1Quando te assentares a comer com um governador, atenta bem para aquele que está diante de ti;
1നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ നിന്റെ മുമ്പില്‍ ഇരിക്കുന്നവന്‍ ആരെന്നു കരുതിക്കൊള്‍ക.
2e põe uma faca � tua garganta, se fores homem de grande apetite.
2നീ ഭോജനപ്രിയന്‍ ആകുന്നുവെങ്കില്‍ നിന്റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊള്‍ക.
3Não cobices os seus manjares gostosos, porque é comida enganadora.
3അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.
4Não te fatigues para seres rico; dá de mão � tua própria sabedoria:
4ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക.
5Fitando tu os olhos nas riquezas, elas se vão; pois fazem para si asas, como a águia, voam para o céu.
5നിന്റെ ദൃഷ്ടി ധനത്തിന്മേല്‍ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകന്‍ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.
6Não comas o pão do avarento, nem cobices os seus manjares gostosos.
6കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുതു.
7Porque, como ele pensa consigo mesmo, assim é; ele te diz: Come e bebe; mas o seu coração não está contigo.
7അവന്‍ തന്റെ മനസ്സില്‍ കണകൂ കൂട്ടുന്നതുപോലെ ആകുന്നു; തിന്നു കുടിച്ചുകൊള്‍ക എന്നു അവന്‍ നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്കു അനുകൂലമല്ല.
8Vomitarás o bocado que comeste, e perderás as tuas suaves palavras.
8നീ തിന്ന കഷണം ഛര്‍ദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്കു നഷ്ടമായെന്നും വരും.
9Não fales aos ouvidos do tolo; porque desprezará a sabedoria das tuas palavras.
9ഭോഷന്‍ കേള്‍ക്കെ നീ സംസാരിക്കരുതു; അവന്‍ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.
10Não removas os limites antigos; nem entres nos campos dos órfãos,
10പണ്ടേയുള്ള അതിര്‍ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു.
11porque o seu redentor é forte; ele lhes pleiteará a causa contra ti.
11അവരുടെ പ്രതികാരകന്‍ ബലവാനല്ലോ; അവര്‍ക്കും നിന്നോടുള്ള വ്യവഹാരം അവന്‍ നടത്തും.
12Aplica o teu coração � instrução, e os teus ouvidos �s palavras do conhecimento.
12നിന്റെ ഹൃദയം പ്രബോധനത്തിന്നും നിന്റെ ചെവി പരിജ്ഞാനവചനങ്ങള്‍ക്കും സമര്‍പ്പിക്ക.
13Não retires da criança a disciplina; porque, fustigando-a tu com a vara, nem por isso morrerá.
13ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാല്‍ അവന്‍ ചത്തുപോകയില്ല.
14Tu a fustigarás com a vara e livrarás a sua alma do Seol.
14വടികൊണ്ടു അവനെ അടിക്കുന്നതിനാല്‍ നീ അവന്റെ പ്രാണനെ പാതാളത്തില്‍നിന്നു വിടുവിക്കും.
15Filho meu, se o teu coração for sábio, alegrar-se-á o meu coração, sim, ó, meu próprio;
15മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാല്‍ എന്റെ ഹൃദയവും സന്തോഷിക്കും.
16e exultará o meu coração, quando os teus lábios falarem coisas retas.
16നിന്റെ അധരം നേര്‍ സംസാരിച്ചാല്‍ എന്റെ അന്തരംഗങ്ങള്‍ ആനന്ദിക്കും.
17Não tenhas inveja dos pecadores; antes conserva-te no temor do Senhor todo o dia.
17നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.
18Porque deveras terás uma recompensa; não será malograda a tua esperança.
18ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.
19Ouve tu, filho meu, e sê sábio; e dirige no caminho o teu coração.
19മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേര്‍വഴിയില്‍ നടത്തിക്കൊള്‍ക.
20Não estejas entre os beberrões de vinho, nem entre os comilões de carne.
20നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.
21Porque o beberrão e o comilão caem em pobreza; e a sonolência cobrirá de trapos o homem.
21കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.
22Ouve a teu pai, que te gerou; e não desprezes a tua mãe, quando ela envelhecer.
22നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേള്‍ക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോള്‍ അവളെ നിന്ദിക്കരുതു.
23Compra a verdade, e não a vendas; sim, a sabedoria, a disciplina, e o entendimento.
23നീ സത്യം വില്‍ക്കയല്ല വാങ്ങുയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.
24Grandemente se regozijará o pai do justo; e quem gerar um filho sábio, nele se alegrará.
24നീതിമാന്റെ അപ്പന്‍ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകന്‍ അവനില്‍ സന്തോഷിക്കും.
25Alegrem-se teu pai e tua mãe, e regozije-se aquela que te deu � luz.
25നിന്റെ അമ്മയപ്പന്മാര്‍ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവള്‍ ആനന്ദിക്കട്ടെ.
26Filho meu, dá-me o teu coração; e deleitem-se os teus olhos nos meus caminhos.
26മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.
27Porque cova profunda é a prostituta; e poço estreito é a aventureira.
27വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.
28Também ela, como o salteador, se põe a espreitar; e multiplica entre os homens os prevaricadores.
28അവള്‍ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരില്‍ ദ്രോഹികളെ വര്‍ദ്ധിപ്പിക്കുന്നു.
29Para quem são os ais? para quem os pesares? para quem as pelejas, para quem as queixas? para quem as feridas sem causa? e para quem os olhos vermelhos?
29ആര്‍ക്കും കഷ്ടം, ആര്‍ക്കും സങ്കടം, ആര്‍ക്കും കലഹം? ആര്‍ക്കും ആവലാതി, ആര്‍ക്കും അനാവശ്യമായ മുറിവുകള്‍, ആര്‍ക്കും കണ്‍ചുവപ്പു?
30Para os que se demoram perto do vinho, para os que andam buscando bebida misturada.
30വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നേ.
31Não olhes para o vinho quando se mostra vermelho, quando resplandece no copo e se escoa suavemente.
31വീഞ്ഞു ചുവന്നു പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.
32No seu fim morderá como a cobra, e como o basilisco picará.
32ഒടുക്കം അതു സര്‍പ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.
33Os teus olhos verão coisas estranhas, e tu falarás perversidades.
33നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.
34o serás como o que se deita no meio do mar, e como o que dorme no topo do mastro.
34നീ നടുക്കടലില്‍ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളില്‍ ഉറങ്ങുന്നവനെപ്പോലെയും ആകും.
35E dir�s: Espancaram-me, e não me doeu; bateram-me, e não o senti; quando virei a despertar? ainda tornarei a buscá-lo outra vez.
35അവര്‍ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവര്‍ എന്നെ തല്ലി, ഞാന്‍ അറിഞ്ഞതുമില്ല. ഞാന്‍ എപ്പോള്‍ ഉണരും? ഞാന്‍ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.