Portuguese: Almeida Atualizada

Malayalam

Proverbs

21

1Como corrente de águas é o coração do rei na mão do Senhor; ele o inclina para onde quer.
1രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യില്‍ നീര്‍ത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവന്‍ അതിനെ തിരിക്കുന്നു.
2Todo caminho do homem é reto aos seus olhos; mas o Senhor pesa os corações.
2മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.
3Fazer justiça e julgar com retidão é mais aceitável ao Senhor do que oferecer-lhe sacrifício.
3നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നതു യഹോവേക്കു ഹനനയാഗത്തെക്കാള്‍ ഇഷ്ടം.
4Olhar altivo e coração orgulhoso, tal lâmpada dos ímpios é pecado.
4ഗര്‍വ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.
5Os planos do diligente conduzem � abundância; mas todo precipitado apressa-se para a penúria.
5ഉത്സാഹിയുടെ വിചാരങ്ങള്‍ സമൃദ്ധിഹേതുകങ്ങള്‍ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു.
6Ajuntar tesouros com língua falsa é uma vaidade fugitiva; aqueles que os buscam, buscam a morte.
6കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവര്‍ മരണത്തെ അന്വേഷിക്കുന്നു.
7A violência dos ímpios arrebatá-los-á, porquanto recusam praticar a justiça.
7ദുഷ്ടന്മാരുടെ സാഹസം അവര്‍ക്കും നാശഹേതുവാകുന്നു; ന്യായം ചെയ്‍വാന്‍ അവര്‍ക്കും മനസ്സില്ലല്ലോ.
8O caminho do homem perverso é tortuoso; mas o proceder do puro é reto.
8അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിര്‍മ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.
9Melhor é morar num canto do eirado, do que com a mulher rixosa numa casa ampla.
9ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടില്‍ പാര്‍ക്കുംന്നതിനെക്കാള്‍ മേല്‍പുരയുടെ ഒരു കോണില്‍ പാര്‍ക്കുംന്നതു നല്ലതു.
10A alma do ímpio deseja o mal; o seu próximo não agrada aos seus olhos.
10ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു; അവന്നു കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.
11Quando o escarnecedor é castigado, o simples torna-se sábio; e, quando o sábio é instruído, recebe o conhecimento.
11പരിഹാസിയെ ശിക്ഷിച്ചാല്‍ അല്പബുദ്ധി ജ്ഞാനിയായ്തീരും; ജ്ഞാനിയെ ഉപദേശിച്ചാല്‍ അവന്‍ പരിജ്ഞാനം പ്രാപിക്കും.
12O justo observa a casa do ímpio; precipitam-se os ímpios na ruína.
12നീതിമാനായവന്‍ ദുഷ്ടന്റെ ഭവനത്തിന്മേല്‍ ദൃഷ്ടിവെക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.
13Quem tapa o seu ouvido ao clamor do pobre, também clamará e não será ouvido.
13എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവന്‍ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.
14O presente que se dá em segredo aplaca a ira; e a dádiva �s escondidas, a forte indignação.
14രഹസ്യത്തില്‍ ചെയ്യുന്ന ദാനം കോപത്തെയും മടിയില്‍ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
15A execução da justiça é motivo de alegria para o justo; mas é espanto para os que praticam a iniqüidade.
15ന്യായം പ്രവര്‍ത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്പ്രവൃത്തിക്കാര്‍ക്കും ഭയങ്കരവും ആകുന്നു.
16O homem que anda desviado do caminho do entendimento repousará na congregação dos mortos.
16വിവേകമാര്‍ഗ്ഗം വിട്ടുനടക്കുന്നവന്‍ മൃതന്മാരുടെ കൂട്ടത്തില്‍ വിശ്രമിക്കും.
17Quem ama os prazeres empobrecerá; quem ama o vinho e o azeite nunca enriquecera.
17ഉല്ലാസപ്രിയന്‍ ദരിദ്രനായ്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവന്‍ ധനവാനാകയില്ല.
18Resgate para o justo é o ímpio; e em lugar do reto ficará o prevaricador.
18ദുഷ്ടന്‍ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവര്‍ക്കും പകരമായ്തീരും.
19Melhor é morar numa terra deserta do que com a mulher rixosa e iracunda.
19ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാര്‍ക്കുംന്നതിലും നിര്‍ജ്ജനപ്രദേശത്തു പോയി പാര്‍ക്കുംന്നതു നല്ലതു.
20Há tesouro precioso e azeite na casa do sábio; mas o homem insensato os devora.
20ജ്ഞാനിയുടെ പാര്‍പ്പിടത്തില്‍ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു; മൂഢനോ അവയെ ദുര്‍വ്യയം ചെയ്തുകളയുന്നു.
21Aquele que segue a justiça e a bondade achará a vida, a justiça e a honra.
21നീതിയും ദയയും പിന്തുടരുന്നവന്‍ ജീവനും നീതിയും മാനവും കണ്ടെത്തും.
22O sábio escala a cidade dos valentes, e derriba a fortaleza em que ela confia.
22ജ്ഞാനി വീരന്മാരുടെ പട്ടണത്തില്‍ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.
23O que guarda a sua boca e a sua língua, guarda das angústias a sua alma.
23വായും നാവും സൂക്ഷിക്കുന്നവന്‍ തന്റെ പ്രാണനെ കഷ്ടങ്ങളില്‍നിന്നു സൂക്ഷിക്കുന്നു.
24Quanto ao soberbo e presumido, zombador é seu nome; ele procede com insolente orgulho.
24നിഗളവും ഗര്‍വ്വവും ഉള്ളവന്നു പരിഹാസി എന്നു പേര്‍; അവന്‍ ഗര്‍വ്വത്തിന്റെ അഹങ്കാരത്തോടെ പ്രവര്‍ത്തിക്കുന്നു.
25O desejo do preguiçoso o mata; porque as suas mãos recusam-se a trabalhar.
25മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്‍വാന്‍ അവന്റെ കൈകള്‍ മടിക്കുന്നുവല്ലോ.
26Todo o dia o ímpio cobiça; mas o justo dá, e não retém.
26ചിലര്‍ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
27O sacrifício dos ímpios é abominaçao; quanto mais oferecendo-o com intenção maligna!
27ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവന്‍ ദുരാന്തരത്തോടെ അതു അര്‍പ്പിച്ചാല്‍ എത്ര അധികം!
28A testemunha mentirosa perecerá; mas o homem que ouve falará sem ser contestado.
28കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേള്‍ക്കുന്നവന്നോ എപ്പോഴും സംസാരിക്കാം.
29O homem ímpio endurece o seu rosto; mas o reto considera os seus caminhos.
29ദുഷ്ടന്‍ മുഖധാര്‍ഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.
30Não há sabedoria, nem entendimento, nem conselho contra o Senhor.
30യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.
31O cavalo prepara-se para o dia da batalha; mas do Senhor vem a vitória.
31കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.