ്യമൊക്കെയും ബാശാനില്‍ യായീരിന്റെ ഊരുകള്‍ എല്ലാംകൂടി അറുപതു പട്ടണങ്ങളും
31e metade de Gileade, e Astarote, e Edrei, cidades do reino de Ogue, em Basã, foram para os filhos de Maquir, filho de Manassés, isto é, para a metade dos filhos de Maquir, segundo as suas famílias.
31പാതിഗിലെയാദും ബാശാനിലെ ഔഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കള്‍ക്കു, മാഖീരിന്റെ മക്കളില്‍ പാതിപ്പേര്‍ക്കും തന്നേ, കുടുംബംകുടുംബമായി കിട്ടി.
32Isso é o que Moisés repartiu em herança nas planícies de Moabe, do Jordão para o oriente, na altura de Jericó.
32ഇതു മോശെ യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ മോവാബ് സമഭൂമിയില്‍വെച്ചു ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.
33Contudo, � tribo de Levi Moisés não deu herança; o Senhor, Deus de Israel, é a sua herança, como lhe tinha dito.
33ലേവിഗോത്രത്തിന്നോ മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോടു കല്പിച്ചതുപോലെ താന്‍ തന്നേ അവരുടെ അവകാശം ആകുന്നു.