Portuguese: Almeida Atualizada

Malayalam

Judges

13

1Os filhos de Israel tornaram a fazer o que era mau aos olhos do Senhor, e ele os entregou na mão dos filisteus por quarenta anos.
1യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യില്‍ ഏല്പിച്ചു.
2Havia um homem de Zorá, da tribo de Dã, cujo nome era Manoá; e sua mulher, sendo estéril, não lhe dera filhos.
2എന്നാല്‍ ദാന്‍ ഗോത്രത്തില്‍ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേര്‍; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.
3Mas o anjo do Senhor apareceu � mulher e lhe disse: Eis que és estéril, e nunca deste � luz; porém conceberás, e terás um filho.
3ആ സ്ത്രീക്കു യഹോവയുടെ ദൂതന്‍ പ്രത്യക്ഷനായി അവളോടു പറഞ്ഞതുനീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിക്കും.
4Agora pois, toma cuidado, e não bebas vinho nem bebida forte, e não comas coisa alguma impura;
4ആകയാല്‍ നീ സൂക്ഷിച്ചു കൊള്‍ക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.
5porque tu conceberás e terás um filho, sobre cuja cabeça não passará navalha, porquanto o menino será nazireu de Deus desde o ventre de sua mãe; e ele começara a livrar a Israel da mão dos filisteus.
5നീ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയില്‍ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലന്‍ ഗര്‍ഭംമുതല്‍ ദൈവത്തിന്നു നാസീരായിരിക്കും; അവന്‍ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു രക്ഷിപ്പാന്‍ തുടങ്ങും.
6Então a mulher entrou, e falou a seu marido, dizendo: Veio a mim um homem de Deus, cujo semblante era como o de um anjo de Deus, em extremo terrível; e não lhe perguntei de onde era, nem ele me disse o seu nome;
6സ്ത്രീ ചെന്നു ഭര്‍ത്താവിനോടു പറഞ്ഞതുഒരു ദൈവപുരുഷന്‍ എന്റെ അടുക്കല്‍ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവന്‍ എവിടെനിന്നെന്നു ഞാന്‍ അവനോടു ചോദിച്ചില്ല; തന്റെ പേര്‍ അവന്‍ എന്നോടു പറഞ്ഞതും ഇല്ല.
7porém disse-me: Eis que tu conceberás e terás um filho. Agora pois, não bebas vinho nem bebida forte, e não comas coisa impura; porque o menino sera nazireu de Deus, desde o ventre de sua mãe até o dia da sua morte.
7അവന്‍ എന്നോടു നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാല്‍ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലന്‍ ഗര്‍ഭംമുതല്‍ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു.
8Então Manoá suplicou ao Senhor, dizendo: Ah! Senhor meu, rogo-te que o homem de Deus, que enviaste, venha ter conosco outra vez e nos ensine o que devemos fazer ao menino que há de nascer.
8മാനോഹ യഹോവയോടു പ്രാര്‍ത്ഥിച്ചുകര്‍ത്താവേ, നീ അയച്ച ദൈവപുരുഷന്‍ വീണ്ടും ഞങ്ങളുടെ അടുക്കല്‍ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.
9Deus ouviu a voz de Manoá; e o anjo de Deus veio outra vez ter com a mulher, estando ela sentada no campo, porém não estava com ela seu marido, Manoá.
9ദൈവം മാനോഹയുടെ പ്രാര്‍ത്ഥന കേട്ടു; ദൈവദൂതന്‍ വീണ്ടും അവളുടെ അടുക്കല്‍ വന്നു; അവള്‍ വയലില്‍ ഇരിക്കയായിരുന്നു; അവളുടെ ഭര്‍ത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല.
10Apressou-se, pois, a mulher e correu para dar a notícia a seu marido, e disse-lhe: Eis que me apareceu aquele homem que veio ter comigo o outro dia.
10ഉടനെ സ്ത്രീ ഔടിച്ചെന്നു ഭര്‍ത്താവിനെ അറിയിച്ചു; അന്നു എന്റെ അടുക്കല്‍ വന്ന ആള്‍ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു.
11Então Manoá se levantou, seguiu a sua mulher e, chegando � presença do homem, perguntou-lhe: És tu o homem que falou a esta mulher? Ele respondeu: Sou eu.
11മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്റെ അടുക്കല്‍ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആള്‍ നീയോ എന്നു അവനോടു ചോദിച്ചു; ഞാന്‍ തന്നേ എന്നു അവന്‍ പറഞ്ഞു.
12Então disse Manoá: Quando se cumprirem as tuas palavras, como se há de criar o menino e que fará ele?
12മാനോഹ അവനോടുനിന്റെ വചനം നിവൃത്തിയാകുമ്പോള്‍ ബാലന്റെ കാര്യത്തില്‍ ഞങ്ങള്‍ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു.
13Respondeu o anjo do Senhor a Manoá: De tudo quanto eu disse � mulher se guardará ela;
13യഹോവയുടെ ദൂതന്‍ മാനോഹയോടുഞാന്‍ സ്ത്രീയോടു പറഞ്ഞതൊക്കെയും അവള്‍ സൂക്ഷിച്ചുകൊള്ളട്ടെ.
14de nenhum produto da vinha comerá; não beberá vinho nem bebida forte, nem comerá coisa impura; tudo quanto lhe ordenei cumprirá.
14മുന്തിരിവള്ളിയില്‍ ഉണ്ടാകുന്ന യാതൊന്നും അവള്‍ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാന്‍ അവളോടു കല്പിച്ചതൊക്കെയും അവള്‍ ആചരിക്കേണം എന്നു പറഞ്ഞു.
15Então Manoá disse ao anjo do Senhor: Deixa que te detenhamos, para que te preparemos um cabrito.
15മാനോഹ യഹോവയുടെ ദൂതനോടുഞങ്ങള്‍ ഒരു കോലാട്ടിന്‍ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.
16Disse, porém, o anjo do Senhor a Manoá: Ainda que me detenhas, não comerei de teu pão; e se fizeres holocausto, é ao Senhor que o oferecerás. (Pois Manoá não sabia que era o anjo do Senhor).
16യഹോവയുടെ ദൂതന്‍ മാനോഹയോടുനീ എന്നെ താമസിപ്പിച്ചാലും ഞാന്‍ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കില്‍ അതു യഹോവേക്കു കഴിച്ചുകൊള്‍ക എന്നു പറഞ്ഞു. അവന്‍ യഹോവയുടെ ദൂതന്‍ എന്നു മാനോഹ അറിഞ്ഞിരുന്നില്ല.
17Ainda perguntou Manoá ao anjo do Senhor: Qual é o teu nome? - para que, quando se cumprir a tua palavra, te honremos.
17മാനോഹ യഹോവയുടെ ദൂതനോടുനിന്റെ വചനം നിവൃത്തിയാകുമ്പോള്‍ ഞങ്ങള്‍ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചു.
18Ao que o anjo do Senhor lhe respondeu: Por que perguntas pelo meu nome, visto que é maravilhoso?
18യഹോവയുടെ ദൂതന്‍ അവനോടുഎന്റെ പേര്‍ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു.
19Então Manoá tomou um cabrito com a oferta de cereais, e o ofereceu sobre a pedra ao Senhor; e fez o anjo maravilhas, enquanto Manoá e sua mulher o observavam.
19അങ്ങനെ മാനോഹ ഒരു കോലാട്ടിന്‍ കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേല്‍ യഹോവേക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവന്‍ ഒരു അതിശയം പ്രവര്‍ത്തിച്ചു.
20Ao subir a chama do altar para o céu, subiu com ela o anjo do Senhor; o que vendo Manoá e sua mulher, caíram com o rosto em terra.
20അഗ്നിജ്വാല യാഗപീഠത്തിന്മേല്‍നിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോള്‍ യഹോവയുടെ ദൂതന്‍ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.
21E não mais apareceu o anjo do Senhor a Manoá, nem � sua mulher; então compreendeu Manoá que era o anjo do Senhor.
21യഹോവയുടെ ദൂതന്‍ മാനോഹെക്കും ഭാര്യെക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതന്‍ എന്നു മാനോഹ അറിഞ്ഞു.
22Disse Manoá a sua mulher: Certamente morreremos, porquanto temos visto a Deus.
22ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.
23Sua mulher, porém, lhe respondeu: Se o Senhor nos quisera matar, não teria recebido da nossa mão o holocausto e a oferta de cereais, nem nos teria mostrado todas estas coisas, nem agora nos teria dito semelhantes coisas.
23ഭാര്യ അവനോടുനമ്മെ കൊല്ലുവാന്‍ യഹോവേക്കു ഇഷ്ടമായിരുന്നു എങ്കില്‍ അവന്‍ നമ്മുടെ കയ്യില്‍നിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊള്‍കയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.
24Depois teve esta mulher um filho, a quem pôs o nome de Sansão; e o menino cresceu, e o Senhor o abençoou.
24അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോന്‍ എന്നു പേരിട്ടു ബാലന്‍ വളര്‍ന്നു; യഹോവ അവനെ അനുഗ്രഹിച്ചു.
25E o Espírito do Senhor começou a incitá-lo em Maané-Dã, entre Zorá e Estaol.
25സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ--ദാനില്‍വെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.