Portuguese: Almeida Atualizada

Malayalam

Proverbs

29

1Aquele que, sendo muitas vezes repreendido, endurece a cerviz, será quebrantado de repente sem que haja cura.
1കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവന്‍ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.
2Quando os justos governam, alegra-se o povo; mas quando o ímpio domina, o povo geme.
2നീതിമാന്മാര്‍ വര്‍ദ്ധിക്കുമ്പോള്‍ ജനം സന്തോഷിക്കുന്നു; ദുഷ്ടന്‍ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീര്‍പ്പിടുന്നു.
3O que ama a sabedoria alegra a seu pai; mas o companheiro de prostitutas desperdiça a sua riqueza.
3ജ്ഞാനത്തില്‍ ഇഷ്ടപ്പെടുന്നവന്‍ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.
4O rei pela justiça estabelece a terra; mas o que exige presentes a transtorna.
4രാജാവു ന്യായപാലനത്താല്‍ രാജ്യത്തെ നിലനിര്‍ത്തുന്നു; നികുതി വര്‍ദ്ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.
5O homem que lisonjeia a seu próximo arma-lhe uma rede aos passos.
5കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവന്‍ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.
6Na transgressão do homem mau há laço; mas o justo canta e se regozija.
6ദുഷ്കര്‍മ്മി തന്റെ ലംഘനത്തില്‍ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.
7O justo toma conhecimento da causa dos pobres; mas o ímpio não tem entendimento para a conhecer.
7നീതിമാന്‍ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്നു അറിയുന്നില്ല.
8Os escarnecedores abrasam a cidade; mas os sábios desviam a ira.
8പരിഹാസികള്‍ പട്ടണത്തില്‍ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.
9O sábio que pleiteia com o insensato, quer este se agaste quer se ria, não terá descanso.
9ജ്ഞാനിക്കും ഭോഷന്നും തമ്മില്‍ വാഗ്വാദം ഉണ്ടായിട്ടു അവന്‍ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.
10Os homens sanguinários odeiam o íntegro; mas os retos procuram o seu bem.
10രക്തപാതകന്മാര്‍ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്റെ പ്രാണരക്ഷ അന്വേഷിക്കുന്നു.
11O tolo derrama toda a sua ira; mas o sábio a reprime e aplaca.
11മൂഢന്‍ തന്റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.
12O governador que dá atenção �s palavras mentirosas achará que todos os seus servos são ímpios.
12അധിപതി നുണ കേള്‍പ്പാന്‍ തുടങ്ങിയാല്‍ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.
13O pobre e o opressor se encontram; o Senhor alumia os olhos de ambos.
13ദരിദ്രനും പീഡകനും തമ്മില്‍ എതിര്‍പെടുന്നു; ഇരുവരുടെയും കണ്ണു യഹോവ പ്രകാശിപ്പിക്കുന്നു.
14Se o rei julgar os pobres com eqüidade, o seu trono será estabelecido para sempre.
14അഗതികള്‍ക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.
15A vara e a repreensão dão sabedoria; mas a criança entregue a si mesma envergonha a sua mãe.
15വടിയും ശാസനയും ജ്ഞാനത്തെ നലകുന്നു; തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തുന്നു.
16Quando os ímpios se multiplicam, multiplicam-se as transgressões; mas os justos verão a queda deles.
16ദുഷ്ടന്മാര്‍ പെരുകുമ്പോള്‍ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.
17Corrige a teu filho, e ele te dará descanso; sim, deleitará o teu coração.
17നിന്റെ മകനെ ശിക്ഷിക്ക; അവന്‍ നിനക്കു ആശ്വാസമായ്തീരും; അവന്‍ നിന്റെ മനസ്സിന്നു പ്രമോദംവരുത്തും.
18Onde não há profecia, o povo se corrompe; mas o que guarda a lei esse é bem-aventurado.
18വെളിപ്പാടു ഇല്ലാത്തെടത്തു ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാന്‍ .
19O servo não se emendará com palavras; porque, ainda que entenda, não atenderá.
19ദാസനെ ഗുണീകരിപ്പാന്‍ വാക്കു മാത്രം പോരാ; അവന്‍ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.
20Vês um homem precipitado nas suas palavras? Maior esperança há para o tolo do que para ele.
20വാക്കില്‍ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാള്‍ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
21Aquele que cria delicadamente o seu servo desde a meninice, no fim tê-lo-á por herdeiro.
21ദാസനെ ബാല്യംമുതല്‍ ലാളിച്ചുവളര്‍ത്തുന്നവനോടു അവന്‍ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.
22O homem iracundo levanta contendas, e o furioso multiplica as transgressões.
22കോപമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവന്‍ അതിക്രമം വര്‍ദ്ധിപ്പിക്കുന്നു.
23A soberba do homem o abaterá; mas o humilde de espírito obterá honra.
23മനുഷ്യന്റെ ഗര്‍വ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.
24O que é sócio do ladrão odeia a sua própria alma; sendo ajuramentado, nada denuncia.
24കള്ളനുമായി പങ്കു കൂടുന്നവന്‍ സ്വന്ത പ്രാണനെ പകെക്കുന്നു; അവന്‍ സത്യവാചകം കേള്‍ക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.
25O receio do homem lhe arma laços; mas o que confia no Senhor está seguro.
25മാനുഷഭയം ഒരു കണി ആകുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.
26Muitos buscam o favor do príncipe; mas é do Senhor que o homem recebe a justiça.
26അനേകര്‍ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്റെ ന്യായവിധിയോ യഹോവയാല്‍ വരുന്നു.
27O ímpio é abominação para os justos; e o que é reto no seu caminho é abominação para o ímpio.
27നീതികെട്ടവന്‍ നീതിമാന്മാര്‍ക്കും വെറുപ്പു; സന്മാര്‍ഗ്ഗി ദുഷ്ടന്മാര്‍ക്കും വെറുപ്പു.