1Visão de Abdias. Assim diz o Senhor Deus a respeito de Edom: Temos ouvido novas da parte do Senhor, e por entre as nações foi enviado um mensageiro a dizer: Levantai-vos, e levantemo-nos contra ela para a guerra.
1ഔബദ്യാവിന്റെ ദര്‍ശനം. യഹോവയായ കര്‍ത്താവു എദോമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കല്‍നിന്നു ഒരു വര്‍ത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയില്‍ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിന്‍ ; നാം അവളുടെ നേരെ യുദ്ധത്തിന്നു പറപ്പെടുക.
2Eis que te farei pequeno entre as nações; serás muito desprezado.
2ഞാന്‍ നിന്നെ ജാതികളുടെ ഇടയില്‍ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു.
3A soberba do teu coração te enganou, ó tu que habitas nas fendas do penhasco, na tua alta morada, que dizes no teu coração: Quem me derrubará em terra?
3പാറപ്പിളര്‍പ്പുകളില്‍ പാര്‍ക്കുംന്നവനും ഉന്നതവാസമുള്ളവനും ആര്‍ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തില്‍ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.
4Embora subas ao alto como águia, e embora se ponha o teu ninho entre as estrelas, dali te derrubarei, diz o Senhor.
4നീ കഴുകനേപ്പോലെ ഉയര്‍ന്നാലും, നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുവെച്ചാലും, അവിടെനിന്നു ഞാന്‍ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.
5Se a ti viessem ladrões, ou roubadores de noite (como estás destruído!), não furtariam somente o que lhes bastasse? se a ti viessem os vindimadores, não deixariam umas uvas de rabisco?
5കള്ളന്മാര്‍ നിന്റെ അടുക്കല്‍ വന്നാലോ, രാത്രിയില്‍ പിടിച്ചുപറിക്കാര്‍ വന്നാലോ--നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു--അവര്‍ തങ്ങള്‍ക്കു മതിയാകുവോളം മോഷ്ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ അവര്‍ ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ?
6Como foram rebuscados os bens de Esaú! como foram esquadrinhados os seus tesouros ocultos!
6ഏശാവിന്നുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞു കണ്ടിരിക്കുന്നതും എങ്ങനെ?
7Todos os teus confederados te levaram para fora dos teus limites; os que estavam de paz contigo te enganaram, e prevaleceram contra ti; os que comem o teu pão põem debaixo de ti uma armadilha; não há em Edom entendimento.
7നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവര്‍ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവര്‍ നിനക്കു കണിവെക്കുന്നു; അവന്നു ബുദ്ധി ഒട്ടും ഇല്ല.
8Acaso não acontecerá naquele dia, diz o Senhor, que farei perecer os sábios de Edom, e o entendimento do monte de Esaú?
8അന്നാളില്‍ ഞാന്‍ എദോമില്‍നിന്നു ജ്ഞാനികളെയും ഏശാവിന്റെ പര്‍വ്വതത്തില്‍ നിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
9E os teus valentes, ó Temã, estarão atemorizados, para que do monte de Esaú seja cada um exterminado pela matança.
9ഏശാവിന്റെ പര്‍വ്വതത്തില്‍ ഏവനും കുലയാല്‍ ഛേദിക്കപ്പെടുവാന്‍ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാര്‍ ഭ്രമിച്ചുപോകും.
10Por causa da violência feita a teu irmão Jacó, cobrir-te-á a confusão, e serás exterminado para sempre.
10നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.
11No dia em que estiveste do lado oposto, no dia em que estranhos lhe levaram os bens, e os estrangeiros lhe entraram pelas portas e lançaram sortes sobre Jerusalém, tu mesmo eras como um deles.
11നീ എതിരെ നിന്ന നാളില്‍ അന്യജാതിക്കാര്‍ അവന്റെ സമ്പത്തു അപഹരിച്ചു കൊണ്ടുപോകയും അന്യദേശക്കാര്‍ അവന്റെ ഗോപുരങ്ങളില്‍ കടന്നു യെരൂശലേമിന്നു ചീട്ടിടുകയും ചെയ്ത നാളില്‍ തന്നേ, നീയും അവരില്‍ ഒരുത്തനെപ്പോലെ ആയിരുന്നു.
12Mas tu não devias olhar com prazer para o dia de teu irmão no dia do seu desterro, nem alegrar-te sobre os filhos de Judá no dia da sua ruína, nem falar arrogantemente no dia da tribulação;
12നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനര്‍ത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തില്‍ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തില്‍ നീ വമ്പു പറയേണ്ടതല്ല.
13nem entrar pela porta do meu povo no dia da sua calamidade; sim, tu não devias olhar, satisfeito, para o seu mal, no dia da sua calamidade; nem lançar mão dos seus bens no dia da sua calamidade;
13എന്റെ ജനത്തിന്റെ അപായദിവസത്തില്‍ നീ അവരുടെ വാതിലിന്നകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തില്‍ നീ അവരുടെ അനര്‍ത്ഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തില്‍ അവരുടെ സമ്പത്തിന്മേല്‍ നീ കൈ വെക്കേണ്ടതല്ല.
14nem te postar nas encruzilhadas, para exterminares os que escapassem; nem entregar os que lhe restassem, no dia da tribulação.
14അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാന്‍ നീ വഴിത്തലെക്കല്‍ നില്‍ക്കേണ്ടതല്ല; കഷ്ടദിവസത്തില്‍ അവന്നു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല.
15Porquanto o dia do Senhor está perto, sobre todas as nações, como tu fizeste, assim se fará contigo; o teu feito tornará sobre a tua cabeça.
15സകലജാതികള്‍ക്കും യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേല്‍ തന്നേ മടങ്ങിവരും.
16Pois como vós bebestes no meu santo monte, assim beberão de contínuo todas as nações; sim, beberão e sorverão, e serão como se nunca tivessem sido.
16നിങ്ങള്‍ എന്റെ വിശുദ്ധപര്‍വ്വതത്തില്‍വെച്ചു കുടിച്ചതുപോലെ സകലജാതികളും ഇടവിടാതെ കുടിക്കും; അവര്‍ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും.
17Mas no monte de Sião haverá livramento, e ele será santo; e os da casa de Jacó possuirão as suas herdades.
17എന്നാല്‍ സീയോന്‍ പര്‍വ്വതത്തില്‍ ഒരു രക്ഷിത ഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും; യാക്കോബ്ഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.
18E a casa de Jacó será um fogo, e a casa de José uma chama, e a casa de Esaú restolho; aqueles se acenderão contra estes, e os consumirão; e ninguém mais restará da casa de Esaú; porque o Senhor o disse.
18അന്നു യാക്കോബ് ഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന്നു ശേഷിപ്പു ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
19Ora, os do Negebe possuirão o monte de Esaú, e os da planície, os filisteus; possuirão também os campos de Efraim, e os campos de Samária; e Benjamim possuirá a Gileade.
19തെക്കേ ദേശക്കാര്‍ ഏശാവിന്റെ പര്‍വ്വതവും താഴ്വീതിയിലുള്ളവര്‍ ഫെലിസ്ത്യദേശവും കൈവശമാക്കും; അവര്‍ എഫ്രയീംപ്രദേശത്തെയും ശമര്‍യ്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.
20Os cativos deste exército dos filhos de Israel possuirão os cananeus até Zarefate; e os cativos de Jerusalém, que estão em Sefarade, possuirão as cidades do Negebe.
20ഈ കോട്ടയില്‍നിന്നു പ്രവാസികളായി പോയ യിസ്രായേല്‍മക്കള്‍ സാരെഫാത്ത്വരെ കനാന്യര്‍ക്കുംള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികള്‍ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
21Subirão salvadores ao monte de Sião para julgarem o monte de Esaú; e o reino será do Senhor.
21ഏശാവിന്റെ പര്‍വ്വതത്തെ ന്യായംവിധിക്കേണ്ടതിന്നു രക്ഷകന്മാര്‍ സീയോന്‍ പര്‍വ്വതത്തില്‍ കയറിച്ചെല്ലും; രാജത്വം യഹോവേക്കു ആകും.