Portuguese: Almeida Atualizada

Malayalam

Proverbs

22

1Mais digno de ser escolhido é o bom nome do que as muitas riquezas; e o favor é melhor do que a prata e o ouro.
1അനവധിസമ്പത്തിലും സല്‍കീര്‍ത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.
2O rico e o pobre se encontram; quem os faz a ambos é o Senhor.
2ധനവാനും ദരിദ്രനും തമ്മില്‍ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവന്‍ യഹോവ തന്നേ.
3O prudente vê o perigo e esconde-se; mas os simples passam adiante e sofrem a pena.
3വിവേകമുള്ളവന്‍ അനര്‍ത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
4O galardão da humildade e do temor do Senhor é riquezas, e honra e vida.
4താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.
5Espinhos e laços há no caminho do perverso; o que guarda a sua alma retira-se para longe deles.
5വക്രന്റെ വഴിയില്‍ മുള്ളും കുടുക്കും ഉണ്ടു; തന്റെ പ്രാണനെ സൂക്ഷിക്കുന്നവന്‍ അവയോടു അകന്നിരിക്കട്ടെ.
6Instrui o menino no caminho em que deve andar, e até quando envelhecer não se desviará dele.
6ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
7O rico domina sobre os pobres; e o que toma emprestado é servo do que empresta.
7ധനവാന്‍ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവന്‍ കടം കൊടുക്കുന്നവന്നു ദാസന്‍ .
8O que semear a perversidade segará males; e a vara da sua indignação falhará.
8നീതികേടു വിതെക്കുന്നവന്‍ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.
9Quem vê com olhos bondosos será abençoado; porque dá do seu pão ao pobre.
9ദയാകടാക്ഷമുള്ളവന്‍ അനുഗ്രഹിക്കപ്പെടും; അവന്‍ തന്റെ ആഹാരത്തില്‍നിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ.
10Lança fora ao escarnecedor, e a contenda se irá; cessarao a rixa e a injúria.
10പരിഹാസിയെ നീക്കിക്കളക; അപ്പോള്‍ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.
11O que ama a pureza do coração, e que tem graça nos seus lábios, terá por seu amigo o rei.
11ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതന്‍ .
12Os olhos do Senhor preservam o que tem conhecimento; mas ele transtorna as palavras do prevaricador.
12യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവന്‍ മറിച്ചുകളയുന്നു.
13Diz o preguiçoso: um leão está lá fora; serei morto no meio das ruas.
13വെളിയില്‍ സിംഹം ഉണ്ടു, വീഥിയില്‍ എനിക്കു ജീവഹാനി വരും എന്നു മടിയന്‍ പറയുന്നു.
14Cova profunda é a boca da adúltera; aquele contra quem o Senhor está irado cairá nela.
14പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാല്‍ ത്യജിക്കപ്പെട്ടവന്‍ അതില്‍ വീഴും.
15A estultícia está ligada ao coração do menino; mas a vara da correção a afugentará dele.
15ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനില്‍ നിന്നു അകറ്റിക്കളയും.
16O que para aumentar o seu lucro oprime o pobre, e dá ao rico, certamente chegará �: penuria.
16ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന്നു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും.
17Inclina o teu ouvido e ouve as palavras dos sábios, e aplica o teu coração ao meu conhecimento.
17ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേള്‍ക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക.
18Porque será coisa suave, se os guardares no teu peito, se estiverem todos eles prontos nos teus lábios.
18അവയെ നിന്റെ ഉള്ളില്‍ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളില്‍ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.
19Para que a tua confiança esteja no senhor, a ti tos fiz saber hoje, sim, a ti mesmo.
19നിന്റെ ആശ്രയം യഹോവയില്‍ ആയിരിക്കേണ്ടതിന്നു ഞാന്‍ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.
20Porventura não te escrevi excelentes coisas acerca dos conselhos e do conhecimento,
20നിന്നെ അയച്ചവര്‍ക്കും നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാന്‍
21para te fazer saber a certeza das palavras de verdade, para que possas responder com palavras de verdade aos que te enviarem?
21ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാന്‍ നിനക്കു എഴുതീട്ടുണ്ടല്ലോ.
22Não roubes ao pobre, porque é pobre; nem oprimas ao aflito na porta;
22എളിയവനോടു അവന്‍ എളിയവനാകകൊണ്ടു കവര്‍ച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതില്‍ക്കല്‍വെച്ചു പീഡിപ്പിക്കയും അരുതു.
23porque o Senhor defenderá a sua causa em juízo, e aos que os roubam lhes tirará a vida.
23യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.
24Não faças amizade com o iracundo; nem andes com o homem colérico;
24കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.
25para que não aprendas as suas veredas, e tomes um laço para a tua alma.
25നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണന്‍ കണിയില്‍ അകപ്പെടുവാനും സംഗതി വരരുതു.
26Não estejas entre os que se comprometem, que ficam por fiadores de dívidas.
26നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നിലക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു.
27Se não tens com que pagar, por que tirariam a tua cama de debaixo de ti?
27വീട്ടുവാന്‍ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴില്‍നിന്നു നിന്റെ മെത്ത എടുത്തുകളവാന്‍ ഇടവരുത്തുന്നതു എന്തിനു?
28Não removas os limites antigos que teus pais fixaram.
28നിന്റെ പിതാക്കന്മാര്‍ ഇട്ടിരിക്കുന്ന പണ്ടത്തെ അതിര്‍ നീ മാറ്റരുതു.
29Vês um homem hábil na sua obrar? esse perante reis assistirá; e não assistirá perante homens obscuros.
29പ്രവൃത്തിയില്‍ സാമര്‍ത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവന്‍ രാജാക്കന്മാരുടെ മുമ്പില്‍ നിലക്കും; നീചന്മാരുടെ മുമ്പില്‍ അവന്‍ നില്‍ക്കയില്ല.