Portuguese: Almeida Atualizada

Malayalam

Numbers

22

1Depois os filhos de Israel partiram, e acamparam-se nas planícies de Moabe, além do Jordão, na altura de Jericó.
1യിസ്രായേല്‍മക്കള്‍ യാത്രപുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നക്കരെ മോവാബ് സമഭൂമിയില്‍ പാളയമിറങ്ങി.
2Ora, Balaque, filho de Zipor, viu tudo o que Israel fizera aos amorreus.
2യിസ്രായേല്‍ അമോര്‍യ്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാക്‍ അറിഞ്ഞു.
3E Moabe tinha grande medo do povo, porque era muito; e Moabe andava angustiado por causa dos filhos de Israel.
3ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേല്‍മക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.
4Por isso disse aos anciãos de Midiã: Agora esta multidão lamberá tudo quanto houver ao redor de nós, como o boi lambe a erva do campo. Nesse tempo Balaque, filho de Zipor, era rei de Moabe.
4മോവാബ് മിദ്യാന്യമൂപ്പന്മാരോടുകാള വയലിലെ പുല്ലു നക്കിക്കളയുന്നതു പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്രാജാവു സിപ്പോരിന്റെ മകനായ ബാലാക്‍ ആയിരുന്നു.
5Ele enviou mensageiros a Balaão, filho de Beor, a Petor, que está junto ao rio, � terra dos filhos do seu povo, a fim de chamá-lo, dizendo: Eis que saiu do Egito um povo, que cobre a face da terra e estaciona defronte de mim.
5അവന്‍ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാന്‍ അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചുഒരു ജനം മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരെ പാര്‍ക്കുംന്നു.
6Vem pois agora, rogo-te, amaldiçoar-me este povo, pois mais poderoso é do que eu; porventura prevalecerei, de modo que o possa ferir e expulsar da terra; porque eu sei que será abençoado aquele a quem tu abençoares, e amaldiçoado aquele a quem tu amaldiçoares.
6നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവര്‍ എന്നെക്കാള്‍ ഏറ്റവും ബലവാന്മാര്‍ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഔടിച്ചുകളവാന്‍ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ , നീ ശപിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു ഞാന്‍ അറിയുന്നു എന്നു പറയിച്ചു.
7Foram-se, pois, os anciãos de Moabe e os anciãos de Midiã, com o preço dos encantamentos nas mãos e, chegando a Balaão, referiram-lhe as palavras de Balaque.
7മോവാബ്യ മൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യില്‍ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കല്‍ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു.
8Ele lhes respondeu: Passai aqui esta noite, e vos trarei a resposta, como o Senhor me falar. Então os príncipes de Moabe ficaram com Balaão.
8അവന്‍ അവരോടുഇന്നു രാത്രി ഇവിടെ പാര്‍പ്പിന്‍ ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതു പോലെ ഞാന്‍ നിങ്ങളോടു ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാര്‍ ബിലെയാമിനോടു കൂടെ പാര്‍ത്തു.
9Então veio Deus a Balaão, e perguntou: Quem são estes homens que estão contigo?
9ദൈവം ബിലെയാമിന്റെ അടുക്കല്‍വന്നുനിന്നോടുകൂടെയുള്ള ഈ മനുഷ്യര്‍ ആരെന്നു ചോദിച്ചു.
10Respondeu Balaão a Deus: Balaque, filho de Zipor, rei de Moabe, mos enviou, dizendo:
10ബിലെയാം ദൈവത്തോടുഒരു ജനം മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം.
11Eis que o povo que saiu do Egito cobre a face da terra; vem agora amaldiçoar-mo; porventura poderei pelejar contra ele e expulsá-lo.
11പക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഔടിച്ചുകളവാന്‍ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്രാജാവായി സിപ്പോരിന്റെ മകനായ ബാലാക്‍ എന്റെ അടുക്കല്‍ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.
12E Deus disse a Balaão: Não irás com eles; não amaldiçoarás a este povo, porquanto é bendito.
12ദൈവം ബിലെയാമിനോടുനീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു എന്നു കല്പിച്ചു.
13Levantando-se Balaão pela manhã, disse aos príncipes de Balaque: Ide para a vossa terra, porque o Senhor recusa deixar-me ir convosco.
13ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടുനിങ്ങളുടെ ദേശത്തേക്കു പോകുവിന്‍ ; നിങ്ങളോടുകൂടെ പോരുവാന്‍ യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു.
14Levantaram-se, pois, os príncipes de Moabe, vieram a Balaque e disseram: Balaão recusou vir conosco.
14മോവാബ്യപ്രഭുക്കന്മാര്‍ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കല്‍ ചെന്നു; ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാന്‍ മനസ്സില്ല എന്നു പറഞ്ഞു.
15Balaque, porém, tornou a enviar príncipes, em maior número e mais honrados do que aqueles.
15ബാലാക്‍ വീണ്ടും അവരെക്കാള്‍ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.
16Estes vieram a Balaão e lhe disseram: Assim diz Balaque, filho de Zipor: Rogo-te que não te demores em vir a mim,
16അവര്‍ ബിലെയാമിന്റെ അടുക്കല്‍ വന്നു അവനോടുഎന്റെ അടുക്കല്‍ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ.
17porque grandemente te honrarei, e farei tudo o que me disseres; vem pois, rogo-te, amaldiçoar-me este povo.
17ഞാന്‍ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാന്‍ ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്റെ മകനായ ബാലാക്‍ പറയുന്നു എന്നു പറഞ്ഞു.
18Respondeu Balaão aos servos de Balaque: Ainda que Balaque me quisesse dar a sua casa cheia de prata e de ouro, eu não poderia ir além da ordem do Senhor meu Deus, para fazer coisa alguma, nem pequena nem grande.
18ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടുബാലാക്‍ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‍വാന്‍ എനിക്കു കഴിയുന്നതല്ല.
19Agora, pois, rogo-vos que fiqueis aqui ainda esta noite, para que eu saiba o que o Senhor me dirá mais.
19ആകയാല്‍ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാന്‍ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാര്‍പ്പിന്‍ എന്നു ഉത്തരം പറഞ്ഞു.
20Veio, pois, Deus a Balaão, de noite, e disse-lhe: Já que esses homens te vieram chamar, levanta-te, vai com eles; todavia, farás somente aquilo que eu te disser.
20രാത്രിയില്‍ ദൈവം ബിലെയാമിന്റെ അടുക്കല്‍ വന്നുഇവര്‍ നിന്നെ വിളിപ്പാന്‍ വന്നിരിക്കുന്നു എങ്കില്‍ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാല്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
21Então levantou-se Balaão pela manhã, albardou a sua jumenta, e partiu com os príncipes de Moabe.
21ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.
22A ira de Deus se acendeu, porque ele ia, e o anjo do Senhor pôs-se-lhe no caminho por adversário. Ora, ele ia montado na sua jumenta, tendo consigo os seus dois servos.
22അവന്‍ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതന്‍ വഴിയില്‍ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.
23A jumenta viu o anjo do Senhor parado no caminho, com a sua espada desembainhada na mão e, desviando-se do caminho, meteu-se pelo campo; pelo que Balaão espancou a jumenta para fazê-la tornar ao caminho.
23യഹോവയുടെ ദൂതന്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ടു വഴിയില്‍ നിലക്കുന്നതു കഴുത കണ്ടു; കഴുത വഴിയില്‍ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു.
24Mas o anjo do Senhor pôs-se numa vereda entre as vinhas, havendo uma sebe de um e de outro lado.
24പിന്നെ യഹോവയുടെ ദൂതന്‍ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയില്‍ നിന്നു.
25Vendo, pois, a jumenta o anjo do Senhor, coseu-se com a sebe, e apertou contra a sebe o pé de Balaão; pelo que ele tornou a espancá-la.
25കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാല്‍ മതിലോടു ചേര്‍ത്തു ഞെക്കി; അവന്‍ അതിനെ വീണ്ടും അടിച്ചു.
26Então o anjo do Senhor passou mais adiante, e pôs-se num lugar estreito, onde não havia caminho para se desviar nem para a direita nem para a esquerda.
26പിന്നെ യഹോവയുടെ ദൂതന്‍ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാന്‍ വഴിയില്ലാത്ത ഒരു ഇടുക്കിടയില്‍ നിന്നു.
27E, vendo a jumenta o anjo do Senhor, deitou-se debaixo de Balaão; e a ira de Balaão se acendeu, e ele espancou a jumenta com o bordão.
27യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ കഴുത ബിലെയാമിന്റെ കീഴെകിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവന്‍ കഴുതയെ വടികൊണ്ടു അടിച്ചു.
28Nisso abriu o Senhor a boca da jumenta, a qual perguntou a Balaão: Que te fiz eu, para que me espancasses estas três vezes?
28അപ്പോള്‍ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടുനീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാന്‍ ഞാന്‍ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
29Respondeu Balaão � jumenta: Porque zombaste de mim; oxalá tivesse eu uma espada na mão, pois agora te mataria.
29ബിലെയാം കഴുതയോടുനീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യില്‍ ഒരു വാള്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.
30Tornou a jumenta a Balaão: Porventura não sou a tua jumenta, em que cavalgaste toda a tua vida até hoje? Porventura tem sido o meu costume fazer assim para contigo? E ele respondeu: Não.
30കഴുത ബിലെയാമിനോടുഞാന്‍ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാന്‍ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവന്‍ പറഞ്ഞു.
31Então o Senhor abriu os olhos a Balaão, e ele viu o anjo do Senhor parado no caminho, e a sua espada desembainhada na mão; pelo que inclinou a cabeça, e prostrou-se com o rosto em terra.
31അപ്പോള്‍ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതന്‍ വാളൂരിപ്പിടിച്ചു കൊണ്ടു നിലക്കുന്നതു അവന്‍ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതന്‍ അവനോടു
32Disse-lhe o anjo do senhor: Por que já três vezes espancaste a tua jumenta? Eis que eu te saí como adversário, porquanto o teu caminho é perverso diante de mim;
32ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാന്‍ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നുനിന്റെ വഴി നാശകരം എന്നു ഞാന്‍ കാണുന്നു.
33a jumenta, porém, me viu, e já três vezes se desviou de diante de mim; se ela não se tivesse desviado de mim, na verdade que eu te haveria matado, deixando a ela com vida.
33കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പില്‍ നിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കില്‍ ഞാന്‍ ഇപ്പോള്‍ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.
34Respondeu Balaão ao anjo do Senhor: pequei, porque não sabia que estavas parado no caminho para te opores a mim; e agora, se parece mal aos teus olhos, voltarei.
34ബിലെയാം യഹോവയുടെ ദൂതനോടുഞാന്‍ പാപം ചെയ്തിരിക്കുന്നുനീ എനിക്കു എതിരായി വഴിയില്‍നിന്നിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികില്‍ ഞാന്‍ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
35Tornou o anjo do Senhor a Balaão: Vai com os mem, ou uma somente a palavra que eu te disser é que falarás. Assim Balaão seguiu com os príncipes de Balaque:
35യഹോവയുടെ ദൂതന്‍ ബിലെയാമിനോടുഇവരോടുകൂടെ പോക; എങ്കിലും ഞാന്‍ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.
36Tendo, pois, Balaque ouvido que Balaão vinha chegando, saiu-lhe ao encontro até Ir-Moabe, cidade fronteira que está � margem do Arnom.
36ബിലെയാം വരുന്നു എന്നു ബാലാക്‍ കേട്ടപ്പോള്‍ അര്‍ന്നോന്‍ തീരത്തു ദേശത്തിന്റെ അതിരിലുള്ള ഈര്‍മോവാബ്വരെ അവനെ എതിരേറ്റു ചെന്നു.
37Perguntou Balaque a Balaão: Porventura não te enviei diligentemente mensageiros a chamar-te? por que não vieste a mim? não posso eu, na verdade, honrar-te?
37ബാലാക്‍ ബിലെയാമിനോടുഞാന്‍ നിന്നെ വിളിപ്പാന്‍ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാന്‍ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു
38Respondeu Balaão a Balaque: Eis que sou vindo a ti; porventura poderei eu agora, de mim mesmo, falar alguma coisa? A palavra que Deus puser na minha boca, essa falarei.
38ഞാന്‍ വന്നിരിക്കുന്നുവല്ലോ; എന്നാല്‍ എന്തെങ്കിലും പറവാന്‍ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേല്‍ ആക്കിത്തരുന്ന വചനമേ ഞാന്‍ പ്രസ്താവിക്കയുള്ളു എന്നു പറഞ്ഞു.
39E Balaão foi com Balaque, e chegaram a Quiriate-Huzote.
39അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവര്‍ കിര്‍യ്യത്ത് - ഹൂസോത്തില്‍ എത്തി.
40Então Balaque ofereceu em sacrifício bois e ovelhas, e deles enviou a Balaão e aos príncipes que estavam com ele.
40ബാലാക്‍ കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാര്‍ക്കും കൊടുത്തയച്ചു.
41E sucedeu que, pela manhã, Balaque tomou a Balaão, e o levou aos altos de Baal, e viu ele dali a parte extrema do povo.
41പിറ്റെന്നാള്‍ ബാലാക്‍ ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവന്‍ ജനത്തിന്റെ ഒരു അറ്റം കണ്ടു.