Portuguese: Almeida Atualizada

Malayalam

Proverbs

20

1O vinho é escarnecedor, e a bebida forte alvoroçadora; e todo aquele que neles errar não e sábio.
1വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാല്‍ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.
2Como o bramido do leão é o terror do rei; quem o provoca a ira peca contra a sua própria vida.
2രാജാവിന്റെ ഭീഷണം സിംഹഗര്‍ജ്ജനം പോലെ; അവനെ കോപിപ്പിക്കുന്നവന്‍ തന്റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.
3Honroso é para o homem o desviar-se de questões; mas todo insensato se entremete nelas.
3വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷന്നു മാനം; എന്നാല്‍ ഏതു ഭോഷനും ശണ്ഠകൂടും.
4O preguiçoso não lavra no outono; pelo que mendigará na sega, e nada receberá.
4മടിയന്‍ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവന്‍ ഇരക്കും; ഒന്നും കിട്ടുകയുമില്ല.
5Como águas profundas é o propósito no coração do homem; mas o homem inteligente o descobrirá.
5മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.
6Muitos há que proclamam a sua própria bondade; mas o homem fiel, quem o achará?
6മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാല്‍ വിശ്വസ്തനായ ഒരുത്തനെ ആര്‍ കണ്ടെത്തും?
7O justo anda na sua integridade; bem-aventurados serão os seus filhos depois dele.
7പരമാര്‍ത്ഥതയില്‍ നടക്കുന്നവന്‍ നീതിമാന്‍ ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാര്‍.
8Assentando-se o rei no trono do juízo, com os seus olhos joeira a todo malfeitor.
8ന്യായാസനത്തില്‍ ഇരിക്കുന്ന രാജാവു തന്റെ കണ്ണുകൊണ്ടു സകലദോഷത്തെയും പേറ്റിക്കളയുന്നു.
9Quem pode dizer: Purifiquei o meu coração, limpo estou de meu pecado?
9ഞാന്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിര്‍മ്മലനായിരിക്കുന്നു എന്നു ആര്‍ക്കും പറയാം?
10O peso fraudulento e a medida falsa são abominação ao Senhor, tanto uma como outra coisa.
10രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവേക്കു വെറുപ്പു.
11Até a criança se dá a conhecer pelas suas ações, se a sua conduta é pura e reta.
11ബാല്യത്തിലെ ക്രിയകളാല്‍ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.
12O ouvido que ouve, e o olho que vê, o Senhor os fez a ambos.
12കേള്‍ക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.
13Não ames o sono, para que não empobreças; abre os teus olhos, e te fartarás de pão.
13ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.
14Nada vale, nada vale, diz o comprador; mas, depois de retirar-se, então se gaba.
14വിലെക്കു വാങ്ങുന്നവന്‍ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്റെ വഴിക്കു പോകുമ്പോഴോ അവന്‍ പ്രശംസിക്കുന്നു.
15Há ouro e abundância de pedras preciosas; mas os lábios do conhecimento são jóia de grande valor.
15പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.
16Tira a roupa �quele que fica por fiador do estranho; e toma penhor daquele que se obriga por estrangeiros.
16അന്യന്നു വേണ്ടി ജാമ്യം നിലക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്‍ക; അന്യജാതിക്കാരന്നു വേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.
17Suave é ao homem o pão da mentira; mas depois a sua boca se enche de pedrinhas.
17വ്യാജത്താല്‍ നേടിയ ആഹാരം മനുഷ്യന്നു മധുരം; പിന്നത്തേതിലോ അവന്റെ വായില്‍ ചരല്‍ നിറയും.
18Os projetos se confirmam pelos conselhos; assim, pois, com prudencia faze a guerra.
18ഉദ്ദേശങ്ങള്‍ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാല്‍ ഭരണസാമര്‍ത്ഥ്യത്തോടെ യുദ്ധം ചെയ്ക.
19O que anda mexericando revela segredos; pelo que não te metas com quem muito abre os seus lábios.
19നുണയനായി നുടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാല്‍ വിടുവായനോടു ഇടപെടരുതു.
20O que amaldiçoa a seu pai ou a sua mãe, apagar-se-lhe-á a sua lâmpada nas, mais densas trevas.
20ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാല്‍ അവന്റെ വിളകൂ കൂരിരുട്ടില്‍ കെട്ടുപോകും.
21A herança que no princípio é adquirida �s pressas, não será abençoada no seu fim.
21ഒരു അവകാശം ആദിയില്‍ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.
22Não digas: vingar-me-ei do mal; espera pelo Senhor e ele te livrará.
22ഞാന്‍ ദോഷത്തിന്നു പ്രതികാരം ചെയ്യുമെന്നു നീ പറയരുതു; യഹോവയെ കാത്തിരിക്ക; അവന്‍ നിന്നെ രക്ഷിക്കും.
23Pesos fraudulentos são abomináveis ao Senhor; e balanças enganosas não são boas.
23രണ്ടുതരം തൂക്കം യഹോവേക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.
24Os passos do homem são dirigidos pelo Senhor; como, pois, poderá o homem entender o seu caminho?
24മനുഷ്യന്റെ ഗതികള്‍ യഹോവയാല്‍ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം?
25Laço é para o homem dizer precipitadamente: É santo; e, feitos os votos, então refletir.
25“ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേര്‍ന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.
26O rei sábio joeira os ímpios e faz girar sobre eles a roda.
26ജ്ഞാനമുള്ള രാജാവു ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെ മേല്‍ അവന്‍ മെതിവണ്ടി ഉരുട്ടുന്നു.
27O espírito do homem é a lâmpada do Senhor, a qual esquadrinha todo o mais íntimo do coração.
27മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.
28A benignidade e a verdade guardam o rei; e com a benignidade sustém ele o seu trono.
28ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു; ദയകൊണ്ടു അവന്‍ തന്റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.
29A glória dos jovens é a sua força; e a beleza dos velhos são as cãs.
29യൌവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.
30Os açoites que ferem purificam do mal; e as feridas penetram até o mais íntimo do corpo.
30ഉദരത്തിന്റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.