Portuguese: Almeida Atualizada

Malayalam

Proverbs

31

1As palavras do rei Lemuel, rei de Massá, que lhe ensinou sua mãe.
1ലെമൂവേല്‍രാജാവിന്റെ വചനങ്ങള്‍; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.
2Que te direi, filho meu? e que te direi, ó filho do meu ventre? e que te direi, ó filho dos meus votos?
2മകനേ, എന്തു? ഞാന്‍ പ്രസവിച്ച മകനേ എന്തു? എന്റെ നേര്‍ച്ചകളുടെ മകനേ, എന്തു?
3Não dês �s mulheres a tua força, nem os teus caminhos �s que destroem os reis.
3സ്ത്രീകള്‍ക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവര്‍ക്കും നിന്റെ വഴികളെയും കൊടുക്കരുതു.
4Não é dos reis, ó Lemuel, não é dos reis beber vinho, nem dos príncipes desejar bebida forte;
4വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാര്‍ക്കും കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാര്‍ക്കും അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാര്‍ക്കും കൊള്ളരുതു.
5para que não bebam, e se esqueçam da lei, e pervertam o direito de quem anda aflito.
5അവര്‍ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.
6Dai bebida forte ao que está para perecer, e o vinho ao que está em amargura de espírito.
6നശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.
7Bebam e se esqueçam da sua pobreza, e da sua miséria não se lembrem mais.
7അവന്‍ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഔര്‍ക്കാതിരിക്കയും ചെയ്യട്ടെ.
8Abre a tua boca a favor do mudo, a favor do direito de todos os desamparados.
8ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തില്‍ തന്നേ.
9Abre a tua boca; julga retamente, e faze justiça aos pobres e aos necessitados.
9നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.
10Álefe. Mulher virtuosa, quem a pode achar? Pois o seu valor muito excede ao de jóias preciosas.
10സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കും കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
11Bete. O coração do seu marido confia nela, e não lhe haverá falta de lucro.
11ഭര്‍ത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.
12Guímel. Ela lhe faz bem, e não mal, todos os dias da sua vida.
12അവള്‍ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.
13Dálete. Ela busca lã e linho, e trabalha de boa vontade com as mãos.
13അവള്‍ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.
14Hê. É como os navios do negociante; de longe traz o seu pão.
14അവള്‍ കച്ചവടക്കപ്പല്‍ പോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.
15Vave. E quando ainda está escuro, ela se levanta, e dá mantimento � sua casa, e a tarefa �s suas servas.
15അവള്‍ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവര്‍ക്കും ആഹാരവും വേലക്കാരത്തികള്‍ക്കു ഔഹരിയും കൊടുക്കുന്നു.
16Zaine. Considera um campo, e compra-o; planta uma vinha com o fruto de suas maos.
16അവള്‍ ഒരു നിലത്തിന്മേല്‍ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവള്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.
17Hete. Cinge os seus lombos de força, e fortalece os seus braços.
17അവള്‍ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.
18Tete. Prova e vê que é boa a sua mercadoria; e a sua lâmpada não se apaga de noite.
18തന്റെ വ്യാപാരം ആദായമുള്ളതെന്നു അവള്‍ ഗ്രഹിക്കുന്നു; അവളുടെ വിളകൂ രാത്രിയില്‍ കെട്ടുപോകുന്നതുമില്ല.
19Iode. Estende as mãos ao fuso, e as suas mãos pegam na roca.
19അവള്‍ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരല്‍ കതിര്‍ പിടിക്കുന്നു.
20Cafe. Abre a mão para o pobre; sim, ao necessitado estende as suas mãos.
20അവള്‍ തന്റെ കൈ എളിയവര്‍ക്കും തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
21Lâmede. Não tem medo da neve pela sua família; pois todos os da sua casa estão vestidos de escarlate.
21തന്റെ വീട്ടുകാരെച്ചൊല്ലി അവള്‍ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവര്‍ക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.
22Meme. Faz para si cobertas; de linho fino e de púrpura é o seu vestido.
22അവള്‍ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.
23Nune. Conhece-se o seu marido nas portas, quando se assenta entre os anciãos da terra.
23ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവു പട്ടണവാതില്‍ക്കല്‍ പ്രസിദ്ധനാകുന്നു.
24Sâmerue. Faz vestidos de linho, e vende-os, e entrega cintas aos mercadores.
24അവള്‍ ശണവസ്ത്രം ഉണ്ടാക്കി വിലക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
25Aine. A força e a dignidade são os seus vestidos; e ri-se do tempo vindouro.
25ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഔര്‍ത്തു അവള്‍ പുഞ്ചിരിയിടുന്നു.
26Pê. Abre a sua boca com sabedoria, e o ensino da benevolência está na sua língua.
26അവള്‍ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേല്‍ ഉണ്ടു.
27Tsadê. Olha pelo governo de sua casa, e não come o pão da preguiça.
27വീട്ടുകാരുടെ പെരുമാറ്റം അവള്‍ സൂക്ഷിച്ചു നോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.
28Côfe. Levantam-se seus filhos, e lhe chamam bem-aventurada, como também seu marido, que a louva, dizendo:
28അവളുടെ മക്കള്‍ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭര്‍ത്താവും അവളെ പ്രശംസിക്കുന്നതു
29Reche. Muitas mulheres têm procedido virtuosamente, mas tu a todas sobrepujas.
29അനേകം തരുണികള്‍ സാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.
30Chine. Enganosa é a graça, e vã é a formosura; mas a mulher que teme ao Senhor, essa será louvada.
30ലാവണ്യം വ്യാജവും സൌന്ദര്യം വ്യര്‍ത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
31Tau. Dai-lhe do fruto das suas mãos, e louvem-na nas portas as suas obras.
31അവളുടെ കൈകളുടെ ഫലം അവള്‍ക്കു കൊടുപ്പിന്‍ ; അവളുടെ സ്വന്തപ്രവൃത്തികള്‍ പട്ടണവാതില്‍ക്കല്‍ അവളെ പ്രശംസിക്കട്ടെ.