Portuguese: Almeida Atualizada

Malayalam

Numbers

24

1Vendo Balaão que parecia bem aos olhos do Senhor que abençoasse a Israel, não foi, como era costume, ao encontro dos encantamentos, mas voltou o rosto para o deserto.
1യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവേക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോള്‍ അവന്‍ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാന്‍ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.
2E, levantando Balaão os olhos, viu a Israel que se achava acampado segundo as suas tribos; e veio sobre ele o Espírito de Deus.
2ബിലെയാം തല ഉയര്‍ത്തി യിസ്രായേല്‍ ഗോത്രംഗോത്രമായി പാര്‍ക്കുംന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേല്‍ വന്നു;
3Então proferiu Balaão a sua parábola, dizendo: Fala Balaão, filho de Beor; fala o homem que tem os olhos abertos;
3അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതുബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
4fala aquele que ouve as palavras de Deus, o que vê a visão do Todo-Poderoso, que cai, e se lhe abrem os olhos:
4കണ്ണടച്ചിരിക്കുന്ന പുരുഷന്‍ പറയുന്നു; ദൈവത്തിന്റെ അരുളപ്പാടു കേള്‍ക്കുന്നവന്‍ , സര്‍വ്വശക്തന്റെ ദര്‍ശനം ദര്‍ശിക്കുന്നവന്‍ , വീഴുമ്പോള്‍ കണ്ണു തുറന്നിരിക്കുന്നവന്‍ പറയുന്നതു
5Quão formosas são as tuas tendas, ó Jacó! as tuas moradas, ó Israel!
5യാക്കോബേ, നിന്റെ കൂടാരങ്ങള്‍ യിസ്രായേലേ, നിന്റെ നിവാസങ്ങള്‍ എത്ര മനോഹരം!
6Como vales, elas se estendem; são como jardins � beira dos rios, como árvores de aloés que o Senhor plantou, como cedros junto �s águas.
6താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങള്‍പോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങള്‍ പോലെ, ജലാന്തികേയുള്ള ദേവദാരുക്കള്‍പോലെ തന്നേ.
7De seus baldes manarão águas, e a sua semente estará em muitas águas; o seu rei se exalçará mais do que Agague, e o seu reino será exaltado.
7അവന്റെ തൊട്ടികളില്‍നിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന്നു വെള്ളം ധാരാളം; അവന്റെ അരചന്‍ ആഗാഗിലും ശ്രേഷ്ഠന്‍ ; അവന്റെ രാജത്വം ഉന്നതം തന്നേ.
8É Deus que os vem tirando do Egito; as suas forças são como as do boi selvagem; ele devorará as nações, seus adversários, lhes quebrará os ossos, e com as suas setas os atravessará.
8ദൈവം അവനെ മിസ്രയീമില്‍നിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു; ശത്രുജാതികളെ അവന്‍ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവന്‍ തകര്‍ക്കുംന്നു; അസ്ത്രം എയ്തു അവരെ തുളെക്കുന്നു.
9Agachou-se, deitou-se como leão, e como leoa; quem o despertará? Benditos os que te abençoarem, e malditos os que te amaldiçoarem.
9അവന്‍ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആര്‍ അവനെ ഉണര്‍ത്തും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ ; നിന്നെ ശപിക്കുന്നവന്‍ ശപീക്കപ്പെട്ടവന്‍ .
10Pelo que a ira de Balaque se acendeu contra Balaão, e batendo ele as palmas, disse a Balaão: Para amaldiçoares os meus inimigos é que te chamei; e eis que já três vezes os abençoaste.
10അപ്പോള്‍ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവന്‍ കൈ ഞെരിച്ചു ബിലെയാമിനോടുഎന്റെ ശത്രുക്കളെ ശപിപ്പാന്‍ ഞാന്‍ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീര്‍വ്വദിക്കയത്രേ ചെയ്തിരിക്കുന്നു.
11Agora, pois, foge para o teu lugar; eu tinha dito que certamente te honraria, mas eis que o Senhor te privou dessa honra.
11ഇപ്പോള്‍ നിന്റെ സ്ഥലത്തേക്കു ഔടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാന്‍ ഞാന്‍ വിചാരിച്ചിരുന്നു; എന്നാല്‍ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.
12Então respondeu Balaão a Balaque: Não falei eu também aos teus mensageiros, que me enviaste, dizendo:
12അതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതുബാലാക്‍ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‍വാന്‍ എനിക്കു കഴിയുന്നതല്ല; യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ
13Ainda que Balaque me quisesse dar a sua casa cheia de prata e de ouro, eu não poderia ir além da ordem do Senhor, para fazer, de mim mesmo, o bem ou o mal; o que o Senhor falar, isso falarei eu?
13ഞാന്‍ പറകയുള്ളു എന്നു എന്റെ അടുക്കല്‍ നീ അയച്ച ദൂതന്മാരോടു ഞാന്‍ പറഞ്ഞില്ലയോ?
14Agora, pois, eis que me vou ao meu povo; vem, avisar-te-ei do que este povo fará ao teu povo nos últimos dias.
14ഇപ്പോള്‍ ഇതാ ഞാന്‍ എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാന്‍ നിന്നെ അറിയിക്കാം.
15Então proferiu Balaão a sua parábola, dizendo: Fala Balaão, filho de Beor; fala o homem que tem os olhos abertos;
15പിന്നെ അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാല്‍ബെയോരിന്റെ മകന്‍ ബിലെയാം പറയുന്നു; കണ്ണടെച്ചിരിക്കുന്ന പുരുഷന്‍ പറയുന്നു;
16fala aquele que ouve as palavras de Deus e conhece os desígnios do Altíssimo, que vê a visão do Todo-Poderoso, que cai, e se lhe abrem os olhos:
16ദൈവത്തിന്റെ അരുളപ്പാടു കേള്‍ക്കുന്നവന്‍ അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവന്‍ , സര്‍വ്വശക്തന്റെ ദര്‍ശനം ദര്‍ശിക്കുന്നവന്‍ , വീഴുമ്പോള്‍ കണ്ണു തുറന്നിരിക്കുന്നവന്‍ പറയുന്നതു
17Eu o vejo, mas não no presente; eu o contemplo, mas não de perto; de Jacó procederá uma estrela, de Israel se levantará um cetro que ferirá os termos de Moabe, e destruirá todos os filhos de orgulho.
17ഞാന്‍ അവനെ കാണും, ഇപ്പോള്‍ അല്ലതാനും; ഞാന്‍ അവനെ ദര്‍ശിക്കും, അടുത്തല്ലതാനും. യാക്കോബില്‍നിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലില്‍നിന്നു ഒരു ചെങ്കോല്‍ ഉയരും. അതു മോവാബിന്റെ പാര്‍ശ്വങ്ങളെയെല്ലാം തകര്‍ക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.
18E Edom lhe será uma possessão, e assim também Seir, os quais eram os seus inimigos; pois Israel fará proezas.
18എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവര്‍ത്തിക്കും.
19De Jacó um dominará e destruirá os sobreviventes da cidade.
19യാക്കോബില്‍നിന്നു ഒരുത്തന്‍ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവന്‍ നഗരത്തില്‍നിന്നു നശിപ്പിക്കും.
20Também viu Balaão a Amaleque e proferiu a sua parábola, dizendo: Amaleque era a primeira das nações, mas o seu fim será a destruição.
20അവന്‍ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതുഅമാലേക്‍ ജാതികളില്‍ മുമ്പന്‍ ; അവന്റെ അവസാനമോ നാശം അത്രേ.
21E, vendo os quenitas, proferiu a sua parábola, dizendo: Firme está a tua habitação; e posto na penha está o teu ninho;
21അവന്‍ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതുനിന്റെ നിവാസം ഉറപ്പുള്ളതുനിന്റെ കൂടു പാറയില്‍ വെച്ചിരിക്കുന്നു.
22todavia será o quenita assolado, até que Assur te leve por prisioneiro.
22എങ്കിലും കേന്യന്നു നിര്‍മ്മൂലനാശം ഭവിക്കും; അശ്ശൂര്‍ നിന്നെ പിടിച്ചുകൊണ്ടുപോവാന്‍ ഇനിയെത്ര?
23Proferiu ainda a sua parábola, dizendo: Ai, quem viverá, quando Deus fizer isto?
23പിന്നെ അവന്‍ ഈ സുഭാഷിതം ചൊല്ലിയതുഹാ, ദൈവം ഇതു നിവര്‍ത്തിക്കുമ്പോള്‍ ആര്‍ ജീവിച്ചിരിക്കും?
24Naus virão das costas de Quitim, e afligirão a Assur; igualmente afligirão a Eber, que também será para destruição.
24കിത്തീംതീരത്തുനിന്നു കപ്പലുകള്‍ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവന്നും നിര്‍മ്മൂലനാശം ഭവിക്കും
25Então, tendo-se Balaão levantado, partiu e voltou para o seu lugar; e também Balaque se foi pelo seu caminho.
25അതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.