1Ao homem pertencem os planos do coração; mas a resposta da língua é do Senhor.
1ഹൃദയത്തിലെ നിരൂപണങ്ങള്‍ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാല്‍ വരുന്നു.
2Todos os caminhos do homem são limpos aos seus olhos; mas o Senhor pesa os espíritos.
2മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
3Entrega ao Senhor as tuas obras, e teus desígnios serão estabelecidos.
3നിന്റെ പ്രവൃത്തികളെ യഹോവേക്കു സമര്‍പ്പിക്ക; എന്നാല്‍ നിന്റെ ഉദ്ദേശങ്ങള്‍ സാധിക്കും.
4O Senhor fez tudo para um fim; sim, até o ímpio para o dia do mal.
4യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനര്‍ത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.
5Todo homem arrogante é abominação ao Senhor; certamente não ficará impune.
5ഗര്‍വ്വമുള്ള ഏവനും യഹോവേക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാന്‍ കയ്യടിക്കുന്നു.
6Pela misericórdia e pela verdade expia-se a iniqüidade; e pelo temor do Senhor os homens se desviam do mal.
6ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യര്‍ ദോഷത്തെ വിട്ടകലുന്നു.
7Quando os caminhos do homem agradam ao Senhor, faz que até os seus inimigos tenham paz com ele.
7ഒരുത്തന്റെ വഴികള്‍ യഹോവേക്കു ഇഷ്ടമായിരിക്കുമ്പോള്‍ അവന്‍ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.
8Melhor é o pouco com justiça, do que grandes rendas com injustiça.
8ന്യായരഹിതമായ വലിയ വരവിനെക്കാള്‍ നീതിയോടെയുള്ള അല്പം നല്ലതു.
9O coração do homem propõe o seu caminho; mas o Senhor lhe dirige os passos.
9മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
10Nos lábios do rei acham-se oráculos; em juízo a sua boca não prevarica.
10രാജാവിന്റെ അധരങ്ങളില്‍ അരുളപ്പാടുണ്ടു; ന്യായവിധിയില്‍ അവന്റെ വായ് പിഴെക്കുന്നതുമില്ല.
11O peso e a balança justos são do Senhor; obra sua são todos os pesos da bolsa.
11ഒത്ത വെള്ളിക്കോലും ത്രാസും യഹോവേക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.
12Abominação é para os reis o praticarem a impiedade; porque com justiça se estabelece o trono.
12ദുഷ്ടത പ്രവര്‍ത്തിക്കുന്നതു രാജാക്കന്മാര്‍ക്കും വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.
13Lábios justos são o prazer dos reis; e eles amam aquele que fala coisas retas.
13നീതിയുള്ള അധരങ്ങള്‍ രാജാക്കന്മാര്‍ക്കും പ്രസാദം; നേര്‍ പറയുന്നവനെ അവര്‍ സ്നേഹിക്കുന്നു.
14O furor do rei é mensageiro da morte; mas o homem sábio o aplacará.
14രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
15Na luz do semblante do rei está a vida; e o seu favor é como a nuvem de chuva serôdia.
15രാജാവിന്റെ മുഖപ്രകാശത്തില്‍ ജീവന്‍ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘം പോലെയാകുന്നു.
16Quanto melhor é adquirir a sabedoria do que o ouro! e quanto mais excelente é escolher o entendimento do que a prata!
16തങ്കത്തെക്കാള്‍ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാള്‍ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!
17A estrada dos retos desvia-se do mal; o que guarda o seu caminho preserva a sua vida.
17ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവന്‍ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.
18A soberba precede a destruição, e a altivez do espírito precede a queda.
18നാശത്തിന്നു മുമ്പെ ഗര്‍വ്വം; വീഴ്ചകൂ മുമ്പെ ഉന്നതഭാവം.
19Melhor é ser humilde de espírito com os mansos, do que repartir o despojo com os soberbos.
19ഗര്‍വ്വികളോടുകൂടെ കവര്‍ച്ച പങ്കിടുന്നതിനെക്കാള്‍ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.
20O que atenta prudentemente para a palavra prosperará; e feliz é aquele que confia no Senhor.
20തിരുവചനം പ്രമാണിക്കുന്നവന്‍ നന്മ കണ്ടെത്തും; യഹോവയില്‍ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍ .
21O sábio de coração será chamado prudente; e a doçura dos lábios aumenta o saber.
21ജ്ഞാനഹൃദയന്‍ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വര്‍ദ്ധിപ്പിക്കുന്നു.
22O entendimento, para aquele que o possui, é uma fonte de vida, porém a estultícia é o castigo dos insensatos.
22വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു. ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.
23O coração do sábio instrui a sua boca, e aumenta o saber nos seus lábios.
23ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ക്കു വിദ്യ വര്‍ദ്ധിപ്പിക്കുന്നു.
24Palavras suaves são como favos de mel, doçura para a alma e saúde para o corpo.
24ഇമ്പമുള്ള വാക്കു തേന്‍ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികള്‍ക്കു ഔഷധവും തന്നേ;
25Há um caminho que ao homem parece direito, mas o fim dele conduz � morte.
25ചിലപ്പോള്‍ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികള്‍ അത്രേ.
26O apetite do trabalhador trabalha por ele, porque a sua fome o incita a isso.
26പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിര്‍ബ്ബന്ധിക്കുന്നു.
27O homem vil suscita o mal; e nos seus lábios há como que um fogo ardente.
27നിസ്സാരമനുഷ്യന്‍ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളില്‍ കത്തുന്ന തീ ഉണ്ടു.
28O homem perverso espalha contendas; e o difamador separa amigos íntimos.
28വക്രതയുള്ള മനുഷ്യന്‍ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരന്‍ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
29O homem violento alicia o seu vizinho, e guia-o por um caminho que não é bom.
29സഹാസക്കാരന്‍ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയില്‍ നടത്തുകയും ചെയ്യുന്നു.
30Quando fecha os olhos fá-lo para maquinar perversidades; quando morde os lábios, efetua o mal.
30കണ്ണു അടെക്കുന്നവന്‍ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവന്‍ ദോഷം നിവര്‍ത്തിക്കുന്നു.
31Coroa de honra são as cãs, a qual se obtém no caminho da justiça.
31നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാര്‍ഗ്ഗത്തില്‍ അതിനെ പ്രാപിക്കാം.
32Melhor é o longânimo do que o valente; e o que domina o seu espírito do que o que toma uma cidade.
32ദീര്‍ഘക്ഷമയുള്ളവന്‍ യുദ്ധവീരനിലും ജിതമാനസന്‍ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠന്‍ .
33A sorte se lança no regaço; mas do Senhor procede toda a disposição dela.
33ചീട്ടു മടിയില്‍ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.