Portuguese: Almeida Atualizada

Malayalam

Judges

12

1Então os homens de Efraim se congregaram, passaram para Zafom e disseram a Jefté: Por que passaste a combater contra os amonitas, e não nos chamaste para irmos contigo? Queimaremos a fogo a tua casa contigo.
1അനന്തരം എഫ്രയീമ്യര്‍ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്നു യിഫ്താഹിനോടുനീ അമ്മോന്യരോടു യുദ്ധംചെയ്‍വാന്‍ പോയപ്പോള്‍ കൂടെ പോരേണ്ടതിന്നു ഞങ്ങളെ വിളിക്കാഞ്ഞതു എന്തു? ഞങ്ങള്‍ നിന്നെ അകത്തിട്ടു വീട്ടിന്നു തീ വെച്ചു ചുട്ടുകളയും എന്നു പറഞ്ഞു.
2Disse-lhes Jefté: Eu e o meu povo tivemos grande contenda com os amonitas; e quando vos chamei, não me livrastes da sua mão.
2യിഫ്താഹ് അവരോടുഎനിക്കും എന്റെ ജനത്തിന്നും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാന്‍ നിങ്ങളെ വളിച്ചപ്പോള്‍ നിങ്ങള്‍ അവരുടെ കയ്യില്‍നിന്നു എന്നെ രക്ഷിച്ചില്ല.
3Vendo eu que não me livráveis, arrisquei a minha vida e fui de encontro aos amonitas, e o Senhor mos entregou nas mãos; por que, pois, subistes vós hoje para combater contra mim?
3നിങ്ങള്‍ എന്നെ രക്ഷിക്കയില്ലെന്നു കണ്ടപ്പോള്‍ ഞാന്‍ എന്റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടു അമ്മോന്യരുടെ നേരെ ചെന്നു; യഹോവ അവരെ എന്റെ കയ്യില്‍ ഏല്പിച്ചു. ഇങ്ങനെയിരിക്കെ നിങ്ങള്‍ എന്നോടു യുദ്ധംചെയ്‍വാന്‍ ഇന്നു എന്റെ നേരെ വരുന്നതു എന്തു എന്നു പറഞ്ഞു.
4Depois ajuntou Jefté todos os homens de Gileade, e combateu contra Efraim, e os homens de Gileade feriram a Efraim; porque este lhes dissera: Fugitivos sois de Efraim, vós gileaditas que habitais entre Efraim e Manassés.
4അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോടു യുദ്ധംചെയ്തു അവരെ തോല്പിച്ചു; ഗിലെയാദ്യരായ നിങ്ങള്‍ എഫ്രയീമിന്റെയും മനശ്ശെയുടെയും മദ്ധ്യേ എഫ്രയീമ്യപലായിതന്മാര്‍ ആകുന്നു എന്നു എഫ്രയീമ്യര്‍ പറകകൊണ്ടു ഗിലെയാദ്യര്‍ അവരെ സംഹരിച്ചുകളഞ്ഞു.
5E tomaram os gileaditas aos efraimitas os vaus do Jordão; e quando algum dos fugitivos de Efraim diza: Deixai-me passar; então os homens de Gileade lhe perguntavam: És tu efraimita? E dizendo ele: Não;
5ഗിലെയാദ്യര്‍ എഫ്രയീംഭാഗത്തുള്ള യോര്‍ദ്ദാന്റെ കടവുകള്‍ പിടിച്ചു; എഫ്രയീമ്യപലായിതന്മാരില്‍ ഒരുത്തന്‍ ഞാന്‍ അക്കരെക്കു കടക്കട്ടെ എന്നു പറയുമ്പോള്‍ ഗിലെയാദ്യര്‍ അവനോടുനീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്നു അവന്‍ പറഞ്ഞാല്‍
6então lhe diziam: Dize, pois, Chibolete; porém ele dizia: Sibolete, porque não o podia pronunciar bem. Então pegavam dele, e o degolavam nos vaus do Jordão. Cairam de Efraim naquele tempo quarenta e dois mil.
6അവര്‍ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അതു അവന്നു ശരിയായി ഉച്ചരിപ്പാന്‍ കഴിയായ്കകൊണ്ടു അവന്‍ സിബ്ബോലെത്ത് എന്നു പറയും. അപ്പോള്‍ അവര്‍ അവനെ പിടിച്ചു യോര്‍ദ്ദാന്റെ കടവുകളില്‍വെച്ചു കൊല്ലും; അങ്ങനെ ആ കാലത്തു എഫ്രയീമ്യരില്‍ നാല്പത്തീരായിരം പേര്‍ വീണു.
7Jefté julgou a Israel seis anos; e morreu Jefté, o gileadita, e foi sepultado numa das cidades de Gileade.
7യിഫ്താഹ് യിസ്രായേലിന്നു ആറു സംവത്സരം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളില്‍ ഒന്നില്‍ അവനെ അടക്കംചെയ്തു.
8Depois dele julgou a Israel Ibzã de Belém.
8അവന്റെ ശേഷം ബേത്ത്ളേഹെമ്യനായ ഇബ്സാന്‍ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
9Tinha este trinta filhos, e trinta filhas que casou fora; e trinta filhas trouxe de fora para seus filhos. E julgou a Israel sete anos.
9അവന്നു മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവന്‍ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാര്‍ക്കും മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവന്‍ യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.
10Morreu Ibzã, e foi sepultado em Belém.
10പിന്നെ ഇബ്സാന്‍ മരിച്ചു ബേത്ത്ളേഹെമില്‍ അവനെ അടക്കംചെയ്തു.
11Depois dele Elom, o zebulonita, julgou a Israel dez anos.
11അവന്റെശേഷം സെബൂലൂന്യനായ ഏലോന്‍ യിസ്രായേലിന്നു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലില്‍ ന്യായപാലനം ചെയ്തു.
12Morreu Elom, o zebulonita, e foi sepultado em Aijalom, na terra de Zebulom.
12പിന്നെ സെബൂലൂന്യനായ ഏലോന്‍ മരിച്ചു; അവനെ സെബൂലൂന്‍ നാട്ടില്‍ അയ്യാലോനില്‍ അടക്കംചെയ്തു.
13Depois dele julgou a Israel Abdom, filho de Hilel, o piratonita.
13അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോന്‍ എന്ന ഒരു പിരാഥോന്യന്‍ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
14Tinha este quarenta filhos e trinta netos, que cavalgavam sobre setenta jumentos. E julgou a Israel oito anos.
14എഴുപതു കഴുതപ്പുറത്തു കയറി ഔടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൌത്രന്മാരും അവന്നുണ്ടായിരുന്നു; അവന്‍ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.
15Morreu Abdom, filho de Hilel, o piratonita, e foi sepultado em Piratom, na terra de Efraim, na região montanhosa dos amalequitas.
15പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോന്‍ എന്ന പിരാഥോന്യന്‍ മരിച്ചു; അവനെ എഫ്രയീംദേശത്തു അമാലേക്യരുടെ മലനാട്ടിലെ പിരാഥോനില്‍ അടക്കംചെയ്തു.