1Aquele que vive isolado busca seu próprio desejo; insurge-se contra a verdadeira sabedoria.
1കൂട്ടംവിട്ടു നടക്കുന്നവന്‍ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവന്‍ കയര്‍ക്കുംന്നു.
2O tolo não toma prazer no entendimento, mas tão somente em revelar a sua opinião.
2തന്റെ മനസ്സു വെളിപ്പെടുത്തുന്നതില്‍ അല്ലാതെ മൂഢന്നു ബോധത്തില്‍ ഇഷ്ടമില്ല.
3Quando vem o ímpio, vem também o desprezo; e com a desonra vem o opróbrio.
3ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീര്‍ത്തിയോടുകൂടെ നിന്ദയും വരുന്നു.
4Aguas profundas são as palavras da boca do homem; e a fonte da sabedoria é um ribeiro que corre.
4മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുകൂള്ള തോടും ആകുന്നു.
5Não é bom ter respeito � pessoa do impio, nem privar o justo do seu direito.
5നീതിമാനെ ന്യായവിസ്താരത്തില്‍ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.
6Os lábios do tolo entram em contendas, e a sua boca clama por açoites.
6മൂഢന്റെ അധരങ്ങള്‍ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
7A boca do tolo é a sua própria destruição, e os seus lábios um laço para a sua alma.
7മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങള്‍ അവന്റെ പ്രാണന്നു കണി.
8As palavras do difamador são como bocados doces, que penetram até o íntimo das entranhas.
8ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
9Aquele que é remisso na sua obra é irmão do que é destruidor.
9വേലയില്‍ മടിയനായവന്‍ മുടിയന്റെ സഹോദരന്‍ .
10Torre forte é o nome do Senhor; para ela corre o justo, e está seguro.
10യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാന്‍ അതിലേക്കു ഔടിച്ചെന്നു അഭയം പ്രാപിക്കുന്നു.
11Os bens do rico são a sua cidade forte, e como um muro alto na sua imaginação.
11ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയര്‍ന്ന മതില്‍ ആയിത്തോന്നുന്നു.
12Antes da ruína eleva-se o coração do homem; e adiante da honra vai a humildade.
12നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.
13Responder antes de ouvir, é estultícia e vergonha.
13കേള്‍ക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
14O espírito do homem o sustentará na sua enfermidade; mas ao espírito abatido quem o levantará?
14പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകര്‍ന്ന മനസ്സിനെയോ ആര്‍ക്കും സഹിക്കാം?
15O coração do entendido adquire conhecimento; e o ouvido dos sábios busca conhecimento;
15ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
16O presente do homem alarga-lhe o caminho, e leva-o � presença dos grandes.
16മനുഷ്യന്‍ വെക്കുന്ന കാഴ്ചയാല്‍ അവന്നു പ്രവേശനം കിട്ടും; അവന്‍ മഹാന്മാരുടെ സന്നിധിയില്‍ ചെല്ലുവാന്‍ ഇടയാകും.
17O que primeiro começa o seu pleito parece justo; até que vem o outro e o examina.
17തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവന്‍ നീതിമാന്‍ എന്നു തോന്നും; എന്നാല്‍ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.
18A sorte faz cessar os pleitos, e decide entre os poderosos.
18ചീട്ടു തര്‍ക്കങ്ങളെ തീര്‍ക്കയും ബലവാന്മാരെ തമ്മില്‍ വേറുപെടുത്തുകയും ചെയ്യുന്നു.
19um irmão ajudado pelo irmão é como uma cidade fortificada; é forte como os ferrolhos dum castelo.
19ദ്രോഹിക്കപ്പെട്ട സഹോദരന്‍ ഉറപ്പുള്ള പട്ടണത്തെക്കാള്‍ ദുര്‍ജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഔടാമ്പല്‍പോലെ തന്നേ.
20O homem se fartará do fruto da sua boca; dos renovos dos seus lábios se fartará.
20വായുടെ ഫലത്താല്‍ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;
21A morte e a vida estão no poder da língua; e aquele que a ama comerá do seu fruto.
21മരണവും ജീവനും നാവിന്റെ അധികാരത്തില്‍ ഇരിക്കുന്നു; അതില്‍ ഇഷ്ടപ്പെടുന്നവര്‍ അതിന്റെ ഫലം അനുഭവിക്കും.
22Quem encontra uma esposa acha uma coisa boa; e alcança o favor do Senhor.
22ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.
23O pobre fala com rogos; mas o rico responde com durezas.
23ദരിദ്രന്‍ യാചനാരീതിയില്‍ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
24O homem que tem muitos amigos, tem-nos para a sua ruína; mas há um amigo que é mais chegado do que um irmão.
24വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാല്‍ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.