Portuguese: Almeida Atualizada

Malayalam

Numbers

10

1Disse mais o Senhor a Moisés:
1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
2Faze-te duas trombetas de prata; de obra batida as farás, e elas te servirão para convocares a congregação, e para ordenares a partida dos arraiais.
2വെള്ളികൊണ്ടു രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പു പണിയായി അവയെ ഉണ്ടാക്കേണം; അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതകേണം.
3Quando se tocarem as trombetas, toda a congregação se ajuntará a ti � porta da tenda da revelação.
3അവ ഊതുമ്പോള്‍ സഭ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ നിന്റെ അടുക്കല്‍ കൂടേണം.
4Mas quando se tocar uma só, a ti se congregarão os príncipes, os cabeças dos milhares de Israel.
4ഒരു കാഹളം മാത്രം ഊതിയാല്‍ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാര്‍ നിന്റെ അടുക്കല്‍ കൂടേണം.
5Quando se tocar retinindo, partirão os arraiais que estão acampados da banda do oriente.
5ഗംഭീരധ്വനി ഊതുമ്പോള്‍ കിഴക്കെ പാളയങ്ങള്‍ യാത്ര പുറപ്പെടേണം.
6Mas quando se tocar retinindo, pela segunda, vez, partirão os arraiais que estão acampados da banda do sul; para as partidas dos arraiais se tocará retinindo.
6രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോള്‍ തെക്കെ പാളയങ്ങള്‍ യാത്രപുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടുകള്‍ക്കായി ഗംഭീരധ്വനി ഊതേണം
7Mas quando se houver de reunir a congregação, tocar-se-á sem retinir:
7സഭയെ കൂട്ടേണ്ടതിന്നു ഊതുമ്പോള്‍ ഗംഭീരധ്വനി ഊതരുതു.
8Os filhos de Arão, sacerdotes, tocarão as trombetas; e isto vos será por estatuto perpétuo nas vossas gerações.
8അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാര്‍ ആകുന്നു കാഹളം ഊതേണ്ടതു; ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
9Ora, quando na vossa terra sairdes � guerra contra o inimigo que vos estiver oprimindo, fareis retinir as trombetas; e perante o Senhor vosso Deus sereis tidos em memória, e sereis salvos dos vossos inimigos.
9നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങള്‍ യുദ്ധത്തിന്നു പോകുമ്പോള്‍ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാല്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഔര്‍ത്തു ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷിക്കും.
10Semelhantemente, no dia da vossa alegria, nas vossas festas fixas, e nos princípios dos vossos meses, tocareis as trombetas sobre os vossos holocaustos, e sobre os sacrifícios de vossas ofertas pacíficas; e eles vos serão por memorial perante vosso Deus. Eu sou o Senhor vosso Deus.
10നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങള്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോള്‍ കാഹളം ഊതേണം; അവ നിങ്ങള്‍ക്കു ദൈവത്തിന്റെ സന്നിധിയില്‍ ജ്ഞാപകമായിരിക്കും; യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം ആകുന്നു.
11Ora, aconteceu, no segundo ano, no segundo mês, aos vinte do mês, que a nuvem se alçou de sobre o tabernáculo da congregação.
11അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്ഷ്യനിവാസത്തിന്മേല്‍നിന്നു പൊങ്ങി.
12Partiram, pois, os filhos de Israel do deserto de Sinai para as suas jornadas; e a nuvem parou ,no deserto de Parã.
12അപ്പോള്‍ യിസ്രായേല്‍മക്കള്‍ സീനായിമരുഭൂമിയില്‍നിന്നു യാത്രപുറപ്പെട്ടു; മേഘം പാറാന്‍ മരുഭൂമിയില്‍ വന്നുനിന്നു.
13Assim iniciaram a primeira caminhada, � ordem do Senhor por intermédio de Moisés:
13യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവര്‍ ഇങ്ങനെ ആദ്യമായി യാത്രപുറപ്പെട്ടു.
14partiu primeiramente o estandarte do arraial dos filhos de Judá segundo os seus exércitos; sobre o seu exército estava Nasom, filho de Aminadabe;
14യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകന്‍ നഹശോന്‍ .
15sobre o exército da tribo dos filhos de Issacar, Netanel, filho de Zuar;
15യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകന്‍ നെഥനയേല്‍.
16e sobre o exército da tribo dos filhos de Zebulom, Eliabe, filho de Helom.
16സെബൂലൂന്‍ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകന്‍ എലീയാബ്.
17Então o tabernáculo foi desarmado, e os filhos de Gérson e os filhos de Merári partiram, levando o tabernáculo.
17അപ്പോള്‍ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേര്‍ശോന്യരും മെരാര്‍യ്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു.
18Depois partiu o estandarte do arraial de Rúben segundo os seus exércitos; sobre o seu exército estava Elizur, filho de Sedeur;
18പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകന്‍ എലീസൂര്‍.
19sobre o exército da tribo dos filhos de Simeão, Selumiel, filho de Zurisadai;
19ശിമെയോന്‍ മക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരിശദ്ദായിയുടെ മകന്‍ ശെലൂമിയേല്‍.
20e sobre o exército da tribo dos filhos de Gade, Eliasafe, filho de Deuel.
20ഗാദ് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകന്‍ എലീയാസാഫ്.
21Então partiram os coatitas, levando o santuário; e os outros erigiam o tabernáculo, enquanto estes vinham.
21അപ്പോള്‍ കെഹാത്യര്‍ വിശുദ്ധസാധനങ്ങള്‍ ചമന്നുകൊണ്ടു പുറപ്പെട്ടു; ഇവര്‍ എത്തുമ്പോഴേക്കു തിരുനിവാസം നിവിര്‍ത്തുകഴിയും.
22Depois partiu o estandarte do arraial dos filhos de Efraim segundo os seus exércitos; sobre o seu exército estava Elisama, filho de Amiúde;
22പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകന്‍ എലീശാമാ.
23sobre o exército da tribo dos filhos de Manassés, Gamaliel, filho de Pedazur;
23മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകന്‍ ഗമലീയേല്‍.
24e sobre o exército da tribo dos filhos de Benjamim, Abidã, filho de Gideôni.
24ബെന്യാമീന്‍ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകന്‍ അബീദാന്‍ .
25Então partiu o estandarte do arraial dos filhos de Dã, que era a retaguarda de todos os arraiais, segundo os seus exércitos; sobre o seu exército estava Aiezer, filho de Amisadai;
25പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാന്‍ മക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേര്‍.
26sobre o exército da tribo dos filhos de Aser, Pagiel, filho de Ocrã;
26ആശേര്‍മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകന്‍ പഗീയേല്‍.
27e sobre o exército da tribo dos filhos de Naftali, Airá, filho de Enã.
27നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകന്‍ അഹീര.
28Tal era a ordem de partida dos filhos de Israel segundo os seus exércitos, quando partiam.
28യിസ്രായേല്‍മക്കള്‍ യാത്ര പുറപ്പെട്ടപ്പോള്‍ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.
29Disse então Moisés a Hobabe, filho de Reuel, o midianita, sogro de Moisés: Nós caminhamos para aquele lugar de que o Senhor disse: Vo-lo darei. Vai conosco, e te faremos bem; porque o Senhor falou bem acerca de Israel.
29പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേല്‍ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടുനിങ്ങള്‍ക്കു ഞാന്‍ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങള്‍ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങള്‍ നിനക്കു നന്മചെയ്യും എന്നു പറഞ്ഞു.
30Respondeu ele: Não irei; antes irei � minha terra e � minha parentela.
30അവന്‍ അവനോടുഞാന്‍ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാര്‍ച്ചക്കാരുടെ അടുക്കലേക്കും ഞാന്‍ പോകുന്നു എന്നു പറഞ്ഞു.
31Tornou-lhe Moisés: Ora, não nos deixes, porquanto sabes onde devamos acampar no deserto; de olhos nos serviras.
31അതിന്നു അവന്‍ ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയില്‍ ഞങ്ങള്‍ പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങള്‍ക്കു കണ്ണായിരിക്കും.
32Se, pois, vieres conosco, o bem que o Senhor nos fizer, também nós faremos a ti.
32ഞങ്ങളോടുകൂടെ പോന്നാല്‍ യഹോവ ഞങ്ങള്‍ക്കു ചെയ്യുന്ന നന്മപോലെ തന്നേ ഞങ്ങള്‍ നിനക്കും ചെയ്യും എന്നു പറഞ്ഞു.
33Assim partiram do monte do Senhor caminho de três dias; e a arca do pacto do Senhor ia adiante deles, para lhes buscar lugar de descanso.
33അനന്തരം അവര്‍ യഹോവയുടെ പര്‍വ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവര്‍ക്കും വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.
34E a nuvem do Senhor ia sobre eles de dia, quando partiam do arraial.
34പാളയം പുറപ്പെട്ടപ്പോള്‍ യഹോവയുടെ മേഘം പകല്‍ സമയം അവര്‍ക്കും മീതെ ഉണ്ടായിരുന്നു.
35Quando, pois, a arca partia, dizia Moisés: Levanta-te, Senhor, e dissipados sejam os teus inimigos, e fujam diante de ti os que te odeiam.
35പെട്ടകം പുറപ്പെടുമ്പോള്‍ മോശെയഹോവേ, എഴുന്നേല്‍ക്കേണമേ; നിന്റെ ശത്രുക്കള്‍ ചിതറുകയും നിന്നെ പകെക്കുന്നവര്‍ നിന്റെ മുമ്പില്‍ നിന്നു ഔടിപ്പോകയും ചെയ്യട്ടെ എന്നു പറയും.
36E, quando ela pousava, dizia: Volta, ó Senhor, para os muitos milhares de Israel.
36അതു വിശ്രമിക്കുമ്പോള്‍ അവന്‍ യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കല്‍ മടങ്ങിവരേണമേ എന്നു പറയും.