Portuguese: Almeida Atualizada

Malayalam

Numbers

23

1Disse Balaão a Balaque: Edifica-me aqui sete altares e prepara-me aqui sete novilhos e sete carneiros.
1അനന്തരം ബിലെയാം ബാലാക്കിനോടുഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിര്‍ത്തുക എന്നു പറഞ്ഞു.
2Fez, pois, Balaque como Balaão dissera; e Balaque e Balaão ofereceram um novilho e um carneiro sobre cada altar.
2ബിലെയാം പറഞ്ഞതുപോലെ ബാലാക്‍ ചെയ്തു; ബാലാക്കും ബിലെയാമും ഔരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു;
3Então Balaão disse a Balaque: Fica aqui em pé junto ao teu holocausto, e eu irei; porventura o Senhor me sairá ao encontro, e o que ele me mostrar, eu to direi. E foi a um lugar alto.
3പിന്നെ ബിലെയാം ബാലാക്കിനോടുനിന്റെ ഹോമയാഗത്തിന്റെ അടുക്കല്‍ നില്‍ക്ക; ഞാന്‍ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവന്‍ എന്നെ ദര്‍ശിപ്പിക്കുന്നതു ഞാന്‍ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേല്‍ കയറി.
4E quando Deus se encontrou com Balaão, este lhe disse: Preparei os sete altares, e ofereci um novilho e um carneiro sobre cada altar.
4ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടുഞാന്‍ ഏഴു പിഠം ഒരുക്കി ഔരോ പീഠത്തിന്മേല്‍ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു.
5Então o senhor pôs uma palavra na boca de Balaão, e disse: Volta para Balaque, e assim falarás.
5എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേല്‍ ആക്കിക്കൊടുത്തുനീ ബാലാക്കിന്റെ അടുക്കല്‍ മടങ്ങിച്ചെന്നു ഇപ്രകാരം പറയേണം എന്നു കല്പിച്ചു.
6Voltou, pois, para ele, e eis que estava em pé junto ao seu holocausto, ele e todos os príncipes de Moabe.
6അവന്‍ അവന്റെ അടുക്കല്‍ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാര്‍ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കല്‍ നിന്നിരുന്നു.
7Então proferiu Balaão a sua parábola, dizendo: De Arã me mandou trazer Balaque, o rei de Moabe, desde as montanhas do Oriente, dizendo: Vem, amaldiçoa-me a Jacó; vem, denuncia a Israel.
7അപ്പോള്‍ അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതുബാലാക്‍ എന്നെ അരാമില്‍നിന്നും മോവാബ്രാജാവു പൂര്‍വ്വപര്‍വ്വതങ്ങളില്‍നിന്നും വരുത്തിചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.
8Como amaldiçoarei a quem Deus não amaldiçoou? e como denunciarei a quem o Senhor não denunciou?
8ദൈവം ശപിക്കാത്തവനെ ഞാന്‍ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാന്‍ എങ്ങനെ പ്രാകും?
9Pois do cume das penhas o vejo, e dos outeiros o contemplo; eis que é um povo que habita só, e entre as nações não será contado.
9ശിലാഗ്രങ്ങളില്‍നിന്നു ഞാന്‍ അവനെ കാണുന്നു; ഗിരികളില്‍നിന്നു ഞാന്‍ അവനെ ദര്‍ശിക്കുന്നു; ഇതാ തനിച്ചു പാര്‍ക്കുംന്നോരു ജനം; ജാതികളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നതുമില്ല.
10Quem poderá contar o pó de Jacó e o número da quarta parte de Israel? Que eu morra a morte dos justos, e seja o meu fim como o deles.
10യാക്കോബിന്റെ ധൂളിയെ ആര്‍ക്കും എണ്ണാം? യിസ്രായേലിന്റെ കാലംശത്തെ ആര്‍ക്കും ഗണിക്കാം? ഭക്തന്മാര്‍ മരിക്കുമ്പോലെ ഞാന്‍ മരിക്കട്ടെ; എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ.
11Então disse Balaque a Balaão: Que me fizeste? Chamei-te para amaldiçoares os meus inimigos, e eis que inteiramente os abençoaste.
11ബാലാക്‍ ബിലെയാമിനോടുനീ എന്നോടു ഈ ചെയ്തതു എന്തു? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാന്‍ നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
12E ele respondeu: Porventura não terei cuidado de falar o que o Senhor me puser na boca?
12അതിന്നു അവന്‍ യഹോവ എന്റെ നാവിന്മേല്‍ തന്നതു പറവാന്‍ ഞാന്‍ ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു.
13Então Balaque lhe disse: Rogo-te que venhas comigo a outro lugar, donde o poderás ver; verás somente a última parte dele, mas a todo ele não verás; e amaldiçoa-mo dali.
13ബാലാക്‍ അവനോടുനീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന്നു എന്നോടുകൂടെ വരിക; എന്നാല്‍ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്നു അവരെ ശപിക്കേണം എന്നു പറഞ്ഞു.
14Assim o levou ao campo de Zofim, ao cume de Pisga; e edificou sete altares, e ofereceu um novilho e um carneiro sobre cada altar.
14ഇങ്ങനെ അവന്‍ പിസ്ഗകൊടുമുടിയില്‍ സോഫീം എന്ന മുകള്‍പ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഔരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
15Disse Balaão a Balaque: Fica aqui em pé junto ao teu holocausto, enquanto eu vou ali ao encontro do Senhor.
15പിന്നെ അവന്‍ ബാലാക്കിനോടുഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കല്‍ നില്‍ക്ക; ഞാന്‍ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു.
16E, encontrando-se o Senhor com Balaão, pôs-lhe na boca uma palavra, e disse: Volta para Balaque, e assim falarás.
16യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേല്‍ ഒരു വചനം കൊടുത്തുബാലാക്കിന്റെ അടുക്കല്‍ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.
17Voltou, pois, para ele, e eis que estava em pé junto ao seu holocausto, e os príncipes de Moabe com ele. Perguntou-lhe, pois, Balaque: Que falou o Senhor?
17അവന്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ മോവാബ്യ പ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കല്‍ നിന്നിരുന്നു. അപ്പോള്‍ ബാലാക്‍ അവനോടുയഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു.
18Então proferiu Balaão a sua parábola, dizendo: Levanta-te, Balaque, e ouve; escuta-me, filho de Zipor;
18അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതുബാലാക്കേ, എഴുന്നേറ്റു കേള്‍ക്ക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക.
19Deus não é homem, para que minta; nem filho do homem, para que se arrependa. Porventura, tendo ele dito, não o fará? ou, havendo falado, não o cumprirá?
19വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?
20Eis que recebi mandado de abençoar; pois ele tem abençoado, e eu não o posso revogar.
20അനുഗ്രഹിപ്പാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
21Não se observa iniqüidade em Jacó, nem se vê maldade em Israel; o senhor seu Deus é com ele, no meio dele se ouve a aclamação dum rei;
21യാക്കോബില്‍ തിന്മ കാണ്മാനില്ല; യിസ്രായേലില്‍ കഷ്ടത ദര്‍ശിപ്പാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടു.
22É Deus que os vem tirando do Egito; as suas forças são como as do boi selvagem.
22ദൈവം അവരെ മിസ്രയീമില്‍നിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു.
23Contra Jacó, pois, não há encantamento, nem adivinhação contra Israel. Agora se dirá de Jacó e de Israel: Que coisas Deus tem feito!
23ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോള്‍ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചുംദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നു എന്നേ പറയാവു.
24Eis que o povo se levanta como leoa, e se ergue como leão; não se deitará até que devore a presa, e beba o sangue dos que foram mortos:
24ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേലക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനിലക്കുന്നു; അവന്‍ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
25Então Balaque disse a Balaão: Nem o amaldiçoes, nem tampouco o abençoes:
25അപ്പോള്‍ ബാലാക്‍ ബിലെയാമിനോടുഅവരെ ശപിക്കയും വേണ്ടാ അനുഗ്രഹിക്കയും വേണ്ടാ എന്നു പറഞ്ഞു.
26Respondeu, porém, Balaão a Balaque: Não te falei eu, dizendo: Tudo o que o Senhor falar, isso tenho de fazer?
26ബിലെയാം ബാലാക്കിനോടുയഹോവ കല്പിക്കുന്നതൊക്കെയും ഞാന്‍ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.
27Tornou Balaque a Balaão: Vem agora, e te levarei a outro lugar; porventura parecerá bem aos olhos de Deus que dali mo amaldiçoes.
27ബാലാക്‍ ബിലെയാമിനോടുവരിക, ഞാന്‍ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്നു നീ എനിക്കുവേണ്ടി അവരെ ശപിപ്പാന്‍ ദൈവത്തിന്നു പക്ഷേ സമ്മതമാകും എന്നു പറഞ്ഞു.
28Então Balaque levou Balaão ao cume de Peor, que dá para o deserto.
28അങ്ങനെ ബാലാക്‍ ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോര്‍മലയുടെ മുകളില്‍ കൊണ്ടുപോയി.
29E Balaão disse a Balaque: Edifica-me aqui sete altares, e prepara-me aqui sete novilhos e sete carneiros.
29ബിലെയാം ബാലാക്കിനോടുഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിര്‍ത്തുക എന്നു പറഞ്ഞു.
30Balaque, pois, fez como dissera Balaão; e ofereceu um novilho e um carneiro sobre cada altar.
30ബിലെയാം പറഞ്ഞതുപോലെ ബാലാക്‍ ചെയ്തു; ഔരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.