1Estas, pois, são as heranças que os filhos de Israel receberam na terra de Canaã, as quais Eleazar, o sacerdote, e Josué, filho de Num, e os cabeças das casas paternas das tribos dos filhos de Israel lhes repartiram.
1കനാന്‍ ദേശത്തു യിസ്രായേല്‍മക്കള്‍ക്കു അവകാശമായി ലഭിച്ച ദേശങ്ങള്‍ ആവിതുപുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്‍ഗോത്രപിതാക്കന്മാരില്‍ തലവന്മാരും ഇവ അവര്‍ക്കും വിഭാഗിച്ചുകൊടുത്തു.
2Foi feita por sorte a partilha da herança entre as nove tribos e meia, como o Senhor ordenara por intermédio de Moisés.
2യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങള്‍ക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു.
3Porquanto �s duas tribos e meia Moisés já dera herança além do Jordão; mas aos levitas não deu herança entre eles.
3രണ്ടര ഗോത്രങ്ങള്‍ക്കു മോശെ യോര്‍ദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യര്‍ക്കോ അവരുടെ ഇടയില്‍ ഒരു അവകാശവും കൊടുത്തില്ല.
4Os filhos de José eram duas tribos, Manassés e Efraim; e aos levitas não se deu porção na terra, senão cidades em que habitassem e os arrabaldes delas para o seu gado e para os seus bens. :
4യോസേഫിന്റെ മക്കള്‍ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യര്‍ക്കും പാര്‍പ്പാന്‍ പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തില്‍ ഔഹരിയൊന്നും കൊടുത്തില്ല.
5Como o Senhor ordenara a Moises, assim fizeram os filhos de Israel e repartiram a terra.
5യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ അനുസരിച്ചു ദേശം വിഭാഗിച്ചു.
6Então os filhos de Judá chegaram a Josué em Gilgal; e Calebe, filho de Jefoné o quenezeu, lhe disse: Tu sabes o que o Senhor falou a Moisés, homem de Deus, em Cades-Barnéia, a respeito de mim e de ti.
6അനന്തരം യെഹൂദാമക്കള്‍ ഗില്ഗാലില്‍ യോശുവയുടെ അടുക്കല്‍ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബ് അവനോടു പറഞ്ഞതുയഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ് ബര്‍ന്നേയയില്‍വെച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.
7Quarenta anos tinha eu quando Moisés, servo do Senhor, me enviou de Cades-Barnéia para espiar a terra, e eu lhe trouxe resposta, como sentia no meu coração.
7യഹോവയുടെ ദാസനായ മോശെ കാദേശ്ബര്‍ന്നേയയില്‍നിന്നു ദേശത്തെ ഒറ്റുനോക്കുവാന്‍ എന്നെ അയച്ചപ്പോള്‍ എനിക്കു നാല്പതു വയസ്സായിരുന്നു; ഞാന്‍ വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.
8Meus irmãos que subiram comigo fizeram derreter o coraçao o povo; mas eu perseverei em seguir ao Senhor meu Deus.
8എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാര്‍ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂര്‍ണ്ണമായി പറ്റിനിന്നു.
9Naquele dia Moisés jurou, dizendo: Certamente a terra em que pisou o teu pé te será por herança a ti e a teus filhos para sempre, porque perseveraste em seguir ao Senhor meu Deus.
9നീ എന്റെ ദൈവമായ യഹോവയോടു പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു നീ കാല്‍വെച്ച ദേശം നിനക്കും നിന്റെ മക്കള്‍ക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു.
10E agora eis que o Senhor, como falou, me conservou em vida estes quarentá e cinco anos, desde o tempo em que o Senhor falou esta palavra a Moisés, andando Israel ainda no deserto; e eis que hoje tenho já oitenta e cinco anos;
10മരുഭൂമിയില്‍ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതല്‍ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താന്‍ അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോള്‍ എനിക്കു എണ്പത്തഞ്ചു വയസ്സായി.
11ainda hoje me acho tão forte como no dia em que Moisés me enviou; qual era a minha força então, tal é agora a minha força, tanto para a guerra como para sair e entrar.
11മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‍വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
12Agora, pois, dá-me este monte de que o Senhor falou naquele dia; porque tu ouviste, naquele dia, que estavam ali os anaquins, bem como cidades grandes e fortificadas. Porventura o Senhor será comigo para os expulsar, como ele disse.
12ആകയാല്‍ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോള്‍ എനിക്കു തരിക; അനാക്യര്‍ അവിടെ ഉണ്ടെന്നും പട്ടണങ്ങള്‍ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കില്‍ താന്‍ അരുളിച്ചെയ്തതുപോലെ ഞാന്‍ അവരെ ഔടിച്ചുകളയും.
13Então Josué abençoou a Calebe, filho de Jefoné, e lhe deu Hebrom em herança.
13അപ്പോള്‍ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോന്‍ മല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
14Portanto Hebrom ficou sendo herança de Calebe, filho de Jefoné o quenezeu, até o dia de hoje, porquanto perseverara em seguir ao Senhor Deus de Israel.
14അങ്ങനെ ഹെബ്രോന്‍ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബിന്നു അവകാശമായിരിക്കുന്നു; അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.
15Ora, o nome de Hebrom era outrora Quiriate-Arba, porque Arba era o maior homem entre os anaquins. E a terra repousou da guerra.
15ഹെബ്രോന്നു പണ്ടു കിര്‍യ്യത്ത്-അര്‍ബ്ബാ എന്നു പേരായിരുന്നു; അര്‍ബ്ബാ എന്നവന്‍ അനാക്യരില്‍ വെച്ചു അതിമഹാന്‍ ആയിരുന്നു. അങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.