1Melhor é um bocado seco, e com ele a tranqüilidade, do que a casa cheia de festins, com rixas.
1കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.
2O servo prudente dominará sobre o filho que procede indignamente; e entre os irmãos receberá da herança.
2നാണംകെട്ട മകന്റെമേല്‍ ബുദ്ധിമാനായ ദാസന്‍ കര്‍ത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയില്‍ അവകാശം പ്രാപിക്കും.
3O crisol é para a prata, e o forno para o ouro; mas o Senhor é que prova os corações.
3വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.
4O malfazejo atenta para o lábio iníquo; o mentiroso inclina os ouvidos para a língua maligna.
4ദുഷ്കര്‍മ്മി നീതികെട്ട അധരങ്ങള്‍ക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവന്‍ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു.
5O que escarnece do pobre insulta ao seu Criador; o que se alegra da calamidade não ficará impune.
5ദരിദ്രനെ പരിഹസിക്കുന്നവന്‍ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തില്‍ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.
6Coroa dos velhos são os filhos dos filhos; e a glória dos filhos são seus pais.
6മക്കളുടെ മക്കള്‍ വൃദ്ധന്മാര്‍ക്കും കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാര്‍ തന്നേ.
7Não convém ao tolo a fala excelente; quanto menos ao príncipe o lábio mentiroso!
7സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?
8Pedra preciosa é a peita aos olhos de quem a oferece; para onde quer que ele se volte, serve-lhe de proveito.
8സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.
9O que perdoa a transgressão busca a amizade; mas o que renova a questão, afastam amigos íntimos.
9സ്നേഹം തേടുന്നവന്‍ ലംഘനം മറെച്ചുവെക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
10Mais profundamente entra a repreensão no prudente, do que cem açoites no insensato.
10ഭോഷനെ നൂറു അടിക്കുന്നതിനെക്കാള്‍ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.
11O rebelde não busca senão o mal; portanto um mensageiro cruel será enviado contra ele.
11മത്സരക്കാരന്‍ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.
12Encontre-se o homem com a ursa roubada dos filhotes, mas não com o insensato na sua estultícia.
12മൂഢനെ അവന്റെ ഭോഷത്വത്തില്‍ എതിരിടുന്നതിനെക്കാള്‍ കുട്ടികള്‍ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.
13Quanto �quele que torna mal por bem, não se apartará o mal da sua casa.
13ഒരുത്തന്‍ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കില്‍ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.
14O princípio da contenda é como o soltar de águas represadas; deixa por isso a porfia, antes que haja rixas.
14കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാല്‍ കലഹമാകുംമുമ്പെ തര്‍ക്കം നിര്‍ത്തിക്കളക.
15O que justifica o ímpio, e o que condena o justo, são abomináveis ao Senhor, tanto um como o outro.
15ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവേക്കു വെറുപ്പു.
16De que serve o preço na mão do tolo para comprar a sabedoria, visto que ele não tem entendimento?
16മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാന്‍ അവന്റെ കയ്യില്‍ ദ്രവ്യം എന്തിനു?
17O amigo ama em todo o tempo; e para a angústia nasce o irmão.
17സ്നേഹിതന്‍ എല്ലാകാലത്തും സ്നേഹിക്കുന്നു; അനര്‍ത്ഥകാലത്തു അവന്‍ സഹോദരനായ്തീരുന്നു.
18O homem falto de entendimento compromete-se, tornando-se fiador na presença do seu vizinho.
18ബുദ്ധിഹീനനായ മനുഷ്യന്‍ കയ്യടിച്ചു കൂട്ടുകാരന്നു വേണ്ടി ജാമ്യം നിലക്കുന്നു.
19O que ama a contenda ama a transgressao; o que faz alta a sua porta busca a ruína.
19കലഹപ്രിയന്‍ ലംഘനപ്രിയന്‍ ആകുന്നു; പടിവാതില്‍ പൊക്കത്തില്‍ പണിയുന്നവന്‍ ഇടിവു ഇച്ഛിക്കുന്നു.
20O perverso de coração nunca achará o bem; e o que tem a língua dobre virá a cair no mal.
20വക്രഹൃദയമുള്ളവന്‍ നന്മ കാണുകയില്ല; വികട നാവുള്ളവന്‍ ആപത്തില്‍ അകപ്പെടും.
21O que gera um tolo, para sua tristeza o faz; e o pai do insensato não se alegrará.
21ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.
22O coração alegre serve de bom remédio; mas o espírito abatido seca os ossos.
22സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകര്‍ന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
23O ímpio recebe do regaço a peita, para perverter as veredas da justiça.
23ദുഷ്ടന്‍ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.
24O alvo do inteligente é a sabedoria; mas os olhos do insensato estão nas extremidades da terra.
24ജ്ഞാനം ബുദ്ധിമാന്റെ മുമ്പില്‍ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.
25O filho insensato é tristeza para seu, pai, e amargura para quem o deu � luz.
25മൂഢനായ മകന്‍ അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവള്‍ക്കു കൈപ്പും ആകുന്നു.
26Não é bom punir ao justo, nem ferir aos nobres por causa da sua retidão.
26നീതിമാന്നു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേര്‍നിമിത്തം അടിക്കുന്നതും നന്നല്ല.
27Refreia as suas palavras aquele que possui o conhecimento; e o homem de entendimento é de espírito sereno.
27വാക്കു അടക്കിവെക്കുന്നവന്‍ പരിജ്ഞാനമുള്ളവന്‍ ; ശാന്തമാനസന്‍ ബുദ്ധിമാന്‍ തന്നേ.
28Até o tolo, estando calado, é tido por sábio; e o que cerra os seus lábios, por entendido.
28മിണ്ടാതിരുന്നാല്‍ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാല്‍ വിവേകിയായും എണ്ണും.