1A resposta branda desvia o furor, mas a palavra dura suscita a ira.
1മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
2A língua dos sábios destila o conhecimento; porém a boca dos tolos derrama a estultícia.
2ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.
3Os olhos do Senhor estão em todo lugar, vigiando os maus e os bons.
3യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
4Uma língua suave é árvore de vida; mas a língua perversa quebranta o espírito.
4നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
5O insensato despreza a correção e seu pai; mas o que atende � admoestação prudentemente se haverá.
5ഭോഷന്‍ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.
6Na casa do justo há um grande tesouro; mas nos lucros do ímpio há perturbação.
6നീതിമാന്റെ വീട്ടില്‍ വളരെ നിക്ഷേപം ഉണ്ടു; ദുഷ്ടന്റെ ആദായത്തിലോ അനര്‍ത്ഥം.
7Os lábios dos sábios difundem conhecimento; mas não o faz o coração dos tolos.
7ജ്ഞാനികളുടെ അധരങ്ങള്‍ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.
8O sacrifício dos ímpios é abominável ao Senhor; mas a oração dos retos lhe é agradável.
8ദുഷ്ടന്മാരുടെ യാഗം യഹോവേക്കു വെറുപ്പു; നേരുള്ളവരുടെ പ്രാര്‍ത്ഥനയോ അവന്നു പ്രസാദം.
9O caminho do ímpio é abominável ao Senhor; mas ele ama ao que segue a justiça.
9ദുഷ്ടന്മാരുടെ വഴി യഹോവേക്കു വെറുപ്പു; എന്നാല്‍ നീതിയെ പിന്തുടരുന്നവനെ അവന്‍ സ്നേഹിക്കുന്നു.
10Há disciplina severa para o que abandona a vereda; e o que aborrece a repreensão morrerá.
10സന്മാര്‍ഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവന്‍ മരിക്കും.
11O Seol e o Abadom estão abertos perante o Senhor; quanto mais o coração dos filhos dos homens!
11പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങള്‍ എത്ര അധികം!
12O escarnecedor não gosta daquele que o repreende; não irá ter com os sábios.
12പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കല്‍ ചെല്ലുന്നതുമില്ല.
13O coração alegre aformoseia o rosto; mas pela dor do coração o espírito se abate.
13സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.
14O coração do inteligente busca o conhecimento; mas a boca dos tolos se apascenta de estultícia.
14വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.
15Todos os dias do aflito são maus; mas o coração contente tem um banquete contínuo.
15അരിഷ്ടന്റെ ജീവനാള്‍ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.
16Melhor é o pouco com o temor do Senhor, do que um grande tesouro, e com ele a inquietação.
16ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാള്‍ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.
17Melhor é um prato de hortaliça, onde há amor, do que o boi gordo, e com ele o ódio.
17ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാള്‍ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.
18O homem iracundo suscita contendas; mas o longânimo apazigua a luta.
18ക്രോധമുള്ള കലഹം ഉണ്ടാക്കുന്നു; ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.
19O caminho do preguiçoso é como a sebe de espinhos; porém a vereda dos justos é uma estrada real.
19മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.
20O filho sábio alegra a seu pai; mas o homem insensato despreza a sua mãe.
20ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
21A estultícia é alegria para o insensato; mas o homem de entendimento anda retamente.
21ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
22Onde não há conselho, frustram-se os projetos; mas com a multidão de conselheiros se estabelecem.
22ആലോചന ഇല്ലാഞ്ഞാല്‍ ഉദ്ദേശങ്ങള്‍ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.
23O homem alegra-se em dar uma resposta adequada; e a palavra a seu tempo quão boa é!
23താന്‍ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!
24Para o sábio o caminho da vida é para cima, a fim de que ele se desvie do Seol que é em baixo.
24ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവന്‍ ഒഴിഞ്ഞുപോകും.
25O Senhor desarraiga a casa dos soberbos, mas estabelece a herança da viúva.
25അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവന്‍ ഉറപ്പിക്കും.
26Os desígnios dos maus são abominação para o Senhor; mas as palavras dos limpos lhe são aprazíveis.
26ദുരുപായങ്ങള്‍ യഹോവേക്കു വെറുപ്പു; ദയാവാക്കോ നിര്‍മ്മലം.
27O que se dá � cobiça perturba a sua própria casa; mas o que aborrece a peita viverá.
27ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.
28O coração do justo medita no que há de responder; mas a boca dos ímpios derrama coisas más.
28നീതിമാന്‍ മനസ്സില്‍ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.
29Longe está o Senhor dos ímpios, mas ouve a oração dos justos.
29യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥനയോ അവന്‍ കേള്‍ക്കുന്നു.
30A luz dos olhos alegra o coração, e boas-novas engordam os ossos.
30കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വര്‍ത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.
31O ouvido que escuta a advertência da vida terá a sua morada entre os sábios.
31ജീവാര്‍ത്ഥമായ ശാസന കേള്‍ക്കുന്ന ചെവിയുള്ളവന്‍ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
32Quem rejeita a correção menospreza a sua alma; mas aquele que escuta a advertência adquire entendimento.
32പ്രബോധനം ത്യജിക്കുന്നവന്‍ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.
33O temor do Senhor é a instrução da sabedoria; e adiante da honra vai a humildade.
33യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.