1Palavras de Agur, filho de Jaqué de Massá. Diz o homem a Itiel, e a Ucal:
1യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങള്‍; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതുദൈവമേ, ഞാന്‍ അദ്ധ്വാനിച്ചു, ദൈവമേ, ഞാന്‍ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.
2Na verdade que eu sou mais estúpido do que ninguém; não tenho o entendimento do homem;
2ഞാന്‍ സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;
3não aprendi a sabedoria, nem tenho o conhecimento do Santo.
3ഞാന്‍ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.
4Quem subiu ao céu e desceu? quem encerrou os ventos nos seus punhos? mas amarrou as águas no seu manto? quem estabeleceu todas as extremidades da terra? qual é o seu nome, e qual é o nome de seu filho? Certamente o sabes!
4സ്വര്‍ഗ്ഗത്തില്‍ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്റെ മുഷ്ടിയില്‍ പിടിച്ചടക്കിയവന്‍ ആര്‍? വെള്ളങ്ങളെ വസ്ത്രത്തില്‍ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്റെ പേരെന്തു? അവന്റെ മകന്റെ പേര്‍ എന്തു? നിനക്കറിയാമോ?
5Toda palavra de Deus é pura; ele é um escudo para os que nele confiam.
5ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നില്‍ ആശ്രയിക്കുന്നവര്‍ക്കും അവന്‍ പരിച തന്നേ.
6Nada acrescentes �s suas palavras, para que ele não te repreenda e tu sejas achado mentiroso.
6അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവന്‍ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാന്‍ ഇട വരരുതു.
7Duas coisas te peço; não mas negues, antes que morra:
7രണ്ടു കാര്യം ഞാന്‍ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;
8Alonga de mim a falsidade e a mentira; não me dês nem a pobreza nem a riqueza: dá-me só o pão que me é necessário;
8വ്യാജവും ഭോഷകും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.
9para que eu de farto não te negue, e diga: Quem é o Senhor? ou, empobrecendo, não venha a furtar, e profane o nome de Deus.
9ഞാന്‍ തൃപ്തനായിത്തീര്‍ന്നിട്ടുയഹോവ ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
10Não calunies o servo diante de seu senhor, para que ele não te amaldiçoe e fiques tu culpado.
10ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവന്‍ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.
11Há gente que amaldiçoa a seu pai, e que não bendiz a sua mãe.
11അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!
12Há gente que é pura aos seus olhos, e contudo nunca foi lavada da sua imundícia.
12തങ്ങള്‍ക്കു തന്നേ നിര്‍മ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
13Há gente cujos olhos são altivos, e cujas pálpebras são levantadas para cima.
13അയ്യോ ഈ തലമുറയുടെ കണ്ണുകള്‍ എത്ര ഉയര്‍ന്നിരിക്കുന്നു -- അവരുടെ കണ്ണിമകള്‍ എത്ര പൊങ്ങിയിരിക്കുന്നു --
14Há gente cujos dentes são como espadas; e cujos queixais sao como facas, para devorarem da terra os aflitos, e os necessitados dentre os homens.
14എളിയവരെ ഭൂമിയില്‍നിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയില്‍നിന്നും തിന്നുകളവാന്‍ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!
15A sanguessuga tem duas filhas, a saber: Dá, Dá. Há três coisas que nunca se fartam; sim, quatro que nunca dizem: Basta;
15കന്നട്ടെക്കുതരിക, തരിക എന്ന രണ്ടു പുത്രിമാര്‍ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു
16o Seol, a madre estéril, a terra que não se farta d'água, e o fogo que nunca diz: Basta.
16പാതാളവും വന്ധ്യയുടെ ഗര്‍ഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.
17Os olhos que zombam do pai, ou desprezam a obediência � mãe, serão arrancados pelos corvos do vale e devorados pelos filhos da águia.
17അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന്‍ കുഞ്ഞുകള്‍ തിന്നുകയും ചെയ്യും.
18Há três coisas que são maravilhosas demais para mim, sim, há quatro que não conheço:
18എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു
19o caminho da águia no ar, o caminho da cobra na penha, o caminho do navio no meio do mar, e o caminho do homem com uma virgem.
19ആകാശത്തു കഴുകന്റെ വഴിയും പാറമേല്‍ സര്‍പ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.
20Tal é o caminho da mulher adúltera: ela come, e limpa a sua boca, e diz: não pratiquei iniqüidade.
20വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ. അവള്‍ തിന്നു വായ് തുടെച്ചിട്ടു ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.
21Por três coisas estremece a terra, sim, há quatro que não pode suportar:
21മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു; നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ
22o escravo quando reina; o tolo quando se farta de comer;
22ദാസന്‍ രാജാവായാല്‍ അവന്റെ നിമിത്തവും ഭോഷന്‍ തിന്നു തൃപ്തനായാല്‍ അവന്റെ നിമിത്തവും
23a mulher desdenhada quando se casa; e a serva quando fica herdeira da sua senhora.
23വിലക്ഷണെക്കു വിവാഹം കഴിഞ്ഞാല്‍ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാല്‍ അവളുടെ നിമിത്തവും തന്നേ.
24Quatro coisas há na terra que são pequenas, entretanto são extremamente sábias;
24ഭൂമിയില്‍ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു
25as formigas são um povo sem força, todavia no verão preparam a sua comida;
25ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനല്‍ക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.
26os querogrilos são um povo débil, contudo fazem a sua casa nas rochas;
26കുഴിമുയല്‍ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയില്‍ പാര്‍പ്പിടം ഉണ്ടാക്കുന്നു.
27os gafanhotos não têm rei, contudo marcham todos enfileirados;
27വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
28a lagartixa apanha-se com as mãos, contudo anda nos palácios dos reis.
28പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളില്‍ പാര്‍ക്കുംന്നു.
29Há três que andam com elegância, sim, quatro que se movem airosamente:
29ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു; ചന്തമായി നടക്കുന്നതു നാലുണ്ടു
30o leão, que é o mais forte entre os animais, e que não se desvia diante de ninguém;
30മൃഗങ്ങളില്‍വെച്ചു ശക്തിയേറിയതും ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും
31o galo emproado, o bode, e o rei � frente do seu povo.
31നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നേ.
32Se procedeste loucamente em te elevares, ou se maquinaste o mal, põe a mão sobre a boca.
32നീ നിഗളിച്ചു ഭോഷത്വം പ്രവര്‍ത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കില്‍ കൈകൊണ്ടു വായ് പൊത്തിക്കൊള്‍ക.
33Como o espremer do leite produz queijo verde, e o espremer do nariz produz sangue, assim o espremer da ira produz contenda.
33പാല്‍ കടഞ്ഞാല്‍ വെണ്ണയുണ്ടാകും; മൂകൂ ഞെക്കിയാല്‍ ചോര വരും; കോപം ഇളക്കിയാല്‍ വഴക്കുണ്ടാകും.